ഓണം 2017 - Onlookersmedia https://onlookersmedia.com/tag/ഓണം-2017/ First Entertainment website in Malayalam Mon, 14 Aug 2017 10:28:08 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 ഓണം 2017 - Onlookersmedia https://onlookersmedia.com/tag/ഓണം-2017/ 32 32 54783289 ഈ ഓണം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സ്വന്തമാക്കുമോ.? https://onlookersmedia.com/latest-news/onam-2018-njandukalude-naattil-oridavela/ https://onlookersmedia.com/latest-news/onam-2018-njandukalude-naattil-oridavela/#respond Mon, 14 Aug 2017 10:26:05 +0000 http://onlookersmedia.com/?p=4607 നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസിങ്ങിന് ഒരുങ്ങുകയാണ്. ഓണം റിലീസായാണ് ഈ കുടുംബ ചിത്രം തിയേറ്ററുകളില്‍ എത്തുക. തുടര്‍ച്ചയായ ബോക്സോഫീസ് വിജയങ്ങള്‍ക്ക് ശേഷം എത്തുന്ന നിവിന്‍ പോളി ചിത്രമായത് കൊണ്ട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. നിവിന്‍ പോളിയുടെ സ്ഥിരം ഫോര്‍മുലയായ റൊമാന്‍റിക്ക് കോമഡി ഫാമിലി എന്‍റര്‍ടൈനര്‍ എന്ന ലേബലിലാണ് ഈ ചിത്രവും എത്തുന്നത്. കുടുംബ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് ഇടിച്ചു കയറുന്ന ഓണക്കാലത്താണ് റിലീസ് എന്നത് ചിത്രത്തിന് ശുഭകരമാണ്. വമ്പന്‍ ചിത്രങ്ങളും തിയേറ്ററുകളില്‍ […]

The post ഈ ഓണം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സ്വന്തമാക്കുമോ.? first appeared on Onlookersmedia.

The post ഈ ഓണം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സ്വന്തമാക്കുമോ.? appeared first on Onlookersmedia.

]]>
നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസിങ്ങിന് ഒരുങ്ങുകയാണ്. ഓണം റിലീസായാണ് ഈ കുടുംബ ചിത്രം തിയേറ്ററുകളില്‍ എത്തുക. തുടര്‍ച്ചയായ ബോക്സോഫീസ് വിജയങ്ങള്‍ക്ക് ശേഷം എത്തുന്ന നിവിന്‍ പോളി ചിത്രമായത് കൊണ്ട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.

നിവിന്‍ പോളിയുടെ സ്ഥിരം ഫോര്‍മുലയായ റൊമാന്‍റിക്ക് കോമഡി ഫാമിലി എന്‍റര്‍ടൈനര്‍ എന്ന ലേബലിലാണ് ഈ ചിത്രവും എത്തുന്നത്. കുടുംബ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് ഇടിച്ചു കയറുന്ന ഓണക്കാലത്താണ് റിലീസ് എന്നത് ചിത്രത്തിന് ശുഭകരമാണ്.

വമ്പന്‍ ചിത്രങ്ങളും തിയേറ്ററുകളില്‍ എത്തുന്ന ഓണക്കാലത്ത് നിവിന്‍ പോളി ചിത്രം ഓണക്കപ്പ് സ്വന്തമാക്കുമോ എന്നാണ് സിനിമ പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത്.

പുതുമുഖ സംവിധായകനായ അല്‍ത്താഫ് സലീം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളിയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്ചേഴ്സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

മലയാളത്തിലെ വമ്പന്‍ ബാനറായ ഇ4 എന്‍റര്‍ടൈന്‍മെന്‍റ്സും സ്റ്റുഡിയോ 11 റിലീസുമാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

The post ഈ ഓണം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സ്വന്തമാക്കുമോ.? first appeared on Onlookersmedia.

The post ഈ ഓണം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സ്വന്തമാക്കുമോ.? appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/onam-2018-njandukalude-naattil-oridavela/feed/ 0 4607