Videos - Onlookersmedia https://onlookersmedia.com/category/videos/ First Entertainment website in Malayalam Thu, 13 Nov 2025 17:15:27 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Videos - Onlookersmedia https://onlookersmedia.com/category/videos/ 32 32 54783289 അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന് https://onlookersmedia.com/videos/kalamkaval-trailer-released/ https://onlookersmedia.com/videos/kalamkaval-trailer-released/#respond Thu, 13 Nov 2025 17:15:25 +0000 https://onlookersmedia.com/?p=53150 മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്ന മമ്മൂട്ടി മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചനയാണ് ഈ […]

The post അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന് first appeared on Onlookersmedia.

The post അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന് appeared first on Onlookersmedia.

]]>
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്ന മമ്മൂട്ടി മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചനയാണ് ഈ ട്രെയ്‌ലർ നൽകുന്നത്. മമ്മൂട്ടി എന്ന മഹാനടൻ്റെ മുൻപൊരിക്കലും കാണാത്ത തരത്തിലുള്ള വേഷ പകർച്ചയും അഭിനയ വിസ്മയവുമായിരിക്കും ചിത്രത്തിലൂടെ കാണാൻ സാധിക്കുക എന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ട്രെയ്‌ലർ സമ്മാനിക്കുന്നത്. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ, മമ്മൂട്ടിക്കൊപ്പം ഗംഭീര പ്രകടനം കൊണ്ട് വിനായകനും കയ്യടി നേടുമെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നു. ഒറ്റ ഷോട്ടിൽ മാത്രം മമ്മൂട്ടിയെ അവതരിപ്പിച്ചു കൊണ്ട്, മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകരിൽ വലിയ ആകാംക്ഷ സൃഷ്ടിക്കുന്ന രീതിയിലാണ് ഈ ട്രെയ്‌ലർ അവതരിപ്പിച്ചിരിക്കുന്നത്. മുജീബ് മജീദ് ഒരുക്കിയ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഫൈസൽ അലി ഒരുക്കിയ ഗംഭീര ദൃശ്യങ്ങളും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നും ട്രെയ്‌ലർ സൂചന നൽകുന്നുണ്ട്.

രണ്ടു ദിവസം മുൻപ് പുറത്ത് വന്ന, ചിത്രത്തിലെ “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവൽ കാത്തിരിക്കുന്നത്.

ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

The post അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന് first appeared on Onlookersmedia.

The post അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന് appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/kalamkaval-trailer-released/feed/ 0 53150
ഹനാന്‍ ഷാ പാടിയ റൊമാന്റിക് സോങ്; ‘പൊങ്കാല’യിലെ പള്ളത്തിമീന്‍ പോലെ പാട്ട് പുറത്തിറങ്ങി. https://onlookersmedia.com/videos/sreenath-bhasis-pongala-brings-a-fresh-tune-pallathi-meena-pole-by-hanan-shaah-out-now/ https://onlookersmedia.com/videos/sreenath-bhasis-pongala-brings-a-fresh-tune-pallathi-meena-pole-by-hanan-shaah-out-now/#respond Tue, 11 Nov 2025 09:17:44 +0000 https://onlookersmedia.com/?p=53147 മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ ‘പൊങ്കാല’യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ് ‘പൊങ്കാല’. പള്ളത്തി മീന്‍ എന്ന സോങ് പൂര്‍ണ്ണമായും റൊമാന്റിക് പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനമാണ്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളെ പോലെ പ്രണയത്തിനും പ്രാധാന്യമുണ്ടെന്നു കാണിക്കുകയാണ് ഗാനം. ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയില്‍ രൂപപ്പെട്ട ശക്തമായ കഥയാണ് പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കി ഒരുങ്ങുന്ന ‘പൊങ്കാല’ ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം […]

The post ഹനാന്‍ ഷാ പാടിയ റൊമാന്റിക് സോങ്; ‘പൊങ്കാല’യിലെ പള്ളത്തിമീന്‍ പോലെ പാട്ട് പുറത്തിറങ്ങി. first appeared on Onlookersmedia.

The post ഹനാന്‍ ഷാ പാടിയ റൊമാന്റിക് സോങ്; ‘പൊങ്കാല’യിലെ പള്ളത്തിമീന്‍ പോലെ പാട്ട് പുറത്തിറങ്ങി. appeared first on Onlookersmedia.

]]>
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ ‘പൊങ്കാല’യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ് ‘പൊങ്കാല’. പള്ളത്തി മീന്‍ എന്ന സോങ് പൂര്‍ണ്ണമായും റൊമാന്റിക് പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനമാണ്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളെ പോലെ പ്രണയത്തിനും പ്രാധാന്യമുണ്ടെന്നു കാണിക്കുകയാണ് ഗാനം.

ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയില്‍ രൂപപ്പെട്ട ശക്തമായ കഥയാണ് പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കി ഒരുങ്ങുന്ന ‘പൊങ്കാല’ ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍പ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വൈപ്പിന്‍ ചെറായി ഭാഗങ്ങളിലായിരുന്നു.

ശ്രീനാഥ് ഭാസി നായക വേഷത്തിൽ എത്തുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ബാബുരാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത് , ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ, യാമി സോന, സ്മിനു സിജോ, ശാന്തകുമാരി , രേണു സുന്ദർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

എ .ബി ബിനിൽ ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്നത്. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്, ജൂനിയര്‍ 8 ബാനറില്‍ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്ന് നിർമിക്കുന്നു. ചിത്രത്തിന് ഡോണാ തോമസ് ആണ് കോ- പ്രൊഡ്യൂസര്‍.

ഛായാഗ്രഹണം: ജാക്‌സണ്‍, എഡിറ്റര്‍: അജാസ് പുക്കാടന്‍, സംഗീതം: രഞ്ജിന്‍ രാജ്, മേക്കപ്പ്: അഖില്‍ ടി. രാജ്, കോസ്റ്റ്യും ഡിസൈന്‍: സൂര്യാ ശേഖര്‍, ആര്‍ട്ട്: നിധീഷ് ആചാര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സെവന്‍ ആര്‍ട്‌സ് മോഹന്‍, ഫൈറ്റ്: മാഫിയ ശശി, രാജശേഖര്‍, പ്രഭു ജാക്കി, കൊറിയോഗ്രാഫി: വിജയ റാണി, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്: ജിജേഷ് വാടി, ഡിസൈന്‍സ്: അര്‍ജുന്‍ ജിബി, മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത്, സോഷ്യൽ മീഡിയ പ്രൊമോഷൻ: ഒബ്സ്ക്യൂറ എന്റർടൈമെന്റ്.
ഗ്രെയ്‌സ് ഫിലിം കമ്പനി ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കും.

The post ഹനാന്‍ ഷാ പാടിയ റൊമാന്റിക് സോങ്; ‘പൊങ്കാല’യിലെ പള്ളത്തിമീന്‍ പോലെ പാട്ട് പുറത്തിറങ്ങി. first appeared on Onlookersmedia.

The post ഹനാന്‍ ഷാ പാടിയ റൊമാന്റിക് സോങ്; ‘പൊങ്കാല’യിലെ പള്ളത്തിമീന്‍ പോലെ പാട്ട് പുറത്തിറങ്ങി. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/sreenath-bhasis-pongala-brings-a-fresh-tune-pallathi-meena-pole-by-hanan-shaah-out-now/feed/ 0 53147
തലയുടെ വിളയാട്ട്, ആയിരം ഔറ, ഓണം മൂഡ് തുടങ്ങിയ ഹിറ്റ് ഗാനങ്ങൾക്ക് ശേഷം വീണ്ടും ട്രെൻഡിങ് ഫെജോ റാപ്പ് ; ‘ബേബി കൂൾ ആയിരുന്നേ…’ https://onlookersmedia.com/videos/fejo-baby-cool-ayirunne-malayalam-song/ https://onlookersmedia.com/videos/fejo-baby-cool-ayirunne-malayalam-song/#respond Wed, 15 Oct 2025 12:54:35 +0000 https://onlookersmedia.com/?p=53074 കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ ആയിരുന്നേ.. ’ എന്ന വരികളിൽ തുടങ്ങുന്ന റാപ്പ് ഗാനം ആകർഷകമായ ആനിമേഷൻ രംഗങ്ങളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഫെജോ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഗാനം പാടിയിരിക്കുന്നതും ഫെജോ തന്നെയാണ്. ബീറ്റ് പ്രൊഡക്ഷൻ ജെഫിൻ ജസ്റ്റിനും, മിക്സ് & മാസ്റ്റർ അഷ്‌ബിൻ പോൾസണും നിർവഹിക്കുന്നു. സോണി മ്യൂസിക് മലയാളം എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. 2009 മുതലാണ് […]

The post തലയുടെ വിളയാട്ട്, ആയിരം ഔറ, ഓണം മൂഡ് തുടങ്ങിയ ഹിറ്റ് ഗാനങ്ങൾക്ക് ശേഷം വീണ്ടും ട്രെൻഡിങ് ഫെജോ റാപ്പ് ; ‘ബേബി കൂൾ ആയിരുന്നേ…’ first appeared on Onlookersmedia.

The post തലയുടെ വിളയാട്ട്, ആയിരം ഔറ, ഓണം മൂഡ് തുടങ്ങിയ ഹിറ്റ് ഗാനങ്ങൾക്ക് ശേഷം വീണ്ടും ട്രെൻഡിങ് ഫെജോ റാപ്പ് ; ‘ബേബി കൂൾ ആയിരുന്നേ…’ appeared first on Onlookersmedia.

]]>
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ ആയിരുന്നേ.. ’ എന്ന വരികളിൽ തുടങ്ങുന്ന റാപ്പ് ഗാനം ആകർഷകമായ ആനിമേഷൻ രംഗങ്ങളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഫെജോ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഗാനം പാടിയിരിക്കുന്നതും ഫെജോ തന്നെയാണ്. ബീറ്റ് പ്രൊഡക്ഷൻ ജെഫിൻ ജസ്റ്റിനും, മിക്സ് & മാസ്റ്റർ അഷ്‌ബിൻ പോൾസണും നിർവഹിക്കുന്നു. സോണി മ്യൂസിക് മലയാളം എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

2009 മുതലാണ് ഫെജോയുടെ മലയാളം റാപ്പുകൾ യൂട്യൂബിൽ ജനപ്രിയമാണ്. കൂടാതെ, സോഷ്യൽ മീഡിയയിലും ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സും കാഴ്ചക്കാരും ഫെജോയ്ക്ക് ഉണ്ട്. സിനിമയിലും സജീവമായ ഫെജോ ‘മറഡോണ’ എന്ന ചിത്രത്തിനായി റാപ്പ് ചെയ്തുകൊണ്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മറഡോണ’യിലെ ‘അപരദപങ്ക’ എന്ന റാപ്പ് ഗാനം സൂപ്പർ ഹിറ്റായി മാറി, ‘രണം’ എന്ന ചിത്രത്തിലും ഫെജോ തന്റെ കഴിവ് തെളിയിച്ചതോടെ മലയാള സിനിമരംഗത്ത് ഫെജോക്ക് നല്ല സ്വീകാര്യത കിട്ടി. 2025 ൽ, പൈങ്കിളി എന്ന മലയാളം ചിത്രത്തിലെ ഹാർട്ട് അറ്റാക്ക് എന്ന ഗാനത്തിലൂടെയാണ് ഫെജോ പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ചത് .

ഈ കഴിഞ്ഞ ഓണത്തിന് പുറത്തിറങ്ങിയ ‘ഉൽസവ രാവേ..’ എന്ന ആൽബവും സാഹസം സിനിമയിലെ ‘ഓണം മൂഡ്..’ വൻ തരംഗം ആയിരുന്നു. കൂടാതെ ഫെജോയുടെ ‘ആയിരം ഔറ’ എന്ന മലയാളം റാപ്പ് സോങ് ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുന്ന ഗാനമാണ്. 22 മില്യൺ വ്യൂസാണ് ഇതുവരെ യൂട്യൂബിൽ ലഭിച്ചത്. അതിനു മുൻപ് ഇറങ്ങിയ ‘കൂടെ തുള്ള്..’ എന്ന ട്രെൻഡിങ് ഗാനം 30 മില്യണ് മുകളിളാണ് യൂട്യൂബ് വ്യൂസ് നേടിയത്. റാപ്പിംഗ്, റാഫ്താർ, സുഷിൻ ശ്യാം എന്നിവരുൾപ്പെടെയുള്ള സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ച ഫെജോ 2009ലാണ് തൻ്റെ സോളോ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഹിപ് ഹോപ്പ് / റാപ്പ്, എംടിവി ഹസിൽ, കോമഡി ഉത്സവം, ഫ്‌ളവേഴ്‌സ് ടോപ് സിംഗർ, സ്റ്റാർ സിംഗർ, ബ്രീസർ വിവിഡ് ഷഫിൾ, മിർച്ചി മ്യൂസിക് അവാർഡ്‌സ് 2020, മഴവിൽ മ്യൂസിക് അവാർഡുകൾ, പാരാ ഹിപ് ഹോപ്പ് ഫെസ്റ്റ് തുടങ്ങിയ മ്യൂസിക് ഷോകളിൽ നിറസാന്നിധ്യമായി.

മോഹൻലാൽ ചിത്രം ‘ആറാട്ട്’ലെ ‘തലയുടെ വിളയാട്ട്’, ടൊവിനോയുടെ ‘മറഡോണ’യിലെ ‘അപരാട പങ്ക’, പൃഥ്വിരാജിന്റെ ‘രണം’ത്തിലെ ‘ആയുധമേതുട’, ഫഹദ് ചിത്രം ‘അതിരൻ’ലെ ‘ഈ താഴ്വര’ എന്നിവയിലൂടെയാണ് ഫെജോ സ്വീകാര്യത നേടുന്നത്. ഇപ്പോൾ റിലീസായിരിക്കുന്ന ‘ബേബി കൂൾ..’ എന്ന റാപ്പ് ഗാനത്തിന് ഇല്ലുസ്‌ട്രേഷൻ ചെയ്തിരിക്കുന്നത് ശബ്നം ഫാത്തിമയാണ്. ഗാനത്തിന് ആനിമേഷൻ ചെയ്തിരിക്കുന്നത് മുഹമ്മദ്‌ ഷൈഫലുലാണ്.

The post തലയുടെ വിളയാട്ട്, ആയിരം ഔറ, ഓണം മൂഡ് തുടങ്ങിയ ഹിറ്റ് ഗാനങ്ങൾക്ക് ശേഷം വീണ്ടും ട്രെൻഡിങ് ഫെജോ റാപ്പ് ; ‘ബേബി കൂൾ ആയിരുന്നേ…’ first appeared on Onlookersmedia.

The post തലയുടെ വിളയാട്ട്, ആയിരം ഔറ, ഓണം മൂഡ് തുടങ്ങിയ ഹിറ്റ് ഗാനങ്ങൾക്ക് ശേഷം വീണ്ടും ട്രെൻഡിങ് ഫെജോ റാപ്പ് ; ‘ബേബി കൂൾ ആയിരുന്നേ…’ appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/fejo-baby-cool-ayirunne-malayalam-song/feed/ 0 53074
ലോകയ്ക്ക് ശേഷം വീണ്ടും ജേക്സ് ബിജോയ് മാജിക്ക്; ‘പാതിരാത്രി’യിലെ ‘നിലഗമനം’ ആദ്യഗാനം പുറത്തിറങ്ങി https://onlookersmedia.com/videos/nilagamanam-song-from-paathirathri-movie-is-out/ https://onlookersmedia.com/videos/nilagamanam-song-from-paathirathri-movie-is-out/#respond Wed, 15 Oct 2025 12:36:59 +0000 https://onlookersmedia.com/?p=53068 നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി. തുടരും, ലോക എന്നീ ഇൻഡസ്ടറി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് “പാതിരാത്രി”. ചിന്മയി ശ്രീപദ ആലപിച്ച നിലഗമനം.. എന്ന പ്രോമോ ഗാനമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. സിനിമയുടെ ജോണറിന് ചേർന്ന് നിൽക്കുന്ന വിധമാണ് ഗാനം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ‘പാതിരാത്രി’ […]

The post ലോകയ്ക്ക് ശേഷം വീണ്ടും ജേക്സ് ബിജോയ് മാജിക്ക്; ‘പാതിരാത്രി’യിലെ ‘നിലഗമനം’ ആദ്യഗാനം പുറത്തിറങ്ങി first appeared on Onlookersmedia.

The post ലോകയ്ക്ക് ശേഷം വീണ്ടും ജേക്സ് ബിജോയ് മാജിക്ക്; ‘പാതിരാത്രി’യിലെ ‘നിലഗമനം’ ആദ്യഗാനം പുറത്തിറങ്ങി appeared first on Onlookersmedia.

]]>
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി. തുടരും, ലോക എന്നീ ഇൻഡസ്ടറി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് “പാതിരാത്രി”. ചിന്മയി ശ്രീപദ ആലപിച്ച നിലഗമനം.. എന്ന പ്രോമോ ഗാനമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. സിനിമയുടെ ജോണറിന് ചേർന്ന് നിൽക്കുന്ന വിധമാണ് ഗാനം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ‘പാതിരാത്രി’ നിർമിക്കുന്നത്. നവ്യ നായരും സൗബിൻ ഷാഹിറും പൊലീസുകാരായെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് സ്ഥാനത് തുടരുകയാണ്. 40 ലക്ഷത്തിന് മുകളിൽ യൂട്യൂബ് വ്യൂസ് ഇതുവരെ ട്രെയിലറിന് ലഭിച്ചു. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് പാതിരാത്രിയുടെ കഥാതന്തു എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. നവ്യ നായർ ആദ്യമായി പോലീസ് വേഷത്തിലെത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷകം. കേസന്വേഷണവുമായി ബന്ധപ്പെട്ട അപ്രതീക്ഷിതമായ സംഭവ വികാസങ്ങളും, കുടുംബബന്ധങ്ങളും ചേർത്തിണക്കിയാണ് ട്രെയിലർ വികസിക്കുന്നത്. ഉദ്വേഗഭരിതമായ ട്രെയ്‌ലർ രംഗങ്ങൾ പ്രേക്ഷകരിൽ ആകാംഷയും പ്രതീക്ഷയും ഉണർത്തുന്നവയാണ്. ടി സീരീസ് മലയാളം എന്ന യൂട്യൂബ് ചാനൽ വഴിയാണ് ട്രെയിലർ പുറത്തു വന്നിട്ടുള്ളത്.

സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ജേക്സ് ബിജോയുടെ മ്യൂസിക് ട്രൈലറിന്റെ മറ്റൊരു ഹൈലൈറ്റ് ആണ്. ടി സീരീസ് ആണ് വമ്പൻ തുക നൽകി ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ – ശബരി, വാഴൂർ ജോസ്.

The post ലോകയ്ക്ക് ശേഷം വീണ്ടും ജേക്സ് ബിജോയ് മാജിക്ക്; ‘പാതിരാത്രി’യിലെ ‘നിലഗമനം’ ആദ്യഗാനം പുറത്തിറങ്ങി first appeared on Onlookersmedia.

The post ലോകയ്ക്ക് ശേഷം വീണ്ടും ജേക്സ് ബിജോയ് മാജിക്ക്; ‘പാതിരാത്രി’യിലെ ‘നിലഗമനം’ ആദ്യഗാനം പുറത്തിറങ്ങി appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/nilagamanam-song-from-paathirathri-movie-is-out/feed/ 0 53068
നിവിൻ പോളിയുടെ ഫാന്റസി കോമഡി ചിത്രം; അഖിൽ സത്യൻ ചിത്രം ‘സർവം മായ’ ഒഫീഷ്യൽ ടീസർ പുറത്ത്! https://onlookersmedia.com/videos/sarvam-maya-teaser-of-nivin-pauly-aju-vargheses-horror-comedy-out-now/ https://onlookersmedia.com/videos/sarvam-maya-teaser-of-nivin-pauly-aju-vargheses-horror-comedy-out-now/#respond Sun, 12 Oct 2025 05:50:59 +0000 https://onlookersmedia.com/?p=53030 സൂപ്പർഹിറ്റ് ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ ‘സർവം മായ’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. നിവിൻ പോളിയുടെ വിവിധ വേഷങ്ങൾ ഈ സിനിമയിൽ കാണാൻ കഴിയുമെന്ന സൂചന ടീസർ നൽകുന്നു. ടീസറിന്റെ ആദ്യഭാഗത്ത് ഗൗരവത്തോടെ എന്തോ കണ്ടെത്താൻ ശ്രമിക്കുന്ന ഭാവവുമായാണ് നിവിൻ പൊളിയാണെങ്കിൽ അതിനു ശേഷം ചന്ദനക്കുറിയും നിഷ്‌കളങ്കമായ ചിരിയുമായി നിൽക്കുന്ന താരത്തെയാണ് കാണാൻ കഴിയുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലാകും സിനിമയുടെ കഥയെന്നും ടീസറിൽ നിന്നും മനസിലാക്കാം. […]

The post നിവിൻ പോളിയുടെ ഫാന്റസി കോമഡി ചിത്രം; അഖിൽ സത്യൻ ചിത്രം ‘സർവം മായ’ ഒഫീഷ്യൽ ടീസർ പുറത്ത്! first appeared on Onlookersmedia.

The post നിവിൻ പോളിയുടെ ഫാന്റസി കോമഡി ചിത്രം; അഖിൽ സത്യൻ ചിത്രം ‘സർവം മായ’ ഒഫീഷ്യൽ ടീസർ പുറത്ത്! appeared first on Onlookersmedia.

]]>
സൂപ്പർഹിറ്റ് ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ ‘സർവം മായ’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. നിവിൻ പോളിയുടെ വിവിധ വേഷങ്ങൾ ഈ സിനിമയിൽ കാണാൻ കഴിയുമെന്ന സൂചന ടീസർ നൽകുന്നു. ടീസറിന്റെ ആദ്യഭാഗത്ത് ഗൗരവത്തോടെ എന്തോ കണ്ടെത്താൻ ശ്രമിക്കുന്ന ഭാവവുമായാണ് നിവിൻ പൊളിയാണെങ്കിൽ അതിനു ശേഷം ചന്ദനക്കുറിയും നിഷ്‌കളങ്കമായ ചിരിയുമായി നിൽക്കുന്ന താരത്തെയാണ് കാണാൻ കഴിയുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലാകും സിനിമയുടെ കഥയെന്നും ടീസറിൽ നിന്നും മനസിലാക്കാം.

ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തുന്ന, ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും വീണ്ടുമൊന്നിക്കുന്ന ചിത്രം ഫാന്റസി ഹൊറർ കോമഡി ജോണറിലുള്ളതാണെന്നാണ് സൂചനകൾ. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം കൂടിയാണ് ‘സർവം മായ’. സ്വാഭാവിക നർമ്മത്തിന് തന്റെ സിനിമകളിൽ പ്രാധാന്യം നൽകുന്ന സംവിധായകനായ അഖിൽ സത്യനും കോമഡി സീനുകൾ വളരെ കയ്യടക്കത്തോടെ അവതരിപ്പിക്കാൻ നന്നായി കഴിയുന്ന മലയാളത്തിലെ യുവനായകനായ നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്നതിനാൽ പ്രേക്ഷകർ ഒരുപാട് പ്രതീക്ഷയിലാണ്. മ്യൂസിക്കിനും വളരെയധികം പ്രാധാന്യം നൽകിയാണ് ‘സർവം മായ’ ഒരുക്കിയിരിക്കുന്നത്.

നിവിൻ പോളി, അജു വർഗീസ് എന്നിവരെക്കൂടാതെ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിങ്ങനെ ഒരു പ്രധാനപ്പെട്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

സംഗീതം: ജസ്റ്റിൻ പ്രഭാകരൻ, ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റർ: അഖിൽ സത്യൻ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മീഡിയാ കമ്യൂണിക്കേഷൻ: അപർണ ഗിരീഷ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്, പി.ആർ.ഓ: ഹെയിൻസ്.

The post നിവിൻ പോളിയുടെ ഫാന്റസി കോമഡി ചിത്രം; അഖിൽ സത്യൻ ചിത്രം ‘സർവം മായ’ ഒഫീഷ്യൽ ടീസർ പുറത്ത്! first appeared on Onlookersmedia.

The post നിവിൻ പോളിയുടെ ഫാന്റസി കോമഡി ചിത്രം; അഖിൽ സത്യൻ ചിത്രം ‘സർവം മായ’ ഒഫീഷ്യൽ ടീസർ പുറത്ത്! appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/sarvam-maya-teaser-of-nivin-pauly-aju-vargheses-horror-comedy-out-now/feed/ 0 53030
ത്രില്ലടിപ്പിക്കാൻ നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം; “പാതിരാത്രി” ട്രെയ്‌ലർ പുറത്ത്.. https://onlookersmedia.com/videos/navya-nair-soubin-shahir-ratheena-team-up-to-thrill-paathirathri-trailer-out-now/ https://onlookersmedia.com/videos/navya-nair-soubin-shahir-ratheena-team-up-to-thrill-paathirathri-trailer-out-now/#respond Fri, 10 Oct 2025 16:56:39 +0000 https://onlookersmedia.com/?p=53027 നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ആകാംഷ നിറക്കുന്ന ഇൻവെസ്റ്റിഗേഷനൊപ്പം വൈകാരികമായി ഏറെ ആഴമുള്ള ഒരു കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നു. മമ്മൂട്ടി […]

The post ത്രില്ലടിപ്പിക്കാൻ നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം; “പാതിരാത്രി” ട്രെയ്‌ലർ പുറത്ത്.. first appeared on Onlookersmedia.

The post ത്രില്ലടിപ്പിക്കാൻ നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം; “പാതിരാത്രി” ട്രെയ്‌ലർ പുറത്ത്.. appeared first on Onlookersmedia.

]]>
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ആകാംഷ നിറക്കുന്ന ഇൻവെസ്റ്റിഗേഷനൊപ്പം വൈകാരികമായി ഏറെ ആഴമുള്ള ഒരു കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നു. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. മൾട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ “പാതിരാത്രി” കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

ഒരു അർദ്ധരാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നതെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസറും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഇമോഷനും ത്രില്ലടിപ്പിക്കുന്ന കുറ്റാന്വേഷണവും എല്ലാം ഇടകലർത്തി ഒരുക്കിയ ഒരു ക്രൈം ഡ്രാമ ത്രില്ലറാണ് ചിത്രമെന്ന് ടീസറും ട്രെയ്‌ലറും കാണിച്ചു തരുന്നു. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്.

സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് “പാതിരാത്രി”. ടി സീരീസ് ആണ് വമ്പൻ തുക നൽകി ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ – ശബരി, വാഴൂർ ജോസ്

The post ത്രില്ലടിപ്പിക്കാൻ നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം; “പാതിരാത്രി” ട്രെയ്‌ലർ പുറത്ത്.. first appeared on Onlookersmedia.

The post ത്രില്ലടിപ്പിക്കാൻ നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം; “പാതിരാത്രി” ട്രെയ്‌ലർ പുറത്ത്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/navya-nair-soubin-shahir-ratheena-team-up-to-thrill-paathirathri-trailer-out-now/feed/ 0 53027
മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ – ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത് https://onlookersmedia.com/videos/patriot-malayalam-teaser/ https://onlookersmedia.com/videos/patriot-malayalam-teaser/#respond Thu, 02 Oct 2025 06:43:03 +0000 https://onlookersmedia.com/?p=53018 മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “പാട്രിയറ്റ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ […]

The post മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ – ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത് first appeared on Onlookersmedia.

The post മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ – ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത് appeared first on Onlookersmedia.

]]>
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “പാട്രിയറ്റ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്ടിൻ്റെ ഓരോ ഫ്രെയിമും ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന. ഇരുവരുടെയും അമ്പരപ്പിക്കുന്ന മാസ്സ് അപ്പീലിനൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചേരുമ്പോൾ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ്സ് ആക്ഷൻ ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്. സുഷിൻ ശ്യാമിൻ്റെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും മാനുഷ് നന്ദൻ ഒരുക്കിയ തകർപ്പൻ ദൃശ്യങ്ങളും ടീസറിൻറെ മാറ്റ് വർധിപ്പിക്കുന്നുണ്ട്. പശ്ചാത്തല സംഗീതത്തിലൂടെ സുഷിൻ ശ്യാം ഒരിക്കൽ കൂടി ആരാധകരെ ആവേശം കൊള്ളിക്കുമ്പോൾ, ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈൻ, കളറിംഗ് എന്നിവയുടെ അമ്പരപ്പിക്കുന്ന നിലവാരവും ടീസറിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

അതോടൊപ്പം തന്നെ ചിത്രത്തിൻ്റെ കലാസംവിധാനം, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരുക്കിയ ലൊക്കേഷനുകൾ എന്നിവയും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. ഷാജി നടുവിൽ, ജിബിൻ ജേക്കബ് എന്നിവർ ചേർന്ന് നിർവഹിച്ച പ്രൊഡക്ഷൻ ഡിസൈൻ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള മാസ്സ് ദൃശ്യ വിരുന്ന് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന ഫീൽ ആണ് ടീസർ നൽകുന്നത്. ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു. ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ അതിൻ്റെ എല്ലാ പ്രൗഢിയോടും കൂടി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും “പാട്രിയറ്റ്” എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ ഹൈദരാബാദ് ഷെഡ്യൂൾ ഇപ്പൊൾ പുരോഗമിക്കുകയാണ്. കൊച്ചിയിലും യുകെയിലും ചിത്രത്തിന് ചിത്രീകരണം ബാക്കിയുണ്ട്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി – മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ മമ്മൂട്ടി – മോഹൻലാൽ കോമ്പിനേഷൻ രംഗങ്ങൾ കൊച്ചിയിൽ വെച്ച് ചിത്രീകരിക്കും.

ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.

ഛായാഗ്രഹണം – മാനുഷ് നന്ദൻ, സംഗീതം – സുഷിൻ ശ്യാം, എഡിറ്റിംഗ് – മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് – വൈശാഖ് പി വി, മേക്കപ്പ് – രഞ്ജിത് അമ്പാടി, ലിറിക്സ് – അൻവർ അലി, സംഘട്ടനം – ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ – ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം – ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് – നവീൻ മുരളി, വിഎഫ്എക്സ് – ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് – ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

The post മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ – ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത് first appeared on Onlookersmedia.

The post മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ – ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത് appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/patriot-malayalam-teaser/feed/ 0 53018
കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്.. https://onlookersmedia.com/videos/avihitham-malayalam-movie-announcement/ https://onlookersmedia.com/videos/avihitham-malayalam-movie-announcement/#respond Thu, 02 Oct 2025 06:24:12 +0000 https://onlookersmedia.com/?p=53015 സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ‘അവിഹിതം’ സിനിമയുടെ ട്രെയിലറിൽ നിന്നും പുരുഷ അവിഹിത ബന്ധം തന്നെയാണെന്നാണ് വ്യക്തമാക്കുന്നത്. മികച്ച അഭിപ്രായം നേടി ട്രെൻഡിങ്ങിൽ തുടരുന്ന ട്രെയിലറിൽ കാഞ്ഞങ്ങാട് ദേശത്തു നടക്കുന്ന സംഭവ വികാസങ്ങളാണ് കാണിക്കുന്നത്. ഒരു അവിഹിതത്തെ ചുറ്റിപറ്റിയുള്ള അന്വേഷണങ്ങളും അതുമായി ബന്ധപ്പെട്ട നർമ്മമുഹൂർത്തങ്ങളുമാണ് ട്രെയിലറിലുടനീളം ഉള്ളത്. നാട്ടിലെ രണ്ട് പേർ തമ്മിലുള്ള അവിഹിതബന്ധത്തിന് പുറകെ പോകുന്ന മനുഷ്യരുടെ ഒളിഞ്ഞു […]

The post കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്.. first appeared on Onlookersmedia.

The post കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്.. appeared first on Onlookersmedia.

]]>
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ‘അവിഹിതം’ സിനിമയുടെ ട്രെയിലറിൽ നിന്നും പുരുഷ അവിഹിത ബന്ധം തന്നെയാണെന്നാണ് വ്യക്തമാക്കുന്നത്. മികച്ച അഭിപ്രായം നേടി ട്രെൻഡിങ്ങിൽ തുടരുന്ന ട്രെയിലറിൽ കാഞ്ഞങ്ങാട് ദേശത്തു നടക്കുന്ന സംഭവ വികാസങ്ങളാണ് കാണിക്കുന്നത്. ഒരു അവിഹിതത്തെ ചുറ്റിപറ്റിയുള്ള അന്വേഷണങ്ങളും അതുമായി ബന്ധപ്പെട്ട നർമ്മമുഹൂർത്തങ്ങളുമാണ് ട്രെയിലറിലുടനീളം ഉള്ളത്. നാട്ടിലെ രണ്ട് പേർ തമ്മിലുള്ള അവിഹിതബന്ധത്തിന് പുറകെ പോകുന്ന മനുഷ്യരുടെ ഒളിഞ്ഞു നോട്ടം കൂടിയാണ് ട്രെയിലർ പറയുന്നത്.

മുൻപേ തന്നെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററും ടീസറും വളരെയേറെ ശ്രദ്ധ നേടിയിരുന്നു. ‘ഇംഗ്ലിഷിലെ ആദ്യ അക്ഷരത്തെയും, ആദാമിന്റെ ആപ്പിളിനേയും, ലോകമെമ്പാടുമുള്ള ആവെറേജ് മലയാളികളുടെ ആ വികാരങ്ങളെയും നമിച്ചുകൊണ്ട്, ഐശ്വര്യപൂർവം ഞങ്ങൾ അവതരിപ്പിക്കുന്നു,’ എന്ന മുഖവുരയോടെയാണ് സംവിധായകൻ ചിത്രത്തിന്റ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചിരുന്നത്. ‘പുരുഷന്റെ മാത്രം അവകാശമല്ല’ എന്ന അർഥം വരുന്ന ടാഗ്‌ലൈനും പോസ്റ്ററിലുണ്ട്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് തന്റെ മിക്ക സിനിമകളുടെയും പശ്ചാത്തലമൊരുക്കിയ സംവിധായകൻ ഇത്തവണ അവിഹിതം സിനിമക്കും കാഞ്ഞങ്ങാട് തന്നെയാണ് പശ്ചാത്തലമൊരുക്കിയിരിക്കുന്നത്.

മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്ന ഹെഗ്ഡെയും അംബരീഷ് കളത്തറയും ചേർന്നാണ് തിരക്കഥ. ചിത്രത്തിന്റെ എഡിറ്റർ സനത്ത് ശിവരാജും സംഗീതം ശ്രീരാഗ് സജിയുമാണ് നിർവഹിക്കുന്നത്. ശ്രീരാജ് രവീന്ദ്രനും രമേഷ് മാത്യൂസും ചേർന്നാണ് ക്യാമറ.

വിനീത് ചാക്യാർ, ധനേഷ് കോലിയാത്ത്, രാകേഷ് ഉഷാർ, വൃന്ദ മേനോൻ, അജിത് പുന്നാട്, ഉണ്ണികൃഷ്ണൻ പരപ്പ, അനീഷ് ചെമ്മരത്തി, ടി ഗോപിനാഥൻ, വിജീഷ നീലേശ്വരം, അമ്മിണി ചന്ദ്രാലയം, പാർവണ രാജ്, ബീന കൊടക്കാട്, വിസ്മയ ശശികുമാർ, പ്രേമലത, ശ്യാമിലി ദാസ്, വിപിൻ കെ, സ്വപ്ന പല്ലം, മുകേഷ് ഒ എം ആർ, സായന്ത്, കാർത്തിക വിജയകുമാർ, പ്രഭാകരൻ വേലേശ്വരം, ശുഭ സി പി, ലക്ഷ്മണൻ മന്യത്ത് എന്നിവരാണ് മറ്റു താരങ്ങൾ. മുകേഷ് ആർ മെഹ്ത, ഹാരിസ് ഡെസോം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രം E4 Experiments, Imagin Cinemas, Marley State Of Mind എന്നീ ബാനാറുകളിലാണ് പുറത്തിറങ്ങുന്നത്.

ക്രിയേറ്റിവ് ഡയറക്ടർ : ശ്രീരാജ് രവീന്ദ്രൻ, എക്‌സിക്യൂ ട്ടീവ് പ്രൊഡ്യൂസർ : സുധീഷ് ഗോപിനാഥ്‌, ആർട്ട് : കൃപേഷ് അയ്യപ്പൻകുട്ടി, കഥ : അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ : ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ : വിഷ്ണു ദേവ്, റെനിത് രാജ് ,വസ്ത്രാലങ്കാരം : മനു മാധവ്, മേക്കപ്പ് : രഞ്ജിത്ത് മണലിപ്പറമ്പിൽ, സൗണ്ട് ഡിസൈൻ : രാഹുൽ ജോസഫ്, സേത്ത് എം ജേക്കബ്, ശബ്ദമിശ്രണം : ജിതിൻ ജോസഫ്, വരികൾ : ടിറ്റോ പി തങ്കച്ചൻ, ഡി ഐ : എസ് ആർ, ആക്ഷൻ ഫ്രെയിംസ് മീഡിയ, വി എഫ് എക്സ് : റാൻസ് വി എഫ് എക്സ് സ്റ്റുഡിയോ, സിങ്ക് സൗണ്ട് : ആദർശ് ജോസഫ്, അസിസ്റ്റൻ്റ് ഡയറക്ടർ(മാർ) – നിഖിൽ കൃഷ്ണൻ, ചന്ദ്രു വെള്ളരിക്കുണ്ട്, ജിതിൻ മനോഹരൻ, സബ്ടൈറ്റിൽസ് : പാർവതി മൻമോഹൻ, മാർക്കറ്റിംഗ് : കാറ്റലിസ്റ്റ് & ടിങ്, ഓൺലൈൻ മാർക്കറ്റിംഗ്: വിപിൻ കുമാർ, പിആർഒ എ എസ് ദിനേശ്, സ്റ്റിൽസ് : ജിംസ്ദാൻ, ഡിസൈൻ : അഭിലാഷ് ചാക്കോ.

The post കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്.. first appeared on Onlookersmedia.

The post കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/avihitham-malayalam-movie-announcement/feed/ 0 53015
ചാത്തനോ മാടനോ അതോ മറുതയോ; ആകാംഷയുണർത്തി ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ പ്രോമോ സീൻ.. https://onlookersmedia.com/videos/nellikkampoyil-night-riders-first-glance/ https://onlookersmedia.com/videos/nellikkampoyil-night-riders-first-glance/#respond Thu, 02 Oct 2025 06:07:57 +0000 https://onlookersmedia.com/?p=53009 മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ ആദ്യ ഗ്ലിമ്പ്സ് പുറത്ത്. ആദ്യാവസാനം ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ഗ്ലിമ്പ്സ് ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. മിസ്റ്ററി, ത്രില്ലർ, ഘടകങ്ങൾക്കൊപ്പം റൊമാൻ്റിക്, ഫാൻ്റസി ഘടകങ്ങളും ചിത്രത്തിൽ ഉണ്ടെന്നുള്ള സൂചനയും ഗ്ലിമ്പ്സ് ദൃശ്യങ്ങൾ നൽകുന്നു. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ ഏറെ വർധിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പൊൾ പുറത്ത് വന്നിരിക്കുന്നത്. 2025, ഒക്ടോബർ […]

The post ചാത്തനോ മാടനോ അതോ മറുതയോ; ആകാംഷയുണർത്തി ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ പ്രോമോ സീൻ.. first appeared on Onlookersmedia.

The post ചാത്തനോ മാടനോ അതോ മറുതയോ; ആകാംഷയുണർത്തി ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ പ്രോമോ സീൻ.. appeared first on Onlookersmedia.

]]>
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ ആദ്യ ഗ്ലിമ്പ്സ് പുറത്ത്. ആദ്യാവസാനം ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ഗ്ലിമ്പ്സ് ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. മിസ്റ്ററി, ത്രില്ലർ, ഘടകങ്ങൾക്കൊപ്പം റൊമാൻ്റിക്, ഫാൻ്റസി ഘടകങ്ങളും ചിത്രത്തിൽ ഉണ്ടെന്നുള്ള സൂചനയും ഗ്ലിമ്പ്സ് ദൃശ്യങ്ങൾ നൽകുന്നു. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ ഏറെ വർധിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പൊൾ പുറത്ത് വന്നിരിക്കുന്നത്. 2025, ഒക്ടോബർ 10 നാണു ചിത്രം ആഗോള റിലീസായി എത്തുന്നത്. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്.

പ്രേക്ഷകരെ ആവേശം കൊള്ളിക്കുകയും ഏറെ രസിപ്പിക്കുകയും ചെയ്യുന്ന, ഒരു പക്കാ മിസ്റ്റിക്കൽ വൈബ് പകർന്ന് നൽകുന്ന വിനോദ ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ഇപ്പൊൾ പുറത്ത് വന്ന വീഡിയോ, ചിത്രത്തിലെ ഗാനങ്ങൾ എന്നിവ നൽകുന്നത്. ചിത്രത്തിലെ ‘ഫൈറ്റ് ദ നൈറ്റ്’, “കാതൽ പൊന്മാൻ”, ” ഭൂതഗണം ” എന്നീ പാട്ടുകൾ റിലീസ് ചെയ്തിരുന്നു. ഗാനങ്ങൾ എല്ലാം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ടി സീരീസ് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിരുന്നു. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

വിമല്‍ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ബിജേഷ് താമി, ഛായാഗ്രഹണം- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, മ്യൂസിക്- യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, സംഘട്ടനം- കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍- വിക്കി, ഫൈനല്‍ മിക്‌സ്- എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, വിഎഫ്എക്‌സ്- പിക്‌റ്റോറിയല്‍ എഫ്എക്‌സ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍- നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ സി.ജെ, പിആർഒ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

The post ചാത്തനോ മാടനോ അതോ മറുതയോ; ആകാംഷയുണർത്തി ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ പ്രോമോ സീൻ.. first appeared on Onlookersmedia.

The post ചാത്തനോ മാടനോ അതോ മറുതയോ; ആകാംഷയുണർത്തി ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ പ്രോമോ സീൻ.. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/nellikkampoyil-night-riders-first-glance/feed/ 0 53009
റെട്രോ വൈബിൽ തകർത്താടി ഷറഫുദീനും അനുപമ പരമേശ്വരനും; പെറ്റ് ഡിറ്റക്ടീവിലെ “തരളിത യാമം” ഗാനം പുറത്ത്.. https://onlookersmedia.com/videos/heres-the-promo-song-of-tharalitha-yaamam-from-the-pet-detective/ https://onlookersmedia.com/videos/heres-the-promo-song-of-tharalitha-yaamam-from-the-pet-detective/#respond Tue, 30 Sep 2025 23:51:18 +0000 https://onlookersmedia.com/?p=53006 ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം “പെറ്റ് ഡിറ്റക്ടീവ്” റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ “തരളിത യാമം”എന്ന പുതിയ ഗാനം പുറത്ത് വന്നിരിക്കുകയാണ്. അതീവ രസകരമായി ഒരുക്കിയ ഈ ഗാനത്തിന് വരികൾ രചിച്ചത് നടനും ഗാനരചയിതാവുമായ ശബരീഷ് വർമ്മയാണ്. സുരൂർ മുസ്തഫയും ശ്രുതി ശിവദാസും ചേർന്ന് ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നത് രാജേഷ് മുരുകേശനാണ്. ഛായാഗ്രഹകൻ ആനന്ദ് സി ചന്ദ്രൻ ആണ് ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഒരു പക്കാ […]

The post റെട്രോ വൈബിൽ തകർത്താടി ഷറഫുദീനും അനുപമ പരമേശ്വരനും; പെറ്റ് ഡിറ്റക്ടീവിലെ “തരളിത യാമം” ഗാനം പുറത്ത്.. first appeared on Onlookersmedia.

The post റെട്രോ വൈബിൽ തകർത്താടി ഷറഫുദീനും അനുപമ പരമേശ്വരനും; പെറ്റ് ഡിറ്റക്ടീവിലെ “തരളിത യാമം” ഗാനം പുറത്ത്.. appeared first on Onlookersmedia.

]]>
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം “പെറ്റ് ഡിറ്റക്ടീവ്” റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ “തരളിത യാമം”എന്ന പുതിയ ഗാനം പുറത്ത് വന്നിരിക്കുകയാണ്. അതീവ രസകരമായി ഒരുക്കിയ ഈ ഗാനത്തിന് വരികൾ രചിച്ചത് നടനും ഗാനരചയിതാവുമായ ശബരീഷ് വർമ്മയാണ്. സുരൂർ മുസ്തഫയും ശ്രുതി ശിവദാസും ചേർന്ന് ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നത് രാജേഷ് മുരുകേശനാണ്. ഛായാഗ്രഹകൻ ആനന്ദ് സി ചന്ദ്രൻ ആണ് ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഒരു പക്കാ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത് ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസ്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചത്. ഗോകുലം മൂവീസിനു വേണ്ടി ചിത്രത്തിൻ്റെ തിയേറ്റർ ഡിസ്ട്രിബൂഷൻ നടത്തുന്നത് ഡ്രീം ബിഗ് ഫിലിംസ്.

ചിത്രത്തിൽ നിന്ന് നേരത്തെ പുറത്ത് വന്ന തീം സോങ്, “തേരാ പാരാ ഓടിക്കോ” എന്ന വരികളോടെയുള്ള ഒരു അനിമേഷൻ ഗാനം എന്നിവയും സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിൽ വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ കാരക്റ്റർ പോസ്റ്ററിനും വലിയ ശ്രദ്ധയാണ് ലഭിച്ചത്. കുട്ടികൾ ഉൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വിനോദ ചിത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിൻ്റെ ഓരോ പ്രമോഷണൽ കണ്ടൻ്റുകളും സൂചിപ്പിക്കുന്നത്. കുട്ടികളെ ഏറെ ആകർഷിക്കുന്ന ദൃശ്യങ്ങൾ ഇതിലെ ഗാനങ്ങളുടെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ ആണ് ചിത്രം എത്തുന്നത്.

തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ. ചിത്രം ഉടനെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി,പ്രൊഡക്ഷൻ ഡിസൈനെർ – ദീനോ ശങ്കർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ – ഗായത്രി കിഷോർ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ, പോസ്റ്റ് പ്രൊഡക്ഷൻ ഹെഡ് – വിജയ് സുരേഷ്, ലൈൻ പ്രൊഡ്യൂസർ – ജിജോ കെ ജോയ്, സംഘട്ടനം – മഹേഷ് മാത്യു, വരികൾ – അധ്രി ജോയ്, ശബരീഷ് വർമ്മ, വിഎഫ്എക്സ് – 3 ഡോർസ് , കളറിസ്റ്റ് – ശ്രീക് വാര്യർ, ഡിഐ – കളർ പ്ലാനറ്റ്, ഫിനാൻസ് കൺട്രോളർ – ബിബിൻ സേവ്യർ, സ്റ്റിൽസ് – റിഷാജ് മൊഹമ്മദ്, അജിത് മേനോൻ, പ്രോമോ സ്റ്റിൽസ് – രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ – എയിസ്തെറ്റിക് കുഞ്ഞമ്മ, ടൈറ്റിൽ ഡിസൈൻ – ട്യൂണി ജോൺ, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

The post റെട്രോ വൈബിൽ തകർത്താടി ഷറഫുദീനും അനുപമ പരമേശ്വരനും; പെറ്റ് ഡിറ്റക്ടീവിലെ “തരളിത യാമം” ഗാനം പുറത്ത്.. first appeared on Onlookersmedia.

The post റെട്രോ വൈബിൽ തകർത്താടി ഷറഫുദീനും അനുപമ പരമേശ്വരനും; പെറ്റ് ഡിറ്റക്ടീവിലെ “തരളിത യാമം” ഗാനം പുറത്ത്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/heres-the-promo-song-of-tharalitha-yaamam-from-the-pet-detective/feed/ 0 53006