ദിലീപ് - Onlookersmedia http://onlookersmedia.com/tag/ദിലീപ്/ First Entertainment website in Malayalam Mon, 08 Jan 2024 07:43:01 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 ദിലീപ് - Onlookersmedia http://onlookersmedia.com/tag/ദിലീപ്/ 32 32 54783289 തലയുയർത്തി നേര്, തലയെടുപ്പോടെ രാഗം; 17 ദിവസം കൊണ്ട് വിറ്റ ടിക്കറ്റുകൾ അരലക്ഷം https://onlookersmedia.com/latest-news/mohanlals-neru-ticket-sales-in-thrissur-ragam-theater-crossed-50000-in-just-17-days/ https://onlookersmedia.com/latest-news/mohanlals-neru-ticket-sales-in-thrissur-ragam-theater-crossed-50000-in-just-17-days/#respond Mon, 08 Jan 2024 07:42:58 +0000 https://onlookersmedia.com/?p=49384 മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രം മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി ആഗോള തലത്തിൽ 100 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ്. ഇതിനോടകം 81 കോടിയോളം ആഗോള ഗ്രോസ് നേടിയ ഈ ചിത്രം കേരളത്തിൽ നിന്ന് മാത്രം 45 കോടിയിലേക്ക് കുതിക്കുകയാണ്. അതിൽ തന്നെ കേരളത്തിൽ ഈ ചിത്രത്തിന്റെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ തീയേറ്റർ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്, കേരളത്തിലെ ഏറ്റവും പ്രശസ്തവും മികച്ചതുമായ തീയേറ്ററുകളിലൊന്നായ തൃശൂർ രാഗം തീയേറ്റർ. ഏറ്റവും […]

The post തലയുയർത്തി നേര്, തലയെടുപ്പോടെ രാഗം; 17 ദിവസം കൊണ്ട് വിറ്റ ടിക്കറ്റുകൾ അരലക്ഷം first appeared on Onlookersmedia.

The post തലയുയർത്തി നേര്, തലയെടുപ്പോടെ രാഗം; 17 ദിവസം കൊണ്ട് വിറ്റ ടിക്കറ്റുകൾ അരലക്ഷം appeared first on Onlookersmedia.

]]>
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രം മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി ആഗോള തലത്തിൽ 100 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ്. ഇതിനോടകം 81 കോടിയോളം ആഗോള ഗ്രോസ് നേടിയ ഈ ചിത്രം കേരളത്തിൽ നിന്ന് മാത്രം 45 കോടിയിലേക്ക് കുതിക്കുകയാണ്. അതിൽ തന്നെ കേരളത്തിൽ ഈ ചിത്രത്തിന്റെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ തീയേറ്റർ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്, കേരളത്തിലെ ഏറ്റവും പ്രശസ്തവും മികച്ചതുമായ തീയേറ്ററുകളിലൊന്നായ തൃശൂർ രാഗം തീയേറ്റർ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, നേര് റിലീസ് ചെയ്ത് ആദ്യ പതിനേഴ് ദിവസം കൊണ്ട് തൃശൂർ രാഗത്തിൽ നിന്ന് മാത്രം അര ലക്ഷം ടിക്കറ്റുകൾക്ക് മുകളിലാണ് ഈ ചിത്രത്തിന്റേതായി വിറ്റു പോയത്. ആദ്യ പതിനേഴ് ദിവസം കൊണ്ട് 52 ലക്ഷത്തിലധികമാണ് ഈ ചിത്രത്തിന്റെ രാഗത്തിലെ മാത്രം ഗ്രോസ്.

മൾട്ടിപ്ളെക്സ് സ്ക്രീനുകൾ സിനിമാ വ്യവസായം ഭരിക്കുന്ന കാലത്തും രാഗം പോലെയൊരു സിംഗിൾ സ്ക്രീനിലേക്ക് ആളുകൾ ഒഴുകിയെത്തുന്ന കാഴ്ചയും നേരിലൂടെ നമ്മുക്ക് കാണാൻ സാധിക്കുന്നുണ്ട്. മോഹൻലാൽ ചിത്രങ്ങൾക്ക് എന്നും വമ്പൻ സ്വീകരണം ലഭിക്കുന്ന തൃശൂരിൽ, മോഹൻലാൽ ചിത്രവും രാഗം തീയേറ്ററും പ്രേക്ഷകർക്ക് ഒഴിവാക്കാനാവാത്ത ഒരു ഗംഭീര കോമ്പിനേഷൻ തന്നെയാണെന്ന് തൃശ്ശൂർ നിവാസികളും സാക്ഷ്യപ്പെടുത്തുന്നു. നേരിന്റെ ടിക്കറ്റ് വിറ്റു പോയ കണക്കിൽ രാഗത്തിന് പിന്നിൽ നിൽക്കുന്നത് എറണാകുളം കവിത എന്ന സിംഗിൾ സ്ക്രീനും തിരുവനന്തപുരം ഏരീസ് പ്ലെക്സുമാണ്. ഏതായാലും കേരളത്തിൽ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ആശീർവാദ് സിനിമാസ് നിർമ്മിച്ച നേര് എന്ന ഈ ഇമോഷണൽ കോർട്ട് റൂം ഡ്രാമ.

The post തലയുയർത്തി നേര്, തലയെടുപ്പോടെ രാഗം; 17 ദിവസം കൊണ്ട് വിറ്റ ടിക്കറ്റുകൾ അരലക്ഷം first appeared on Onlookersmedia.

The post തലയുയർത്തി നേര്, തലയെടുപ്പോടെ രാഗം; 17 ദിവസം കൊണ്ട് വിറ്റ ടിക്കറ്റുകൾ അരലക്ഷം appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mohanlals-neru-ticket-sales-in-thrissur-ragam-theater-crossed-50000-in-just-17-days/feed/ 0 49384
‘ഹിയർ ഈസ് ദി ഡെവിൾ’; 5 മില്യൺ കാഴ്ചക്കാരുമായി ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ട്രെയിലർ https://onlookersmedia.com/videos/dhanushs-captain-miller-trailer-hits-5-million-views/ https://onlookersmedia.com/videos/dhanushs-captain-miller-trailer-hits-5-million-views/#respond Sun, 07 Jan 2024 08:43:49 +0000 https://onlookersmedia.com/?p=49371 ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ചിത്രം ക്യാപ്റ്റൻ മില്ലർ ട്രെയിലർ എത്തി. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ട്രെയിലർ യൂട്യൂബിൽ 5 മില്യൺ കാഴ്ചക്കാരുമായി ട്രെൻഡിലും, മറ്റു സമൂഹമാധ്യമങ്ങളിലുമായി ആളിപ്പടരുകയാണ്. ജനുവരി 12ന് പൊങ്കൽ റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ 1930 – 40 കാലഘട്ടങ്ങളിൽ മദ്രാസ് പ്രസിഡൻസിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമായിരിക്കുമിത്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് സത്യജ്യോതി ഫിലിംസ് നിർമ്മിച്ച ഒരു വാർ ആക്ഷൻ ചിത്രമാണ് […]

The post ‘ഹിയർ ഈസ് ദി ഡെവിൾ’; 5 മില്യൺ കാഴ്ചക്കാരുമായി ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ട്രെയിലർ first appeared on Onlookersmedia.

The post ‘ഹിയർ ഈസ് ദി ഡെവിൾ’; 5 മില്യൺ കാഴ്ചക്കാരുമായി ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ട്രെയിലർ appeared first on Onlookersmedia.

]]>
ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ചിത്രം ക്യാപ്റ്റൻ മില്ലർ ട്രെയിലർ എത്തി. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ട്രെയിലർ യൂട്യൂബിൽ 5 മില്യൺ കാഴ്ചക്കാരുമായി ട്രെൻഡിലും, മറ്റു സമൂഹമാധ്യമങ്ങളിലുമായി ആളിപ്പടരുകയാണ്. ജനുവരി 12ന് പൊങ്കൽ റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ 1930 – 40 കാലഘട്ടങ്ങളിൽ മദ്രാസ് പ്രസിഡൻസിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമായിരിക്കുമിത്.

അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് സത്യജ്യോതി ഫിലിംസ് നിർമ്മിച്ച ഒരു വാർ ആക്ഷൻ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ധനുഷ്, ശിവ രാജ്കുമാർ, സന്ദീപ് കിഷൻ, പ്രിയങ്ക മോഹൻ, ജോൺ കൊക്കൻ, നിവേദിത സതീഷ്, എഡ്വേർഡ് സോണൻബ്ലിക്ക് തുടങ്ങി നിരവധി താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിദ്ധാർത്ഥ നുനിയുടെ ഛായാഗ്രഹണവും നാഗൂരാൻ രാമചന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്.പി ആർ ഓ പ്രതീഷ് ശേഖർ

The post ‘ഹിയർ ഈസ് ദി ഡെവിൾ’; 5 മില്യൺ കാഴ്ചക്കാരുമായി ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ട്രെയിലർ first appeared on Onlookersmedia.

The post ‘ഹിയർ ഈസ് ദി ഡെവിൾ’; 5 മില്യൺ കാഴ്ചക്കാരുമായി ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ട്രെയിലർ appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/dhanushs-captain-miller-trailer-hits-5-million-views/feed/ 0 49371
ലളിതവും സുന്ദരവുമായ പൊട്ടിച്ചിരിയുടെ ഫാലിമി; റിവ്യൂ വായിക്കാം https://onlookersmedia.com/reviews/simple-and-sweet-falimy-the-review-is-here/ https://onlookersmedia.com/reviews/simple-and-sweet-falimy-the-review-is-here/#respond Sun, 19 Nov 2023 05:27:09 +0000 https://onlookersmedia.com/?p=49050 ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച ചിത്രങ്ങൾ മലയാള സിനിമാ പ്രേമികളുടെ മുന്നലെത്തിച്ച നിർമ്മാണ കമ്പനിയാണ് ചിയേർസ് എന്റെർറ്റൈന്മെന്റ്സ്. ചിയേർസ് എന്റർടൈൻമെന്റ്സ്, സൂപ്പർ ഡൂപ്പർ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഫാലിമി എന്ന ചിത്രവും ഇപ്പോൾ വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടുകയാണ്. ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള, മീനരാജ് രാഘവൻ, സന്ദീപ് പ്രദീപ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ നിതീഷ് സഹദേവ് ആണ്. അദ്ദേഹവും സാൻജോ […]

The post ലളിതവും സുന്ദരവുമായ പൊട്ടിച്ചിരിയുടെ ഫാലിമി; റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post ലളിതവും സുന്ദരവുമായ പൊട്ടിച്ചിരിയുടെ ഫാലിമി; റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച ചിത്രങ്ങൾ മലയാള സിനിമാ പ്രേമികളുടെ മുന്നലെത്തിച്ച നിർമ്മാണ കമ്പനിയാണ് ചിയേർസ് എന്റെർറ്റൈന്മെന്റ്സ്. ചിയേർസ് എന്റർടൈൻമെന്റ്സ്, സൂപ്പർ ഡൂപ്പർ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഫാലിമി എന്ന ചിത്രവും ഇപ്പോൾ വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടുകയാണ്. ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള, മീനരാജ് രാഘവൻ, സന്ദീപ് പ്രദീപ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ നിതീഷ് സഹദേവ് ആണ്. അദ്ദേഹവും സാൻജോ ജോസഫും ചേർന്നാണ് ഈ ഫാമിലി എന്റെർറ്റൈനെർ രചിച്ചത്.

ഡബ്ബിങ് ആർട്ടിസ്റ്റും അവിവാഹിതനുമായ അനൂപിന്റെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. അച്ഛനും അമ്മയും അപ്പൂപ്പനും അനിയനും ഉൾപ്പെടുന്നതാണ് അനൂപിന്റെ കുടുംബം. അതിൽ തന്നെ ജോലിക്കു പോകാത്ത അച്ഛനും കാശിക്ക് പോകാനായി ഇടയ്ക്കിടയ്ക്ക് വീട്ടിൽ നിന്ന് ചാടി പോകുന്ന അപ്പൂപ്പനും അനൂപിന് തല വേദന സൃഷ്ടിക്കുന്നുണ്ട്. അതിനൊപ്പമാണ് എത്ര ആലോചിച്ചിട്ടും നടക്കാത്ത കല്യാണവും. അങ്ങനെയിരിക്കെ അനൂപിന് ഒരു കല്യാണാലോചന വരികയും അതിന്റെ നിശ്ചയ ദിവസം ഉണ്ടാകുന്ന ഒരു സംഭവം, കുടുംബവുമായി കാശിക്ക് പോകാൻ അനൂപിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നിടത്താണ് കഥയുടെ ഗതി മാറുന്നത്.

ബേസിൽ ജോസഫാണ് അനൂപ് എന്ന കഥാപാത്രത്തിന് ജീവൻ പകരുന്നത്. അച്ഛനും അമ്മയും അനിയനും അപ്പൂപ്പനുമായി യഥാക്രമം ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ്, മീനരാജ് രാഘവൻ എന്നിവരും വേഷമിട്ടിരിക്കുന്നു. പല കാര്യങ്ങളും തല തിരിഞ്ഞു നടക്കുന്ന ഈ കുടുംബത്തിന്റെ കഥയാണ് ഫാലിമി പറയുന്നത്.

വളരെ രസകരമായ മികച്ച ഒരു ഫാമിലി ചിത്രമാണ് നിതീഷ് സഹദേവ് എന്ന നവാഗതൻ നമ്മുടെ മുന്നിലെത്തിച്ചിരിക്കുന്നത്. തന്റെ ആദ്യ ചിത്രം തന്നെ ഏറ്റവും മനോഹരമായി അവതരിപ്പിക്കാൻ ഈ സംവിധായകന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകന്റെ മനസ്സുമായി കണക്ട് ചെയ്യാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെയാണ് നിതീഷ് സഹദേവ് എന്ന സംവിധായകന്റെ വിജയം. നിതീഷും സാൻജോയും ചേർന്നൊരുക്കിയ മികച്ച ഒരു തിരക്കഥയുടെ ലാളിത്യവും ഒരു സംവിധായകനെന്ന നിലയിൽ നിതീഷ് അതിന് നൽകിയ ദൃശ്യ ഭാഷയും ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്. വൈകാരിക രംഗങ്ങളും ഒപ്പം രസകരമായ മുഹൂർത്തങ്ങളും ഫാലിമിയിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നുണ്ട്. വളരെ രസകരമായ കഥാ സന്ദര്ഭങ്ങളും, സംഭാഷണങ്ങളും ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട് എന്നതുമെടുത്തു പറയണം. കുടുംബ ബന്ധങ്ങളിലെ സങ്കീർണതകളും കെട്ടുപാടുകളും വൈകാരികതയുമെല്ലാം ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ചാണ് നിതീഷ് അവതരിപ്പിച്ചത്. വളരെ ഗൗരവം നിറഞ്ഞ സാഹചര്യത്തിൽ പോലും ഉണ്ടാകുന്ന ചിരിയുടെ മുകുളങ്ങളാണ് ഈ സിനിമയുടെ ശ്കതി. ഒരു ഫാമിലി കോമഡി ഡ്രാമ എന്നതിനൊപ്പം രണ്ടാം പകുതിയിൽ ഒരു റോഡ് മൂവിയുടെ രസവും ഈ ചിത്രം നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്.

അനൂപ് എന്ന കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് ബേസിൽ ജോസഫ് ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. വളരെ സ്വാഭാവികമായി തന്നെ അദ്ദേഹം ഈ വേഷമവതരിപ്പിച്ചു. അതുപോലെ അമ്മയുടെ കഥാപാത്രമായി മഞ്ജു പിള്ള നടത്തിയ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകത. വളരെ വിശ്വസനീയമായും ഊർജസ്വലയായുമാണ് ഈ നടി തന്റെ കഥാപാത്രത്തിന് ജീവൻ പകർന്നത്. അതുപോലെ തന്നെ രസകരമായിരുന്നു ജഗദീഷ്, സന്ദീപ്, മീനരാജ് രാഘവൻ എന്നിവരുടെ പ്രകടനവും. മറ്റു കഥാപാത്രങ്ങളെ നമ്മുക്ക് മുന്നിൽ എത്തിച്ച അഭിരാം, ജോമോൻ ജ്യോതിർ, റെയ്ന രാധാകൃഷ്ണൻ എന്നീ നടീനടന്മാരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.

ബബ്‌ലു അജു നൽകിയ ദൃശ്യങ്ങൾ മികവ് പുലർത്തിയപ്പോൾ വിഷ്ണു വിജയ് ഒരുക്കിയ സംഗീതവും മികച്ച നിലവാരം പുലർത്തി. മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തെ മികച്ചതാക്കുന്നതിൽ കുറച്ചൊന്നുമല്ല സഹായിച്ചത്. നിധിൻ രാജ് ആരോൾ നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തിന് മികച്ച സാങ്കേതിക നിലവാരവും ഒഴുക്കും പ്രദാനം ചെയ്യുന്നുണ്ട്. ആദ്യവസാനം ചിത്രത്തിന്റെ രസകരമായ മൂഡ് നിലനിർത്തിയതിൽ വിഷ്ണു വിജയ് ഒരുക്കിയ ഗാനങ്ങളും മുഹ്‌സിൻ പരാരി രചിച്ച വരികളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ഈ അടുത്ത കാലത്തു മലയാള സിനിമയിൽ വന്ന ഏറ്റവും മനോഹരമായ കുടുംബ ചിത്രങ്ങളിൽ ഒന്നാണ് ഫാലിമി. പ്രേക്ഷകരെ ഒരുപാട് രസിപ്പിക്കുന്ന ഈ ചിത്രം അവരുടെ മനസ്സിൽ തട്ടുന്ന ഒരു സിനിമാനുഭവം കൂടിയാണ് സമ്മാനിക്കുന്നത്.

The post ലളിതവും സുന്ദരവുമായ പൊട്ടിച്ചിരിയുടെ ഫാലിമി; റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post ലളിതവും സുന്ദരവുമായ പൊട്ടിച്ചിരിയുടെ ഫാലിമി; റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/simple-and-sweet-falimy-the-review-is-here/feed/ 0 49050
സത്യാന്വേഷണത്തിന്റെ യാത്രയുമായി വേല; റിവ്യൂ വായിക്കാം https://onlookersmedia.com/reviews/shane-nigam-sunny-wayne-movie-vela-emerged-as-a-clean-crime-drama-the-review-is-here/ https://onlookersmedia.com/reviews/shane-nigam-sunny-wayne-movie-vela-emerged-as-a-clean-crime-drama-the-review-is-here/#respond Fri, 10 Nov 2023 20:01:22 +0000 https://onlookersmedia.com/?p=48965 മികച്ച തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ത്രില്ലർ ചിത്രങ്ങളെ എന്നും സ്വീകരിച്ചിട്ടുള്ള ചരിത്രമാണ് മലയാളി സിനിമാ പ്രേക്ഷകർക്കുള്ളത്. അത്തരമൊരു അനുഭവം വാഗ്ദാനം ചെയ്ത് കൊണ്ട് റിലീസ് ചെയ്ത ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച വേല. യുവ താരങ്ങളായ ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശിയാണ്. എം സജാസ് രചന നിർവഹിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. […]

The post സത്യാന്വേഷണത്തിന്റെ യാത്രയുമായി വേല; റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post സത്യാന്വേഷണത്തിന്റെ യാത്രയുമായി വേല; റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
മികച്ച തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ത്രില്ലർ ചിത്രങ്ങളെ എന്നും സ്വീകരിച്ചിട്ടുള്ള ചരിത്രമാണ് മലയാളി സിനിമാ പ്രേക്ഷകർക്കുള്ളത്. അത്തരമൊരു അനുഭവം വാഗ്ദാനം ചെയ്ത് കൊണ്ട് റിലീസ് ചെയ്ത ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച വേല. യുവ താരങ്ങളായ ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശിയാണ്. എം സജാസ് രചന നിർവഹിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി ബാദുഷ പ്രൊഡക്ഷൻസ് ആണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വേല കേരളത്തിൽ റിലീസ് ചെയ്തിരിക്കുന്നത്.

ഒരു ക്രൈം ഡ്രാമ ആയത് കൊണ്ടും ത്രില്ലർ സ്വഭാവം ഉള്ളത് കൊണ്ടും കൂടുതൽ വിശദമായി ഈ ചിത്രത്തിന്റെ കഥാസാരം വെളിപ്പെടുത്തുന്നത് ഉചിതമല്ല. എന്നിരുന്നാലും, പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ത്രില്ലർ ചിത്രം മുന്നോട്ട് നീങ്ങുന്നത് ഷെയ്ൻ നിഗം അവതരിപ്പിക്കുന്ന ഉല്ലാസ് അഗസ്റ്റിൻ, സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന മല്ലികാർജ്ജുനൻ എന്നീ പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതങ്ങളിലൂടെയാണ്. വളരെ സത്യസന്ധനായ ഉല്ലാസ് എന്ന സിവിൽ പോലീസ് ഓഫീസറുടെ ജീവിതത്തിലേക്ക്, ഒരു ക്രൈം ആയി ബന്ധപ്പെട്ട വിഷയത്തിൽ, മല്ലികാർജ്ജുനൻ കടന്നു വരുന്നതോടെ, ചിത്രത്തിന്റെ ഗതി മാറുന്നു. പിന്നീട് ഇരുവരും തമ്മിലുണ്ടാകുന്ന ചില പ്രശ്നങ്ങളും പോലീസ് കണ്ട്രോൾ റൂമിലേക്ക് വരുന്ന ഒരു ഫോൺ കോളും കഥയെ മുന്നോട്ട് നയിക്കുന്നു.

ഒരു ഗംഭീര ക്രൈം ഡ്രാമ ഒരുക്കികൊണ്ടു തന്നെയാണ് ശ്യാം ശശി എന്ന പ്രതിഭ സംവിധായകനായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. സംവിധായകനെന്ന നിലയിൽ ശ്യാം പുലർത്തിയ കയ്യടക്കമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം എന്ന് പറയാം. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ഒരു ത്രില്ലർ ആവശ്യപ്പെടുന്ന എല്ലാ ഘടകങ്ങളും ഒരുപോലെ കൂട്ടിയിണക്കി കഥ പറയാൻ ശ്യാമിനും, തിരക്കഥ രചിച്ച സജാസിനും സാധിച്ചിട്ടുണ്ട്. ഒരു ക്രൈം ത്രില്ലറായി കഥ പറയുമ്പോഴും, അതിനൊരു വൈകാരികമായ ആഴം സമ്മാനിക്കാൻ ഇവർക്കു കഴിഞ്ഞിട്ടുണ്ട് എന്നതാണ് വേലയുടെ ഹൈലൈറ്റ്. ഒരു ത്രില്ലർ ആവശ്യപ്പെടുന്ന എല്ലാ സാങ്കേതിക തികവോടെയും പ്രേക്ഷകന്റെ മുന്നിൽ വേല അവതരിപ്പിക്കാൻ കഴിഞ്ഞു എന്നിടത്താണ് ശ്യാം ശശിയും സജാസും വിജയം നേടിയത് . പ്രേക്ഷകനെ ആവേശം കൊള്ളിക്കാൻ കഴിയുന്ന കഥാ സാഹചര്യങ്ങളും ഉദ്വേഗം പകരുന്ന നിമിഷങ്ങളും ഒരുക്കാൻ കഴിഞ്ഞു എന്നതും ഈ ചിത്രത്തെ പ്രേക്ഷകരുടെ മനസ്സിലെത്തിക്കാൻ കാരണമായിട്ടുണ്ട്.

എല്ലാത്തിലുമുപരി, കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങൾ പ്രേക്ഷകരുമായി സംവദിക്കുന്ന തരത്തിൽ കഥ പറയാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. പോലീസ് കണ്ട്രോൾ റൂമിൽ നടക്കുന്ന കാര്യങ്ങളും അവിടെ ജോലി ചെയ്യുന്നവരുടെ ജീവിതത്തിൽ ഒരു ദിവസം സംഭവിക്കുന്ന കാര്യങ്ങളും വളരെ സത്യസന്ധമായി ആവിഷ്കരിക്കാനും ഈ ചിത്രത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളിലൂടെ മുന്നേറുന്നതാണ് ഈ ചിത്രത്തിന്റെ മികവ്.

ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവരുടെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. വളരെ തീവ്രമായും, വിശ്വസനീയമായുമാണ് ഇവർ തങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്. മികച്ച കഥാപാത്ര രൂപീകരണം ആയിരുന്നു എങ്കിലും അഭിനേതാക്കളെന്ന നിലയിൽ ഈ കഥാപാത്രങ്ങൾക്ക് ഇവർ രണ്ടു പേരും നൽകിയ ശരീര ഭാഷയും സംഭാഷണ ശൈലിയും അതിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. തങ്ങളുടെ പ്രകടന മികവ് കൊണ്ട് ഇവർ ഈ ചിത്രത്തിന് കൊടുത്ത മാസ്സ് അപ്പീൽ ഇതിന്റെ ഹൈലൈറ്റാണെന്നു പറയാം.

മല്ലികാർജ്ജുനൻ എന്ന കഥാപാത്രമായി സണ്ണി വെയ്ൻ കാഴ്ച വെച്ചത് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ്. തന്റെ അനുഭവ സമ്പത്തിലൂടെ ഇരുത്തം വന്ന നടനായി സണ്ണി മാറിയിട്ടുണ്ടെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ചിത്രത്തിലെ വില്ലൻ വേഷത്തിലുള്ള പ്രകടനം. ഒരിടത്ത് പോലും സ്വാഭാവികതയുടെ വരമ്പുകൾ ലംഘിക്കാതെ സണ്ണി നടത്തിയ പ്രകടനം ഈ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിൽ തന്നെ പ്രേക്ഷകരുടെ മനസ്സുമായി സംയോജിപ്പിക്കുന്നുണ്ട്. ശരീര ഭാഷക്കൊപ്പം സംസാര ഭാഷയിലും ശബ്ദ ക്രമീകരണത്തിലും സണ്ണി കൊണ്ട് വന്ന മാറ്റങ്ങൾ ഈ നടന്റെ പ്രകടനത്തെ കൂടുതൽ ഉജ്ജ്വലമാക്കുന്നുണ്ട്. കഥാപാത്രത്തിന്റെ കരുത്തും ആഴവും ചിത്രത്തെ ബലപ്പെടുത്തുന്നത് സണ്ണിയുടെ പ്രകടനത്തിന്റെ കൂടെ മികവിലാണ്.

ഉല്ലാസ് അഗസ്റ്റിനായി ഷെയ്ൻ നിഗം ഒരിക്കൽ കൂടി തന്റെ അനായാസമായ അഭിനയ ശൈലിയാണ് കാണിച്ചു തന്നത്. വളരെ സ്വാഭാവികമായി കഥാപാത്രമായി പെരുമാറാനുള്ള കഴിവാണ് ഷെയ്ൻ നിഗത്തെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്. നമ്മളിലൊരാൾ എന്ന തോന്നൽ പ്രേക്ഷകരിലുണ്ടാക്കാൻ ഈ നടന് എപ്പോഴും സാധിക്കുന്നുണ്ട്. ആരെയും അനുകരിക്കാതെ, തന്റേതായ ഒരു കയ്യൊപ്പ് തന്റെ കഥാപാത്രങ്ങളിൽ കൊണ്ട് വരാൻ സാധിക്കുന്നു എന്നതാണ് ഷെയ്ൻ നിഗം എന്ന നടന്റെ വിജയം. ഉല്ലാസ് എന്ന കഥാപാത്രത്തിലും മനോഹരമായ ആ ഷെയ്ൻ നിഗം ടച്ച് നമ്മുക്ക് കാണാം. എന്നാൽ അതൊരിക്കലും കഥാപാത്രത്തിന്റെ പൂർണ്ണതയെ ബാധിക്കുന്നുമില്ല. മോഹൻലാൽ, ഫഹദ് ഫാസിൽ തുടങ്ങിയ നടന്മാരിൽ നമ്മൾ കാണുന്ന, വാക്കുകൾക്കൊപ്പം ഒഴുകുന്ന അനായാസമായ ശരീര ഭാഷയാണ് ഷെയ്ൻ നിഗത്തിന്റെയും ശക്തി.

നായികാ വേഷം ചെയ്യ്ത അതിഥി ബാലനും തന്റെ വേഷം മികച്ചതാക്കി. ചെറുതാണെങ്കിലും പൂർണ്ണമായും തന്റെ കഥാപാത്രത്തോട് നീതി പുലർത്തിയ അതിഥി ബാലൻ കാഴ്ചവെച്ചത് ഓർത്തിരിക്കാവുന്ന പ്രകടനമാണ്. സിദ്ധാർഥ് ഭരതൻ, നമൃത എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓരോരുത്തരും തങ്ങളുടെ വേഷങ്ങളോട് പൂർണ്ണമായും നീതി പുലർത്തിയിട്ടുണ്ട്.

കാമറ കൈകാര്യം ചെയ്ത സുരേഷ് രാജൻ മികച്ചതും മിഴിവാർന്നതുമായ ദൃശ്യങ്ങൾ ഒരുക്കി കൈയടി നേടി. അദ്ദേഹത്തിന്റെ ഛായാഗ്രഹണം ഗംഭീരമായിരുന്നു എന്ന് തന്നെ പറയാം. സാം സി എസ് ഒരുക്കിയ പശ്ചാത്തല സംഗീതം മികച്ചു നിന്നു. പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡ് തന്നെ വേറെ ലെവലാക്കി മാറ്റിയിട്ടുണ്ട്. മഹേഷ് ഭുവനേന്ദ് എന്ന എഡിറ്റർ പുലർത്തിയ മികവ് ചിത്രത്തിന് മികച്ച വേഗതയും അതോടൊപ്പം സാങ്കേതികമായി ഉയർന്ന നിലവാരവുമാണ് പകർന്നു നൽകിയത്. പ്രേക്ഷകർക്ക് മടുപ്പു വരാതെ ചിത്രം മുന്നോട്ട് സഞ്ചരിച്ചതിന് കൃത്യമായ എഡിറ്റിംഗ് വഹിച്ച പങ്ക് വളരെ വലുതാണ്.

മലയാള സിനിമയിൽ ഇന്നേ വരെ വന്നിട്ടുള്ള ഏറ്റവും മികച്ച ക്രൈം ഡ്രാമ ചിത്രങ്ങളുടെ പട്ടികയിൽ പെടുത്താവുന്ന ഒരു ചിത്രമാണ് വേല. സാങ്കേതികമായും പ്രകടന മികവ് കൊണ്ടും, കഥാപരമായുമെല്ലാം പ്രേക്ഷകനെ തൃപ്തിപ്പെടുന്ന സിനിമാനുഭവമാണ് വേല സമ്മാനിക്കുന്നത്.

The post സത്യാന്വേഷണത്തിന്റെ യാത്രയുമായി വേല; റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post സത്യാന്വേഷണത്തിന്റെ യാത്രയുമായി വേല; റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/shane-nigam-sunny-wayne-movie-vela-emerged-as-a-clean-crime-drama-the-review-is-here/feed/ 0 48965
ഷോലെയിലെ ഗബ്ബറിനെ പോലെ, രാമന് രാവണനെ പോലെ, ജയിലറിന് വർമ്മ; വിനായകന് പ്രശംസയുമായി രജനികാന്ത്. https://onlookersmedia.com/latest-news/rajinikanths-words-of-praise-for-vinayakan-for-his-performance-in-jailer/ https://onlookersmedia.com/latest-news/rajinikanths-words-of-praise-for-vinayakan-for-his-performance-in-jailer/#respond Tue, 19 Sep 2023 07:48:48 +0000 https://onlookersmedia.com/?p=48423 രജനികാന്ത് നായകനായ ജയിലർ എന്ന നെൽസൺ ദിലീപ്കുമാർ ചിത്രം, തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായാണ് മാറിയത്. തമിഴ് നാട് കളക്ഷനിലും ഒരു തമിഴ് സിനിമ നേടുന്ന ആഗോള കളക്ഷനിലും രണ്ടാം സ്ഥാനം നേടിയ ഈ ചിത്രത്തിന്റെ ആകെ ഗ്രോസ് 600 കോടിക്കും മുകളിലാണ്. സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രത്തിൽ രജനികാന്ത് കൂടാതെ മലയാള താരം വിനായകൻ, രമ്യ കൃഷ്ണൻ, യോഗി ബാബു, സുനിൽ, വസന്ത് രവി, തമന്ന ഭാട്ടിയ, മിർണ്ണ […]

The post ഷോലെയിലെ ഗബ്ബറിനെ പോലെ, രാമന് രാവണനെ പോലെ, ജയിലറിന് വർമ്മ; വിനായകന് പ്രശംസയുമായി രജനികാന്ത്. first appeared on Onlookersmedia.

The post ഷോലെയിലെ ഗബ്ബറിനെ പോലെ, രാമന് രാവണനെ പോലെ, ജയിലറിന് വർമ്മ; വിനായകന് പ്രശംസയുമായി രജനികാന്ത്. appeared first on Onlookersmedia.

]]>
രജനികാന്ത് നായകനായ ജയിലർ എന്ന നെൽസൺ ദിലീപ്കുമാർ ചിത്രം, തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായാണ് മാറിയത്. തമിഴ് നാട് കളക്ഷനിലും ഒരു തമിഴ് സിനിമ നേടുന്ന ആഗോള കളക്ഷനിലും രണ്ടാം സ്ഥാനം നേടിയ ഈ ചിത്രത്തിന്റെ ആകെ ഗ്രോസ് 600 കോടിക്കും മുകളിലാണ്. സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രത്തിൽ രജനികാന്ത് കൂടാതെ മലയാള താരം വിനായകൻ, രമ്യ കൃഷ്ണൻ, യോഗി ബാബു, സുനിൽ, വസന്ത് രവി, തമന്ന ഭാട്ടിയ, മിർണ്ണ മേനോൻ, ജാഫർ എന്നിവരും, അതിഥി വേഷത്തിൽ മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷെറോഫ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇതിലെ വില്ലൻ വേഷം ചെയ്ത മലയാളി താരം വിനായകന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സൂപ്പർസ്റ്റാർ രജനികാന്ത്. ജയിലറിന്റെ വിജയാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം വിനായകനെ അഭിനന്ദിച്ചത്.

ഷൂട്ടിംഗ് തിരക്കുകൾ മൂലം വിനായകൻ ചടങ്ങിന് എത്തിയിരുന്നില്ല. ഷോലെ എന്ന ഇതിഹാസ ചിത്രം മനോഹരമായത് അതിലെ വില്ലൻ കഥാപാത്രമായ ഗബ്ബർ സിങ് അതിശക്തമായത് കൊണ്ടാണെന്നും, അതുപോലെ ജയിലർ അംഗീകരിക്കപ്പെട്ടത് അതിലെ വില്ലനായ വർമ്മ കഥാപാത്രം ഗംഭീരമായത് കൊണ്ടാണെന്നും രജനികാന്ത് പറയുന്നു. രാമനോടുള്ള ബഹുമാനവും ആദരവും കൂടുന്നത് രാവണനെ പോലൊരു ശത്രുവിനെ നേരിട്ടത് കൊണ്ടാണെന്നും, അതുപോലെയാണ് വർമ്മ എന്ന വില്ലന്റെ പ്രകടനം ജയിലർ കഥാപാത്രം മികച്ചതാവുന്നതിനും കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു. സംഗീതത്തിലൂടെ ഈ ചിത്രത്തെ മറ്റൊരു തലത്തിലെത്തിച്ച അനിരുദ്ധ് രവിചന്ദറിനും അദ്ദേഹം അഭിനന്ദനം നൽകി. റീറെക്കോർഡിങ്ങിനു മുൻപ് ശരാശരിക്കും മുകളിൽ മാത്രമായി തനിക്കു തോന്നിയ ഈ ചിത്രം അനിരുദ്ധിന്റെ റീറെക്കോർഡിങ് കഴിഞ്ഞപ്പോഴാണ് ഗംഭീരമായി മാറിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

The post ഷോലെയിലെ ഗബ്ബറിനെ പോലെ, രാമന് രാവണനെ പോലെ, ജയിലറിന് വർമ്മ; വിനായകന് പ്രശംസയുമായി രജനികാന്ത്. first appeared on Onlookersmedia.

The post ഷോലെയിലെ ഗബ്ബറിനെ പോലെ, രാമന് രാവണനെ പോലെ, ജയിലറിന് വർമ്മ; വിനായകന് പ്രശംസയുമായി രജനികാന്ത്. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/rajinikanths-words-of-praise-for-vinayakan-for-his-performance-in-jailer/feed/ 0 48423
ഹിറ്റ്മേക്കറുടെ ചിത്രത്തിൽ മോഹൻലാൽ – ഫഹദ് ഫാസിൽ ടീം?; ആകാംഷയോടെ സോഷ്യൽ മീഡിയ. https://onlookersmedia.com/latest-news/mohanlal-fahad-fazil-team-to-collaborate-in-anwar-rasheeds-next-rumors-spreading/ https://onlookersmedia.com/latest-news/mohanlal-fahad-fazil-team-to-collaborate-in-anwar-rasheeds-next-rumors-spreading/#respond Mon, 18 Sep 2023 08:07:54 +0000 https://onlookersmedia.com/?p=48410 ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തങ്ങൾ സിനിമാ ഇൻഡസ്ട്രിയിൽ വന്നതിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി മലയാളത്തിലെ വമ്പൻ നിർമ്മാണ ബാനറായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നാല് പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ചത്. അജിത് മാമ്പള്ളി, ചിദംബരം, നഹാസ് ഹിദായത്ത്, അൻവർ റഷീദ് എന്നിവരാണ് ഈ നാല് ചിത്രങ്ങൾ സംവിധാനം ചെയ്യാൻ പോകുന്നത്. അതിൽ തന്നെ, ചിത്രീകരണം ആരംഭിച്ച അജിത് മാമ്പള്ളി ചിത്രത്തിൽ നായകനായി എത്തുന്നത് ആന്റണി വർഗീസാണ്. മറ്റ് മൂന്നു ചിത്രങ്ങളിലെ താരങ്ങൾ ആരാണെന്ന കാര്യം അവർ പുറത്ത് വിട്ടിട്ടില്ലെങ്കിലും സോഷ്യൽ […]

The post ഹിറ്റ്മേക്കറുടെ ചിത്രത്തിൽ മോഹൻലാൽ – ഫഹദ് ഫാസിൽ ടീം?; ആകാംഷയോടെ സോഷ്യൽ മീഡിയ. first appeared on Onlookersmedia.

The post ഹിറ്റ്മേക്കറുടെ ചിത്രത്തിൽ മോഹൻലാൽ – ഫഹദ് ഫാസിൽ ടീം?; ആകാംഷയോടെ സോഷ്യൽ മീഡിയ. appeared first on Onlookersmedia.

]]>
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തങ്ങൾ സിനിമാ ഇൻഡസ്ട്രിയിൽ വന്നതിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി മലയാളത്തിലെ വമ്പൻ നിർമ്മാണ ബാനറായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നാല് പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ചത്. അജിത് മാമ്പള്ളി, ചിദംബരം, നഹാസ് ഹിദായത്ത്, അൻവർ റഷീദ് എന്നിവരാണ് ഈ നാല് ചിത്രങ്ങൾ സംവിധാനം ചെയ്യാൻ പോകുന്നത്. അതിൽ തന്നെ, ചിത്രീകരണം ആരംഭിച്ച അജിത് മാമ്പള്ളി ചിത്രത്തിൽ നായകനായി എത്തുന്നത് ആന്റണി വർഗീസാണ്. മറ്റ് മൂന്നു ചിത്രങ്ങളിലെ താരങ്ങൾ ആരാണെന്ന കാര്യം അവർ പുറത്ത് വിട്ടിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഇതിന്റെ പേരിലുള്ള ചർച്ചകളും ഊഹാപോഹങ്ങളും പ്രചരിക്കുകയാണ്‌. ചിദംബരം ചിത്രത്തിൽ ഫഹദ് ഫാസിൽ, പൃഥ്വിരാജ് സുകുമാരൻ എന്നിവരുടെ പേരുകളാണ് പറഞ്ഞു കേൾക്കുന്നതെങ്കിൽ, നഹാസ് ചിത്രത്തിൽ ഫഹദ് നായകനായി എത്തുമെന്നാണ് വാർത്തകൾ വരുന്നത്. എന്നാൽ ഇതിൽ ഏറ്റവും വലിയ അനൗദ്യോഗിക റിപ്പോർട്ടുകൾ വരുന്നത് അൻവർ റഷീദ് ചിത്രത്തിന്റെ പേരിലാണ്.

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആയിരിക്കും ഈ അൻവർ റഷീദ് ചിത്രത്തിൽ നായകനായി എത്തുക എന്നാണ് ആദ്യം വന്ന വാർത്ത. എന്നാൽ അതിനു പിന്നാലെ തന്നെ, മോഹൻലാലിനൊപ്പം ഫഹദ് ഫാസിലും കൂടി ചേരുന്ന ഒരു ചിത്രമായിരിക്കും ഇതിനുള്ള റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങി. മോഹൻലാൽ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം ദുഷാരാ വിജയൻ, അർജുൻ ദാസ്, ബോളിവുഡ് താരം നാനാ പടേക്കർ എന്നിവരും ഈ അൻവർ റഷീദ് ചിത്രത്തിന്റെ താരനിരയിൽ ഉണ്ടായേക്കാമെന്നാണ് സോഷ്യൽ മീഡിയയിൽ കറങ്ങുന്ന ഊഹാപോഹങ്ങൾ പറയുന്നത്. മുഹ്‌സിൻ പരാരി, അജി പീറ്റർ തങ്കം എന്നിവർ ചേർന്ന് തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാം ആണെന്നും അൻപ്- അറിവ് ടീം സംഘട്ടനമൊരുക്കുന്ന ഒരു മാസ്സ് ആക്ഷൻ ത്രില്ലറാണ് ഈ ചിത്രമെന്നുമാണ് പറയപ്പെടുന്നത്. ഏതായാലും ഈ വാർത്തകളിലെ സത്യം എന്തെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും.

The post ഹിറ്റ്മേക്കറുടെ ചിത്രത്തിൽ മോഹൻലാൽ – ഫഹദ് ഫാസിൽ ടീം?; ആകാംഷയോടെ സോഷ്യൽ മീഡിയ. first appeared on Onlookersmedia.

The post ഹിറ്റ്മേക്കറുടെ ചിത്രത്തിൽ മോഹൻലാൽ – ഫഹദ് ഫാസിൽ ടീം?; ആകാംഷയോടെ സോഷ്യൽ മീഡിയ. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mohanlal-fahad-fazil-team-to-collaborate-in-anwar-rasheeds-next-rumors-spreading/feed/ 0 48410
‘അടിപിടി ജോസ്’ ആയി മെഗാസ്റ്റാർ; മെഗാ ആക്ഷൻ എന്റെർറ്റൈനെറുമായി മമ്മൂട്ടി- വൈശാഖ്- മിഥുൻ മാനുവൽ തോമസ് ടീം. https://onlookersmedia.com/latest-news/mammootty-vysakh-midhun-manuel-thomas-movie-has-been-titled-adipidi-jose/ https://onlookersmedia.com/latest-news/mammootty-vysakh-midhun-manuel-thomas-movie-has-been-titled-adipidi-jose/#respond Sat, 16 Sep 2023 17:10:37 +0000 https://onlookersmedia.com/?p=48388 രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന ചിത്രത്തിലെ തന്റെ ഭാഗം പൂർത്തിയാക്കിയ മെഗാസ്റ്റാർ മമ്മൂട്ടി, പുതിയ ചിത്രത്തിൽ ജോയിൻ ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഒക്ടോബർ അവസാന വാരം ആരംഭിക്കാൻ പോകുന്ന വൈശാഖ് ചിത്രത്തിലാണ് മമ്മൂട്ടി പുതിയതായി അഭിനയിക്കുക. അതിന് മുൻപ് ഡീനോ ഡെന്നിസ് ഒരുക്കുന്ന ബസൂക്ക എന്ന ചിത്രത്തിന്റെ ബാക്കിയുള്ള ജോലികൾ മമ്മൂട്ടി തീർക്കുമെന്നാണ് സൂചന. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന മമ്മൂട്ടി- വൈശാഖ് ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയും ഇതിന് തിരക്കഥ രചിച്ചിരിക്കുന്നത് മിഥുൻ മാനുവൽ തോമസുമാണ്. ജയറാം […]

The post ‘അടിപിടി ജോസ്’ ആയി മെഗാസ്റ്റാർ; മെഗാ ആക്ഷൻ എന്റെർറ്റൈനെറുമായി മമ്മൂട്ടി- വൈശാഖ്- മിഥുൻ മാനുവൽ തോമസ് ടീം. first appeared on Onlookersmedia.

The post ‘അടിപിടി ജോസ്’ ആയി മെഗാസ്റ്റാർ; മെഗാ ആക്ഷൻ എന്റെർറ്റൈനെറുമായി മമ്മൂട്ടി- വൈശാഖ്- മിഥുൻ മാനുവൽ തോമസ് ടീം. appeared first on Onlookersmedia.

]]>
രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന ചിത്രത്തിലെ തന്റെ ഭാഗം പൂർത്തിയാക്കിയ മെഗാസ്റ്റാർ മമ്മൂട്ടി, പുതിയ ചിത്രത്തിൽ ജോയിൻ ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഒക്ടോബർ അവസാന വാരം ആരംഭിക്കാൻ പോകുന്ന വൈശാഖ് ചിത്രത്തിലാണ് മമ്മൂട്ടി പുതിയതായി അഭിനയിക്കുക. അതിന് മുൻപ് ഡീനോ ഡെന്നിസ് ഒരുക്കുന്ന ബസൂക്ക എന്ന ചിത്രത്തിന്റെ ബാക്കിയുള്ള ജോലികൾ മമ്മൂട്ടി തീർക്കുമെന്നാണ് സൂചന. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന മമ്മൂട്ടി- വൈശാഖ് ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയും ഇതിന് തിരക്കഥ രചിച്ചിരിക്കുന്നത് മിഥുൻ മാനുവൽ തോമസുമാണ്. ജയറാം നായകനായ അബ്രഹാം ഓസ്ലർ എന്ന മിഥുൻ മാനുവൽ ചിത്രത്തിലെ അതിഥി വേഷത്തിന് ശേഷം മമ്മൂട്ടിയും മിഥുനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി- വൈശാഖ് ടീം ഒന്നിക്കുന്ന ഈ വമ്പൻ ആക്ഷൻ ചിത്രത്തിന്റെ പേര് “അടിപിടി ജോസ്” എന്നാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.

ചെന്നൈ, ഇടുക്കി, എറണാകുളം, കോയമ്പത്തൂർ തുടങ്ങി ഒട്ടേറെ ലൊക്കേഷനുകളിലായി ചിത്രീകരിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു അച്ചായൻ കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിക്കുകയെന്നാണ് റിപ്പോർട്ട്. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, സംഘം, നസ്രാണി, തോപ്പിൽ ജോപ്പൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി അച്ചായൻ കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാകും അടിപിടി ജോസ്. ഒക്ടോബർ 23 മുതൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. റോബി വർഗീസ് രാജ് ഒരുക്കിയ കണ്ണൂർ സ്‌ക്വാഡ്, ജിയോ ബേബി ഒരുക്കിയ കാതൽ എന്നിവയാണ് ഇനി വൈകാതെ റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രങ്ങൾ.

The post ‘അടിപിടി ജോസ്’ ആയി മെഗാസ്റ്റാർ; മെഗാ ആക്ഷൻ എന്റെർറ്റൈനെറുമായി മമ്മൂട്ടി- വൈശാഖ്- മിഥുൻ മാനുവൽ തോമസ് ടീം. first appeared on Onlookersmedia.

The post ‘അടിപിടി ജോസ്’ ആയി മെഗാസ്റ്റാർ; മെഗാ ആക്ഷൻ എന്റെർറ്റൈനെറുമായി മമ്മൂട്ടി- വൈശാഖ്- മിഥുൻ മാനുവൽ തോമസ് ടീം. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mammootty-vysakh-midhun-manuel-thomas-movie-has-been-titled-adipidi-jose/feed/ 0 48388
പ്രശസ്ത മലയാള നായികാ താരം മീര നന്ദൻ വിവാഹിതയാകുന്നു. https://onlookersmedia.com/latest-news/malayalam-actress-meera-nandan-got-engaged/ https://onlookersmedia.com/latest-news/malayalam-actress-meera-nandan-got-engaged/#respond Wed, 13 Sep 2023 20:37:46 +0000 https://onlookersmedia.com/?p=48357 പ്രശസ്ത മലയാള നായികാ താരമായ മീര നന്ദൻ വിവാഹിതയാകുന്നു. ലണ്ടനിൽ ജോലി ചെയുന്ന ശ്രീജുവാണ് മീരയുടെ വരൻ. ഇരുവരുടേയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മീര നന്ദന്‍ തന്നെയാണ് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചതും ചിത്രങ്ങൾ പങ്കു വെച്ചതും. ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സ് ഫോട്ടോഗ്രാഫി നിർവഹിച്ച ഈ ചടങ്ങിന്റെ ദൃശ്യങ്ങൾ അവരുടെ ഇൻസ്റ്റാഗ്രാം പേജ് വഴിയും പങ്കു വെച്ചിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നും പരിചയപ്പെട്ട മീരയും […]

The post പ്രശസ്ത മലയാള നായികാ താരം മീര നന്ദൻ വിവാഹിതയാകുന്നു. first appeared on Onlookersmedia.

The post പ്രശസ്ത മലയാള നായികാ താരം മീര നന്ദൻ വിവാഹിതയാകുന്നു. appeared first on Onlookersmedia.

]]>
പ്രശസ്ത മലയാള നായികാ താരമായ മീര നന്ദൻ വിവാഹിതയാകുന്നു. ലണ്ടനിൽ ജോലി ചെയുന്ന ശ്രീജുവാണ് മീരയുടെ വരൻ. ഇരുവരുടേയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മീര നന്ദന്‍ തന്നെയാണ് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചതും ചിത്രങ്ങൾ പങ്കു വെച്ചതും. ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സ് ഫോട്ടോഗ്രാഫി നിർവഹിച്ച ഈ ചടങ്ങിന്റെ ദൃശ്യങ്ങൾ അവരുടെ ഇൻസ്റ്റാഗ്രാം പേജ് വഴിയും പങ്കു വെച്ചിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നും പരിചയപ്പെട്ട മീരയും ശ്രീജുവും പിന്നീട് രക്ഷിതാക്കളുടെ അനുഗ്രഹത്തോടെ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. മീരയെ കാണാനായി ശ്രീജു ലണ്ടനിൽ നിന്ന് ദുബായിൽ എത്തുകയും ചെയ്തു.

കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദന്‍ ഇപ്പോൾ ദുബായിലെ മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നുണ്ട്. ലാല്‍ജോസ് ചിത്രം മുല്ലയിലൂടെ 2008 ഇൽ ദിലീപിന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മീര നന്ദൻ, അതിന് ശേഷം പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയറാം, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ആസിഫ് അലി, ജയസൂര്യ തുടങ്ങി മലയാളത്തിലെ എല്ലാ പ്രമുഖ നായക താരങ്ങളുടെ ചിത്രങ്ങളിലും അഭിനയിച്ചു ശ്രദ്ധ നേടി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുള്ള മീരയുടെ അവസാനം റിലീസായ ചിത്രം ഈ വർഷം പുറത്ത് വന്ന ‘എന്നാലും എന്റെ അളിയാ’ ആണ്. പുതിയ മുഖം, ലോക്പാൽ, കടൽ കടന്ന് ഒരു മാത്തുക്കുട്ടി, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കരി, റെഡ് വൈൻ, മല്ലു സിങ്, സ്വപ്ന സഞ്ചാരി, സീനിയേഴ്സ്, കേരളാ കഫേ, കറൻസി എന്നിവയാണ് മീരയുടെ മറ്റ് പ്രധാന ചിത്രങ്ങൾ.

The post പ്രശസ്ത മലയാള നായികാ താരം മീര നന്ദൻ വിവാഹിതയാകുന്നു. first appeared on Onlookersmedia.

The post പ്രശസ്ത മലയാള നായികാ താരം മീര നന്ദൻ വിവാഹിതയാകുന്നു. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/malayalam-actress-meera-nandan-got-engaged/feed/ 0 48357
വിക്രമും പൊന്നിയിൻ സെൽവനും പിന്നിൽ; 400 കോടി തിളക്കത്തിൽ ഒന്നാമനായി ജയിലർ. https://onlookersmedia.com/latest-news/jailer-raced-past-the-400-crore-mark-and-left-behind-ps1-and-vikram-in-record-time/ https://onlookersmedia.com/latest-news/jailer-raced-past-the-400-crore-mark-and-left-behind-ps1-and-vikram-in-record-time/#respond Thu, 17 Aug 2023 09:11:24 +0000 http://onlookersmedia.com/?p=47759 സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലർ ഒരാഴ്ച കൊണ്ട് 400 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഈ ചിത്രം എല്ലാ മാർക്കറ്റിൽ നിന്നും ഞെട്ടിക്കുന്ന കളക്ഷനാണ് നേടുന്നത്. മുന്നോട്ടുള്ള കുതിപ്പിൽ ജയിലർ വീഴ്ത്തിയത് മുഴുവൻ വമ്പൻ തമിഴ് ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകളാണെന്നതാണ് സത്യം. തമിഴിലെ ഇൻഡസ്ട്രി ഹിറ്റായ പൊന്നിയിൻ സെൽവൻ ആഗോള ഗ്രോസ്സായി 400 കോടി നേടിയത് പതിമൂന്ന് ദിവസം കൊണ്ടും, പൊന്നിയിൻ സെൽവന് മുൻപ് ഇൻഡസ്ട്രി […]

The post വിക്രമും പൊന്നിയിൻ സെൽവനും പിന്നിൽ; 400 കോടി തിളക്കത്തിൽ ഒന്നാമനായി ജയിലർ. first appeared on Onlookersmedia.

The post വിക്രമും പൊന്നിയിൻ സെൽവനും പിന്നിൽ; 400 കോടി തിളക്കത്തിൽ ഒന്നാമനായി ജയിലർ. appeared first on Onlookersmedia.

]]>
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലർ ഒരാഴ്ച കൊണ്ട് 400 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഈ ചിത്രം എല്ലാ മാർക്കറ്റിൽ നിന്നും ഞെട്ടിക്കുന്ന കളക്ഷനാണ് നേടുന്നത്. മുന്നോട്ടുള്ള കുതിപ്പിൽ ജയിലർ വീഴ്ത്തിയത് മുഴുവൻ വമ്പൻ തമിഴ് ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകളാണെന്നതാണ് സത്യം. തമിഴിലെ ഇൻഡസ്ട്രി ഹിറ്റായ പൊന്നിയിൻ സെൽവൻ ആഗോള ഗ്രോസ്സായി 400 കോടി നേടിയത് പതിമൂന്ന് ദിവസം കൊണ്ടും, പൊന്നിയിൻ സെൽവന് മുൻപ് ഇൻഡസ്ട്രി ഹിറ്റ് പദവി അലങ്കരിച്ച വിക്രം ആ നേട്ടം കൊയ്തത് 23 ദിവസം കൊണ്ടുമാണ്. എന്നാൽ വെറും ഒരാഴ്ച കൊണ്ടാണ് ജയിലർ ആ നേട്ടങ്ങളെ തകർത്തെറിഞ്ഞത് എന്നത് ഈ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക സ്വീകരണത്തിനും അതുപോലെ തന്നെ രജനികാന്ത് എന്ന സൂപ്പർ താരത്തിന്റെ അസാമാന്യമായ താരമൂല്യത്തിനും തെളിവാണ്.

രജനികാന്തിനൊപ്പം മോഹൻലാൽ, ശിവ്‌വരാജ്‌ കുമാർ എന്നീ സൂപ്പർ താരങ്ങളുടെ സാന്നിധ്യവും ജയിലറിന് തുണയായിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന നേട്ടത്തിലേക്ക് വളരെ കുറച്ചു ദൂരം മാത്രമുള്ള ജയിലറിന് ആ നേട്ടം കൈവരിക്കാൻ സാധിച്ചതിൽ മോഹൻലാലിന്റെ പങ്ക് വളരെ വലുതാണ്. അതുപോലെ തന്നെ കർണാടകയിലും റെക്കോർഡ് കളക്ഷൻ നേടുന്ന ഈ ചിത്രത്തിന് കന്നഡ സൂപ്പർതാരം ശിവരാജ് കുമാറിന്റെ സാന്നിധ്യം കുറച്ചൊന്നുമല്ല സഹായകരമായത്. വിദേശത്ത് നിന്ന് 155+ കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം കേരളത്തിൽ നിന്ന് 36 കോടിയും, തമിഴ്‌നാട്ടിൽ നിന്ന് 120+ കോടിയും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 100+ കോടിയുമാണ് ഇതുവരെ നേടിയത്. ഇതിനു മുൻപ് തമിഴ്‌ സിനിമാ ചരിത്രത്തിൽ, രജനികാന്ത്- അക്ഷയ് കുമാർ കൂട്ടുകെട്ടിൽ വന്ന ശങ്കർ ചിത്രം 2.0 മാത്രം നേടിയ 500 കോടി എന്ന മാന്ത്രിക സംഖ്യയും മറികടക്കാനുള്ള ഒരുക്കത്തിലാണ് ജയിലർ.

The post വിക്രമും പൊന്നിയിൻ സെൽവനും പിന്നിൽ; 400 കോടി തിളക്കത്തിൽ ഒന്നാമനായി ജയിലർ. first appeared on Onlookersmedia.

The post വിക്രമും പൊന്നിയിൻ സെൽവനും പിന്നിൽ; 400 കോടി തിളക്കത്തിൽ ഒന്നാമനായി ജയിലർ. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/jailer-raced-past-the-400-crore-mark-and-left-behind-ps1-and-vikram-in-record-time/feed/ 0 47759
നടിയെ ആക്രമിച്ച കേസ്: ശ്രിതയുടെ മൊഴിയെടുത്തു https://onlookersmedia.com/latest-news/actress-molestation-case-dileep-arrest-shritha-sivadas/ https://onlookersmedia.com/latest-news/actress-molestation-case-dileep-arrest-shritha-sivadas/#respond Wed, 02 Aug 2017 06:11:50 +0000 http://onlookersmedia.com/?p=4142 കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ പോലീസ് നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ഉളിയന്നൂരിലെ ശ്രിതയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം വിവരങള്‍ ചോദിച്ചറിഞ്ഞത്. ആക്രമണത്തിന് ഇരയായ നടിയുടെ അടുത്ത സുഹൃത്താണ് ശ്രിത. ആക്രമിക്കപ്പെട്ട ശേഷം നടി ശ്രിതയുടെ വീട്ടില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ശ്രിതയുടെ മൊഴിയെടുക്കാനായി എത്തിയത്. ആക്രമത്തിന് ഇരയായ നടിയും അറസ്റ്റിലായ നടന്‍ ദിലീപുമായുള്ള പ്രശ്നത്തെ കുറിച്ച് പോലീസ് ശ്രിതയോട് ചോദിച്ചറിഞ്ഞിട്ടുണ്ട്. നടിയുമായി നല്ല സൌഹൃദം ഉണ്ടെന്നും ദിലീപുമായി പരിചയം ഇല്ല എന്നും ശ്രിത […]

The post നടിയെ ആക്രമിച്ച കേസ്: ശ്രിതയുടെ മൊഴിയെടുത്തു first appeared on Onlookersmedia.

The post നടിയെ ആക്രമിച്ച കേസ്: ശ്രിതയുടെ മൊഴിയെടുത്തു appeared first on Onlookersmedia.

]]>
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ പോലീസ് നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ഉളിയന്നൂരിലെ ശ്രിതയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം വിവരങള്‍ ചോദിച്ചറിഞ്ഞത്. ആക്രമണത്തിന് ഇരയായ നടിയുടെ അടുത്ത സുഹൃത്താണ് ശ്രിത. ആക്രമിക്കപ്പെട്ട ശേഷം നടി ശ്രിതയുടെ വീട്ടില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ശ്രിതയുടെ മൊഴിയെടുക്കാനായി എത്തിയത്.

ആക്രമത്തിന് ഇരയായ നടിയും അറസ്റ്റിലായ നടന്‍ ദിലീപുമായുള്ള പ്രശ്നത്തെ കുറിച്ച് പോലീസ് ശ്രിതയോട് ചോദിച്ചറിഞ്ഞിട്ടുണ്ട്. നടിയുമായി നല്ല സൌഹൃദം ഉണ്ടെന്നും ദിലീപുമായി പരിചയം ഇല്ല എന്നും ശ്രിത പോലീസിനോട് പറഞ്ഞതായാണ് വിവരം.

കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ടിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം ഓഡിനറിയിലൂടെയാണ് ശ്രിത ശിവദാസ് സിനിമയിലെത്തുന്നത്. തുടര്‍ന്നു ഏതാനും സിനിമകളില്‍ നായികയായ ശ്രിത വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

The post നടിയെ ആക്രമിച്ച കേസ്: ശ്രിതയുടെ മൊഴിയെടുത്തു first appeared on Onlookersmedia.

The post നടിയെ ആക്രമിച്ച കേസ്: ശ്രിതയുടെ മൊഴിയെടുത്തു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/actress-molestation-case-dileep-arrest-shritha-sivadas/feed/ 0 4142