ആദി - Onlookersmedia http://onlookersmedia.com/tag/ആദി/ First Entertainment website in Malayalam Tue, 01 Aug 2017 13:51:16 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 ആദി - Onlookersmedia http://onlookersmedia.com/tag/ആദി/ 32 32 54783289 അരങ്ങേറ്റം മികച്ചതാക്കാന്‍ പ്രണവ് മോഹന്‍ലാല്‍; ആദി ആരംഭിച്ചു. https://onlookersmedia.com/latest-news/pranav-mohanlal-aadi-shooting-started/ https://onlookersmedia.com/latest-news/pranav-mohanlal-aadi-shooting-started/#respond Tue, 01 Aug 2017 13:51:16 +0000 http://onlookersmedia.com/?p=4136 മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പര്‍ താരം മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദി ഷൂട്ടിങ്ങ് എറണാകുളത്ത് ആരംഭിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം സാജ് എര്‍ത്ത് റിസോര്‍ട്ടിലെ ബാങ്ക്വറ്റ്‌ ഹാളിലായിരുന്നു ആദിയുടെ ഷൂട്ടിങിന് വേദി ഒരുങ്ങിയത്. ദൃശ്യം, മെമ്മറീസ് തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ജിത്തു ജോസഫ് ആണ് ആദി സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിന്‍റെ മകന്‍ നായകനാകുന്നു എന്ന ഒറ്റ വിശേഷണം കൊണ്ട് തന്നെ സിനിമ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് ഒത്തു […]

The post അരങ്ങേറ്റം മികച്ചതാക്കാന്‍ പ്രണവ് മോഹന്‍ലാല്‍; ആദി ആരംഭിച്ചു. first appeared on Onlookersmedia.

The post അരങ്ങേറ്റം മികച്ചതാക്കാന്‍ പ്രണവ് മോഹന്‍ലാല്‍; ആദി ആരംഭിച്ചു. appeared first on Onlookersmedia.

]]>
മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പര്‍ താരം മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദി ഷൂട്ടിങ്ങ് എറണാകുളത്ത് ആരംഭിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം സാജ് എര്‍ത്ത് റിസോര്‍ട്ടിലെ ബാങ്ക്വറ്റ്‌ ഹാളിലായിരുന്നു ആദിയുടെ ഷൂട്ടിങിന് വേദി ഒരുങ്ങിയത്.

ദൃശ്യം, മെമ്മറീസ് തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ജിത്തു ജോസഫ് ആണ് ആദി സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിന്‍റെ മകന്‍ നായകനാകുന്നു എന്ന ഒറ്റ വിശേഷണം കൊണ്ട് തന്നെ സിനിമ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് ഒത്തു ഉയരുന്ന ഒരു സിനിമ തന്നെയാകും ആദി എന്ന ആത്മ വിശ്വാസത്തിലാണ് സംവിധായകന്‍.

ആക്ഷന്‍-ഫാമിലി ഡ്രാമ കാറ്റഗറിയില്‍ ഒരുങ്ങുന്ന ആദി എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന രീതിയിലാണ് ഒരുക്കുന്നത്. സിദ്ദിഖ്, സിജുവിത്സന്‍, ഷറഫുദ്ദീന്‍ തുടങ്ങിയ ഒരു താര നിരയും ചിത്രത്തിലുണ്ട്.

മോഹന്‍ലാല്‍ ചിത്രമായ ഒന്നാമനിലൂടെ ബാലതാരമായി സിനിമയിലേക്ക് എത്തിയ പ്രണവ്, മേജര്‍ രവി ചിത്രം പുനര്‍ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ജിത്തു ജോസഫിന്‍റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ സഹ സംവിധായകന്‍ ആയും പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

The post അരങ്ങേറ്റം മികച്ചതാക്കാന്‍ പ്രണവ് മോഹന്‍ലാല്‍; ആദി ആരംഭിച്ചു. first appeared on Onlookersmedia.

The post അരങ്ങേറ്റം മികച്ചതാക്കാന്‍ പ്രണവ് മോഹന്‍ലാല്‍; ആദി ആരംഭിച്ചു. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/pranav-mohanlal-aadi-shooting-started/feed/ 0 4136
പ്രണവിന് ഒരു ക്വാളിറ്റിയുണ്ട് : ജിത്തു ജോസഫ് പറയുന്നു https://onlookersmedia.com/latest-news/jeethu-josef-about-pranav-mohanlal/ https://onlookersmedia.com/latest-news/jeethu-josef-about-pranav-mohanlal/#respond Fri, 07 Jul 2017 14:08:49 +0000 http://onlookersmedia.com/?p=3106 സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജിത്തു ജോസഫിന്‍റെ സിനിമയിലൂടെ മലയാളത്തിന്‍റെ താര രാജാവ് മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ വെള്ളിത്തിരയിലേക്ക് വരുകയാണ്. മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം മലയാള സിനിമ ലോകം മുഴുവന്‍ കാത്തിരിക്കുന്ന ചിത്രം ഉടന്‍ തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും. ഇതുവരെ 8 സിനിമകള്‍ ചെയ്തു. എന്നാല്‍ ഇതുവരെ അനുഭവിക്കാത്ത ടെന്‍ഷന്‍ ആണ് ഇപ്പോള്‍ അനുഭവിക്കുന്നത് ജിത്തു ജോസഫ് ആദിയുടെ പൂജ വേളയില്‍ പറഞ്ഞിരുന്നു. പല വലിയ സംവിധായകരും പ്രണവിനെ അഭിനയിപ്പിക്കാനായി സമീപിച്ചെങ്കിലും സിനിമയിലേക്ക് തല്‍ക്കാലം ഇല്ല എന്ന്‍ പറഞ്ഞു […]

The post പ്രണവിന് ഒരു ക്വാളിറ്റിയുണ്ട് : ജിത്തു ജോസഫ് പറയുന്നു first appeared on Onlookersmedia.

The post പ്രണവിന് ഒരു ക്വാളിറ്റിയുണ്ട് : ജിത്തു ജോസഫ് പറയുന്നു appeared first on Onlookersmedia.

]]>
സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജിത്തു ജോസഫിന്‍റെ സിനിമയിലൂടെ മലയാളത്തിന്‍റെ താര രാജാവ് മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ വെള്ളിത്തിരയിലേക്ക് വരുകയാണ്. മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം മലയാള സിനിമ ലോകം മുഴുവന്‍ കാത്തിരിക്കുന്ന ചിത്രം ഉടന്‍ തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും. ഇതുവരെ 8 സിനിമകള്‍ ചെയ്തു. എന്നാല്‍ ഇതുവരെ അനുഭവിക്കാത്ത ടെന്‍ഷന്‍ ആണ് ഇപ്പോള്‍ അനുഭവിക്കുന്നത് ജിത്തു ജോസഫ് ആദിയുടെ പൂജ വേളയില്‍ പറഞ്ഞിരുന്നു. പല വലിയ സംവിധായകരും പ്രണവിനെ അഭിനയിപ്പിക്കാനായി സമീപിച്ചെങ്കിലും സിനിമയിലേക്ക് തല്‍ക്കാലം ഇല്ല എന്ന്‍ പറഞ്ഞു പ്രണവ് വിടുകയായിരുന്നു. പിന്നീട് പ്രണവ് സിനിമയിലേക്ക് എത്തുന്നത് ജിത്തു ജോസഫിന്‍റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായി ആയാണ്.

ആ ചിത്രങ്ങള്‍ക്കിടയില്‍ പ്രണവ് മോഹന്‍ലാലും ജിത്തു ജോസഫും തമ്മില്‍ നല്ല കെമിസ്ട്രി ഉണ്ടായത് കൊണ്ടാകാം തന്‍റെ ആദ്യ ചിത്രത്തിന്‍റെ സംവിധായകനായി ജിത്തു ജോസഫിനെ പ്രണവ് മോഹന്‍ലാല്‍ തിരഞ്ഞെടുത്തത്.

aadhi, aadhi malayalam movie, jeethu joseph, pranav mohanlal;

തന്‍റെ ചിത്രത്തിലൂടെ നായകനായി വെള്ളിത്തിരയിലേക്ക് എത്തുന്ന പ്രണവ് മോഹന്‍ലാലിനെ കുറിച്ചും പ്രണവിന്‍റെ ക്വാളിറ്റിയെ കുറിച്ചും ജിത്തു ജോസഫ് സംസാരിക്കുന്നു.

“പ്രണവിന് അവന്‍റേതായ കുറെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ട്. എന്തിനാണ് തന്‍റെ ചിത്രത്തില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി വന്നത് എന്നു ചോദിച്ചപ്പോള്‍ പ്രണവിന്‍റെ ഉത്തരം ഇങ്ങനെ ആയിരുന്നു. എനിക്ക് യാത്ര ചെയ്യാന്‍ കുറച്ച് പണം വേണം.. പ്രണവ് അങ്ങനെയാണ്. അച്ഛനോട് പണം ചോദിക്കാന്‍ ആയാല്‍ക്ക് ബുദ്ധിമുട്ടാണ്. അതൊരു വലിയ ക്വാളിറ്റി അല്ലേ.?” ജിത്തു ജോസഫ് ചോദിക്കുന്നു.

aadhi, aadhi malayalam movie, jeethu joseph, pranav mohanlal;

“അയാള്‍ ചെയ്യുന്ന ജോലി പെര്‍ഫക്റ്റ് ആയതുകൊണ്ടാണ് ഞാന്‍ വീണ്ടും എന്‍റെ ചിത്രങ്ങളിലേക്ക് വിളിച്ചത്. പ്രണവിന്‍റെ അമ്മാവന്‍ ആയിരുന്നു പാപനാശത്തിന്‍റെ നിര്‍മ്മാതാവ്. ഞങ്ങളെ പോലെ നല്ല റൂമില്‍ താമസിക്കാന്‍ കഴിയുമായിരുന്നെങ്കിലും അയാള്‍ ലോഡ്ജില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍മാരോടൊപ്പമാണ് താമസിച്ചത്.” ജിത്തു ജോസഫ് കൂട്ടി ചേര്‍ത്തു.

The post പ്രണവിന് ഒരു ക്വാളിറ്റിയുണ്ട് : ജിത്തു ജോസഫ് പറയുന്നു first appeared on Onlookersmedia.

The post പ്രണവിന് ഒരു ക്വാളിറ്റിയുണ്ട് : ജിത്തു ജോസഫ് പറയുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/jeethu-josef-about-pranav-mohanlal/feed/ 0 3106
പ്രണവ് മോഹൻലാൽ ചിത്രം ആദിയുടെ മോഷൻ പോസ്റ്റർ തരംഗമാകുന്നു https://onlookersmedia.com/latest-news/pranav-mohanlal-movie-aadhi-motion-poster/ https://onlookersmedia.com/latest-news/pranav-mohanlal-movie-aadhi-motion-poster/#respond Wed, 05 Jul 2017 07:16:17 +0000 http://onlookersmedia.com/?p=3001 മോഹൻലാൽ ആരാധകരും മലയാള സിനിമ പ്രേക്ഷകരും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന അരങ്ങേറ്റമാണ് മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലിന്‍റേത്. ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്യുന്ന ആദി എന്ന ആക്ഷൻ ത്രില്ലറിലൂടെയാണ് പ്രണവ് മോഹൻലാൽ നായകനായി മലയാള സിനിമയിൽ അരങ്ങേറുന്നത്. ഇന്ന് തിരുവനന്തപുരത്തു വെച് നടന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് ചിത്രത്തിന്റെ പേര് അടക്കമുള്ള മറ്റു വിവരങ്ങൾ പുറത്തു വിട്ടത്. അതോടൊപ്പം ചിത്രത്തിന്റെ ടൈറ്റിൽ, പ്രണവിന്റെ ലുക്ക് എന്നിവയുൾക്കൊള്ളുന്ന ഒരു മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു. […]

The post പ്രണവ് മോഹൻലാൽ ചിത്രം ആദിയുടെ മോഷൻ പോസ്റ്റർ തരംഗമാകുന്നു first appeared on Onlookersmedia.

The post പ്രണവ് മോഹൻലാൽ ചിത്രം ആദിയുടെ മോഷൻ പോസ്റ്റർ തരംഗമാകുന്നു appeared first on Onlookersmedia.

]]>
മോഹൻലാൽ ആരാധകരും മലയാള സിനിമ പ്രേക്ഷകരും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന അരങ്ങേറ്റമാണ് മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലിന്‍റേത്. ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്യുന്ന ആദി എന്ന ആക്ഷൻ ത്രില്ലറിലൂടെയാണ് പ്രണവ് മോഹൻലാൽ നായകനായി മലയാള സിനിമയിൽ അരങ്ങേറുന്നത്. ഇന്ന് തിരുവനന്തപുരത്തു വെച് നടന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് ചിത്രത്തിന്റെ പേര് അടക്കമുള്ള മറ്റു വിവരങ്ങൾ പുറത്തു വിട്ടത്. അതോടൊപ്പം ചിത്രത്തിന്റെ ടൈറ്റിൽ, പ്രണവിന്റെ ലുക്ക് എന്നിവയുൾക്കൊള്ളുന്ന ഒരു മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു.

ആദിയുടെ മോഷൻ പോസ്റ്റർ ആരാധകർ ആവേശമായി ഏറ്റെടുത്തതോടെ മോഹൻലാലിൻറെ ഒടിയൻ മോഷൻ പോസ്റ്ററിന് ശേഷം പ്രണവ് മോഹൻലാലിൻറെ ആദി മോഷൻ പോസ്റ്ററും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. എറണാകുളം, ബാംഗ്ലൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കാനുദ്ദേശിക്കുന്ന ഈ ചിത്രം ഈ വർഷത്തെ ആശിർവാദ് സിനിമാസിന്റെ ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തിക്കാനാണ് തീരുമാനമെന്നറിയുന്നു.

aadhi,  aadhi malayalam movie , pranav mohanlal;

സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് അനിൽ ജോൺസണാണ്. അയൂബ് ഖാൻ എഡിറ്റർ ആയും ലിൻഡ ജീത്തു വസ്ത്രാലങ്കാരകയായും ഈ ചിത്രത്തിന്റെ ഭാഗമാകും.

aadhi,  aadhi malayalam movie , pranav mohanlal;

മുകേഷ്, വിജയ രാഘവൻ, സിജു വിൽ‌സൺ, ഷറഫുദ്ധീൻ എന്നിവരും ആദി എന്ന ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമായി വരുമെന്നറിയുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് ജീത്തു ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

aadhi,  aadhi malayalam movie , pranav mohanlal;

മേജർ രവി സംവിധാനം ചെയ്ത പുനർജനി എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ പ്രണവ് പിന്നീട് മോഹൻലാൽ നായകനായ തമ്പി കണ്ണന്താനത്തിന്റെ ഒന്നാമൻ, അമൽ നീരദിന്റെ സാഗർ ഏലിയാസ് ജാക്കി തുടങ്ങിയ ചിത്രങ്ങളിൽ അതിഥി വേഷത്തിലും എത്തിയിരുന്നു.

aadhi,  aadhi malayalam movie , pranav mohanlal;

ആദി എന്ന ചിത്രത്തിനായി പ്രണവ് മോഹൻലാൽ പാർക്കർ , ജിനാസ്റ്റിക്സ് എന്നിവയിൽ പരിശീലനം നേടുകയും ചെയ്തിട്ടുണ്ട്. ജീത്തു ജോസെഫിന്റെ കൂടെ സഹ സംവിധായകനായും രണ്ടു ചിത്രങ്ങളിൽ പ്രണവ് മോഹൻലാൽ ജോലി ചെയ്തിട്ടുണ്ട്. പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രങ്ങളിലായിരുന്നു പ്രണവ് ജീത്തുവിന്റെയൊപ്പം ജോലി ചെയ്തത്.

The post പ്രണവ് മോഹൻലാൽ ചിത്രം ആദിയുടെ മോഷൻ പോസ്റ്റർ തരംഗമാകുന്നു first appeared on Onlookersmedia.

The post പ്രണവ് മോഹൻലാൽ ചിത്രം ആദിയുടെ മോഷൻ പോസ്റ്റർ തരംഗമാകുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/pranav-mohanlal-movie-aadhi-motion-poster/feed/ 0 3001
പ്രണവ് മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘ആദി’ https://onlookersmedia.com/latest-news/aadi-pranav-mohanlal-jeethu-joseph-movie-name/ https://onlookersmedia.com/latest-news/aadi-pranav-mohanlal-jeethu-joseph-movie-name/#respond Wed, 05 Jul 2017 05:33:50 +0000 http://onlookersmedia.com/?p=2986 മലയാള സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ദിവസമായിരുന്നു ഇന്ന്. കാരണം മലയാള സിനിമയുടെ താര ചക്രവർത്തി മോഹൻലാലിൻറെ മകൻ പ്രണവ് നായകനായി അരങ്ങേറുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്തു വെച്ച ഇന്ന് നടന്നു. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേരും ടൈറ്റിൽ മോഷൻ പോസ്റ്ററും ഈ ചടങ്ങിലൂടെ പുറത്തിറക്കി. ആദി എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി എന്റർടൈനറാണ് എന്നാണ് സൂചന. ഈ ചിത്രത്തിലെ പ്രണവിന്റെ ലുക്കും മോഷൻ […]

The post പ്രണവ് മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘ആദി’ first appeared on Onlookersmedia.

The post പ്രണവ് മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘ആദി’ appeared first on Onlookersmedia.

]]>
മലയാള സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ദിവസമായിരുന്നു ഇന്ന്. കാരണം മലയാള സിനിമയുടെ താര ചക്രവർത്തി മോഹൻലാലിൻറെ മകൻ പ്രണവ് നായകനായി അരങ്ങേറുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്തു വെച്ച ഇന്ന് നടന്നു. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേരും ടൈറ്റിൽ മോഷൻ പോസ്റ്ററും ഈ ചടങ്ങിലൂടെ പുറത്തിറക്കി. ആദി എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി എന്റർടൈനറാണ് എന്നാണ് സൂചന. ഈ ചിത്രത്തിലെ പ്രണവിന്റെ ലുക്കും മോഷൻ പോസ്റ്ററിലൂടെ പുറത്തു വിട്ടു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഉടൻ തന്നെ ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രം ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തിക്കാനാണ് പ്ലാൻ എന്നാണറിയുന്നത്.

aadi, aadi malayalam movie, pranav mohanlal, mohanlal latest news, jeethu joseph;

അനിൽ ജോൺസൻ സംഗീതം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ അയൂബ് ഖാൻ ആണ്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിർവഹിക്കുക എന്നറിയുന്നു. മുകേഷ് പ്രണവ് മോഹൻലാലിൻറെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും അത് പോലെ തന്നെ വിജയ രാഘവൻ, ഷറഫുദീൻ, സിജു വിൽ‌സൺ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബാംഗ്ലൂർ, എറണാകുളം എന്നിവിടങ്ങളിലായാവും ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുക.

aadi, aadi malayalam movie, pranav mohanlal, mohanlal latest news, jeethu joseph;

മോഹൻലാലിന്റേയും സുചിത്ര മോഹൻലാലിന്റേയും മകൾ വിസ്മയയുടെയും സാന്നിധ്യത്തിലായിരുന്നു പ്രണവിന്റെ ചിത്രം ലോഞ്ച് ചെയ്തത്. പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ് എന്നിവർക്ക് പുറമെ മോഹൻലാലിന്‍റെ ചിത്രങ്ങളുടെ സംവിധായകരായ ലാൽ ജോസ്, ശ്രീകുമാർ മേനോൻ എന്നിവരും പൂജ വേളയിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

aadi, aadi malayalam movie, pranav mohanlal, mohanlal latest news, jeethu joseph;

മോഹൻലാൽ നായകനായ ലാൽ ജോസ് ചിത്രം വെളിപാടിന്‍റെ പുസ്തകത്തിന്‍റെ ടീസറും അത് പോലെ തന്നെ പുതിയ രണ്ടു പോസ്റ്ററുകളും പൂജ വേളയിൽ പ്രദർശിപ്പിച്ചു. മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായ ഒടിയന്‍റെ പൂജയും ഇന്ന് അതേ വേദിയിൽ വെച് മേൽപറഞ്ഞ എല്ലാവരുടെയും സാന്നിധ്യത്തിൽ നടന്നു.

aadi, aadi malayalam movie, pranav mohanlal, mohanlal latest news, jeethu joseph;

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് വെളിപാടിന്റെ പുസ്തകവും ഒടിയനും നിർമ്മിക്കുന്നത്. വെളിപാടിന്റെ പുസ്തകം ഓണത്തിന് പ്രദർശനത്തിനെത്തും. ഒടിയന്റെ ചിത്രീകരണം അടുത്ത മാസം പാലക്കാട് ആരംഭിക്കും.

The post പ്രണവ് മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘ആദി’ first appeared on Onlookersmedia.

The post പ്രണവ് മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘ആദി’ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/aadi-pranav-mohanlal-jeethu-joseph-movie-name/feed/ 0 2986