പൃഥ്വിരാജ് - Onlookersmedia http://onlookersmedia.com/tag/പൃഥ്വിരാജ്/ First Entertainment website in Malayalam Wed, 23 Aug 2017 04:18:53 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 പൃഥ്വിരാജ് - Onlookersmedia http://onlookersmedia.com/tag/പൃഥ്വിരാജ്/ 32 32 54783289 പൃഥ്വിരാജ് വീണ്ടും പാടുന്നു.. https://onlookersmedia.com/latest-news/prithviraj-turns-singer-for-adam-joan/ https://onlookersmedia.com/latest-news/prithviraj-turns-singer-for-adam-joan/#respond Wed, 23 Aug 2017 04:18:22 +0000 http://onlookersmedia.com/?p=4795 അഭിനയത്തില്‍ മാത്രമല്ല ഗായകന്‍ എന്ന നിലയിലും തനിക്ക് കഴിവുണ്ട് എന്ന്‍ തെളിയിച്ച നടനാണ് പൃഥ്വിരാജ്. 2009 ല്‍ ഇറങ്ങിയ പുതിയ മുഖം എന്ന സിനിമയിലായിരുന്നു പൃഥ്വിരാജ് ആദ്യമായി പാടുന്നത്. തുടര്‍ന്ന്‍ പോക്കിരിരാജ, അന്‍വര്‍, ഉറുമി, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി ഒട്ടേറെ സിനിമകളില്‍ പൃഥ്വിരാജ് ഗായകനായി. പുതിയ മുഖം, ഉറുമി എന്നീ സിനിമകളില്‍ ദീപക് ദേവാണ് സംഗീതം ഒരുക്കിയിരുന്നത്. ഈ ഗാനങ്ങള്‍ എല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുകയും ചെയ്തിരുന്നു. വീണ്ടും പൃഥ്വിരാജ് ഗായകനായി എത്തുകയാണ്. ഇത്തവണയും […]

The post പൃഥ്വിരാജ് വീണ്ടും പാടുന്നു.. first appeared on Onlookersmedia.

The post പൃഥ്വിരാജ് വീണ്ടും പാടുന്നു.. appeared first on Onlookersmedia.

]]>
അഭിനയത്തില്‍ മാത്രമല്ല ഗായകന്‍ എന്ന നിലയിലും തനിക്ക് കഴിവുണ്ട് എന്ന്‍ തെളിയിച്ച നടനാണ് പൃഥ്വിരാജ്. 2009 ല്‍ ഇറങ്ങിയ പുതിയ മുഖം എന്ന സിനിമയിലായിരുന്നു പൃഥ്വിരാജ് ആദ്യമായി പാടുന്നത്. തുടര്‍ന്ന്‍ പോക്കിരിരാജ, അന്‍വര്‍, ഉറുമി, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി ഒട്ടേറെ സിനിമകളില്‍ പൃഥ്വിരാജ് ഗായകനായി.

പുതിയ മുഖം, ഉറുമി എന്നീ സിനിമകളില്‍ ദീപക് ദേവാണ് സംഗീതം ഒരുക്കിയിരുന്നത്. ഈ ഗാനങ്ങള്‍ എല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുകയും ചെയ്തിരുന്നു.

വീണ്ടും പൃഥ്വിരാജ് ഗായകനായി എത്തുകയാണ്. ഇത്തവണയും ദീപക് ദേവിനൊപ്പമാണ് ഗായകനായി പൃഥ്വിരാജിന്‍റെ വരവ്.

ജിനു അബ്രഹാം സംവിധാനം ചെയ്യുന്ന ആദം ജോണ്‍ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് വീണ്ടും ഗായകനാകുന്നത്. ഗാനത്തിന്‍റെ മേക്കിങ് വീഡിയോ ഉടന്‍ തന്നെ പുറത്തു വിടുമെന്ന് പൃഥ്വിരാജ് അറിയിച്ചു.

തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനമാണ് ഇതെന്നും ദീപക് ദേവിന്‍റെ നിര്‍ബന്ധപ്രകാരമാണ് ഈ ഗാനം പാടുന്നതെന്നും താരം പറയുന്നു.

ഭാവനയും മിഷ്ടി ചക്രവര്‍ത്തിയും നായികമാരാകുന്ന ആദം ജോണ്‍ ഓണക്കാലത്ത് തിയേറ്ററുകളില്‍ എത്തും..

The post പൃഥ്വിരാജ് വീണ്ടും പാടുന്നു.. first appeared on Onlookersmedia.

The post പൃഥ്വിരാജ് വീണ്ടും പാടുന്നു.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/prithviraj-turns-singer-for-adam-joan/feed/ 0 4795
സ്യമന്തകം ഉപേക്ഷിച്ചിട്ടില്ല; ശ്രീകൃഷ്ണനാകാന്‍ പൃഥ്വിരാജ് https://onlookersmedia.com/latest-news/syamanthakam-prithviraj/ https://onlookersmedia.com/latest-news/syamanthakam-prithviraj/#respond Sun, 13 Aug 2017 13:18:08 +0000 http://onlookersmedia.com/?p=4592 മലയാളത്തില്‍ ബിഗ് ബഡ്ജറ്റ് സിനിമകളുടെ കാലമാണ്. 24 കോടിയുടെ പുലിമുരുകന് ശേഷം 30 കോടിയുടെ ഒടിയനും, 100 കോടിയുടെ കര്‍ണ്ണനും, 1000 കോടിയുടെ രണ്ടാമൂഴവും വരെ മലയാളത്തില്‍ ഒരുങ്ങുന്നു. ഈ വമ്പന്‍ സിനിമകളുടെ നിരയിലേക്ക് മറ്റൊരു ചിത്രം കൂടെ ഒരുങ്ങുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന സ്യമന്തകം. വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രഖ്യാപിച്ച ചിത്രമായിരുന്നു സ്യമന്തകമെങ്കിലും പിന്നീട് ഈ ചിത്രം ഉപേക്ഷിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് പറഞ്ഞുകൊണ്ടു സംവിധായകന്‍ ഹരിഹരന്‍ തന്നെ […]

The post സ്യമന്തകം ഉപേക്ഷിച്ചിട്ടില്ല; ശ്രീകൃഷ്ണനാകാന്‍ പൃഥ്വിരാജ് first appeared on Onlookersmedia.

The post സ്യമന്തകം ഉപേക്ഷിച്ചിട്ടില്ല; ശ്രീകൃഷ്ണനാകാന്‍ പൃഥ്വിരാജ് appeared first on Onlookersmedia.

]]>
മലയാളത്തില്‍ ബിഗ് ബഡ്ജറ്റ് സിനിമകളുടെ കാലമാണ്. 24 കോടിയുടെ പുലിമുരുകന് ശേഷം 30 കോടിയുടെ ഒടിയനും, 100 കോടിയുടെ കര്‍ണ്ണനും, 1000 കോടിയുടെ രണ്ടാമൂഴവും വരെ മലയാളത്തില്‍ ഒരുങ്ങുന്നു. ഈ വമ്പന്‍ സിനിമകളുടെ നിരയിലേക്ക് മറ്റൊരു ചിത്രം കൂടെ ഒരുങ്ങുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന സ്യമന്തകം.

വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രഖ്യാപിച്ച ചിത്രമായിരുന്നു സ്യമന്തകമെങ്കിലും പിന്നീട് ഈ ചിത്രം ഉപേക്ഷിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് പറഞ്ഞുകൊണ്ടു സംവിധായകന്‍ ഹരിഹരന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

സ്യമന്തകം ഉപേക്ഷിച്ചിട്ടില്ല, ഉടന്‍ തന്നെ യഥാര്‍ത്ഥ്യമാകുമെന്ന് അദ്ദേഹം പറയുന്നു. യോദ്ധാവായ, കാമുകനായ കൃഷ്ണനായാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ എത്തുക. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നതും ഹരിഹരനാണ്.

ഏത് ഭാഷയിലാണ് ചിത്രം ഒരുക്കുക എന്നു പറയാറയിട്ടില്ല, ചിത്രത്തിലെ മറ്റ് താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും പിന്നാലേ അറിയിയ്ക്കും എന്നും ഹരിഹരന്‍ കൂട്ടിച്ചേര്‍ത്തു.

മഹാഭാരത കഥയെ ആസ്പദമാക്കി രണ്ടാമൂഴവും കര്‍ണ്ണനും ഒരുങ്ങുന്നതിനൊപ്പം സ്യമന്തകം കൂടെ എത്തുമ്പോള്‍ മലയാള സിനിമ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുമെന്ന്‍ ഉറപ്പാണ്.

The post സ്യമന്തകം ഉപേക്ഷിച്ചിട്ടില്ല; ശ്രീകൃഷ്ണനാകാന്‍ പൃഥ്വിരാജ് first appeared on Onlookersmedia.

The post സ്യമന്തകം ഉപേക്ഷിച്ചിട്ടില്ല; ശ്രീകൃഷ്ണനാകാന്‍ പൃഥ്വിരാജ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/syamanthakam-prithviraj/feed/ 0 4592
സെന്‍സര്‍ ബോര്‍ഡ് പണിതു; ടിയാന്‍ റിലീസ് ഡേറ്റ് മാറ്റി https://onlookersmedia.com/latest-news/tiyan-release-date-postponed/ https://onlookersmedia.com/latest-news/tiyan-release-date-postponed/#respond Tue, 27 Jun 2017 14:41:41 +0000 http://onlookersmedia.com/?p=2586 2017ല്‍ മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ടിയാന്‍. പൃഥ്വിരാജ്-ഇന്ദ്രജിത്ത്-മുരളി ഗോപി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ജൂണ്‍ 29നായിരുന്നു റിലീസ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ജൂണ്‍ 29ല്‍ നിന്നും ടിയാന്‍ റിലീസ് ഡേറ്റ് മാറ്റി. ടിയാന്‍റെ റിലീസ് ഡേറ്റ് മാറ്റി എന്ന് നടന്‍ പൃഥ്വിരാജ് തന്നെയാണ് അറിയിച്ചത്. സെന്‍സര്‍ ബോര്‍ഡുമായുള്ള ചില പ്രശ്നങ്ങള്‍ കാരണം ടിയാന്‍റെ റിലീസ് ആദ്യം പ്ലാന്‍ ചെയ്ത തിയതിയില്‍ കഴിയില്ലെന്നും പുതിയ റിലീസ് ഡേറ്റ് തീരുമാനിച്ചാല്‍ ഉടന്‍ […]

The post സെന്‍സര്‍ ബോര്‍ഡ് പണിതു; ടിയാന്‍ റിലീസ് ഡേറ്റ് മാറ്റി first appeared on Onlookersmedia.

The post സെന്‍സര്‍ ബോര്‍ഡ് പണിതു; ടിയാന്‍ റിലീസ് ഡേറ്റ് മാറ്റി appeared first on Onlookersmedia.

]]>
2017ല്‍ മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ടിയാന്‍. പൃഥ്വിരാജ്-ഇന്ദ്രജിത്ത്-മുരളി ഗോപി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ജൂണ്‍ 29നായിരുന്നു റിലീസ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ജൂണ്‍ 29ല്‍ നിന്നും ടിയാന്‍ റിലീസ് ഡേറ്റ് മാറ്റി.

ടിയാന്‍റെ റിലീസ് ഡേറ്റ് മാറ്റി എന്ന് നടന്‍ പൃഥ്വിരാജ് തന്നെയാണ് അറിയിച്ചത്. സെന്‍സര്‍ ബോര്‍ഡുമായുള്ള ചില പ്രശ്നങ്ങള്‍ കാരണം ടിയാന്‍റെ റിലീസ് ആദ്യം പ്ലാന്‍ ചെയ്ത തിയതിയില്‍ കഴിയില്ലെന്നും പുതിയ റിലീസ് ഡേറ്റ് തീരുമാനിച്ചാല്‍ ഉടന്‍ അറിയിക്കാം എന്നും പൃഥ്വിരാജ് പറയുന്നു.

ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പച്ചീനോ റിലീസിന്

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, പത്മപ്രിയ, അനന്യ, ഷൈന്‍ ടോം ചാക്കോ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുരളി ഗോപിയുടെ തിരക്കഥയില്‍ ജീയെന്‍ കൃഷ്ണകുമാറാണ് ടിയാന്‍ സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്ത് തന്നെ നായകനായ കോളേജ് ഡേയ്സ്, കാഞ്ചി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും ജീയെന്‍ കൃഷ്ണകുമാറായിരുന്നു.

The post സെന്‍സര്‍ ബോര്‍ഡ് പണിതു; ടിയാന്‍ റിലീസ് ഡേറ്റ് മാറ്റി first appeared on Onlookersmedia.

The post സെന്‍സര്‍ ബോര്‍ഡ് പണിതു; ടിയാന്‍ റിലീസ് ഡേറ്റ് മാറ്റി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/tiyan-release-date-postponed/feed/ 0 2586
പൃഥ്വിരാജ് ചിത്രത്തിലൂടെ നസ്രിയ തിരിച്ചു വരുന്നു ? https://onlookersmedia.com/latest-news/nazriya-prithviraj-anjali-menon-movie/ https://onlookersmedia.com/latest-news/nazriya-prithviraj-anjali-menon-movie/#respond Wed, 21 Jun 2017 09:20:56 +0000 http://onlookersmedia.com/?p=2429 മലയാള സിനിമ ലോകം ഏറെ നാളായി ചോദിക്കുന്ന ചോദ്യമാണ് നസ്രിയ വെള്ളിത്തിരയിലേക്ക് തിരിച്ചു വരുമോ എന്നത്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമ അഭിനയത്തില്‍ നിന്നും ഒരു ഇടവേള എടുത്തെങ്കിലും സോഷ്യല്‍ മീഡിയ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ആരാധകര്‍ക്ക് സന്തോഷിക്കാനൊരു വാര്‍ത്തയാണ് ഇപ്പോള്‍ സിനിമ ലോകത്ത് നിന്നും ലഭിക്കുന്നത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ നസ്രിയ അഭിനയത്തിലേക്ക് തിരിച്ചു വരുന്നു എന്നതാണ് സിനിമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. അഞ്ജലി മേനോന്‍ തന്നെ സംവിധാനം […]

The post പൃഥ്വിരാജ് ചിത്രത്തിലൂടെ നസ്രിയ തിരിച്ചു വരുന്നു ? first appeared on Onlookersmedia.

The post പൃഥ്വിരാജ് ചിത്രത്തിലൂടെ നസ്രിയ തിരിച്ചു വരുന്നു ? appeared first on Onlookersmedia.

]]>
മലയാള സിനിമ ലോകം ഏറെ നാളായി ചോദിക്കുന്ന ചോദ്യമാണ് നസ്രിയ വെള്ളിത്തിരയിലേക്ക് തിരിച്ചു വരുമോ എന്നത്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമ അഭിനയത്തില്‍ നിന്നും ഒരു ഇടവേള എടുത്തെങ്കിലും സോഷ്യല്‍ മീഡിയ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

ആരാധകര്‍ക്ക് സന്തോഷിക്കാനൊരു വാര്‍ത്തയാണ് ഇപ്പോള്‍ സിനിമ ലോകത്ത് നിന്നും ലഭിക്കുന്നത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ നസ്രിയ അഭിനയത്തിലേക്ക് തിരിച്ചു വരുന്നു എന്നതാണ് സിനിമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

nazriya, prithviraj, anjali menon,nazriya prithviraj movie news

അഞ്ജലി മേനോന്‍ തന്നെ സംവിധാനം ചെയ്ത മള്‍ടി സ്റ്റാര്‍ ചിത്രം ബാംഗ്ലൂര്‍ ഡേയ്സ് ആയിരുന്നു നസ്രിയ അവസാനമായി അഭിനയിച്ച ചിത്രം. ആ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് വേളയില്‍ നിന്നുമാണ് ഫഹദ് ഫാസിലും നസ്രിയയും പ്രണയത്തില്‍ ആകുന്നത്. ഫഹദുമായുള്ള നസ്രിയയുടെ വിവാഹ വാര്‍ത്ത സൌത്ത് ഇന്ത്യന്‍ സിനിമ ലോകത്ത് തന്നെ വലിയ വാര്‍ത്ത ആയിരുന്നു.

നസ്രിയയെ അഭിനയത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ പലരും ശ്രമിച്ചെങ്കിലും ആ പ്രോജക്ടുകളോടൊക്കെ നസ്രിയ ‘നോ’ പറയുകയായിരുന്നു. നസ്രിയ വിവാഹ ശേഷം അഭിനയിക്കുന്നതിനോട് തനിക്ക് എതിര്‍പ്പൊന്നും ഇല്ല എന്നു ഫഹദ് പല ഇന്‍റര്‍വ്യൂകളിലും വ്യക്തമാക്കിയതുമാണ്. അഞ്ജലി മേനോന്‍റെ കഥ കേട്ട നസ്രിയ ആ ചിത്രം ചെയ്യാന്‍ ഉള്ള ത്രില്ലില്‍ ആണെന്നാണ് കേള്‍ക്കുന്നത്.

nazriya, prithviraj, anjali menon,nazriya prithviraj movie news

ഇതേ കുറിച്ചു സംവിധായിക അഞ്ജലി മേനോനോ നസ്രിയയോ ഇതുവരെ ഒരു ഒഫീഷ്യല്‍ ന്യൂസും പുറത്തു വിട്ടിട്ടില്ല. എന്ത് തന്നെയായാലും ഈ വര്‍ഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ തന്നെയായിമാറും ഇത്.

The post പൃഥ്വിരാജ് ചിത്രത്തിലൂടെ നസ്രിയ തിരിച്ചു വരുന്നു ? first appeared on Onlookersmedia.

The post പൃഥ്വിരാജ് ചിത്രത്തിലൂടെ നസ്രിയ തിരിച്ചു വരുന്നു ? appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/nazriya-prithviraj-anjali-menon-movie/feed/ 0 2429