ദുൽഖർ സൽമാൻ - Onlookersmedia https://onlookersmedia.com/tag/ദുൽഖർ-സൽമാൻ/ First Entertainment website in Malayalam Tue, 22 Aug 2017 04:05:31 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 ദുൽഖർ സൽമാൻ - Onlookersmedia https://onlookersmedia.com/tag/ദുൽഖർ-സൽമാൻ/ 32 32 54783289 ഒരു ഭയങ്കര കാമുകനെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ തെറ്റ്. നിര്‍മ്മാതാവ് പറയുന്നു. https://onlookersmedia.com/latest-news/producer-shebin-backer-about-oru-bayankara-kamukan/ https://onlookersmedia.com/latest-news/producer-shebin-backer-about-oru-bayankara-kamukan/#respond Tue, 22 Aug 2017 04:05:31 +0000 http://onlookersmedia.com/?p=4754 യുവ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാനും ജനപ്രിയ സംവിധായകന്‍ ലാല്‍ ജോസും ഒന്നിക്കുന്ന ചിത്രമാണ് ഒരു ഭയങ്കര കാമുകന്‍. പ്രശസ്ഥ എഴുത്തുകാരന്‍ ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഏതാനും ദിവസങ്ങളായി ഒരു ഭയങ്കര കാമുകനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും എന്നായിരുന്നു ഈ വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ഷെബിന്‍ ബക്കര്‍ […]

The post ഒരു ഭയങ്കര കാമുകനെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ തെറ്റ്. നിര്‍മ്മാതാവ് പറയുന്നു. first appeared on Onlookersmedia.

The post ഒരു ഭയങ്കര കാമുകനെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ തെറ്റ്. നിര്‍മ്മാതാവ് പറയുന്നു. appeared first on Onlookersmedia.

]]>
യുവ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാനും ജനപ്രിയ സംവിധായകന്‍ ലാല്‍ ജോസും ഒന്നിക്കുന്ന ചിത്രമാണ് ഒരു ഭയങ്കര കാമുകന്‍. പ്രശസ്ഥ എഴുത്തുകാരന്‍ ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.

ഏതാനും ദിവസങ്ങളായി ഒരു ഭയങ്കര കാമുകനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും എന്നായിരുന്നു ഈ വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ഷെബിന്‍ ബക്കര്‍ ഓണ്‍ലുക്കേഴ്സ് മീഡിയയോട് പറഞ്ഞു. “ഷൂട്ടിങ്ങ് ഉടനെ ആരംഭിക്കാന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തിട്ടില്ല. 2018 ജനുവരിയോടെയാകും ചിത്രത്തിന്‍റെ ചിത്രീകരണം ഉണ്ടാകുക. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണ്. വാര്‍ത്തകളില്‍ വരുന്നത് പോലെ ഗള്‍ഫ് രാജ്യങ്ങളില്‍ ഷൂട്ടിങ്ങ് ഒന്നും ഇല്ല.” ഷെബിന്‍ ബക്കര്‍ പറയുന്നു.

ചാര്‍ലി, ടേക്ക് ഓഫ് തുടങ്ങിയ സിനിമകളുടെ നിര്‍മ്മാണ പങ്കാളിയായിരുന്ന ഷെബിന്‍ ബക്കര്‍, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ഒരു ഭയങ്കര കാമുകന്‍ നിര്‍മ്മിക്കുന്നത്.

LJ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുക.

The post ഒരു ഭയങ്കര കാമുകനെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ തെറ്റ്. നിര്‍മ്മാതാവ് പറയുന്നു. first appeared on Onlookersmedia.

The post ഒരു ഭയങ്കര കാമുകനെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ തെറ്റ്. നിര്‍മ്മാതാവ് പറയുന്നു. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/producer-shebin-backer-about-oru-bayankara-kamukan/feed/ 0 4754
ദുല്‍ഖറിനെ ബോളിവുഡില്‍ നായകനാക്കിയത് അഭിഷേക് ബച്ചനെ മാറ്റി.. https://onlookersmedia.com/latest-news/dulquer-salmaan-bollywood-movie-2/ https://onlookersmedia.com/latest-news/dulquer-salmaan-bollywood-movie-2/#respond Sun, 13 Aug 2017 03:54:43 +0000 http://onlookersmedia.com/?p=4570 ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് അരങ്ങേറ്റം ആഘോഷിക്കുകയാണ് മലയാള സിനിമ ലോകം. തമിഴും തെലുങ്കും കടന്ന് ഹിന്ദി വരെ എത്തിയിരിക്കുന്നു ഈ കുറഞ്ഞ കാലം കൊണ്ട് ദുല്‍ഖര്‍. ഓക്കെ കണ്മണി, ചാര്‍ലി, ബാംഗ്ലൂര്‍ ഡേയ്സ്, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമകളിലെ പ്രകടനം കണ്ടാണ് ദുല്‍ഖറിനെ ബോളിവുഡിലേക്ക് ക്ഷണിച്ചത് എന്നാണ് ചിത്രത്തിന്‍റെ സംവിധായകന്‍ ആകര്‍ഷ് ഖുറാന പറയുന്നത്. അഭിഷേക് ബച്ചനെ ആയിരുന്നു ആദ്യം ദുല്‍ഖറിന്‍റെ വേഷത്തിലേക്ക് പരിഗണിച്ചത്. എന്നാല്‍ അഭിഷേക് ബച്ചന്‍റെ മാര്‍ക്കറ്റിങ് വാല്യൂ തീരെ ഇടിഞ്ഞത് അഭിഷേകിനെ ഒഴിവാക്കാന്‍ കാരണമായി. […]

The post ദുല്‍ഖറിനെ ബോളിവുഡില്‍ നായകനാക്കിയത് അഭിഷേക് ബച്ചനെ മാറ്റി.. first appeared on Onlookersmedia.

The post ദുല്‍ഖറിനെ ബോളിവുഡില്‍ നായകനാക്കിയത് അഭിഷേക് ബച്ചനെ മാറ്റി.. appeared first on Onlookersmedia.

]]>
ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് അരങ്ങേറ്റം ആഘോഷിക്കുകയാണ് മലയാള സിനിമ ലോകം. തമിഴും തെലുങ്കും കടന്ന് ഹിന്ദി വരെ എത്തിയിരിക്കുന്നു ഈ കുറഞ്ഞ കാലം കൊണ്ട് ദുല്‍ഖര്‍. ഓക്കെ കണ്മണി, ചാര്‍ലി, ബാംഗ്ലൂര്‍ ഡേയ്സ്, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമകളിലെ പ്രകടനം കണ്ടാണ് ദുല്‍ഖറിനെ ബോളിവുഡിലേക്ക് ക്ഷണിച്ചത് എന്നാണ് ചിത്രത്തിന്‍റെ സംവിധായകന്‍ ആകര്‍ഷ് ഖുറാന പറയുന്നത്.

അഭിഷേക് ബച്ചനെ ആയിരുന്നു ആദ്യം ദുല്‍ഖറിന്‍റെ വേഷത്തിലേക്ക് പരിഗണിച്ചത്. എന്നാല്‍ അഭിഷേക് ബച്ചന്‍റെ മാര്‍ക്കറ്റിങ് വാല്യൂ തീരെ ഇടിഞ്ഞത് അഭിഷേകിനെ ഒഴിവാക്കാന്‍ കാരണമായി. തുടര്‍ന്നാണ് ദുല്‍ഖറിലേക്ക് ഈ സിനിമ എത്തുന്നത്.

ദുല്‍ഖറിനൊപ്പം ബോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളായ ഇര്‍ഫാന്‍ ഖാനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗേള്‍ ഇന്‍ ദി സിറ്റി, ലിറ്റില്‍ തിങ്സ് എന്നീ വെബ് സീരീസുകളിലൂടെ ശ്രദ്ധേയയായ മിഥില പാല്‍ക്കറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ കൊച്ചിയിലാണ് എന്നതാണു മറ്റൊരു പ്രത്യേകത. സെപ്തംബര്‍ ആദ്യ വാരം ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കും.

The post ദുല്‍ഖറിനെ ബോളിവുഡില്‍ നായകനാക്കിയത് അഭിഷേക് ബച്ചനെ മാറ്റി.. first appeared on Onlookersmedia.

The post ദുല്‍ഖറിനെ ബോളിവുഡില്‍ നായകനാക്കിയത് അഭിഷേക് ബച്ചനെ മാറ്റി.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dulquer-salmaan-bollywood-movie-2/feed/ 0 4570
ദുൽഖർ സൽമാൻ നായകനായ സോളോയിൽ 13 പാട്ടുകൾ.. https://onlookersmedia.com/latest-news/dulquer-salmaan-solo-bejoy-nambiar/ https://onlookersmedia.com/latest-news/dulquer-salmaan-solo-bejoy-nambiar/#respond Sat, 22 Jul 2017 11:01:02 +0000 http://onlookersmedia.com/?p=3585 ദുൽകർ സൽമാൻ നായകനായി എത്തുന്ന ചിത്രമാണ് ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന സോളോ. 4 വ്യത്യസ്ത കഥകൾ പറയുന്ന ഒരു ആന്തോളജി മൂവിയാണ് സോളോ എന്ന് സംവിധായകൻ ബിജോയ് നമ്പ്യാർ ഇതിനോടകം തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. ഈ നാല് കഥകളിലും പ്രധാന കഥാപാത്രമായി എത്തുന്നത് ദുൽഖർ സൽമാനാണ്. അതുകൊണ്ട് തന്നെ 4 വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദുൽകർ ഈ ചിത്രത്തിൽ എത്തുന്നതെന്ന വാർത്ത ആരാധകരെ ഹരം കൊള്ളിക്കുന്നുണ്ട്. തമിഴിലും മലയാളത്തിലുമായൊരുങ്ങുന്ന ഈ ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്‌. സെപ്റ്റംബറിൽ […]

The post ദുൽഖർ സൽമാൻ നായകനായ സോളോയിൽ 13 പാട്ടുകൾ.. first appeared on Onlookersmedia.

The post ദുൽഖർ സൽമാൻ നായകനായ സോളോയിൽ 13 പാട്ടുകൾ.. appeared first on Onlookersmedia.

]]>
ദുൽകർ സൽമാൻ നായകനായി എത്തുന്ന ചിത്രമാണ് ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന സോളോ. 4 വ്യത്യസ്ത കഥകൾ പറയുന്ന ഒരു ആന്തോളജി മൂവിയാണ് സോളോ എന്ന് സംവിധായകൻ ബിജോയ് നമ്പ്യാർ ഇതിനോടകം തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. ഈ നാല് കഥകളിലും പ്രധാന കഥാപാത്രമായി എത്തുന്നത് ദുൽഖർ സൽമാനാണ്. അതുകൊണ്ട് തന്നെ 4 വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദുൽകർ ഈ ചിത്രത്തിൽ എത്തുന്നതെന്ന വാർത്ത ആരാധകരെ ഹരം കൊള്ളിക്കുന്നുണ്ട്. തമിഴിലും മലയാളത്തിലുമായൊരുങ്ങുന്ന ഈ ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്‌.

സെപ്റ്റംബറിൽ തീയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ ചിത്രത്തെ കുറിച്ച് ഇപ്പോൾ പുറത്തു വരുന്ന ഒരു വാർത്ത വളരെ രസകരമാണ് അതോടൊപ്പം ആശ്ചര്യജനകവുമാണ്. അതായതു ഈ ചിത്രത്തിൽ പന്ത്രണ്ടോ പതിമൂന്നോ ഗാനങ്ങൾ ഉണ്ടാകുമെന്നാണ് സംവിധായങ്കൻ ബിജോയ് നമ്പ്യാർ അടുത്തിടെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യാനായി ഒട്ടനവധി സംഗീതജ്ഞരെയാണ് ബിജോയ് നമ്പ്യാർ ചിത്രത്തിന്റെ ഭാഗമാക്കിയിരിക്കുന്നതു.

പ്രശാന്ത് പിള്ളൈ, തൈക്കുടം ബ്രിഡ്ജ്, മസാല കോഫി, ഗൗരവ് ഗോഡ്‍ഖിണ്ടി, അകം, ഫിൽറ്റർ കോഫി, ബ്രോധാ വി, താൽ ആത്മ , അഭിനവ് ബൻസാൽ, സൂരജ് കുറുപ്പ്, സെസ് എന്നീ സംഗീതജ്ഞരെയും മ്യൂസിക് ബാൻഡുകളേയും ആണ് ബിജോയ് നമ്പ്യാർ ഈ ചിത്രത്തിന്റെ സംഗീത വിഭാഗം ഏൽപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒരു ടീസർ ഉടൻ റിലീസ് ചെയ്യുമെന്നും സൂചനകൾ ഉണ്ട്. രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, നാസ്സർ, സുഹാസിനി, ആർത്തി വെങ്കിടേഷ്, ധൻസിക, നേഹ ശർമ്മ, ഡിനോ മോറിയ, ആൻ അഗസ്റ്റിൻ , അന്സൻ പോൾ, മനോജ് കെ ജയൻ, ജോൺ വിജയ്, ശ്രുതി ഹരിഹരൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്.

ശൈതാൻ , വാസീർ, ഡേവിഡ് എന്നീ ചിത്രങ്ങളാണ് മലയാളിയായ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ചിത്രങ്ങൾ. ശൈതാൻ , വസീർ എന്നിവ ഹിന്ദി ചിത്രങ്ങളും ഡേവിഡ് ഹിന്ദി – തമിഴ് ദ്വിഭാഷാ ചിത്രവുമായിരുന്നു. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ റിഫ്ലെക്ഷൻസ് എന്ന സൈലന്റ് ഷോർട് ഫിലിം സംവിധാനം ചെയ്താണ് ബിജോയ് നമ്പ്യാർ പ്രശസ്തനാകുന്നത്.

The post ദുൽഖർ സൽമാൻ നായകനായ സോളോയിൽ 13 പാട്ടുകൾ.. first appeared on Onlookersmedia.

The post ദുൽഖർ സൽമാൻ നായകനായ സോളോയിൽ 13 പാട്ടുകൾ.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dulquer-salmaan-solo-bejoy-nambiar/feed/ 0 3585