യോഗ - Onlookersmedia http://onlookersmedia.com/tag/യോഗ/ First Entertainment website in Malayalam Wed, 21 Jun 2017 11:16:00 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://onlookersmedia.com/wp-content/uploads/2023/09/logo-on-01.png യോഗ - Onlookersmedia http://onlookersmedia.com/tag/യോഗ/ 32 32 യോഗ ദിനത്തില്‍ മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ പോസ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ https://onlookersmedia.com/latest-news/2435/ https://onlookersmedia.com/latest-news/2435/#respond Wed, 21 Jun 2017 11:16:00 +0000 http://onlookersmedia.com/?p=2435 പ്രായത്തെ മറന്ന്‍ ചെറുപ്പക്കാരെക്കാളും മികച്ച രീതിയില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തി അമ്പരപ്പിക്കുന്നത് മോഹന്‍ലാലിന്‍റെ സ്ഥിരം പരിപാടിയാണ്. “ഇതൊക്കെ നിങ്ങളെ കൊണ്ടേ കഴിയൂ ലാലേട്ടാ” എന്ന്‍ ആരാധകര്‍ പറയുന്നത് വെറുതെ അല്ല എന്ന്‍ തോന്നിപോകും ഓരോ ചിത്രങ്ങള്‍ കാണുമ്പോള്‍. കഴിഞ്ഞ വര്‍ഷം പുലിമുരുകനിലെ തകര്‍പ്പന്‍ ഫൈറ്റ് ചെയ്തു ഞെട്ടിച്ച മോഹന്‍ലാല്‍ മഹാഭാരതയിലെ ഭീമന്‍റെ വേഷം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. ഇത് വരെ കാണാത്ത ലുക്കിലും ബോഡിയിലും ആയിരിയ്ക്കും മോഹന്‍ലാല്‍ എത്തുക എന്ന്‍ മഹാഭാരതയുടെ സംവിധായകന്‍ ശ്രീകുമാര്‍ തന്നെ […]

The post യോഗ ദിനത്തില്‍ മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ പോസ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ first appeared on Onlookersmedia.

The post യോഗ ദിനത്തില്‍ മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ പോസ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ appeared first on Onlookersmedia.

]]>
പ്രായത്തെ മറന്ന്‍ ചെറുപ്പക്കാരെക്കാളും മികച്ച രീതിയില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തി അമ്പരപ്പിക്കുന്നത് മോഹന്‍ലാലിന്‍റെ സ്ഥിരം പരിപാടിയാണ്. “ഇതൊക്കെ നിങ്ങളെ കൊണ്ടേ കഴിയൂ ലാലേട്ടാ” എന്ന്‍ ആരാധകര്‍ പറയുന്നത് വെറുതെ അല്ല എന്ന്‍ തോന്നിപോകും ഓരോ ചിത്രങ്ങള്‍ കാണുമ്പോള്‍.

mohanlal yoga photo

കഴിഞ്ഞ വര്‍ഷം പുലിമുരുകനിലെ തകര്‍പ്പന്‍ ഫൈറ്റ് ചെയ്തു ഞെട്ടിച്ച മോഹന്‍ലാല്‍ മഹാഭാരതയിലെ ഭീമന്‍റെ വേഷം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. ഇത് വരെ കാണാത്ത ലുക്കിലും ബോഡിയിലും ആയിരിയ്ക്കും മോഹന്‍ലാല്‍ എത്തുക എന്ന്‍ മഹാഭാരതയുടെ സംവിധായകന്‍ ശ്രീകുമാര്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്.

1000 കോടിയില്‍ ഒരുങ്ങുന്ന മഹാഭാരതയില്‍ അഭ്യാസ മുറകള്‍ പഠിക്കാനും യോദ്ധാവിന്‍റെ ബോഡി ആക്കിയെടുക്കാനും മാസങ്ങളോളം നീളുന്ന ട്രയിനിങിന് വേണ്ടി ഒരുങ്ങുകയാണ് മോഹന്‍ലാല്‍.

mohanlal yoga photo

ഇന്ന്‍ യോഗ ദിനത്തില്‍ മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുള്ള ഫോട്ടോയാണ് ഇന്ന്‍ സോഷ്യല്‍ മീഡിയയിലെ താരം. ചെറുപ്പക്കാരായ ആരാധകര്‍ പോലും തങ്ങള്‍ക്ക് ഇതൊന്നും പറ്റുന്നില്ലല്ലോ പിന്നെ എങ്ങനെയാ ലാലേട്ടാ ഈ പ്രായത്തിലും ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന രീതിയില്‍ കമന്‍റുകള്‍ ഇടുന്നത് കാണുമ്പോള്‍ ആരും പറഞ്ഞു പോകും, “ഇതൊക്കെ നിങ്ങളെ കൊണ്ടേ കഴിയൂ ലാലേട്ടാ”

The post യോഗ ദിനത്തില്‍ മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ പോസ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ first appeared on Onlookersmedia.

The post യോഗ ദിനത്തില്‍ മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ പോസ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/2435/feed/ 0