മമ്മൂട്ടി - Onlookersmedia http://onlookersmedia.com/tag/മമ്മൂട്ടി/ First Entertainment website in Malayalam Sun, 19 Nov 2023 04:55:18 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 മമ്മൂട്ടി - Onlookersmedia http://onlookersmedia.com/tag/മമ്മൂട്ടി/ 32 32 54783289 ഒരു കാറ്റിലും വീഴാത്ത എവറസ്റ്റുകളാണ് മോഹൻലാലും മമ്മൂട്ടിയും; കാരണം വെളിപ്പെടുത്തി ടോവിനോ തോമസ് https://onlookersmedia.com/latest-news/mammootty-and-mohanlal-became-the-everest-in-mollywood-because-of-their-strategy-in-film-selection-says-tovino-thomas/ https://onlookersmedia.com/latest-news/mammootty-and-mohanlal-became-the-everest-in-mollywood-because-of-their-strategy-in-film-selection-says-tovino-thomas/#respond Sun, 19 Nov 2023 04:55:15 +0000 https://onlookersmedia.com/?p=49047 മലയാളത്തിന്റെ യുവതാരം ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. ഡോക്ടർ ബിജു ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ടോവിനോ തോമസ് നടത്തിയ മേക്കോവർ ഞെട്ടിക്കുന്നതായിരുന്നു. ഒരു നടനെന്ന നിലയിൽ ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായി അദൃശ്യ ജാലകങ്ങൾ മാറുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഒരു താരമായി നിൽക്കുമ്പോഴും ഇത്തരം അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ താൻ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ടോവിനോ തോമസ്. ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം […]

The post ഒരു കാറ്റിലും വീഴാത്ത എവറസ്റ്റുകളാണ് മോഹൻലാലും മമ്മൂട്ടിയും; കാരണം വെളിപ്പെടുത്തി ടോവിനോ തോമസ് first appeared on Onlookersmedia.

The post ഒരു കാറ്റിലും വീഴാത്ത എവറസ്റ്റുകളാണ് മോഹൻലാലും മമ്മൂട്ടിയും; കാരണം വെളിപ്പെടുത്തി ടോവിനോ തോമസ് appeared first on Onlookersmedia.

]]>
മലയാളത്തിന്റെ യുവതാരം ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. ഡോക്ടർ ബിജു ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ടോവിനോ തോമസ് നടത്തിയ മേക്കോവർ ഞെട്ടിക്കുന്നതായിരുന്നു. ഒരു നടനെന്ന നിലയിൽ ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായി അദൃശ്യ ജാലകങ്ങൾ മാറുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഒരു താരമായി നിൽക്കുമ്പോഴും ഇത്തരം അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ താൻ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ടോവിനോ തോമസ്. ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. മോഹൻലാൽ, മമ്മൂട്ടി എന്നീ ഇതിഹാസങ്ങൾ അവരുടെ തുടക്കകാലത്ത് പിന്തുടർന്ന രീതി അങ്ങനെ തന്നെ കോപ്പി ചെയ്യുകയാണ് താനെന്നും, ഇത്രയും വിജയിച്ച രണ്ട് മഹാനടന്മാർ ഉദാഹരണമായി നമ്മുടെ മുന്നിലുള്ളപ്പോൾ അതിലും വലിയ റോൾ മോഡലുകൾ വേറെ ഇല്ലെന്നും ടോവിനോ പറയുന്നു.

സ്റ്റാർഡം മാത്രം നോക്കിയല്ല മോഹൻലാൽ, മമ്മൂട്ടി എന്നിവർ ചിത്രങ്ങൾ ചെയ്തിരുന്നതെന്നും, കൊമേർഷ്യൽ ചിത്രങ്ങളും കലാമൂല്യമുള്ള ചിത്രങ്ങളും തമ്മിലുള്ള കൃത്യമായ ബാലൻസ് ആയിരുന്നു 1980 കളിലും 90 കളിലും അതിന് ശേഷവും അവർ ചെയ്തതെന്നും ടോവിനോ പറഞ്ഞു. ആ ബാലൻസ് അവർ പുലർത്തിയത് കൊണ്ടാണ് ഇന്നവർ ഒരു കാറ്റിലും വീഴാത്ത എവറസ്റ്റ് കൊടുമുടി പോലെ നിൽക്കുന്നതെന്നും ടോവിനോ വിശദീകരിക്കുന്നു. അല്ലെങ്കിൽ അവർ ബുർജ് ഖലീഫ പോലെ വലിയ താരങ്ങൾ മാത്രമായി നിൽക്കുമായിരുന്നു എന്നും ടോവിനോ പറഞ്ഞു. കരിയർ മുന്നോട്ടു കൊണ്ട് പോകുമ്പോൾ അവർ സ്വീകരിച്ച രീതി തന്നെയാണ് താനും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും ടോവിനോ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലടക്കം ശ്രദ്ധ നേടിയ ചിത്രമാണ് ടോവിനോയുടെ അദൃശ്യ ജാലകങ്ങൾ.

The post ഒരു കാറ്റിലും വീഴാത്ത എവറസ്റ്റുകളാണ് മോഹൻലാലും മമ്മൂട്ടിയും; കാരണം വെളിപ്പെടുത്തി ടോവിനോ തോമസ് first appeared on Onlookersmedia.

The post ഒരു കാറ്റിലും വീഴാത്ത എവറസ്റ്റുകളാണ് മോഹൻലാലും മമ്മൂട്ടിയും; കാരണം വെളിപ്പെടുത്തി ടോവിനോ തോമസ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mammootty-and-mohanlal-became-the-everest-in-mollywood-because-of-their-strategy-in-film-selection-says-tovino-thomas/feed/ 0 49047
നൂറാം ചിത്രവുമായി ഹരം പകരാൻ പ്രിയദർശൻ; മോഹൻലാൽ ചിത്രത്തിന് തിരക്കഥയൊരുക്കാൻ വിനീത് ശ്രീനിവാസൻ. https://onlookersmedia.com/latest-news/vineeth-sreenivasan-to-write-mohanlal-priyadarshan-teams-next/ https://onlookersmedia.com/latest-news/vineeth-sreenivasan-to-write-mohanlal-priyadarshan-teams-next/#respond Thu, 28 Sep 2023 17:46:19 +0000 https://onlookersmedia.com/?p=48511 ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ പ്രിയദർശൻ 100 ചിത്രങ്ങളെന്ന അപൂർവ നേട്ടത്തിലേക്ക് അടുക്കുകയാണ്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ വിരലിലെണ്ണാവുന്ന സംവിധായകർ മാത്രം കൈവരിച്ച നേട്ടമാണ് പ്രിയദർശനെ തേടിയെത്തുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകളനുസരിച്ച് മോഹൻലാലിനെ നായകനാക്കിയാണ് പ്രിയദർശൻ തന്റെ നൂറാം ചിത്രമൊരുക്കുന്നത്. ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ആദ്യമായാണ് മോഹൻലാൽ- പ്രിയദർശൻ- വിനീത് ശ്രീനിവാസൻ ടീം ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. വിനീത് ശ്രീനിവാസന്റെ അച്ഛനായ ശ്രീനിവാസനൊപ്പം മോഹൻലാൽ- പ്രിയദർശൻ ടീമൊന്നിച്ച ഒട്ടേറെ ക്ലാസിക് […]

The post നൂറാം ചിത്രവുമായി ഹരം പകരാൻ പ്രിയദർശൻ; മോഹൻലാൽ ചിത്രത്തിന് തിരക്കഥയൊരുക്കാൻ വിനീത് ശ്രീനിവാസൻ. first appeared on Onlookersmedia.

The post നൂറാം ചിത്രവുമായി ഹരം പകരാൻ പ്രിയദർശൻ; മോഹൻലാൽ ചിത്രത്തിന് തിരക്കഥയൊരുക്കാൻ വിനീത് ശ്രീനിവാസൻ. appeared first on Onlookersmedia.

]]>
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ പ്രിയദർശൻ 100 ചിത്രങ്ങളെന്ന അപൂർവ നേട്ടത്തിലേക്ക് അടുക്കുകയാണ്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ വിരലിലെണ്ണാവുന്ന സംവിധായകർ മാത്രം കൈവരിച്ച നേട്ടമാണ് പ്രിയദർശനെ തേടിയെത്തുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകളനുസരിച്ച് മോഹൻലാലിനെ നായകനാക്കിയാണ് പ്രിയദർശൻ തന്റെ നൂറാം ചിത്രമൊരുക്കുന്നത്. ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ആദ്യമായാണ് മോഹൻലാൽ- പ്രിയദർശൻ- വിനീത് ശ്രീനിവാസൻ ടീം ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. വിനീത് ശ്രീനിവാസന്റെ അച്ഛനായ ശ്രീനിവാസനൊപ്പം മോഹൻലാൽ- പ്രിയദർശൻ ടീമൊന്നിച്ച ഒട്ടേറെ ക്ലാസിക് സൂപ്പർ ഹിറ്റുകൾ മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ഇന്നും തിളങ്ങി നിൽക്കുമ്പോഴാണ് ഈ പുത്തൻ കൂട്ടുകെട്ട് ഒന്നിക്കുന്നത്.

ഹരം എന്നാണ് പ്രിയദർശന്റെ നൂറാം ചിത്രത്തിന് നൽകിയിരിക്കുന്ന പേരെന്നാണ് സൂചന. അടുത്ത വർഷം ചിത്രീകരണം പ്ലാൻ ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ഇപ്പോൾ പ്രണവ് മോഹൻലാൽ നായകനായ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിനീത് ശ്രീനിവാസൻ. അതിന് ശേഷം ഈ മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിന്റെ ജോലികളിലേക്ക് വിനീത് കടക്കുമെന്നാണ് വാർത്തകൾ വരുന്നത്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹൻലാൽ- പ്രിയദർശൻ ടീം. ചിത്രം, കിലുക്കം, ചന്ദ്രലേഖ എന്നീ മൂന്ന് ഇൻഡസ്ട്രി ഹിറ്റ് ചിത്രങ്ങളും സമ്മാനിച്ച ഈ ടീമിൽ നിന്ന് ലഭിച്ച ചിത്രങ്ങളിലേറെയും ഇന്ന് മലയാള സിനിമയിലെ ക്ലാസ്സിക്കുകളായാണ് വിലയിരുത്തപ്പെടുന്നത്. പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശന്റെ അവസാന റിലീസ് ഷെയ്ൻ നിഗം നായകനായ കൊറോണ പേപ്പേഴ്സ് ആയിരുന്നു.

The post നൂറാം ചിത്രവുമായി ഹരം പകരാൻ പ്രിയദർശൻ; മോഹൻലാൽ ചിത്രത്തിന് തിരക്കഥയൊരുക്കാൻ വിനീത് ശ്രീനിവാസൻ. first appeared on Onlookersmedia.

The post നൂറാം ചിത്രവുമായി ഹരം പകരാൻ പ്രിയദർശൻ; മോഹൻലാൽ ചിത്രത്തിന് തിരക്കഥയൊരുക്കാൻ വിനീത് ശ്രീനിവാസൻ. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/vineeth-sreenivasan-to-write-mohanlal-priyadarshan-teams-next/feed/ 0 48511
പ്രശസ്ത മലയാള നായികാ താരം മീര നന്ദൻ വിവാഹിതയാകുന്നു. https://onlookersmedia.com/latest-news/malayalam-actress-meera-nandan-got-engaged/ https://onlookersmedia.com/latest-news/malayalam-actress-meera-nandan-got-engaged/#respond Wed, 13 Sep 2023 20:37:46 +0000 https://onlookersmedia.com/?p=48357 പ്രശസ്ത മലയാള നായികാ താരമായ മീര നന്ദൻ വിവാഹിതയാകുന്നു. ലണ്ടനിൽ ജോലി ചെയുന്ന ശ്രീജുവാണ് മീരയുടെ വരൻ. ഇരുവരുടേയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മീര നന്ദന്‍ തന്നെയാണ് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചതും ചിത്രങ്ങൾ പങ്കു വെച്ചതും. ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സ് ഫോട്ടോഗ്രാഫി നിർവഹിച്ച ഈ ചടങ്ങിന്റെ ദൃശ്യങ്ങൾ അവരുടെ ഇൻസ്റ്റാഗ്രാം പേജ് വഴിയും പങ്കു വെച്ചിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നും പരിചയപ്പെട്ട മീരയും […]

The post പ്രശസ്ത മലയാള നായികാ താരം മീര നന്ദൻ വിവാഹിതയാകുന്നു. first appeared on Onlookersmedia.

The post പ്രശസ്ത മലയാള നായികാ താരം മീര നന്ദൻ വിവാഹിതയാകുന്നു. appeared first on Onlookersmedia.

]]>
പ്രശസ്ത മലയാള നായികാ താരമായ മീര നന്ദൻ വിവാഹിതയാകുന്നു. ലണ്ടനിൽ ജോലി ചെയുന്ന ശ്രീജുവാണ് മീരയുടെ വരൻ. ഇരുവരുടേയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മീര നന്ദന്‍ തന്നെയാണ് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചതും ചിത്രങ്ങൾ പങ്കു വെച്ചതും. ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സ് ഫോട്ടോഗ്രാഫി നിർവഹിച്ച ഈ ചടങ്ങിന്റെ ദൃശ്യങ്ങൾ അവരുടെ ഇൻസ്റ്റാഗ്രാം പേജ് വഴിയും പങ്കു വെച്ചിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നും പരിചയപ്പെട്ട മീരയും ശ്രീജുവും പിന്നീട് രക്ഷിതാക്കളുടെ അനുഗ്രഹത്തോടെ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. മീരയെ കാണാനായി ശ്രീജു ലണ്ടനിൽ നിന്ന് ദുബായിൽ എത്തുകയും ചെയ്തു.

കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദന്‍ ഇപ്പോൾ ദുബായിലെ മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നുണ്ട്. ലാല്‍ജോസ് ചിത്രം മുല്ലയിലൂടെ 2008 ഇൽ ദിലീപിന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മീര നന്ദൻ, അതിന് ശേഷം പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയറാം, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ആസിഫ് അലി, ജയസൂര്യ തുടങ്ങി മലയാളത്തിലെ എല്ലാ പ്രമുഖ നായക താരങ്ങളുടെ ചിത്രങ്ങളിലും അഭിനയിച്ചു ശ്രദ്ധ നേടി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുള്ള മീരയുടെ അവസാനം റിലീസായ ചിത്രം ഈ വർഷം പുറത്ത് വന്ന ‘എന്നാലും എന്റെ അളിയാ’ ആണ്. പുതിയ മുഖം, ലോക്പാൽ, കടൽ കടന്ന് ഒരു മാത്തുക്കുട്ടി, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കരി, റെഡ് വൈൻ, മല്ലു സിങ്, സ്വപ്ന സഞ്ചാരി, സീനിയേഴ്സ്, കേരളാ കഫേ, കറൻസി എന്നിവയാണ് മീരയുടെ മറ്റ് പ്രധാന ചിത്രങ്ങൾ.

The post പ്രശസ്ത മലയാള നായികാ താരം മീര നന്ദൻ വിവാഹിതയാകുന്നു. first appeared on Onlookersmedia.

The post പ്രശസ്ത മലയാള നായികാ താരം മീര നന്ദൻ വിവാഹിതയാകുന്നു. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/malayalam-actress-meera-nandan-got-engaged/feed/ 0 48357
പേടിപ്പെടുത്തുന്ന ചിരിയും ക്രൗര്യമൊളിപ്പിച്ച കണ്ണുകളും; ഭീതിപ്പെടുത്തുന്ന ദുർമന്ത്രവാദത്തിന്റെ ആൾരൂപമായി മഹാനടന്റെ പരകായ പ്രവേശം. https://onlookersmedia.com/latest-news/first-look-poster-of-megastar-mammoottys-bramayugam-going-viral-on-social-media/ https://onlookersmedia.com/latest-news/first-look-poster-of-megastar-mammoottys-bramayugam-going-viral-on-social-media/#respond Thu, 07 Sep 2023 09:53:41 +0000 https://onlookersmedia.com/?p=48261 മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ എഴുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുമ്പോൾ ആരാധകരും സിനിമാ പ്രേമികളും ആവേശത്തോടെ കൂടെചേരുകയാണ്. ആരാധകർക്കുള്ള പിറന്നാൾ സമ്മാനമായി മമ്മൂട്ടി പുറത്ത് വിട്ടത് തന്റെ ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ്. റിലീസ് ചെയ്ത നിമിഷം മുതൽ ഈ പോസ്റ്ററും അതിലെ മമ്മൂട്ടിയുടെ ലുക്കും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. അത്രക്കും ഞെട്ടിക്കുന്ന മേക്കോവറിലാണ് മമ്മൂട്ടി എന്ന മഹാനടനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന സൂചനയാണ് ഈ പോസ്റ്റർ നമ്മുക്ക് തരുന്നത്. വൃദ്ധനായ ഒരു ദുർമന്ത്രവാദിയായി […]

The post പേടിപ്പെടുത്തുന്ന ചിരിയും ക്രൗര്യമൊളിപ്പിച്ച കണ്ണുകളും; ഭീതിപ്പെടുത്തുന്ന ദുർമന്ത്രവാദത്തിന്റെ ആൾരൂപമായി മഹാനടന്റെ പരകായ പ്രവേശം. first appeared on Onlookersmedia.

The post പേടിപ്പെടുത്തുന്ന ചിരിയും ക്രൗര്യമൊളിപ്പിച്ച കണ്ണുകളും; ഭീതിപ്പെടുത്തുന്ന ദുർമന്ത്രവാദത്തിന്റെ ആൾരൂപമായി മഹാനടന്റെ പരകായ പ്രവേശം. appeared first on Onlookersmedia.

]]>
മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ എഴുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുമ്പോൾ ആരാധകരും സിനിമാ പ്രേമികളും ആവേശത്തോടെ കൂടെചേരുകയാണ്. ആരാധകർക്കുള്ള പിറന്നാൾ സമ്മാനമായി മമ്മൂട്ടി പുറത്ത് വിട്ടത് തന്റെ ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ്. റിലീസ് ചെയ്ത നിമിഷം മുതൽ ഈ പോസ്റ്ററും അതിലെ മമ്മൂട്ടിയുടെ ലുക്കും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. അത്രക്കും ഞെട്ടിക്കുന്ന മേക്കോവറിലാണ് മമ്മൂട്ടി എന്ന മഹാനടനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന സൂചനയാണ് ഈ പോസ്റ്റർ നമ്മുക്ക് തരുന്നത്. വൃദ്ധനായ ഒരു ദുർമന്ത്രവാദിയായി ആണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന് വാർത്തകൾ ഉണ്ടായിരുന്നു. നാഗങ്ങൾക്കൊപ്പം ജീവിക്കുന്ന ഈ വൃദ്ധ മന്ത്രവാദിയുടെ ഭീതിപ്പെടുത്തുന്ന രൂപമാണ് ഇപ്പോൾ പ്രേക്ഷകരുടെ മനസ്സുകളിൽ നിറയുന്നത്.

കറ പിടിച്ച പല്ലും, ക്രൗര്യം ഒളിപ്പിച്ച ചിരിയും നര വീണ മുടിയും താടിയുമായി മമ്മൂട്ടിയെ ഈ പോസ്റ്ററിലൂടെ അവതരിപ്പിച്ചപ്പോൾ മലയാള സിനിമാ പ്രേക്ഷകരോടൊപ്പം മലയാള സിനിമാ ലോകവും ഞെട്ടുകയാണ്. കാതിൽ കടുക്കനും കഴുത്തിൽ മാലയും ഇട്ട് നഗ്നമായ മേൽ ശരീരവുമായി മമ്മൂട്ടി കഥാപാത്രം ചിരിക്കുമ്പോൾ ആ കണ്ണുകളിലും കാണാൻ സാധിക്കുന്നത് ക്രൂരതയുടെ കുടില ഭാവമാണ്. ഭൂതകാലത്തിലൂടെ കയ്യടി നേടിയ രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ എന്നിവരും വേഷമിടുന്ന ഈ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിർമ്മിക്കുന്നത്.

മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഷെഹനാദ് ജലാൽ, സംഗീതമൊരുക്കുന്നത് ക്രിസ്റ്റോ സേവ്യർ, എഡിറ്റ് ചെയ്യുന്നത് ഷഫീക്ക് മുഹമ്മദ് അലി എന്നിവരാണ്. ഒരു വലിയ ഇടവേളക്ക് ശേഷം നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമായി പകർന്നാടി വെള്ളിത്തിരയിൽ വിസ്മയം തീർക്കാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടിയെന്ന മഹാനടൻ.

The post പേടിപ്പെടുത്തുന്ന ചിരിയും ക്രൗര്യമൊളിപ്പിച്ച കണ്ണുകളും; ഭീതിപ്പെടുത്തുന്ന ദുർമന്ത്രവാദത്തിന്റെ ആൾരൂപമായി മഹാനടന്റെ പരകായ പ്രവേശം. first appeared on Onlookersmedia.

The post പേടിപ്പെടുത്തുന്ന ചിരിയും ക്രൗര്യമൊളിപ്പിച്ച കണ്ണുകളും; ഭീതിപ്പെടുത്തുന്ന ദുർമന്ത്രവാദത്തിന്റെ ആൾരൂപമായി മഹാനടന്റെ പരകായ പ്രവേശം. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/first-look-poster-of-megastar-mammoottys-bramayugam-going-viral-on-social-media/feed/ 0 48261
വിക്രമും പൊന്നിയിൻ സെൽവനും പിന്നിൽ; 400 കോടി തിളക്കത്തിൽ ഒന്നാമനായി ജയിലർ. https://onlookersmedia.com/latest-news/jailer-raced-past-the-400-crore-mark-and-left-behind-ps1-and-vikram-in-record-time/ https://onlookersmedia.com/latest-news/jailer-raced-past-the-400-crore-mark-and-left-behind-ps1-and-vikram-in-record-time/#respond Thu, 17 Aug 2023 09:11:24 +0000 http://onlookersmedia.com/?p=47759 സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലർ ഒരാഴ്ച കൊണ്ട് 400 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഈ ചിത്രം എല്ലാ മാർക്കറ്റിൽ നിന്നും ഞെട്ടിക്കുന്ന കളക്ഷനാണ് നേടുന്നത്. മുന്നോട്ടുള്ള കുതിപ്പിൽ ജയിലർ വീഴ്ത്തിയത് മുഴുവൻ വമ്പൻ തമിഴ് ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകളാണെന്നതാണ് സത്യം. തമിഴിലെ ഇൻഡസ്ട്രി ഹിറ്റായ പൊന്നിയിൻ സെൽവൻ ആഗോള ഗ്രോസ്സായി 400 കോടി നേടിയത് പതിമൂന്ന് ദിവസം കൊണ്ടും, പൊന്നിയിൻ സെൽവന് മുൻപ് ഇൻഡസ്ട്രി […]

The post വിക്രമും പൊന്നിയിൻ സെൽവനും പിന്നിൽ; 400 കോടി തിളക്കത്തിൽ ഒന്നാമനായി ജയിലർ. first appeared on Onlookersmedia.

The post വിക്രമും പൊന്നിയിൻ സെൽവനും പിന്നിൽ; 400 കോടി തിളക്കത്തിൽ ഒന്നാമനായി ജയിലർ. appeared first on Onlookersmedia.

]]>
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലർ ഒരാഴ്ച കൊണ്ട് 400 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഈ ചിത്രം എല്ലാ മാർക്കറ്റിൽ നിന്നും ഞെട്ടിക്കുന്ന കളക്ഷനാണ് നേടുന്നത്. മുന്നോട്ടുള്ള കുതിപ്പിൽ ജയിലർ വീഴ്ത്തിയത് മുഴുവൻ വമ്പൻ തമിഴ് ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകളാണെന്നതാണ് സത്യം. തമിഴിലെ ഇൻഡസ്ട്രി ഹിറ്റായ പൊന്നിയിൻ സെൽവൻ ആഗോള ഗ്രോസ്സായി 400 കോടി നേടിയത് പതിമൂന്ന് ദിവസം കൊണ്ടും, പൊന്നിയിൻ സെൽവന് മുൻപ് ഇൻഡസ്ട്രി ഹിറ്റ് പദവി അലങ്കരിച്ച വിക്രം ആ നേട്ടം കൊയ്തത് 23 ദിവസം കൊണ്ടുമാണ്. എന്നാൽ വെറും ഒരാഴ്ച കൊണ്ടാണ് ജയിലർ ആ നേട്ടങ്ങളെ തകർത്തെറിഞ്ഞത് എന്നത് ഈ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക സ്വീകരണത്തിനും അതുപോലെ തന്നെ രജനികാന്ത് എന്ന സൂപ്പർ താരത്തിന്റെ അസാമാന്യമായ താരമൂല്യത്തിനും തെളിവാണ്.

രജനികാന്തിനൊപ്പം മോഹൻലാൽ, ശിവ്‌വരാജ്‌ കുമാർ എന്നീ സൂപ്പർ താരങ്ങളുടെ സാന്നിധ്യവും ജയിലറിന് തുണയായിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന നേട്ടത്തിലേക്ക് വളരെ കുറച്ചു ദൂരം മാത്രമുള്ള ജയിലറിന് ആ നേട്ടം കൈവരിക്കാൻ സാധിച്ചതിൽ മോഹൻലാലിന്റെ പങ്ക് വളരെ വലുതാണ്. അതുപോലെ തന്നെ കർണാടകയിലും റെക്കോർഡ് കളക്ഷൻ നേടുന്ന ഈ ചിത്രത്തിന് കന്നഡ സൂപ്പർതാരം ശിവരാജ് കുമാറിന്റെ സാന്നിധ്യം കുറച്ചൊന്നുമല്ല സഹായകരമായത്. വിദേശത്ത് നിന്ന് 155+ കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം കേരളത്തിൽ നിന്ന് 36 കോടിയും, തമിഴ്‌നാട്ടിൽ നിന്ന് 120+ കോടിയും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 100+ കോടിയുമാണ് ഇതുവരെ നേടിയത്. ഇതിനു മുൻപ് തമിഴ്‌ സിനിമാ ചരിത്രത്തിൽ, രജനികാന്ത്- അക്ഷയ് കുമാർ കൂട്ടുകെട്ടിൽ വന്ന ശങ്കർ ചിത്രം 2.0 മാത്രം നേടിയ 500 കോടി എന്ന മാന്ത്രിക സംഖ്യയും മറികടക്കാനുള്ള ഒരുക്കത്തിലാണ് ജയിലർ.

The post വിക്രമും പൊന്നിയിൻ സെൽവനും പിന്നിൽ; 400 കോടി തിളക്കത്തിൽ ഒന്നാമനായി ജയിലർ. first appeared on Onlookersmedia.

The post വിക്രമും പൊന്നിയിൻ സെൽവനും പിന്നിൽ; 400 കോടി തിളക്കത്തിൽ ഒന്നാമനായി ജയിലർ. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/jailer-raced-past-the-400-crore-mark-and-left-behind-ps1-and-vikram-in-record-time/feed/ 0 47759
മമ്മൂട്ടിയുടെ മാസ്റ്റർപീസ് റിലീസ് നീട്ടി https://onlookersmedia.com/latest-news/mammootty-masterpiece-release/ https://onlookersmedia.com/latest-news/mammootty-masterpiece-release/#respond Wed, 23 Aug 2017 12:55:29 +0000 http://onlookersmedia.com/?p=4829 മമ്മൂട്ടി ആരാധകർക്ക് ഒരു നിരാശ വാർത്ത. മെഗാസ്റ്റാർ നായകനാകുന്ന പുതിയ ചിത്രമായ മാസ്റ്റർപീസിന്റെ റിലീസ് നീട്ടി. ഓണം റിലീസായി തിയേറ്ററിൽ എത്തിക്കാൻ പ്ലാൻ ചെയ്തിരുന്ന ചിത്രം നവംബറിലെ റിലീസിനെത്തുകയുള്ളൂ എന്ന് മാസ്റ്റർപീസിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. പ്രിത്വിരാജിനെ നായകനാക്കി 7th ഡേ എന്ന സിനിമ ഒരുക്കിയ ശ്യാംധർ സംവിധാനം ചെയ്യുന്ന പുള്ളിക്കാരൻ സ്റ്റാറായാണ് മമ്മൂട്ടിയുടെ ഓണം റിലീയായി തിയേറ്ററുകളിൽ എത്തുക. മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമായ പുലിമുരുകന് ശേഷം സൂപ്പർ തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന […]

The post മമ്മൂട്ടിയുടെ മാസ്റ്റർപീസ് റിലീസ് നീട്ടി first appeared on Onlookersmedia.

The post മമ്മൂട്ടിയുടെ മാസ്റ്റർപീസ് റിലീസ് നീട്ടി appeared first on Onlookersmedia.

]]>
മമ്മൂട്ടി ആരാധകർക്ക് ഒരു നിരാശ വാർത്ത. മെഗാസ്റ്റാർ നായകനാകുന്ന പുതിയ ചിത്രമായ മാസ്റ്റർപീസിന്റെ റിലീസ് നീട്ടി. ഓണം റിലീസായി തിയേറ്ററിൽ എത്തിക്കാൻ പ്ലാൻ ചെയ്തിരുന്ന ചിത്രം നവംബറിലെ റിലീസിനെത്തുകയുള്ളൂ എന്ന് മാസ്റ്റർപീസിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.

പ്രിത്വിരാജിനെ നായകനാക്കി 7th ഡേ എന്ന സിനിമ ഒരുക്കിയ ശ്യാംധർ സംവിധാനം ചെയ്യുന്ന പുള്ളിക്കാരൻ സ്റ്റാറായാണ് മമ്മൂട്ടിയുടെ ഓണം റിലീയായി തിയേറ്ററുകളിൽ എത്തുക.

മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമായ പുലിമുരുകന് ശേഷം സൂപ്പർ തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രമാണ് മാസ്റ്റർ പീസ്. അതുകൊണ്ട് തന്നെ ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്.

രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രാജാധിരാജയിലും മമ്മൂട്ടി തന്നെയായിരുന്നു പ്രധാന വേഷത്തിൽ. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുക. കോളേജ് പശ്ചാത്തലത്തിൽ തന്നെയാണ് കഥ മുന്നോട്ട് പോകുന്നത്.

മാസ്റ്റർപീസ് പുലിമുരുകൻ പോലെ ഒരു ബ്രഹ്മാണ്ഡ ഹിറ്റ് ആകും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

The post മമ്മൂട്ടിയുടെ മാസ്റ്റർപീസ് റിലീസ് നീട്ടി first appeared on Onlookersmedia.

The post മമ്മൂട്ടിയുടെ മാസ്റ്റർപീസ് റിലീസ് നീട്ടി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mammootty-masterpiece-release/feed/ 0 4829
ബെഡ് ഇടാതെ മമ്മൂട്ടി മതിലിന് മുകളില്‍ നിന്നും ചാടി, ഇന്ന്‍ വരും നാളെ പോകുമെന്ന്‍ പറഞ്ഞ സംവിധായകന് തെറ്റി https://onlookersmedia.com/behind-the-scenes/actress-sheela-about-mammootty/ https://onlookersmedia.com/behind-the-scenes/actress-sheela-about-mammootty/#respond Wed, 23 Aug 2017 05:09:27 +0000 http://onlookersmedia.com/?p=4800 മമ്മൂട്ടി എന്ന നടന്‍റെ വളര്‍ച്ച ഏതൊരു നടനും കൊതിക്കുന്നതാണ്. ജൂനിയര്‍ ആര്‍ടിസ്റ്റ് വേഷങ്ങളില്‍ വന്ന്‍ ഇന്ന്‍ മലയാള സിനിമ അടക്കി ഭരിക്കുന്ന താരങ്ങളില്‍ ഒരാളായി വളര്‍ന്നിട്ടുണ്ടെങ്കില്‍ അത് മമ്മൂട്ടിയുടെ കഠിന പ്രയത്നങ്ങള്‍ കൊണ്ട് ഒന്ന്‍ മാത്രമാണ്. സജിന്‍ എന്നായിരുന്നു ആദ്യ കാലത്ത് മമ്മൂട്ടിയുടെ സ്ക്രീന്‍ നെയിം. സജിന്‍ എന്ന പേരില്‍ അഭിനയിച്ച ആദ്യ ചിത്രം സ്ഫോടനം ആയിരുന്നു. സ്ഫോടനത്തിന്‍റെ ലൊക്കേഷനില്‍ നടന്ന ഒരു സംഭവം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടെയായിരുന്ന നടി ഷീല പറയുന്നു. “മമ്മൂട്ടിയും ഞാനും സ്ഫോടനത്തിലാണാദ്യമായി […]

The post ബെഡ് ഇടാതെ മമ്മൂട്ടി മതിലിന് മുകളില്‍ നിന്നും ചാടി, ഇന്ന്‍ വരും നാളെ പോകുമെന്ന്‍ പറഞ്ഞ സംവിധായകന് തെറ്റി first appeared on Onlookersmedia.

The post ബെഡ് ഇടാതെ മമ്മൂട്ടി മതിലിന് മുകളില്‍ നിന്നും ചാടി, ഇന്ന്‍ വരും നാളെ പോകുമെന്ന്‍ പറഞ്ഞ സംവിധായകന് തെറ്റി appeared first on Onlookersmedia.

]]>
മമ്മൂട്ടി എന്ന നടന്‍റെ വളര്‍ച്ച ഏതൊരു നടനും കൊതിക്കുന്നതാണ്. ജൂനിയര്‍ ആര്‍ടിസ്റ്റ് വേഷങ്ങളില്‍ വന്ന്‍ ഇന്ന്‍ മലയാള സിനിമ അടക്കി ഭരിക്കുന്ന താരങ്ങളില്‍ ഒരാളായി വളര്‍ന്നിട്ടുണ്ടെങ്കില്‍ അത് മമ്മൂട്ടിയുടെ കഠിന പ്രയത്നങ്ങള്‍ കൊണ്ട് ഒന്ന്‍ മാത്രമാണ്.

സജിന്‍ എന്നായിരുന്നു ആദ്യ കാലത്ത് മമ്മൂട്ടിയുടെ സ്ക്രീന്‍ നെയിം. സജിന്‍ എന്ന പേരില്‍ അഭിനയിച്ച ആദ്യ ചിത്രം സ്ഫോടനം ആയിരുന്നു. സ്ഫോടനത്തിന്‍റെ ലൊക്കേഷനില്‍ നടന്ന ഒരു സംഭവം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടെയായിരുന്ന നടി ഷീല പറയുന്നു.

Sphodanam mammootty

“മമ്മൂട്ടിയും ഞാനും സ്ഫോടനത്തിലാണാദ്യമായി അഭിനയിക്കുന്നത്. മമ്മൂട്ടി എന്ന അന്നത്തെ പുതുമുഖ നായകനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസില്‍ വരുന്ന ചില കാര്യങ്ങളുണ്ട്. സ്ഫോടനത്തില്‍ മധുവും സുകുമാരനും ജയില്‍ ചാടി വരുന്ന ഒരു രംഗംമുണ്ട്. മതില്‍ നല്ല പൊക്കമുള്ളതാണ്. താഴേക്കു ചാടുമ്പോള്‍ താരങ്ങള്‍ക്ക് അപകടം ഉണ്ടാകാതെയിരിക്കാന്‍ താഴെ വലിയ ഫോം ബെഡ് താഴെ വിരിച്ചിട്ടുണ്ട്. മമ്മൂട്ടിയും ഈ മതിലില്‍ നിന്നും ചാടണം. എന്നാല്‍ മമ്മൂട്ടി ചാടുമ്പോള്‍ ബെഡ് ഇട്ടു കൊടുക്കുന്നില്ല.

എനിക്കിത് കണ്ടപ്പോള്‍ ദേഷ്യവും സങ്കടവും വന്നു. സജിന്‍(മമ്മൂട്ടി) പുതിയ ആളായത് കൊണ്ടാണോ ബെഡ് കൊടുക്കാത്തതെന്നും അയാളും മനുഷ്യനല്ലേ എന്നൊക്കെ ചോദിച്ചു ഞാനും സംവിധായകന്‍ പി.ജി. വിശ്വംഭരനും കൂടി തര്‍ക്കം നടന്നു. എനിക്ക് മറുപടിയായി വിശ്വംഭരന്‍ പറഞ്ഞു. ‘ങാ, ഇവന്മാരൊക്കെ കണക്കാചേച്ചി. പുതിയവര്‍ക്ക് ബെഡ്ഡും ഒന്നും വേണ്ട. അവരിന്നുവരും നാളെ പോകും. അത്രേയുള്ളു.’ എന്നാല്‍ കാലം വിശ്വംഭരന് തെറ്റുപറ്റി എന്ന് തെളിയിച്ചു. മമ്മൂട്ടി ഇന്നും സിനിമ വിട്ടുപോയിട്ടില്ല.

Sphodanam mammootty

അന്ന് മമ്മൂട്ടിയുടെ യൗവ്വന കാലമല്ലേ ? അഭിനയത്തിനോടുള്ള ആവേശവും ചോരത്തിളപ്പുമായി നില്‍ക്കുകയാണ് മമ്മൂട്ടി. താഴെ ബെഡ്ഡ് ഇല്ലെങ്കിലും മതിലിന്‍റെ അത്രയും ഉയരത്തില്‍ നിന്നും ചാടാന്‍ മമ്മൂട്ടി തയ്യാറായിരുന്നു. ഒടുവില്‍ മമ്മൂട്ടി ചാടുകയും വീണ് കാല്‍ ഒടിയുകയും ചെയ്തു. വലിയ പരുക്കുകളില്ലാതെ രക്ഷപെട്ടു എന്ന്‍ മാത്രം. ആ ഒടിഞ്ഞ കാലുമായി പിന്നെയും കുറെ സീനില്‍ മമ്മൂട്ടി അഭിനയിച്ചു. അന്നും മമ്മൂട്ടിയ്ക്ക് അഭിനയത്തിനോട് വലിയ ഒരു ക്രേസ് തന്നെയുണ്ടായിരുന്നു.

മനസ്സിന്റെയും ശരീരത്തിന്റെയും ഉള്ളില്‍ കിടക്കുന്ന ആ ആവേശം തന്നെയാണ് മമ്മൂട്ടി എന്ന നടനെ ഇത്രത്തോളം വളര്‍ത്തിയതും ഇതുവരെ എത്തിച്ചതും എന്നു ഞാന്‍ വിശ്വസിക്കുന്നു.”

The post ബെഡ് ഇടാതെ മമ്മൂട്ടി മതിലിന് മുകളില്‍ നിന്നും ചാടി, ഇന്ന്‍ വരും നാളെ പോകുമെന്ന്‍ പറഞ്ഞ സംവിധായകന് തെറ്റി first appeared on Onlookersmedia.

The post ബെഡ് ഇടാതെ മമ്മൂട്ടി മതിലിന് മുകളില്‍ നിന്നും ചാടി, ഇന്ന്‍ വരും നാളെ പോകുമെന്ന്‍ പറഞ്ഞ സംവിധായകന് തെറ്റി appeared first on Onlookersmedia.

]]>
https://onlookersmedia.com/behind-the-scenes/actress-sheela-about-mammootty/feed/ 0 4800
മുന്നറിയിപ്പിന് ശേഷം വീണ്ടും മമ്മൂട്ടിയ്ക്കൊപ്പം ഉണ്ണി ആര്‍ https://onlookersmedia.com/latest-news/after-munnariyippu-mammootty-unni-r-team-again/ https://onlookersmedia.com/latest-news/after-munnariyippu-mammootty-unni-r-team-again/#respond Thu, 17 Aug 2017 07:36:49 +0000 http://onlookersmedia.com/?p=4684 ബിഗ് ബി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമ മേഖലയില്‍ ഏറെ ശ്രദ്ധ നേടാന്‍ ഉണ്ണി ആര്‍ എന്ന എഴുത്തുകാരന് സാധിച്ചിരുന്നു. ബിഗ് ബിയ്ക്ക് വേണ്ടി ഉണ്ണി ആര്‍ എഴുതിയ ഡയലോഗുകള്‍ ഇന്നും മലയാളികള്‍ പറഞ്ഞു നടക്കുന്നതാണ്. തുടര്‍ന്നിങ്ങോട്ട് ചെയ്ത ഓരോ സിനിമകളിലും ഉണ്ണി ആര്‍ എന്ന എഴുത്തുകാരന്‍റെ കഴിവുകള്‍ എടുത്തു കാണാമായിരുന്നു. കേരള കഫെയിലെ ബ്രിഡ്ജ്, 5 സുന്ദരികളിലെ കുള്ളന്‍റെ ഭാര്യ, മുന്നറിയിപ്പ്, ചാര്‍ലി തുടങ്ങിയ സിനിമകളിലൂടെ സ്വന്തമായൊരു സ്ഥാനം മലയാള സിനിമ ലോകത്ത് ഉണ്ടാക്കിയെടുക്കാന്‍ […]

The post മുന്നറിയിപ്പിന് ശേഷം വീണ്ടും മമ്മൂട്ടിയ്ക്കൊപ്പം ഉണ്ണി ആര്‍ first appeared on Onlookersmedia.

The post മുന്നറിയിപ്പിന് ശേഷം വീണ്ടും മമ്മൂട്ടിയ്ക്കൊപ്പം ഉണ്ണി ആര്‍ appeared first on Onlookersmedia.

]]>
ബിഗ് ബി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമ മേഖലയില്‍ ഏറെ ശ്രദ്ധ നേടാന്‍ ഉണ്ണി ആര്‍ എന്ന എഴുത്തുകാരന് സാധിച്ചിരുന്നു. ബിഗ് ബിയ്ക്ക് വേണ്ടി ഉണ്ണി ആര്‍ എഴുതിയ ഡയലോഗുകള്‍ ഇന്നും മലയാളികള്‍ പറഞ്ഞു നടക്കുന്നതാണ്.

തുടര്‍ന്നിങ്ങോട്ട് ചെയ്ത ഓരോ സിനിമകളിലും ഉണ്ണി ആര്‍ എന്ന എഴുത്തുകാരന്‍റെ കഴിവുകള്‍ എടുത്തു കാണാമായിരുന്നു.

കേരള കഫെയിലെ ബ്രിഡ്ജ്, 5 സുന്ദരികളിലെ കുള്ളന്‍റെ ഭാര്യ, മുന്നറിയിപ്പ്, ചാര്‍ലി തുടങ്ങിയ സിനിമകളിലൂടെ സ്വന്തമായൊരു സ്ഥാനം മലയാള സിനിമ ലോകത്ത് ഉണ്ടാക്കിയെടുക്കാന്‍ ഉണ്ണി ആറിന് സാധിച്ചു.

മുന്നറിയിപ്പ് ഉണ്ണി ആറിന്‍റെ സിനിമകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. വേണുവിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ആയിരുന്നു നായകനായി എത്തിയത്.

മുന്നറിയിപ്പിലെ CK രാഘവന്‍ എന്ന കഥാപാത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.

വീണ്ടും മമ്മൂട്ടിയും ഉണ്ണി ആറും ഒന്നിക്കുകയാണ്. ഇത്തവണ യുവ സംവിധായകന്‍ ബേസില്‍ ജോസഫിന്‍റെ സിനിമയ്ക്ക് വേണ്ടിയാണ് മമ്മൂട്ടിയും ഉണ്ണി ആറും എത്തുന്നത്.

കുഞ്ഞിരാമായണം, ഗോദാ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

ബേസിലിന്‍റെ ആദ്യ രണ്ടു ചിത്രങ്ങളും ഹാസ്യത്തിന് പ്രധാന്യം നല്‍കി എടുത്ത സിനിമകളായിരുന്നു. പുതിയ ചിത്രം എത്തരത്തില്‍ ഉള്ളതാണെന്ന് പുറത്തു വിട്ടിട്ടില്ല.

The post മുന്നറിയിപ്പിന് ശേഷം വീണ്ടും മമ്മൂട്ടിയ്ക്കൊപ്പം ഉണ്ണി ആര്‍ first appeared on Onlookersmedia.

The post മുന്നറിയിപ്പിന് ശേഷം വീണ്ടും മമ്മൂട്ടിയ്ക്കൊപ്പം ഉണ്ണി ആര്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/after-munnariyippu-mammootty-unni-r-team-again/feed/ 0 4684
പൃഥ്വിരാജിന്‍റെ നായിക ഇനി മമ്മൂട്ടിയ്ക്കൊപ്പം https://onlookersmedia.com/latest-news/divya-pillai-masterpiece-mammootty/ https://onlookersmedia.com/latest-news/divya-pillai-masterpiece-mammootty/#respond Wed, 16 Aug 2017 13:05:53 +0000 http://onlookersmedia.com/?p=4665 ഫഹദ് ഫാസില്‍ ചിത്രം അയാള്‍ ഞാനല്ലയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നായികയാണ് ദിവ്യ പിള്ള. തുടര്‍ന്നു പൃഥ്വിരാജ്-ജിത്തു ജോസഫ് ചിത്രം ഊഴത്തിലും ദിവ്യ പിള്ള നായികയായി. ദിവ്യ പിള്ളയെ കാത്ത് ഒരു വമ്പന്‍ ചിത്രമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനുള്ള ഓഫറാണ് ഇപ്പോള്‍ ദിവ്യ പിള്ളയെ തേടി എത്തിയിരിക്കുന്നത്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസിലാണ് ദിവ്യ പിള്ള മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. വരലക്ഷ്മി ശരത് കുമാര്‍, പൂനം ബജ്വ, […]

The post പൃഥ്വിരാജിന്‍റെ നായിക ഇനി മമ്മൂട്ടിയ്ക്കൊപ്പം first appeared on Onlookersmedia.

The post പൃഥ്വിരാജിന്‍റെ നായിക ഇനി മമ്മൂട്ടിയ്ക്കൊപ്പം appeared first on Onlookersmedia.

]]>
ഫഹദ് ഫാസില്‍ ചിത്രം അയാള്‍ ഞാനല്ലയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നായികയാണ് ദിവ്യ പിള്ള. തുടര്‍ന്നു പൃഥ്വിരാജ്-ജിത്തു ജോസഫ് ചിത്രം ഊഴത്തിലും ദിവ്യ പിള്ള നായികയായി.

ദിവ്യ പിള്ളയെ കാത്ത് ഒരു വമ്പന്‍ ചിത്രമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനുള്ള ഓഫറാണ് ഇപ്പോള്‍ ദിവ്യ പിള്ളയെ തേടി എത്തിയിരിക്കുന്നത്.

രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസിലാണ് ദിവ്യ പിള്ള മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.

വരലക്ഷ്മി ശരത് കുമാര്‍, പൂനം ബജ്വ, തമിഴ് താരം മഹിമ നമ്പ്യാര്‍ എന്നിവരാണ് മാസ്റ്റര്‍ പീസിലെ മറ്റ് നായികമാര്‍.

എഡ്വര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന കോളേജ് അദ്ധ്യാപകന്‍റെ വേഷത്തിലാണ് മെഗാസ്റ്റാര്‍ ഈ ചിത്രത്തില്‍ എത്തുന്നത്.

എഡ്വര്‍ഡ് ലിവിങ്സ്റ്റണും ദിവ്യ പിള്ള അവതരിപ്പിക്കുന്ന കഥാപാത്രവും തമ്മിലുള്ള ബന്ധം സസ്പെന്‍സ് ആണെന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

മാസ്റ്റര്‍ പീസിന്‍റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ മെഗാസ്റ്റാര്‍ തന്‍റെ ഒഫീഷ്യല്‍ പേജിലൂടെ പുറത്തു വിടുകയുണ്ടായി. വമ്പന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്ററിന് ലഭിച്ചത്.

The post പൃഥ്വിരാജിന്‍റെ നായിക ഇനി മമ്മൂട്ടിയ്ക്കൊപ്പം first appeared on Onlookersmedia.

The post പൃഥ്വിരാജിന്‍റെ നായിക ഇനി മമ്മൂട്ടിയ്ക്കൊപ്പം appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/divya-pillai-masterpiece-mammootty/feed/ 0 4665
മാസ്സ് അല്ല അതുക്കും മേലെ. മാസ്റ്റര്‍പീസ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി https://onlookersmedia.com/latest-news/masterpiece-mammootty-first-look-poster/ https://onlookersmedia.com/latest-news/masterpiece-mammootty-first-look-poster/#respond Tue, 15 Aug 2017 04:44:55 +0000 http://onlookersmedia.com/?p=4632 പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ വിജയ ചിത്രത്തിന് ശേഷം ഉദയകൃഷ്ണ തിരക്കഥ എഴുത്തുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. മെഗാസ്റ്റാര്‍ മമ്മൂട്ടി മാസ്സ് ആക്ഷന്‍ റോളില്‍ എത്തുന്ന ചിത്രമായതിനാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്. മാസ്റ്റര്‍പീസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് സ്വാതന്ത്ര്യ ദിനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തു. മാസ്സ് ലുക്കില്‍ തന്നെയാണ് ഇത്തവണയും മമ്മൂട്ടി എത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിന്‍റെ വരവോടെ ആരാധകരുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്. രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ […]

The post മാസ്സ് അല്ല അതുക്കും മേലെ. മാസ്റ്റര്‍പീസ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി first appeared on Onlookersmedia.

The post മാസ്സ് അല്ല അതുക്കും മേലെ. മാസ്റ്റര്‍പീസ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി appeared first on Onlookersmedia.

]]>
പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ വിജയ ചിത്രത്തിന് ശേഷം ഉദയകൃഷ്ണ തിരക്കഥ എഴുത്തുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. മെഗാസ്റ്റാര്‍ മമ്മൂട്ടി മാസ്സ് ആക്ഷന്‍ റോളില്‍ എത്തുന്ന ചിത്രമായതിനാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്.

മാസ്റ്റര്‍പീസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് സ്വാതന്ത്ര്യ ദിനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തു. മാസ്സ് ലുക്കില്‍ തന്നെയാണ് ഇത്തവണയും മമ്മൂട്ടി എത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിന്‍റെ വരവോടെ ആരാധകരുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്.

രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്തത്. റോയല്‍ സിനിമാസിന്‍റെ ബാനറില്‍ CH മുഹമ്മദ് ആണ് നിര്‍മ്മാണം.

The post മാസ്സ് അല്ല അതുക്കും മേലെ. മാസ്റ്റര്‍പീസ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി first appeared on Onlookersmedia.

The post മാസ്സ് അല്ല അതുക്കും മേലെ. മാസ്റ്റര്‍പീസ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/masterpiece-mammootty-first-look-poster/feed/ 0 4632