Teasers - Onlookersmedia https://onlookersmedia.com/category/videos/teasers/ First Entertainment website in Malayalam Sun, 12 Oct 2025 05:51:02 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://onlookersmedia.com/wp-content/uploads/2023/09/logo-on-01.png Teasers - Onlookersmedia https://onlookersmedia.com/category/videos/teasers/ 32 32 നിവിൻ പോളിയുടെ ഫാന്റസി കോമഡി ചിത്രം; അഖിൽ സത്യൻ ചിത്രം ‘സർവം മായ’ ഒഫീഷ്യൽ ടീസർ പുറത്ത്! https://onlookersmedia.com/videos/sarvam-maya-teaser-of-nivin-pauly-aju-vargheses-horror-comedy-out-now/ https://onlookersmedia.com/videos/sarvam-maya-teaser-of-nivin-pauly-aju-vargheses-horror-comedy-out-now/#respond Sun, 12 Oct 2025 05:50:59 +0000 https://onlookersmedia.com/?p=53030 സൂപ്പർഹിറ്റ് ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ ‘സർവം മായ’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. നിവിൻ പോളിയുടെ വിവിധ വേഷങ്ങൾ ഈ സിനിമയിൽ കാണാൻ കഴിയുമെന്ന സൂചന ടീസർ നൽകുന്നു. ടീസറിന്റെ ആദ്യഭാഗത്ത് ഗൗരവത്തോടെ എന്തോ കണ്ടെത്താൻ ശ്രമിക്കുന്ന ഭാവവുമായാണ് നിവിൻ പൊളിയാണെങ്കിൽ അതിനു ശേഷം ചന്ദനക്കുറിയും നിഷ്‌കളങ്കമായ ചിരിയുമായി നിൽക്കുന്ന താരത്തെയാണ് കാണാൻ കഴിയുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലാകും സിനിമയുടെ കഥയെന്നും ടീസറിൽ നിന്നും മനസിലാക്കാം. […]

The post നിവിൻ പോളിയുടെ ഫാന്റസി കോമഡി ചിത്രം; അഖിൽ സത്യൻ ചിത്രം ‘സർവം മായ’ ഒഫീഷ്യൽ ടീസർ പുറത്ത്! first appeared on Onlookersmedia.

The post നിവിൻ പോളിയുടെ ഫാന്റസി കോമഡി ചിത്രം; അഖിൽ സത്യൻ ചിത്രം ‘സർവം മായ’ ഒഫീഷ്യൽ ടീസർ പുറത്ത്! appeared first on Onlookersmedia.

]]>
സൂപ്പർഹിറ്റ് ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ ‘സർവം മായ’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. നിവിൻ പോളിയുടെ വിവിധ വേഷങ്ങൾ ഈ സിനിമയിൽ കാണാൻ കഴിയുമെന്ന സൂചന ടീസർ നൽകുന്നു. ടീസറിന്റെ ആദ്യഭാഗത്ത് ഗൗരവത്തോടെ എന്തോ കണ്ടെത്താൻ ശ്രമിക്കുന്ന ഭാവവുമായാണ് നിവിൻ പൊളിയാണെങ്കിൽ അതിനു ശേഷം ചന്ദനക്കുറിയും നിഷ്‌കളങ്കമായ ചിരിയുമായി നിൽക്കുന്ന താരത്തെയാണ് കാണാൻ കഴിയുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലാകും സിനിമയുടെ കഥയെന്നും ടീസറിൽ നിന്നും മനസിലാക്കാം.

ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തുന്ന, ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും വീണ്ടുമൊന്നിക്കുന്ന ചിത്രം ഫാന്റസി ഹൊറർ കോമഡി ജോണറിലുള്ളതാണെന്നാണ് സൂചനകൾ. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം കൂടിയാണ് ‘സർവം മായ’. സ്വാഭാവിക നർമ്മത്തിന് തന്റെ സിനിമകളിൽ പ്രാധാന്യം നൽകുന്ന സംവിധായകനായ അഖിൽ സത്യനും കോമഡി സീനുകൾ വളരെ കയ്യടക്കത്തോടെ അവതരിപ്പിക്കാൻ നന്നായി കഴിയുന്ന മലയാളത്തിലെ യുവനായകനായ നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്നതിനാൽ പ്രേക്ഷകർ ഒരുപാട് പ്രതീക്ഷയിലാണ്. മ്യൂസിക്കിനും വളരെയധികം പ്രാധാന്യം നൽകിയാണ് ‘സർവം മായ’ ഒരുക്കിയിരിക്കുന്നത്.

നിവിൻ പോളി, അജു വർഗീസ് എന്നിവരെക്കൂടാതെ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിങ്ങനെ ഒരു പ്രധാനപ്പെട്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

സംഗീതം: ജസ്റ്റിൻ പ്രഭാകരൻ, ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റർ: അഖിൽ സത്യൻ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മീഡിയാ കമ്യൂണിക്കേഷൻ: അപർണ ഗിരീഷ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്, പി.ആർ.ഓ: ഹെയിൻസ്.

The post നിവിൻ പോളിയുടെ ഫാന്റസി കോമഡി ചിത്രം; അഖിൽ സത്യൻ ചിത്രം ‘സർവം മായ’ ഒഫീഷ്യൽ ടീസർ പുറത്ത്! first appeared on Onlookersmedia.

The post നിവിൻ പോളിയുടെ ഫാന്റസി കോമഡി ചിത്രം; അഖിൽ സത്യൻ ചിത്രം ‘സർവം മായ’ ഒഫീഷ്യൽ ടീസർ പുറത്ത്! appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/sarvam-maya-teaser-of-nivin-pauly-aju-vargheses-horror-comedy-out-now/feed/ 0
മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ – ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത് https://onlookersmedia.com/videos/patriot-malayalam-teaser/ https://onlookersmedia.com/videos/patriot-malayalam-teaser/#respond Thu, 02 Oct 2025 06:43:03 +0000 https://onlookersmedia.com/?p=53018 മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “പാട്രിയറ്റ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ […]

The post മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ – ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത് first appeared on Onlookersmedia.

The post മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ – ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത് appeared first on Onlookersmedia.

]]>
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “പാട്രിയറ്റ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്ടിൻ്റെ ഓരോ ഫ്രെയിമും ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന. ഇരുവരുടെയും അമ്പരപ്പിക്കുന്ന മാസ്സ് അപ്പീലിനൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചേരുമ്പോൾ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ്സ് ആക്ഷൻ ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്. സുഷിൻ ശ്യാമിൻ്റെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും മാനുഷ് നന്ദൻ ഒരുക്കിയ തകർപ്പൻ ദൃശ്യങ്ങളും ടീസറിൻറെ മാറ്റ് വർധിപ്പിക്കുന്നുണ്ട്. പശ്ചാത്തല സംഗീതത്തിലൂടെ സുഷിൻ ശ്യാം ഒരിക്കൽ കൂടി ആരാധകരെ ആവേശം കൊള്ളിക്കുമ്പോൾ, ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈൻ, കളറിംഗ് എന്നിവയുടെ അമ്പരപ്പിക്കുന്ന നിലവാരവും ടീസറിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

അതോടൊപ്പം തന്നെ ചിത്രത്തിൻ്റെ കലാസംവിധാനം, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരുക്കിയ ലൊക്കേഷനുകൾ എന്നിവയും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. ഷാജി നടുവിൽ, ജിബിൻ ജേക്കബ് എന്നിവർ ചേർന്ന് നിർവഹിച്ച പ്രൊഡക്ഷൻ ഡിസൈൻ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള മാസ്സ് ദൃശ്യ വിരുന്ന് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന ഫീൽ ആണ് ടീസർ നൽകുന്നത്. ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു. ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ അതിൻ്റെ എല്ലാ പ്രൗഢിയോടും കൂടി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും “പാട്രിയറ്റ്” എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ ഹൈദരാബാദ് ഷെഡ്യൂൾ ഇപ്പൊൾ പുരോഗമിക്കുകയാണ്. കൊച്ചിയിലും യുകെയിലും ചിത്രത്തിന് ചിത്രീകരണം ബാക്കിയുണ്ട്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി – മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ മമ്മൂട്ടി – മോഹൻലാൽ കോമ്പിനേഷൻ രംഗങ്ങൾ കൊച്ചിയിൽ വെച്ച് ചിത്രീകരിക്കും.

ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.

ഛായാഗ്രഹണം – മാനുഷ് നന്ദൻ, സംഗീതം – സുഷിൻ ശ്യാം, എഡിറ്റിംഗ് – മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് – വൈശാഖ് പി വി, മേക്കപ്പ് – രഞ്ജിത് അമ്പാടി, ലിറിക്സ് – അൻവർ അലി, സംഘട്ടനം – ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ – ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം – ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് – നവീൻ മുരളി, വിഎഫ്എക്സ് – ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് – ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

The post മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ – ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത് first appeared on Onlookersmedia.

The post മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ – ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത് appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/patriot-malayalam-teaser/feed/ 0
കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്.. https://onlookersmedia.com/videos/avihitham-malayalam-movie-announcement/ https://onlookersmedia.com/videos/avihitham-malayalam-movie-announcement/#respond Thu, 02 Oct 2025 06:24:12 +0000 https://onlookersmedia.com/?p=53015 സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ‘അവിഹിതം’ സിനിമയുടെ ട്രെയിലറിൽ നിന്നും പുരുഷ അവിഹിത ബന്ധം തന്നെയാണെന്നാണ് വ്യക്തമാക്കുന്നത്. മികച്ച അഭിപ്രായം നേടി ട്രെൻഡിങ്ങിൽ തുടരുന്ന ട്രെയിലറിൽ കാഞ്ഞങ്ങാട് ദേശത്തു നടക്കുന്ന സംഭവ വികാസങ്ങളാണ് കാണിക്കുന്നത്. ഒരു അവിഹിതത്തെ ചുറ്റിപറ്റിയുള്ള അന്വേഷണങ്ങളും അതുമായി ബന്ധപ്പെട്ട നർമ്മമുഹൂർത്തങ്ങളുമാണ് ട്രെയിലറിലുടനീളം ഉള്ളത്. നാട്ടിലെ രണ്ട് പേർ തമ്മിലുള്ള അവിഹിതബന്ധത്തിന് പുറകെ പോകുന്ന മനുഷ്യരുടെ ഒളിഞ്ഞു […]

The post കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്.. first appeared on Onlookersmedia.

The post കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്.. appeared first on Onlookersmedia.

]]>
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ‘അവിഹിതം’ സിനിമയുടെ ട്രെയിലറിൽ നിന്നും പുരുഷ അവിഹിത ബന്ധം തന്നെയാണെന്നാണ് വ്യക്തമാക്കുന്നത്. മികച്ച അഭിപ്രായം നേടി ട്രെൻഡിങ്ങിൽ തുടരുന്ന ട്രെയിലറിൽ കാഞ്ഞങ്ങാട് ദേശത്തു നടക്കുന്ന സംഭവ വികാസങ്ങളാണ് കാണിക്കുന്നത്. ഒരു അവിഹിതത്തെ ചുറ്റിപറ്റിയുള്ള അന്വേഷണങ്ങളും അതുമായി ബന്ധപ്പെട്ട നർമ്മമുഹൂർത്തങ്ങളുമാണ് ട്രെയിലറിലുടനീളം ഉള്ളത്. നാട്ടിലെ രണ്ട് പേർ തമ്മിലുള്ള അവിഹിതബന്ധത്തിന് പുറകെ പോകുന്ന മനുഷ്യരുടെ ഒളിഞ്ഞു നോട്ടം കൂടിയാണ് ട്രെയിലർ പറയുന്നത്.

മുൻപേ തന്നെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററും ടീസറും വളരെയേറെ ശ്രദ്ധ നേടിയിരുന്നു. ‘ഇംഗ്ലിഷിലെ ആദ്യ അക്ഷരത്തെയും, ആദാമിന്റെ ആപ്പിളിനേയും, ലോകമെമ്പാടുമുള്ള ആവെറേജ് മലയാളികളുടെ ആ വികാരങ്ങളെയും നമിച്ചുകൊണ്ട്, ഐശ്വര്യപൂർവം ഞങ്ങൾ അവതരിപ്പിക്കുന്നു,’ എന്ന മുഖവുരയോടെയാണ് സംവിധായകൻ ചിത്രത്തിന്റ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചിരുന്നത്. ‘പുരുഷന്റെ മാത്രം അവകാശമല്ല’ എന്ന അർഥം വരുന്ന ടാഗ്‌ലൈനും പോസ്റ്ററിലുണ്ട്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് തന്റെ മിക്ക സിനിമകളുടെയും പശ്ചാത്തലമൊരുക്കിയ സംവിധായകൻ ഇത്തവണ അവിഹിതം സിനിമക്കും കാഞ്ഞങ്ങാട് തന്നെയാണ് പശ്ചാത്തലമൊരുക്കിയിരിക്കുന്നത്.

മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്ന ഹെഗ്ഡെയും അംബരീഷ് കളത്തറയും ചേർന്നാണ് തിരക്കഥ. ചിത്രത്തിന്റെ എഡിറ്റർ സനത്ത് ശിവരാജും സംഗീതം ശ്രീരാഗ് സജിയുമാണ് നിർവഹിക്കുന്നത്. ശ്രീരാജ് രവീന്ദ്രനും രമേഷ് മാത്യൂസും ചേർന്നാണ് ക്യാമറ.

വിനീത് ചാക്യാർ, ധനേഷ് കോലിയാത്ത്, രാകേഷ് ഉഷാർ, വൃന്ദ മേനോൻ, അജിത് പുന്നാട്, ഉണ്ണികൃഷ്ണൻ പരപ്പ, അനീഷ് ചെമ്മരത്തി, ടി ഗോപിനാഥൻ, വിജീഷ നീലേശ്വരം, അമ്മിണി ചന്ദ്രാലയം, പാർവണ രാജ്, ബീന കൊടക്കാട്, വിസ്മയ ശശികുമാർ, പ്രേമലത, ശ്യാമിലി ദാസ്, വിപിൻ കെ, സ്വപ്ന പല്ലം, മുകേഷ് ഒ എം ആർ, സായന്ത്, കാർത്തിക വിജയകുമാർ, പ്രഭാകരൻ വേലേശ്വരം, ശുഭ സി പി, ലക്ഷ്മണൻ മന്യത്ത് എന്നിവരാണ് മറ്റു താരങ്ങൾ. മുകേഷ് ആർ മെഹ്ത, ഹാരിസ് ഡെസോം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രം E4 Experiments, Imagin Cinemas, Marley State Of Mind എന്നീ ബാനാറുകളിലാണ് പുറത്തിറങ്ങുന്നത്.

ക്രിയേറ്റിവ് ഡയറക്ടർ : ശ്രീരാജ് രവീന്ദ്രൻ, എക്‌സിക്യൂ ട്ടീവ് പ്രൊഡ്യൂസർ : സുധീഷ് ഗോപിനാഥ്‌, ആർട്ട് : കൃപേഷ് അയ്യപ്പൻകുട്ടി, കഥ : അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ : ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ : വിഷ്ണു ദേവ്, റെനിത് രാജ് ,വസ്ത്രാലങ്കാരം : മനു മാധവ്, മേക്കപ്പ് : രഞ്ജിത്ത് മണലിപ്പറമ്പിൽ, സൗണ്ട് ഡിസൈൻ : രാഹുൽ ജോസഫ്, സേത്ത് എം ജേക്കബ്, ശബ്ദമിശ്രണം : ജിതിൻ ജോസഫ്, വരികൾ : ടിറ്റോ പി തങ്കച്ചൻ, ഡി ഐ : എസ് ആർ, ആക്ഷൻ ഫ്രെയിംസ് മീഡിയ, വി എഫ് എക്സ് : റാൻസ് വി എഫ് എക്സ് സ്റ്റുഡിയോ, സിങ്ക് സൗണ്ട് : ആദർശ് ജോസഫ്, അസിസ്റ്റൻ്റ് ഡയറക്ടർ(മാർ) – നിഖിൽ കൃഷ്ണൻ, ചന്ദ്രു വെള്ളരിക്കുണ്ട്, ജിതിൻ മനോഹരൻ, സബ്ടൈറ്റിൽസ് : പാർവതി മൻമോഹൻ, മാർക്കറ്റിംഗ് : കാറ്റലിസ്റ്റ് & ടിങ്, ഓൺലൈൻ മാർക്കറ്റിംഗ്: വിപിൻ കുമാർ, പിആർഒ എ എസ് ദിനേശ്, സ്റ്റിൽസ് : ജിംസ്ദാൻ, ഡിസൈൻ : അഭിലാഷ് ചാക്കോ.

The post കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്.. first appeared on Onlookersmedia.

The post കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/avihitham-malayalam-movie-announcement/feed/ 0
പ്രണയത്തിന് ആയുസുണ്ടോ?; നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി”യുടെ ടീസർ പുറത്തിറങ്ങി. https://onlookersmedia.com/videos/the-teaser-of-navya-nair-soubin-shahirs-film-paathiratri-has-been-released/ https://onlookersmedia.com/videos/the-teaser-of-navya-nair-soubin-shahirs-film-paathiratri-has-been-released/#respond Mon, 22 Sep 2025 12:02:56 +0000 https://onlookersmedia.com/?p=52975 നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്ത് വിട്ടത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. വൈകാരികമായി ഏറെ ആഴമുള്ളതും ഉദ്വേഗഭരിതവുമായ ഒരു ഡ്രാമ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. മമ്മൂട്ടി നായകനായി എത്തിയ […]

The post പ്രണയത്തിന് ആയുസുണ്ടോ?; നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി”യുടെ ടീസർ പുറത്തിറങ്ങി. first appeared on Onlookersmedia.

The post പ്രണയത്തിന് ആയുസുണ്ടോ?; നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി”യുടെ ടീസർ പുറത്തിറങ്ങി. appeared first on Onlookersmedia.

]]>
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്ത് വിട്ടത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. വൈകാരികമായി ഏറെ ആഴമുള്ളതും ഉദ്വേഗഭരിതവുമായ ഒരു ഡ്രാമ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. മൾട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ “പാതിരാത്രി” കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. അവർ തമ്മിൽ ഉള്ള വ്യക്തി ബന്ധവും അതിൽ ഉണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവ വികാസങ്ങളും എല്ലാം കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും ടീസർ കാണിച്ചു തരുന്നുണ്ട്. പോലീസുകാരുടെ ജീവിതത്തെ വളരെ വ്യത്യസ്തമായ രീതിയിൽ പ്രേക്ഷകരുടെ മുന്നിലവതരിപ്പിക്കുന്ന ഒരു ചിത്രം കൂടിയായിരിക്കും “പാതിരാത്രി”. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

നവ്യയെയും സൗബിനെയും പോലീസ് യൂണിഫോമിൽ അവതരിപ്പിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ സ്വന്തമാക്കിയിരുന്നു. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് “പാതിരാത്രി”. ടി സീരീസ് ആണ് വമ്പൻ തുക നൽകി ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ – ശബരി.

The post പ്രണയത്തിന് ആയുസുണ്ടോ?; നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി”യുടെ ടീസർ പുറത്തിറങ്ങി. first appeared on Onlookersmedia.

The post പ്രണയത്തിന് ആയുസുണ്ടോ?; നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി”യുടെ ടീസർ പുറത്തിറങ്ങി. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/the-teaser-of-navya-nair-soubin-shahirs-film-paathiratri-has-been-released/feed/ 0
ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന് https://onlookersmedia.com/videos/dhyan-sreenivasan-lukman-starred-vala-to-hit-the-screens-on-september-19th/ https://onlookersmedia.com/videos/dhyan-sreenivasan-lukman-starred-vala-to-hit-the-screens-on-september-19th/#respond Sun, 07 Sep 2025 07:55:45 +0000 https://onlookersmedia.com/?p=52874 ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വള’ സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഒരുക്കിയിരിക്കുന്ന ചിത്രം ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ട’, ‘പുഴു’ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് ‘വള’യുടെ തിരക്കഥ രചിച്ചിരിക്കുന്നത്. രവീണ രവി, ശീതൾ ജോസഫ് എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ വിജയരാഘവനും ശാന്തികൃഷ്ണയും നിർണ്ണായക വേഷം ചെയ്യുന്നു. ഫെയർബെ ഫിലിംസാണ് […]

The post ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന് first appeared on Onlookersmedia.

The post ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന് appeared first on Onlookersmedia.

]]>
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വള’ സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഒരുക്കിയിരിക്കുന്ന ചിത്രം ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ട’, ‘പുഴു’ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് ‘വള’യുടെ തിരക്കഥ രചിച്ചിരിക്കുന്നത്. രവീണ രവി, ശീതൾ ജോസഫ് എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ വിജയരാഘവനും ശാന്തികൃഷ്ണയും നിർണ്ണായക വേഷം ചെയ്യുന്നു. ഫെയർബെ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

The post ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന് first appeared on Onlookersmedia.

The post ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന് appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/dhyan-sreenivasan-lukman-starred-vala-to-hit-the-screens-on-september-19th/feed/ 0
ധ്യാൻ ശ്രീനിവാസൻ ചിത്രം ”ഒരു വടക്കൻ തേരോട്ടം” ടീസർ പുറത്തിറങ്ങി https://onlookersmedia.com/videos/oru-vadakkan-therottam-teaser/ https://onlookersmedia.com/videos/oru-vadakkan-therottam-teaser/#respond Sat, 24 May 2025 15:21:24 +0000 https://onlookersmedia.com/?p=52608 ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിൻ്റെ ടീസർ സരിഗമ മ്യൂസിക് പുറത്തിറക്കി. നാട്ടിൻ പുറത്തുകാരനായ സാധാരണക്കാരൻ്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ അവതരിപ്പിക്കുന്നത് പോലെയാണ് ടീസർ കാണുമ്പോൾ തോന്നുന്നത്. നിത്യ ഹരിത നായകൻ എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഒരു വടക്കൻ തേരോട്ടം”. ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം നവാഗതനായ സനു അശോകാണ് നിർവഹിച്ചിരിക്കുന്നത്. ധ്യാനിനെ കൂടാതെ പുതുമുഖം […]

The post ധ്യാൻ ശ്രീനിവാസൻ ചിത്രം ”ഒരു വടക്കൻ തേരോട്ടം” ടീസർ പുറത്തിറങ്ങി first appeared on Onlookersmedia.

The post ധ്യാൻ ശ്രീനിവാസൻ ചിത്രം ”ഒരു വടക്കൻ തേരോട്ടം” ടീസർ പുറത്തിറങ്ങി appeared first on Onlookersmedia.

]]>
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിൻ്റെ ടീസർ സരിഗമ മ്യൂസിക് പുറത്തിറക്കി.

നാട്ടിൻ പുറത്തുകാരനായ സാധാരണക്കാരൻ്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ അവതരിപ്പിക്കുന്നത് പോലെയാണ് ടീസർ കാണുമ്പോൾ തോന്നുന്നത്. നിത്യ ഹരിത നായകൻ എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഒരു വടക്കൻ തേരോട്ടം”. ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം നവാഗതനായ സനു അശോകാണ് നിർവഹിച്ചിരിക്കുന്നത്.

ധ്യാനിനെ കൂടാതെ പുതുമുഖം ദിൽന രാമകൃഷ്ണൻ നായികയായി എത്തുന്ന ചിത്രത്തിൽ മാളവിക മേനോൻ, സുധീർ പറവൂർ, ധർമ്മജൻ ബോൾഗാട്ടി, സലിം ഹസൻ, വിജയകുമാർ, ദിലീപ് മേനോൻ , കോഴിക്കോട് നാരായണൻ നായർ, ദിനേശ് പണിക്കർ, കൂടാതെ തെലുങ്കിൽ നിന്നും ആനന്ദ്, തമിഴ് താരം രാജ് കപൂർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

ഒരു കൊമേഴ്സ്യൽ സിനിമയ്ക്ക് വേണ്ട എല്ലാവിധ ചേരുവകളും കോർത്തിണക്കിയഈ ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ നിർവഹിക്കുന്നത് ഹിറ്റ്മേക്കർ ബേണിയും അദ്ദേഹത്തിൻ്റെ മകൾ ടാൻസനും ആണ്.സനു അശോക് രചന നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം : പവി കെ പവൻ നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസേഴ്സ്: സൂര്യ എസ് സുബാഷ്, ജോബിൻ വർഗ്ഗീസ്. മലയാളത്തിലെ പ്രമുഖ വിതരണ കമ്പനിയായ ഡ്രീം ബിഗ്ഗ് ഫിലിംസ് പ്രദർശനത്തിന് എത്തിക്കും. ഡിജിറ്റൽ മാർക്കറ്റിംഗ്: പബ്ലിസിറ്റി ഐഡിയ. പി ആർ ഒ. ഐശ്വര്യ രാജ്.

The post ധ്യാൻ ശ്രീനിവാസൻ ചിത്രം ”ഒരു വടക്കൻ തേരോട്ടം” ടീസർ പുറത്തിറങ്ങി first appeared on Onlookersmedia.

The post ധ്യാൻ ശ്രീനിവാസൻ ചിത്രം ”ഒരു വടക്കൻ തേരോട്ടം” ടീസർ പുറത്തിറങ്ങി appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/oru-vadakkan-therottam-teaser/feed/ 0
രാം ചരൺ – ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഫസ്റ്റ് ഷോട്ട് പുറത്ത്; റിലീസ് മാർച്ച് 27, 2026 https://onlookersmedia.com/videos/first-shot-glimpse-from-ram-charans-peddi-out/ https://onlookersmedia.com/videos/first-shot-glimpse-from-ram-charans-peddi-out/#respond Sun, 06 Apr 2025 17:39:15 +0000 https://onlookersmedia.com/?p=52405 തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ് തീയതിയും പുറത്ത്. ‘പെദ്ധി’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 27, 2026 നാണ്. ശ്രീരാമ നവമി ആഘോഷങ്ങൾ പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോ ഇന്ന് റിലീസ് ചെയ്തത്. ബുചി ബാബു സന ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ […]

The post രാം ചരൺ – ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഫസ്റ്റ് ഷോട്ട് പുറത്ത്; റിലീസ് മാർച്ച് 27, 2026 first appeared on Onlookersmedia.

The post രാം ചരൺ – ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഫസ്റ്റ് ഷോട്ട് പുറത്ത്; റിലീസ് മാർച്ച് 27, 2026 appeared first on Onlookersmedia.

]]>
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ് തീയതിയും പുറത്ത്. ‘പെദ്ധി’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 27, 2026 നാണ്. ശ്രീരാമ നവമി ആഘോഷങ്ങൾ പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോ ഇന്ന് റിലീസ് ചെയ്തത്. ബുചി ബാബു സന ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.

ഒരു വലിയ ജനക്കൂട്ടം ആർത്തുവിളിക്കുന്ന അതിശയിപ്പിക്കുന്ന ഒരു അന്തരീക്ഷത്തോടെയാണ് ഫസ്റ്റ് ഷോട്ട് ആരംഭിക്കുന്നത്. സിഗരറ്റ് വലിച്ച് കൊണ്ട്, തോളിൽ തൂക്കിയിട്ട ബാറ്റും വഹിച്ചുകൊണ്ട്, ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സമാനതകളില്ലാത്ത ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പെദ്ധിയായി രാം ചരൺ രംഗപ്രവേശം നടത്തുന്നതാണ് ഫസ്റ്റ് ഷോട്ട് വീഡിയോയിൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ സംഭാഷണ പ്രകടനം ശാശ്വത സ്വാധീനം ചെലുത്തുന്ന ഒരു ശക്തമായ പ്രസ്താവനയായാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ സത്തയും ലോകവീക്ഷണവും ഉൾക്കൊള്ളുന്ന രീതിയിലാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. വിശാലമായ നെൽപ്പാടങ്ങളിലൂടെയുള്ള അദ്ദേഹത്തിൻ്റെ ഓട്ടം, ചാട്ടം, ഒടുവിൽ ക്രിക്കറ്റ് മൈതാനത്തേക്ക് കാലെടുത്തുവയ്ക്കുക എന്നിങ്ങനെയുള്ള പെദ്ധിയുടെ ആക്ഷനുകളിലൂടെയാണ് ഫസ്റ്റ് ഷോട്ടിലെ രംഗം വികസിക്കുന്നത്. ക്രീസിൽ നിന്ന് പുറത്തുകടക്കാനും ബാറ്റിന്റെ പിടി നിലത്ത് അടിക്കാനും പന്ത് പാർക്കിൽ നിന്ന് അടിച്ച് അകറ്റാനും ഉള്ള അദ്ദേഹത്തിന്റെ ശക്തമായ നീക്കം ആരാധകർക്ക് രോമാഞ്ചം ഉളവാക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

രാം ചരണിൻ്റെ കഥാപാത്രത്തിൻ്റെ ശക്തിയും തീവ്രതയും പ്രേക്ഷകരിൽ എത്തിക്കുന്ന രീതിയിലാണ് ചിത്രത്തിന് ‘പെദ്ധി’ എന്ന പേര് നൽകിയിരിക്കുന്നത്. പരുക്കൻ വസ്ത്രം ധരിച്ച്, സിഗരറ്റ് വലിക്കുന്ന രീതിയിൽ വളരെ പരുക്കനായും ഉഗ്ര രൂപത്തിലുമാണ് രാം ചരണിനെ നേരത്തെ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗംഭീരമായ ശാരീരിക പരിവർത്തനത്തിനാണ് അദ്ദേഹം വിധേയനായിരിക്കുന്നത്. അതുപോലെ ചിത്രത്തിൽ അദ്ദേഹം ഉപയോഗിക്കുന്ന സ്‌ലാങ്ങും ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്.

ഉപ്പെന്ന എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് ബുചി ബാബു സന. വലിയ ബജറ്റ്, വിസ്മയകരമായ ദൃശ്യങ്ങൾ, ലോകോത്തര നിർമ്മാണ മൂല്യങ്ങൾ, അത്യാധുനിക സാങ്കേതിക മികവ് എന്നിവ ഉപയോഗിച്ച് അഭൂതപൂർവമായ നിലവാരത്തിലാണ് ഈ രാം ചരൺ ചിത്രം അദ്ദേഹം ഒരുക്കുന്നത്. രാം ചരൺ – ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

The post രാം ചരൺ – ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഫസ്റ്റ് ഷോട്ട് പുറത്ത്; റിലീസ് മാർച്ച് 27, 2026 first appeared on Onlookersmedia.

The post രാം ചരൺ – ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഫസ്റ്റ് ഷോട്ട് പുറത്ത്; റിലീസ് മാർച്ച് 27, 2026 appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/first-shot-glimpse-from-ram-charans-peddi-out/feed/ 0
ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ടീസർ പുറത്ത് https://onlookersmedia.com/videos/dhyan-srinivasan-weekend-blockbusters-movie-detective-ujjwalan-teaser-out/ https://onlookersmedia.com/videos/dhyan-srinivasan-weekend-blockbusters-movie-detective-ujjwalan-teaser-out/#respond Sun, 06 Apr 2025 05:56:50 +0000 https://onlookersmedia.com/?p=52396 വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന “ഡിറ്റക്റ്റീവ് ഉജ്ജ്വലൻ” ആദ്യ ടീസർ പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, സിജു വിൽ‌സൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ- രാഹുൽ ജി എന്നിവർ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മിക്കുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ഡിറ്റക്റ്റീവ് […]

The post ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ടീസർ പുറത്ത് first appeared on Onlookersmedia.

The post ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ടീസർ പുറത്ത് appeared first on Onlookersmedia.

]]>
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന “ഡിറ്റക്റ്റീവ് ഉജ്ജ്വലൻ” ആദ്യ ടീസർ പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, സിജു വിൽ‌സൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ- രാഹുൽ ജി എന്നിവർ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മിക്കുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. മെയ് റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

ടൈറ്റിൽ കഥാപാത്രമായി ധ്യാൻ ശ്രീനിവാസൻ വേഷമിടുന്ന ചിത്രത്തിൽ, സി ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായാണ് സിജു വിൽ‌സൺ അഭിനയിക്കുന്നത്. കോട്ടയം നസീർ, സീമ ജി നായർ, റോണി ഡേവിഡ്, അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവൻ നവാസ്, നിർമ്മൽ പാലാഴി, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ലോക്കൽ ഡിറ്റക്ടീവ് ആയാണ് ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ വേഷമിടുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, പ്രൊജക്റ്റ് ഡിസൈനേഴ്സ് – സെഡിന് പോൾ, കെവിൻ പോൾ, കോൺടെന്റ് ഹെഡ്- ലിൻസി വർഗീസ്, ഛായാഗ്രഹണം- പ്രേം അക്കാട്ടു, ശ്രയാന്റി, സംഗീതം- റമീസ് ആർസീ, എഡിറ്റർ- ചമൻ ചാക്കോ, കലാസംവിധാനം- കോയാസ് എം, സൗണ്ട് ഡിസൈനർ- സച്ചിൻ സുധാകരൻ, സിങ്ക് സിനിമ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, വസ്ത്രാലങ്കാരം- നിസാർ റഹ്‌മത്, മേക്കപ്പ്- ഷാജി പുൽപള്ളി, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് പിസി, ആക്ഷൻ- തവാസി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് മൈക്കൽ, ഡി ഐ- പോയറ്റിക്, വിഎഫ്എക്സ്- ഐ വിഎഫ്എക്സ്, സ്‌റ്റിൽസ്- നിദാദ് കെ എൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, ഒബ്സ്ക്യൂറ എന്റർടൈമെന്റ്, പിആർഒ- ശബരി.

The post ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ടീസർ പുറത്ത് first appeared on Onlookersmedia.

The post ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ടീസർ പുറത്ത് appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/dhyan-srinivasan-weekend-blockbusters-movie-detective-ujjwalan-teaser-out/feed/ 0
വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം; ആകെമൊത്തം നിഗൂഢതയും ഭീതിജനകവുമായ രംഗങ്ങളുമായി ‘ദി ഡോർ’ ടീസർ റിലീസ് ആയി. https://onlookersmedia.com/videos/teaser-of-bhavana-starrer-the-door-released/ https://onlookersmedia.com/videos/teaser-of-bhavana-starrer-the-door-released/#respond Thu, 13 Mar 2025 18:39:04 +0000 https://onlookersmedia.com/?p=52314 പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിൻ്റെ ഭർത്താവ് നവീൻ രാജൻ ആണ്. മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ചതും ഹൊറർ ചിത്രമായ ‘ഹണ്ട്’ എന്ന സിനിമക്ക് വേണ്ടിയായിരുന്നു. പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് അജിത്തിനൊപ്പം നായികയായി ‘ആസൽ’ എന്ന ചിത്രത്തിന് ശേഷം തമിഴ് സിനിമാലോകത്തേക്കുള്ള […]

The post വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം; ആകെമൊത്തം നിഗൂഢതയും ഭീതിജനകവുമായ രംഗങ്ങളുമായി ‘ദി ഡോർ’ ടീസർ റിലീസ് ആയി. first appeared on Onlookersmedia.

The post വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം; ആകെമൊത്തം നിഗൂഢതയും ഭീതിജനകവുമായ രംഗങ്ങളുമായി ‘ദി ഡോർ’ ടീസർ റിലീസ് ആയി. appeared first on Onlookersmedia.

]]>
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിൻ്റെ ഭർത്താവ് നവീൻ രാജൻ ആണ്. മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ചതും ഹൊറർ ചിത്രമായ ‘ഹണ്ട്’ എന്ന സിനിമക്ക് വേണ്ടിയായിരുന്നു. പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് അജിത്തിനൊപ്പം നായികയായി ‘ആസൽ’ എന്ന ചിത്രത്തിന് ശേഷം തമിഴ് സിനിമാലോകത്തേക്കുള്ള ഭാവനയുടെ തിരിച്ചുവരവ് കൂടിയാണ് ‘ദ ഡോർ’ എന്ന ചിത്രം.

ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണേഷ് വെങ്കിട്ടരാമൻ, ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാർ, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപിൽ, ബൈരി വിഷ്ണു, റോഷ്‌നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും അഭിനയിക്കുന്നു. തമിഴിൽ റിലീസിന് ഒരുങ്ങുന്ന സിനിമ ആദ്യ ഘട്ടത്തിന് ശേഷം മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസിന് എത്തുമെന്ന് സംവിധായകൻ അറിയിച്ചു. ചിത്രത്തിൽ ഭാവന ഒരു ആർക്കിടെക്റ്റായി പ്രത്യക്ഷപ്പെടുമ്പോൾ ഗണേഷ് വെങ്കിട്ടറാം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്.

മാർച്ച് 21ന് തീയേറ്റർ റിലീസ് ആയി എത്തുന്ന ആക്ഷൻ ഹൊറർ ത്രില്ലർ സഫയർ സ്റ്റുഡിയോസ്സാണ് വിതരണത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം നിർവഹിക്കുമ്പോൾ സംഗീതം വരുൺ ഉണ്ണി ആണ് ഒരുക്കുന്നത്. എഡിറ്റിംഗ്: അതുൽ വിജയ്, കലാസംവിധാനം: കാർത്തിക് ചിന്നുഡയ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ശിവ ചന്ദ്രൻ,ആക്ഷൻ: മെട്രോ മഹേഷ്, കോസ്റ്യുംസ്: വെൺമതി കാർത്തി, ഡിസൈൻസ്: തൻഡോറ, പി.ആർ.ഓ (കേരള): പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

The post വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം; ആകെമൊത്തം നിഗൂഢതയും ഭീതിജനകവുമായ രംഗങ്ങളുമായി ‘ദി ഡോർ’ ടീസർ റിലീസ് ആയി. first appeared on Onlookersmedia.

The post വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം; ആകെമൊത്തം നിഗൂഢതയും ഭീതിജനകവുമായ രംഗങ്ങളുമായി ‘ദി ഡോർ’ ടീസർ റിലീസ് ആയി. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/teaser-of-bhavana-starrer-the-door-released/feed/ 0
കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി.. https://onlookersmedia.com/videos/maranamass-basil-joseph-gives-a-lesson-on-civic-sense-in-short-glimpse/ https://onlookersmedia.com/videos/maranamass-basil-joseph-gives-a-lesson-on-civic-sense-in-short-glimpse/#respond Thu, 13 Mar 2025 17:52:04 +0000 https://onlookersmedia.com/?p=52310 ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും […]

The post കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി.. first appeared on Onlookersmedia.

The post കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി.. appeared first on Onlookersmedia.

]]>
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു. രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

The post കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി.. first appeared on Onlookersmedia.

The post കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി.. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/maranamass-basil-joseph-gives-a-lesson-on-civic-sense-in-short-glimpse/feed/ 0