തൊണ്ടിമുതലും ദൃക്സാക്ഷിയും - Onlookersmedia http://onlookersmedia.com/tag/തൊണ്ടിമുതലും-ദൃക്സാക്ഷി/ First Entertainment website in Malayalam Sat, 19 Aug 2017 11:01:44 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 തൊണ്ടിമുതലും ദൃക്സാക്ഷിയും - Onlookersmedia http://onlookersmedia.com/tag/തൊണ്ടിമുതലും-ദൃക്സാക്ഷി/ 32 32 54783289 ഇരുപത് കോടി ക്ലബ്ബിലേക്ക് തൊണ്ടിമുതലും ദൃക്സാക്ഷിയും https://onlookersmedia.com/collection-reports/thondimuthalum-driksakshiyum-collection-report-50-days/ https://onlookersmedia.com/collection-reports/thondimuthalum-driksakshiyum-collection-report-50-days/#respond Sat, 19 Aug 2017 11:01:44 +0000 http://onlookersmedia.com/?p=4716 ഈ വര്‍ഷം സിനിമ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസകള്‍ ഒരു പോലെ നേടിയ സിനിമയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ ടീമില്‍ നിന്നും എത്തിയ സിനിമയായതിനാല്‍ സിനിമയ്ക്ക് പ്രതീക്ഷകളും ഏറെയായിരുന്നു. മഹേഷിന്‍റെ പ്രതികാരം പോലെ 20 കോടി ക്ലബ്ബിലേക്കാണ് തൊണ്ടിമുതലും ദൃക്സാക്ഷിയുടെയും നീക്കം. 17.3 കോടിയാണ് 50 ദിവസങ്ങള്‍ കൊണ്ട് തൊണ്ടിമുതലും ദൃക്സാക്ഷിയും കേരള ബോക്സോഫീസില്‍ നിന്നും നേടിയത്. കേരളത്തിന് പുറത്തു നിന്നും നേടിയ കലക്ഷന്‍റെ കണക്കുകള്‍ ഇതുവരെ ലഭ്യം അല്ല. ഇപ്പൊഴും […]

The post ഇരുപത് കോടി ക്ലബ്ബിലേക്ക് തൊണ്ടിമുതലും ദൃക്സാക്ഷിയും first appeared on Onlookersmedia.

The post ഇരുപത് കോടി ക്ലബ്ബിലേക്ക് തൊണ്ടിമുതലും ദൃക്സാക്ഷിയും appeared first on Onlookersmedia.

]]>
ഈ വര്‍ഷം സിനിമ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസകള്‍ ഒരു പോലെ നേടിയ സിനിമയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ ടീമില്‍ നിന്നും എത്തിയ സിനിമയായതിനാല്‍ സിനിമയ്ക്ക് പ്രതീക്ഷകളും ഏറെയായിരുന്നു.

മഹേഷിന്‍റെ പ്രതികാരം പോലെ 20 കോടി ക്ലബ്ബിലേക്കാണ് തൊണ്ടിമുതലും ദൃക്സാക്ഷിയുടെയും നീക്കം. 17.3 കോടിയാണ് 50 ദിവസങ്ങള്‍ കൊണ്ട് തൊണ്ടിമുതലും ദൃക്സാക്ഷിയും കേരള ബോക്സോഫീസില്‍ നിന്നും നേടിയത്.

കേരളത്തിന് പുറത്തു നിന്നും നേടിയ കലക്ഷന്‍റെ കണക്കുകള്‍ ഇതുവരെ ലഭ്യം അല്ല.

ഇപ്പൊഴും ഏതാനും റിലീസിങ് സെന്‍ററുകളില്‍ തുടരുന്ന ചിത്രം ഓണം റിലീസുകള്‍ തിയേറ്ററുകളില്‍ എത്തും വരെ പ്രദര്‍ശനം തുടരുന്നതായിരിക്കും.

The post ഇരുപത് കോടി ക്ലബ്ബിലേക്ക് തൊണ്ടിമുതലും ദൃക്സാക്ഷിയും first appeared on Onlookersmedia.

The post ഇരുപത് കോടി ക്ലബ്ബിലേക്ക് തൊണ്ടിമുതലും ദൃക്സാക്ഷിയും appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/thondimuthalum-driksakshiyum-collection-report-50-days/feed/ 0 4716
വമ്പൻ കളക്ഷനുമായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും https://onlookersmedia.com/collection-reports/thondimuthalum-dhriksakshiyum-collection-report-4-days/ https://onlookersmedia.com/collection-reports/thondimuthalum-dhriksakshiyum-collection-report-4-days/#respond Wed, 05 Jul 2017 05:54:26 +0000 http://onlookersmedia.com/?p=2985 ജൂൺ 30 നാണു ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും തീയേറ്ററുകളിൽ എത്തിയത്. ഫഹദ് ഫാസിൽ നായകനായി എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സജീവ് പാഴൂരാണ്. ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ മുതൽ തന്നെ മികച്ച അഭിപ്രായം നേടാൻ കഴിഞ്ഞ ഈ ചിത്രം ഇപ്പോൾ കുതിച്ചു കൊണ്ടിരിക്കുന്നത് വമ്പൻ ബോക്സ് ഓഫീസ് വിജയത്തിലേക്കാണ്. വെറും 4 ദിവസം കൊണ്ട് ഈ ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയ കളക്ഷൻ 6 കോടി 31 ലക്ഷം രൂപയാണ്. ഫഹദ് […]

The post വമ്പൻ കളക്ഷനുമായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും first appeared on Onlookersmedia.

The post വമ്പൻ കളക്ഷനുമായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും appeared first on Onlookersmedia.

]]>
ജൂൺ 30 നാണു ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും തീയേറ്ററുകളിൽ എത്തിയത്. ഫഹദ് ഫാസിൽ നായകനായി എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സജീവ് പാഴൂരാണ്. ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ മുതൽ തന്നെ മികച്ച അഭിപ്രായം നേടാൻ കഴിഞ്ഞ ഈ ചിത്രം ഇപ്പോൾ കുതിച്ചു കൊണ്ടിരിക്കുന്നത് വമ്പൻ ബോക്സ് ഓഫീസ് വിജയത്തിലേക്കാണ്. വെറും 4 ദിവസം കൊണ്ട് ഈ ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയ കളക്ഷൻ 6 കോടി 31 ലക്ഷം രൂപയാണ്.

ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്കാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും കുതിക്കുന്നത്‌. 16 കോടിയിലധികം കേരളത്തിൽ നിന്ന് മാത്രം കളക്ഷൻ നേടിയ മഹേഷിന്റെ പ്രതികാരമാണ് ഇതുവരെയുള്ള ഫഹദ് ഫാസിലിന്റെ ഏറ്റവും വലിയ സോളോ ഹിറ്റ്. 20 കോടിയോളമാണ് മഹേഷിന്‍റെ പ്രതികാരത്തിന്‍റെ ടോട്ടല്‍ ബിസിനസ്.

Thondimuthalum Dhriksakshiyum, Thondimuthalum Dhriksakshiyum collection report, fahad fasil, nimisha sajayan

മഹേഷിന്റെ പ്രതികാരവും സംവിധാനം ചെയ്തത് ദിലീഷ് പോത്തനാണ് എന്നതാണ് മറ്റൊരു സവിശേഷത. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മഹേഷിന്റെ പ്രതികാരം തീയേറ്ററുകളിൽ എത്തിയത്. ദിലീഷ് പോത്തന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ശ്യാം പുഷ്ക്കരൻ രചന നിർവഹിച്ച മഹേഷിന്റെ പ്രതികാരം. മികച്ച തിരക്കഥക്കും അതുപോലെ മികച്ച മലയാള ചിത്രത്തിനുമുള്ള ദേശീയ പുരസ്കാരവും ഈ ചിത്രം കരസ്ഥമാക്കിയിരുന്നു.

Thondimuthalum Dhriksakshiyum, Thondimuthalum Dhriksakshiyum collection report, fahad fasil, nimisha sajayan

മഹേഷിന്റെ പ്രതികാരം നിർമ്മിച്ചത് സംവിധായകനായ ആഷിക് അബു ആയിരുന്നെങ്കിൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും നിർമ്മിച്ചിരിക്കുന്നത് ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് തോമസും ചേർന്നാണ്. ശ്യാം പുഷ്ക്കരൻ ഈ ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ ആയി ദിലീഷ് പൊതിനൊപ്പം ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

Thondimuthalum Dhriksakshiyum, Thondimuthalum Dhriksakshiyum collection report, fahad fasil, nimisha sajayan

സുരാജ് വെഞ്ഞാറമ്മൂട്, അലെൻസിയർ എന്നിവരുടെയും മിന്നുന്ന പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്. പേരറിയാത്തവര്‍, ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമകളിലെ പ്രകടനം പോലെ തന്നെ സുരാജിന്‍റെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ഈ ചിത്രത്തിലേത്.

Thondimuthalum Dhriksakshiyum, Thondimuthalum Dhriksakshiyum collection report, fahad fasil, nimisha sajayan

കേരള പോലീസിൽ നിന്ന് സിനിമയിലെത്തിയ പോലീസുകാരും തങ്ങളുടെ ഭാഗം ഏറ്റവും മികച്ചതാക്കിയത് ഈ ചിത്രത്തിന്റെ മികവ് കുറച്ചൊന്നുമല്ല വർധിപ്പിച്ചത്. ബിജിപാലിന്റെ മനോഹര സംഗീതവും രാജീവ് രവി ഒരുക്കിയ ദൃശ്യങ്ങളും ചിത്രത്തെ കൂടുതൽ മനോഹരമാക്കി.

Thondimuthalum Dhriksakshiyum, Thondimuthalum Dhriksakshiyum collection report, fahad fasil, nimisha sajayan

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാകുമോ എന്ന് നമ്മുക്ക് കാത്തിരുന്ന് കാണാം. ഇതോടൊപ്പം ഫഹദ് ഫാസിൽ നായകനായ റോൾ മോഡൽസ് എന്ന ചിത്രവും തീയേറ്ററുകളിൽ പ്രദർശനം തുടരുന്നുണ്ട്.

The post വമ്പൻ കളക്ഷനുമായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും first appeared on Onlookersmedia.

The post വമ്പൻ കളക്ഷനുമായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/thondimuthalum-dhriksakshiyum-collection-report-4-days/feed/ 0 2985
തൊണ്ടിമുതലും ദൃക്സാക്ഷിയും റിവ്യൂ https://onlookersmedia.com/reviews/thondimuthalum-driksakshiyum-review/ https://onlookersmedia.com/reviews/thondimuthalum-driksakshiyum-review/#respond Fri, 30 Jun 2017 08:27:06 +0000 http://onlookersmedia.com/?p=2722 “പോത്തേട്ടൻ ബ്രില്യൻസ്” മഹേഷിന്റെ പ്രതികാരത്തിന്‍റെ റിലീസിന് ശേഷം മലയാള സിനിമ പ്രേക്ഷകർ ഏറെ കേൾക്കുന്ന വാക്കുകളാണിത്. മഹേഷിന്‍റെ പ്രതികാരത്തിലെ സംവിധാന മികവിന് ദിലീഷ് പോത്തന് പ്രേക്ഷകർ ചാർത്തി കൊടുത്ത പട്ടം. ഓരോ സീനുകളിലെയും സൂക്ഷ്മമായ കാര്യങ്ങൾ പോലും അത്രമേൽ ദിലീഷ് പോത്തൻ മികച്ചതാക്കിയിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ മലയാള സിനിമയിൽ വന്ന മികച്ച സിനിമകളുടെ കൂട്ടത്തിൽ മഹേഷിന്‍റെ പ്രതികാരവും ഉൾപ്പെടും. അതുകൊണ്ട് തന്നെ ആ ടീമിൽ നിന്നും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ വരുന്നു എന്ന വാർത്ത […]

The post തൊണ്ടിമുതലും ദൃക്സാക്ഷിയും റിവ്യൂ first appeared on Onlookersmedia.

The post തൊണ്ടിമുതലും ദൃക്സാക്ഷിയും റിവ്യൂ appeared first on Onlookersmedia.

]]>
“പോത്തേട്ടൻ ബ്രില്യൻസ്” മഹേഷിന്റെ പ്രതികാരത്തിന്‍റെ റിലീസിന് ശേഷം മലയാള സിനിമ പ്രേക്ഷകർ ഏറെ കേൾക്കുന്ന വാക്കുകളാണിത്. മഹേഷിന്‍റെ പ്രതികാരത്തിലെ സംവിധാന മികവിന് ദിലീഷ് പോത്തന് പ്രേക്ഷകർ ചാർത്തി കൊടുത്ത പട്ടം. ഓരോ സീനുകളിലെയും സൂക്ഷ്മമായ കാര്യങ്ങൾ പോലും അത്രമേൽ ദിലീഷ് പോത്തൻ മികച്ചതാക്കിയിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ മലയാള സിനിമയിൽ വന്ന മികച്ച സിനിമകളുടെ കൂട്ടത്തിൽ മഹേഷിന്‍റെ പ്രതികാരവും ഉൾപ്പെടും. അതുകൊണ്ട് തന്നെ ആ ടീമിൽ നിന്നും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ വരുന്നു എന്ന വാർത്ത തന്നെ സിനിമ പ്രേമികൾക്കിടയിൽ വലിയ ഓളമാണ് തീർത്തത്.

thondimuthalum driksakshiyum review, thondimuthalum driksakshiyum hit or flop, fahad fasil, nimisha sajayan;

പ്രണയ വിവാഹം കൊണ്ട് നാട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്ന പ്രസാദിന്‍റെയും (സുരാജ് വെഞ്ഞാറമൂട്) ശ്രീജ (നിമിഷ സജയൻ)യുടെയും കഥയിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ഒരു ബസ് യാത്രയ്ക്കിടയിൽ ഒരു കള്ളൻ (ഫഹദ് ഫാസിൽ) അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതോട് കൂടെ പ്രസാദിന്‍റെയും ശ്രീജയുടെയും പ്രതീക്ഷകൾ ഇല്ലാതെയാകുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

വിശപ്പിന്‍റെ രാഷ്ട്രീയവും ചർച്ച ചെയ്യുന്ന ചിത്രത്തിൽ പറയാതെ പറയുന്ന ഒട്ടേറെ കാര്യങ്ങൾ എഴുത്തുകാരനും സംവിധായകനും എഴുതി ചേർക്കുന്നുണ്ട്. ചില സംഭാഷണങ്ങൾ പ്രേക്ഷകരെ ഏറെ ചിന്തിപ്പിക്കുന്നതുമാണ്.

thondimuthalum driksakshiyum review, thondimuthalum driksakshiyum hit or flop, fahad fasil, nimisha sajayan;

സജീവ് പാഴൂരിന്‍റെ തിരക്കഥയും ദിലീഷ് പോത്തന്‍റെ സംവിധാന മികവും തന്നെയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയുമിന്‍റെ നട്ടെല്ല്. കള്ളൻ ആയി ഫഹദ് ഫാസിൽ അതിശയിപ്പിക്കുന്ന അഭിനയ മികവാണ് കാഴ്ച വെച്ചത്. തന്‍റെ മുൻകാല കഥാപാത്രങ്ങളെ ഓർമ്മ വരുത്തിക്കുന്ന ഒന്നും ഫഹദിന്‍റെ പെർഫോമൻസിൽ ഇല്ലായിരുന്നു എന്നത് തന്നെയാണ് ആ നടന്‍റെ റേഞ്ച് മനസിലാക്കി തരുന്നത്. സുരാജ് വെഞ്ഞാറന്മൂട്, പുതുമുഖം നിമിഷ സജയൻ, അലൻസിയർ എന്നിവരും അഭിനയിച്ചു വിസ്മയിപ്പിക്കുന്നുണ്ട്. പോലീസ് ഓഫീസറുമാരായി വന്ന പുതുമുഖങ്ങളും കയ്യടി നേടുന്നു.

thondimuthalum driksakshiyum review, thondimuthalum driksakshiyum hit or flop, fahad fasil, nimisha sajayan;

സിനിമയ്ക്ക് യോജിക്കുന്ന രീതിയിൽ തന്നെ രാജീവ് രവി ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്. ബിജിപാലിന്‍റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും കിരൺ ദാസിന്‍റെ എഡിറ്റിങും സിനിമയ്ക്ക് ചേർന്ന് നിൽക്കുന്നു.

മഹേഷിന്‍റെ പ്രതികാരം പോലെ എല്ലാം തുറന്ന് പറയാതെ ഉൾവായനയ്ക്കുള്ള അവസരം നൽകിയിട്ടാൻ ഇത്തവണ ദിലീഷ് പോത്തൻ സിനിമ മുന്നോട്ട് കൊണ്ട് പോകുന്നത്. ആദ്യ കാഴ്ചയിലും ഉൾവായനയിലും ഒട്ടേറെ ആസ്വദിക്കാനുള്ള നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരു നല്ല ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും..

The post തൊണ്ടിമുതലും ദൃക്സാക്ഷിയും റിവ്യൂ first appeared on Onlookersmedia.

The post തൊണ്ടിമുതലും ദൃക്സാക്ഷിയും റിവ്യൂ appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/thondimuthalum-driksakshiyum-review/feed/ 0 2722