Reviews - Onlookersmedia https://onlookersmedia.com/category/reviews/ First Entertainment website in Malayalam Fri, 17 Oct 2025 19:25:28 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://onlookersmedia.com/wp-content/uploads/2023/09/logo-on-01.png Reviews - Onlookersmedia https://onlookersmedia.com/category/reviews/ 32 32 ത്രില്ലടിപ്പിക്കുന്ന പോലീസ് കഥയുമായി “പാതിരാത്രി”; സൗബിൻ ഷാഹിർ-നവ്യ നായർ ചിത്രം റിവ്യൂ വായിക്കാം https://onlookersmedia.com/reviews/paathirathri-review-a-realistic-police-thriller-that-hits-the-bulls-eye/ https://onlookersmedia.com/reviews/paathirathri-review-a-realistic-police-thriller-that-hits-the-bulls-eye/#respond Fri, 17 Oct 2025 19:25:25 +0000 https://onlookersmedia.com/?p=53078 നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന മലയാള ചിത്രം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ച ക്രൈം ഡ്രാമ ത്രില്ലർ ഗണത്തിൽ പെട്ട ചിത്രം രചിച്ചത് ഷാജി മാറാട്. മമ്മൂട്ടി നായകനായ “പുഴു’വിന് ശേഷം രത്തീന സംവിധാനം ചെയ്ത ഈ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. ആദ്യ ചിത്രത്തിൽ പുലർത്തിയ മികവ് രത്തീനക്ക് […]

The post ത്രില്ലടിപ്പിക്കുന്ന പോലീസ് കഥയുമായി “പാതിരാത്രി”; സൗബിൻ ഷാഹിർ-നവ്യ നായർ ചിത്രം റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post ത്രില്ലടിപ്പിക്കുന്ന പോലീസ് കഥയുമായി “പാതിരാത്രി”; സൗബിൻ ഷാഹിർ-നവ്യ നായർ ചിത്രം റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന മലയാള ചിത്രം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ച ക്രൈം ഡ്രാമ ത്രില്ലർ ഗണത്തിൽ പെട്ട ചിത്രം രചിച്ചത് ഷാജി മാറാട്. മമ്മൂട്ടി നായകനായ “പുഴു’വിന് ശേഷം രത്തീന സംവിധാനം ചെയ്ത ഈ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. ആദ്യ ചിത്രത്തിൽ പുലർത്തിയ മികവ് രത്തീനക്ക് രണ്ടാം ചിത്രത്തിലും പുലർത്താൻ സാധിച്ചു എന്ന് നിസംശയം പറയാം.

നൈറ്റ് പട്രോളിന് ഇറങ്ങിയ പോലീസ് ഉദ്യോഗസ്ഥരായ എസ് ഐ ജാൻസി, കോണ്‍സ്റ്റബിൾ ഹരീഷ് എന്നിവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അന്ന് അവരുടെ കണ്മുൻപിൽ പെടുന്ന ചില സംഭവങ്ങൾ, അതുമായി ബന്ധപ്പെട്ട മരണങ്ങൾ, അവയുടെ അന്വേഷണങ്ങൾ എന്നിവയാണ് ചിത്രത്തെ ആകാംഷാഭരിതവും ഉദ്വേഗജനകവുമാക്കുന്നത്. അതോടൊപ്പം ഈ രണ്ടു പോലീസ് കഥാപാത്രങ്ങളുടെ കുടുംബ ജീവിതവും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായകമാവുന്നുണ്ട്.

ഗംഭീരമായ തീയേറ്റർ അനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്. പോലീസുകാരുടെ ജീവിതം വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുമ്പോഴും പ്രേക്ഷകർക്ക് ചിത്രം സമ്മാനിക്കുന്ന ത്രിൽ വളരെ വലുതാണ്. ഇൻവെസ്റ്റിഗേഷന്റെ രസവും ട്വിസ്റ്റുകളും പ്രേക്ഷകർക്ക് നൽകുന്നതിനൊപ്പം കേന്ദ്ര കഥാപാത്രങ്ങളുമായി വൈകാരികമായി അവരെ ബന്ധിപ്പിക്കാനും ചിത്രത്തിന് സാധിക്കുന്നുണ്ട്. ഷാജി മാറാടിന്റെ പഴുതടച്ച തിരക്കഥയും സംവിധായിക എന്ന നിലയിൽ രത്തീന പുലർത്തിയ കയ്യടക്കവുമാണ് ഇതിന് ചിത്രത്തെ സഹായിച്ചത്. ഓരോ നിമിഷവും ആകാംഷ ഉയർത്തിക്കൊണ്ടു വരുന്ന തരത്തിൽ കഥാസന്ദർഭങ്ങൾ ഒരുക്കിയ ചിത്രത്തിന്റെ ഇന്റർവെൽ ഭാഗവും ക്ളൈമാക്‌സും പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. ഇനിയെന്ത് എന്നറിയാനുള്ള ആകാംഷ ചിത്രത്തിലുടനീളം നിലനിർത്താൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.

കരിയറിൽ ആദ്യമായി പോലീസ് കഥാപാത്രമായി എത്തിയ നവ്യ നായരുടെ ഗംഭീര പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റ് ആയിട്ടുണ്ട്. ജാൻസി എന്ന കഥാപാത്രമായി എല്ലാ രീതിയിലും ഒരു പോലീസ് ഓഫീസറുടെ സംഘർഷങ്ങൾ ഈ നടി മനോഹരമായി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. സൗബിൻ ഷാഹിറും മികച്ച പ്രകടനമാണ് ചിത്രത്തിൽ നൽകിയത്. വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ലൈഫിലും ഉണ്ടാക്കുന്ന പ്രശ്നങ്ങളെ ധൈര്യപൂർവം നേരിടുന്ന ഹരീഷ് എന്ന കഥാപാത്രമായി സൗബിൻ നൽകിയ പ്രകടനം ചിത്രത്തിന് പകർന്നു നൽകിയ ആഴവും ശക്തിയും വളരെ വലുതാണ്. ഇവർക്കൊപ്പം സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും മികച്ച പ്രകടനം കൊണ്ട് ചിത്രത്തിൽ നിറഞ്ഞു നിന്നു.

ചിത്രത്തിൽ ഹരിശ്രീ അശോകനും ഒരു മികച്ച ഒരു കഥഒത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കാന്താര, കെജിഎഫ് 1, 2 എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ കന്നഡ താരം അച്യുത് കുമാറും ചിത്രത്തിലെ പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. ആത്മീയാ രാജന്‍, ശബരീഷ് വര്‍മ, സോഹന്‍ സീനുലാല്‍, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു.

ജേക്‌സ് ബിജോയ് ഒരുക്കിയ പശ്ചാത്തലസംഗീതവും ഗാനങ്ങളും സിനിമയുടെ മൂഡ് നിലനിര്‍ത്തുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ചിത്രത്തെ ത്രില്ലിംഗ് ആക്കുന്നതിൽ ഏറ്റവും നിർണായകമായത് അദ്ദേഹത്തിന്റെ പശ്‌ചാത്തല സംഗീതമാണ്. ഷെഹ്നാദ് ജലാൽ നൽകിയ ദൃശ്യങ്ങളും മികച്ചു നിന്നു. എഡിറ്റർ ശ്രീജിത്ത് സാരംഗ് ചിത്രത്തിന് മികച്ച ഒഴുക്കും പകർന്നു നൽകി. രണ്ട് മണിക്കൂർ മാത്രം ദൈർഘ്യമുള്ള ചിത്രം ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഒരു ത്രില്ലർ ചിത്രത്തിൽ നിന്നു പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെല്ലാം നൽകുന്ന ചിത്രമാണ് “പാതിരാത്രി”. ആദ്യ നിമിഷം മുതൽ അവസാനം വരെ പ്രേക്ഷകർക്ക് ഗംഭീര തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രം മികച്ച പ്രകടനങ്ങൾ കൊണ്ടും സാങ്കേതിക നിലവാരം കൊണ്ടും എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ചലച്ചിത്രാനുഭവമാണ് നൽകുന്നത്. ഇത്തരമൊരു പോലീസ് കഥ മലയാളത്തിൽ അധികം വന്നിട്ടില്ല എന്നതും ചിത്രത്തിന് പുതുമ പകരുന്നുണ്ട്.

The post ത്രില്ലടിപ്പിക്കുന്ന പോലീസ് കഥയുമായി “പാതിരാത്രി”; സൗബിൻ ഷാഹിർ-നവ്യ നായർ ചിത്രം റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post ത്രില്ലടിപ്പിക്കുന്ന പോലീസ് കഥയുമായി “പാതിരാത്രി”; സൗബിൻ ഷാഹിർ-നവ്യ നായർ ചിത്രം റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/paathirathri-review-a-realistic-police-thriller-that-hits-the-bulls-eye/feed/ 0
കേരളത്തിന്റെ കഥ പറയുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള; റിവ്യൂ വായിക്കാം https://onlookersmedia.com/reviews/united-kingdom-of-kerala-emerges-as-a-youthful-entertainer-with-a-purpose-review-is-here/ https://onlookersmedia.com/reviews/united-kingdom-of-kerala-emerges-as-a-youthful-entertainer-with-a-purpose-review-is-here/#respond Fri, 20 Jun 2025 12:02:33 +0000 https://onlookersmedia.com/?p=52672 ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. ഈ ചിത്രത്തിന് തിരക്കഥ രചിച്ചതും സംവിധായകൻ അരുൺ വൈഗ തന്നെയാണ്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഗോളം, ഖൽബ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവാണു നായകനായി എത്തിയിരിക്കുന്നത്. […]

The post കേരളത്തിന്റെ കഥ പറയുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള; റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post കേരളത്തിന്റെ കഥ പറയുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള; റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. ഈ ചിത്രത്തിന് തിരക്കഥ രചിച്ചതും സംവിധായകൻ അരുൺ വൈഗ തന്നെയാണ്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഗോളം, ഖൽബ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവാണു നായകനായി എത്തിയിരിക്കുന്നത്. നവാഗതയായ സാരംഗി ശ്യാം ആണ് ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഗംഭീര ട്രൈലെറുകളും ഗാനങ്ങളുമെല്ലാം മികച്ച ജനശ്രദ്ധ തന്നെ റിലീസിന് മുൻപേ ഈ ചിത്രത്തിന് നേടിക്കൊടുത്തിരുന്നു.

രഞ്ജിത്ത് സജീവ് അവതരിപ്പിക്കുന്ന ടോണി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ സഞ്ചരിച്ചു കൊണ്ട് വളരെ സാമൂഹിക പ്രസക്തമായ ഒരു വിഷയം വളരെ ആവേശകരമായി അവതരിപ്പിക്കുകയാണ് ഈ ചിത്രം. കോളേജ് വിദ്യാർത്ഥിയായ ടോണിയും ടോണിയുടെ അച്ഛനും തമ്മിൽ വളരെ മികച്ച ബന്ധമാണ് ഉള്ളത്. ടോണിയെ വിദേശത്ത് അയച്ചു അവനു മികച്ച ഒരു ഭാവി ഉണ്ടാക്കികൊടുക്കണം എന്ന സ്വപ്നവുമായാണ് ജോണി ആന്റണി അവതരിപ്പിക്കുന്ന അച്ഛൻ കഥാപാത്രം മുന്നോട്ട് പോകുന്നത്. എന്നാൽ ടോണിയുടെ ആഗ്രഹവും തീരുമാനവും മറ്റൊന്നായിരുന്നു. അതോടെ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിൽ എന്ത് സംഭവിക്കുന്നു എന്നും ടോണിയുടെ ആ തീരുമാനം ഒരു വലിയ സാമൂഹിക വിപ്ലവത്തിന് തന്നെ എങ്ങനെ തുടക്കം കുറിക്കുന്നു എന്നുമാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

വളരെ വ്യത്യസ്തവും ശ്കതവുമായ ഒരു കഥ ആവിഷ്കരിച്ചു കൊണ്ടാണ് ഇത്തവണ അരുൺ വൈഗ എന്ന സംവിധായകൻ നമ്മുടെ മുന്നിൽ എത്തിയിരിക്കുന്നത് എന്ന് തന്നെ പറയാം. അദ്ദേഹം തന്നെ വളരെ സൂക്ഷ്മമായും ആഴത്തിലും ഒരുക്കിയ ഈ തിരക്കഥയിൽ പ്രേക്ഷകനെ രസിപ്പിക്കുന്ന എല്ലാ ഘടകങ്ങളും കൃത്യമായ അളവിൽ ഉൾക്കൊള്ളിച്ചതിനൊപ്പം സാമൂഹിക പ്രസക്തിയുള്ള പ്രമേയത്തോടു നൂറു ശതമാനവും നീതി പുലർത്തിയിട്ടുമുണ്ട്. ചിരിയും പ്രണയും പാട്ടും നൃത്തവും ആക്ഷനും ആവേശവും വൈകാരിക നിമിഷങ്ങളും നിറഞ്ഞ വളരെ രസകരമായ തിരക്കഥക്കു മികച്ച ഒരു ദൃശ്യ ഭാഷ അരുൺ വൈഗ നൽകിയപ്പോൾ “യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള” എന്ന ഈ ചിത്രം ആദ്യാവസാനം പ്രേക്ഷകന് വളരെ രസകരമായും അത് പോലെ അത്യധികം ത്രില്ലോടു കൂടിയും കാണാൻ കഴിയുന്ന ഒരു വിനോദ ചിത്രമായി മാറി. ഏറെ പ്രത്യേകതകൾ ഉള്ള കഥാപാത്രങ്ങളും വിശ്വസനീയമായ കഥാ സന്ദർഭങ്ങളും ആണ് ഈ ചിത്രത്തിന്റെ മികവ് വർധിപ്പിക്കുന്നതിന് കാരണമായത് എന്ന് പറയാം. അതുപോലെ തന്നെ യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന സംഭാഷണങ്ങളും പ്രേക്ഷകന്റെ മനസ്സിൽ തൊടുന്നവയായിരുന്നു എന്നതും ചിത്രത്തിന്റെ മികവിന് കാരണമായി. വളരെ കയ്യടക്കത്തോട് കൂടി, ഒരിക്കലും രസ ചരട് മുറിഞ്ഞു പോകാതെയാണ് അരുൺ വൈഗ എന്ന യുവ സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

കേന്ദ്ര കഥാപാത്രമായി മികച്ച പ്രകടനം നൽകിയ രഞ്ജിത്ത് സജീവ് ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയാം. ഇതുവരെ നമ്മൾ കണ്ടതിൽ നിന്നെല്ലാം വളർച്ച ഈ നടന് കൈവന്നിട്ടുണ്ട് എന്നത് കാണിച്ചു തരുന്ന പ്രകടനമാണ് അദ്ദേഹം ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. ഒരു യുവ നടനെ സംബന്ധിച്ചു ഏറെ വെല്ലുവിളി നിറഞ്ഞ ഈ കഥാപാത്രം വളരെ വിശ്വസനീയമായി തന്നെ രഞ്ജിത്ത് അവതരിപ്പിച്ചിട്ടുണ്ട്.

ജോണി ആന്റണി അവതരിപ്പിച്ച അച്ഛൻ കഥാപാത്രവുമായും മറ്റു കഥാപത്രങ്ങളുമായും വൈകാരികമായി കണക്ട് ആവുന്ന രഞ്ജിത്ത് സജീവിന്റെ പ്രകടനം അതി ഗംഭീരമായിരുന്നു. ജോണി ആന്റണിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന് തന്ന ഈ ചിത്രത്തിൽ പള്ളീലച്ചനായി എത്തിയ ഇന്ദ്രൻസും ശ്രദ്ധ നേടുന്നുണ്ട്. പുതുമുഖ നായികയായി എത്തിയ സാരംഗി ശ്യാമും പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന പെർഫോമൻസ് ആണ് കാഴ്ച വെച്ചത്. ഇവർക്ക് പുറമെ മനോജ് കെ ജയൻ, മനോജ് കെ യു, അൽഫോൺസ് പുത്രൻ, ഡോ. റോണി, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമായി തന്നെ വെള്ളിത്തിരയിലെത്തിച്ചു.

രാജേഷ് മുരുഗേശൻ ഒരുക്കിയ സംഗീതം മികച്ചു നിന്നപ്പോൾ, ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയ സിനോജ് അയ്യപ്പൻ തന്റെ മികച്ച പ്രകടനം തന്നെ നൽകി. ചിത്രത്തിന്റെ കഥയോട് ചേർന്ന് നിൽക്കുന്ന ഒരു അന്തരീക്ഷമൊരുക്കാൻ അദ്ദേഹം നൽകിയ ദൃശ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സംവിധായകൻ അരുൺ വൈഗ തന്നെ നിർവഹിച്ച എഡിറ്റിംഗ് ആണ് ചിത്രത്തിന് മികച്ച ഒഴുക്കും താളവും പകർന്നു നൽകിയത്.

പ്രേക്ഷകരെ ഒരുപാട് രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള”. എന്നാൽ വിനോദത്തിനൊപ്പം പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രം ഇന്നത്തെ കേരള സമൂഹത്തിൽ വളരെ പ്രസക്തമായ ഒരു പ്രശ്നത്തിലേക്ക് തിരിച്ചു വെച്ച ഒരു കണ്ണാടി കൂടിയാണ്. കേരളത്തിലെ ഓരോ യുവാക്കളും മാതാപിതാക്കളും കണ്ടിരിക്കേണ്ട ഈ ചിത്രം കേരളത്തിന്റെ കഥയാണ് പറയുന്നത്. നല്ല സിനിമകളെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകനും യുണൈറ്റഡ് കിങ്ഡം ഓഫ് കേരള നൽകുന്നത് മനോഹരമായ ഒരു ചലച്ചിത്രാനുഭവം ആയിരിക്കും.

The post കേരളത്തിന്റെ കഥ പറയുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള; റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post കേരളത്തിന്റെ കഥ പറയുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള; റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/united-kingdom-of-kerala-emerges-as-a-youthful-entertainer-with-a-purpose-review-is-here/feed/ 0
നടനവിസ്മയം “തുടരും, മോഹന നടനത്തിന്റെ തിളക്കവുമായി തരുൺ മൂർത്തി മാജിക്; “തുടരും” റിവ്യൂ വായിക്കാം https://onlookersmedia.com/reviews/mohanlals-sensational-performance-took-tharun-moorthys-thudarum-to-unassailable-heights-review-is-here/ https://onlookersmedia.com/reviews/mohanlals-sensational-performance-took-tharun-moorthys-thudarum-to-unassailable-heights-review-is-here/#respond Sat, 26 Apr 2025 19:08:31 +0000 https://onlookersmedia.com/?p=52517 മലയാളത്തിന്റെ മോഹൻലാൽ നായകനായ “തുടരും” പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമെന്ന നിലയിലും, മോഹൻലാൽ- ശോഭന ടീം ഒരു വലിയ ഇടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ശ്രദ്ധ നേടിയ ഈ ചിത്രം പ്രേക്ഷകരിൽ പ്രതീക്ഷകളുടെ ആകാശം സൃഷ്ടിച്ചത് ഒറ്റ കാരണത്താൽ ആണ്. അത് മറ്റൊന്നുമല്ല, മലയാളികളുടെ മനസ്സിന്റെ കണ്ണാടിയായ മോഹൻലാൽ എന്ന നടൻ വീണ്ടും അവരിൽ ഒരുവനായി, സാധാരണക്കാരനായി […]

The post നടനവിസ്മയം “തുടരും, മോഹന നടനത്തിന്റെ തിളക്കവുമായി തരുൺ മൂർത്തി മാജിക്; “തുടരും” റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post നടനവിസ്മയം “തുടരും, മോഹന നടനത്തിന്റെ തിളക്കവുമായി തരുൺ മൂർത്തി മാജിക്; “തുടരും” റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
മലയാളത്തിന്റെ മോഹൻലാൽ നായകനായ “തുടരും” പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമെന്ന നിലയിലും, മോഹൻലാൽ- ശോഭന ടീം ഒരു വലിയ ഇടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ശ്രദ്ധ നേടിയ ഈ ചിത്രം പ്രേക്ഷകരിൽ പ്രതീക്ഷകളുടെ ആകാശം സൃഷ്ടിച്ചത് ഒറ്റ കാരണത്താൽ ആണ്. അത് മറ്റൊന്നുമല്ല, മലയാളികളുടെ മനസ്സിന്റെ കണ്ണാടിയായ മോഹൻലാൽ എന്ന നടൻ വീണ്ടും അവരിൽ ഒരുവനായി, സാധാരണക്കാരനായി എത്തുന്നു എന്നതാണ്. കെ ആർ സുനിലും, തരുൺ മൂർത്തിയും ചേർന്ന് രചിച്ച ഈ ചിത്രത്തിൽ ടാക്സി ഡ്രൈവർ ഷണ്മുഖൻ എന്ന ബെൻസ് ആയി മോഹൻലാൽ ഒരു ഷർട്ടും മുണ്ടുമിട്ട് വന്നു നിന്നപ്പോൾ, മലയാളികൾ ഒന്നടങ്കം പറഞ്ഞു, “എന്തൊരു ചേലാണ്..എന്റെ കിനാവാണ്‌..എന്തിലും നീയാണ്”.

പത്തനംതിട്ട റാന്നി സ്വദേശിയായ ഷണ്മുഖൻ എന്ന ടാക്സി ഡ്രൈവറുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഷണ്മുഖനും ഭാര്യ ലളിതയും അവരുടെ രണ്ടു മക്കളും അടങ്ങുന്ന സന്തുഷ്ടമായ, ഒരു ലോവർ മിഡിൽ ക്ലാസ് മലയാളി കുടുംബത്തിന്റെ സന്തോഷങ്ങളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. അവർക്കൊപ്പം സ്വന്തം മക്കളെ പോലെ ഷണ്മുഖൻ സ്നേഹിക്കുന്ന തന്റെ വിന്റേജ് ബ്ലാക്ക് അംബാസിഡർ കാറും ഉണ്ട്. ആദ്യ പകുതിയുടെ ആദ്യ മുപ്പത് മിനിറ്റുകളിൽ നമ്മൾ കാണുന്നത് മലയാളികളെ കൊതിപ്പിക്കുന്ന ലാൽ ഭാവങ്ങളിലൂടെയും നൊസ്റ്റാൾജിയ ഉണർത്തുന്ന മുഹൂർത്തങ്ങളിലൂടെയുമുള്ള രസകരമായ ഒരു യാത്രയാണ്. ഒട്ടും മുഴച്ചു നിൽക്കാതെ ഉപയോഗിക്കുന്ന സെൽഫ് ട്രോളുകളും ചിത്രത്തെ അതീവ രസകരമാക്കി. എന്നാൽ അതിന് ശേഷം ചിത്രത്തിന്റെ ട്രാക്ക് മാറുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത്.

തന്റെ കാറുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തിൽ ഷണ്മുഖന് പോലീസ് സ്റ്റേഷനിൽ എത്തേണ്ടി വരുന്നതോടെ ചിത്രത്തിന്റെ മൂഡ് തന്നെ മാറുന്നു. പിന്നെ നമ്മൾ കാണുന്നത് മോഹൻലാൽ എന്ന മഹാനടന്റെ അമ്പരപ്പിക്കുന്ന പകർന്നാട്ടമാണ്. കിരീടത്തിലും ചെങ്കോലിലും സദയത്തിലും തന്മാത്രയിലും ദൃശ്യത്തിലുമെല്ലാം പ്രേക്ഷകർ കണ്ട നിസ്സഹായനായ, സങ്കടപെടുന്ന, കരയുന്ന, വേവുന്ന മോഹൻലാൽ, മനസ്സ് നീറിപ്പുകയുന്ന മോഹൻലാൽ. മോഹൻലാലിനൊപ്പം പ്രേക്ഷകരും കരയുന്ന കാഴ്ച. അവിടം കൊണ്ടും തീരുന്നില്ല. കുറച്ചു കഴിയുമ്പോൾ ചിത്രം വീണ്ടും ട്രാക്ക് മാറുന്നു. പിന്നീട് കാണുന്നത് ക്ലാസും മാസ്സുമായ മോഹൻലാലിൻറെ അഴിഞ്ഞാട്ടമാണ്. ഇനിയും പറഞ്ഞാൽ കഥ പറയേണ്ടി വരും എന്നത് കൊണ്ട് നിർത്തുന്നു.

ഇതുവരെ കാണാത്ത കഥയോ കേൾക്കാത്ത കഥയോ അല്ല തരുൺ മൂർത്തി എന്ന സംവിധായകൻ പറഞ്ഞിരിക്കുന്നത്. എന്നാൽ അദ്ദേഹം ചെയ്തത്, മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ മോഹൻലാൽ എന്ന താരത്തേയും, എക്കാലത്തേയും ഏറ്റവും മികച്ച മോഹൻലാൽ എന്ന നടനെയും ഗംഭീരമായി കൂട്ടിയോജിപ്പിച്ചു പ്രേക്ഷകരുടെ മുന്നിൽ അവരിൽ ഒരുവനായി കൊണ്ട് നിർത്തി എന്നതാണ്. മോഹൻലാൽ മുന്നിൽ നിറഞ്ഞാടുമ്പോൾ, പിന്നെന്തു വേണം. മോഹൻലാലിനെ ഫുൾ ഫോമിൽ, ഒരു നടനായും താരമായും കണ്ടാൽ മലയാളികളുടെ ഓണവും വിഷുവും സംക്രാന്തിയും എല്ലാം അതാണ് എന്ന സത്യം തരുൺ മൂർത്തി തിരിച്ചറിയുകയും അതിനെ കൃത്യമായി എത്തേണ്ട ഡോസിൽ എത്തിക്കുകയും ചെയ്തു. വൈകാരിക നിമിഷങ്ങളും, കോമേഡിയും ത്രില്ലും ആക്ഷനും എല്ലാം കോർത്തിണക്കി ഒരുക്കിയ ചിത്രം അതിനൊപ്പം തന്നെ ഒരു പക്കാ ഫാമിലി ഡ്രാമ ആയും പ്രസക്തിയുള്ള വിഷയം ചർച്ച ചെയ്യുന്ന ഒരു ചിത്രമായും നിലനിർത്താനും തരുൺ മൂർത്തിക്കും കെ ആർ സുനിലിനും സാധിച്ചിട്ടുണ്ട്. രണ്ടേമുക്കാൽ മണിക്കൂറുള്ള ഒരു ചിത്രത്തിൽ ഒരു മിനിറ്റുപോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ പ്രേക്ഷകരെ ഇവർ സമ്മതിച്ചിട്ടില്ല. കാരണം മോഹൻലാൽ എന്ന അഭിനയ ഗോപുരത്തെ ഇവർ ആകാശം മുട്ടെ വളർത്തി നിർത്തിയിരിക്കുകയാണ് സ്‌ക്രീനിൽ.

മോഹൻലാൽ എന്ന നടനെ കുറിച്ച് പറയാൻ മലയാളികൾക് ഇനി വിശേഷണങ്ങൾ കണ്ടെത്തേണ്ട അവസ്ഥയാണ്. നല്ലൊരു പണിക്കാരന്റെ കയ്യിൽ കിട്ടിയാൽ അയാളേക്കാൾ മികച്ചവൻ ഇന്ത്യൻ സിനിമയിൽ എന്നല്ല ലോക സിനിമയിൽ ഇല്ലെന്നു ഓരോ മലയാളി പ്രേക്ഷകനും നെഞ്ചിൽ കൈവെച്ചു പറയും. അതാണ് തരുൺ മൂർത്തി ഒരിക്കൽ കൂടി കാണിച്ചു തന്നതും. അതിമാനുഷനായി വന്ന് ഒരു മാസം മുൻപ് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സമ്മാനിച്ച മോഹൻലാൽ എന്ന താരം, മുപ്പത് ദിവസം കഴിഞ്ഞപ്പോൾ ഷണ്മുഖൻ എന്ന ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവർ ആയി വന്നു തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കാഴ്ചയാണ് “തുടരും തരുന്നത്”. ഓരോ നോട്ടത്തിലും ഭാവത്തിലും ചിരിയിലും കണ്ണിന്റെയും വിരലുകളുടെയും ചലനം കൊണ്ട് പോലും അയാൾ പ്രേക്ഷകരെ തന്റെ സ്വന്തമാക്കുകയാണ്. ചിത്രത്തിലെ ഒരു ഡയലോഗ് കടമെടുത്താൽ, “ആനകൾ നടക്കുമ്പോൾ കാടും അവർക്കൊപ്പം നടക്കുന്നു”. അത്‌പോലെ മലയാളികൾക്ക് ഒരിക്കലും മടുക്കാത്ത ആനയെ പോലെ, കടൽ പോലെ മോഹൻലാൽ പറന്നു നടക്കുമ്പോൾ, ഇടിച്ചു കുത്തി ഒഴുകുമ്പോൾ മലയാളം മുഴുവൻ അതിനൊപ്പം നടക്കുകയാണ്, ഒഴുകുകയാണ്.

ഓരോ നോട്ടം കൊണ്ട് പോലും രോമാഞ്ചം തന്നു കൊണ്ട് ലളിത ആയി ശോഭന കയ്യടി നേടുമ്പോൾ, ചിത്രത്തിൽ പ്രേക്ഷകരെ അമ്പരപ്പിച്ച മറ്റൊരു താരം, ആദ്യമായി ക്യാമറക്കു മുന്നിലെത്തിയ പ്രകാശ് വർമ്മ എന്ന നടൻ ആണ്. ജോർജ് സർ എന്ന വില്ലനായി, മോഹൻലാലിനൊപ്പം കട്ടക്ക് നിൽക്കുന്ന പ്രകടനവുമായി പ്രകാശ് വർമ്മ ഞെട്ടിക്കുന്നുണ്ട്. ബിനു പപ്പു തന്റെ കരിയർ ബെസ്റ്റ് പ്രകടനം ആണ് ബെന്നി എന്ന പോലീസ് വേഷത്തിൽ ചെയ്തിരിക്കുന്നത് എന്നും പറയാം. ഇവർക്കൊപ്പം തോമസ് മാത്യു, ഫർഹാൻ ഫാസിൽ, മണിയൻ പിള്ള രാജു, ഇർഷാദ് അലി, സംഗീത് പ്രതാപ്, അബിൻ ബിനോ, ഷൈജു അടിമാലി, ഭാരതിരാജ എന്നിവരും ശ്രദ്ധ നേടുന്നു.

പ്രശസ്ത ക്യാമറാമാൻ ഷാജി കുമാർ ഒരുക്കിയ അതിമനോഹരമായ ദൃശ്യങ്ങൾ ചിത്രത്തിന്റെ നട്ടെല്ലായി മാറിയപ്പോൾ, സംഗീത സംവിധായകനായ ജേക്സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഗംഭീരമായിരുന്നു എന്ന് മാത്രമല്ല അത് ചിത്രത്തിന്റെ കഥയോടും അവതരണ രീതിയോടും വളരെയധികം ചേർന്ന് നിന്നു എന്നതും എടുത്തു പറയണം. ഷാജി കുമാറിന്റെ കിടിലൻ ദൃശ്യങ്ങൾക്കൊപ്പം ജേക്സ് ബിജോയ് ബിജിഎം ഇട്ടു കത്തിച്ചപ്പോൾ ചിത്രത്തിന്റെ അനുഭവം തന്നെ മറ്റൊരു തലത്തിലെത്തി. അന്തരിച്ചു പോയ നിഷാദ് യൂസഫും, പുതുമുഖമായ ഷഫീക് വിബിയും ചേർന്നാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത്. തങ്ങളുടെ എഡിറ്റിംഗ് മികവിലൂടെ അവർ ഈ ചിത്രത്തിന് നൽകിയ ഒഴുക്ക് ഇതിന്റെ സാങ്കേതിക പൂർണ്ണതയിൽ നിർണ്ണായകമായി മാറി.

ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ എന്ന നിലയിൽ ഗംഭീരമായ സിനിമാനുഭവമാണ് “തുടരും” തരുന്നത് . എല്ലാത്തരം പ്രേക്ഷകർക്കും ആസ്വാദ്യകരമായ ഈ ചിത്രം ഒരു നിമിഷംപോലും നിങ്ങളെ ബോറടിപ്പിക്കില്ല എന്ന് മാത്രമല്ല നിങ്ങളെ ഒരിക്കലും നിരാശരാക്കുകയുമില്ല. മോഹൻലാൽ “തുടരും” എന്ന് അവസാനം എഴുതി കാണിക്കുന്നത് ഒരു ഫാൻ സർവീസ് അല്ല, ഒരു പ്രസ്താവനയാണ്. കഴിഞ്ഞ 45 വർഷമായിട്ടു ഇയാൾക്ക് മേലെ മലയാളികൾക്ക് മറ്റൊന്നില്ല, ഇനി ഉണ്ടാവുകയുമില്ല..ആ മോഹൻലാൽ മാജിക് തുടരും…മലയാളികളുടെ ആ സ്നേഹം തുടരും..ഒപ്പം ഗംഭീര ചിത്രങ്ങളുമായി തരുൺ മൂർത്തിയും ഇവിടെ “തുടരും”…തുടരണം..ഓരോ പ്രേക്ഷകനും പറയുന്നത് ഇതാണ്…

The post നടനവിസ്മയം “തുടരും, മോഹന നടനത്തിന്റെ തിളക്കവുമായി തരുൺ മൂർത്തി മാജിക്; “തുടരും” റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post നടനവിസ്മയം “തുടരും, മോഹന നടനത്തിന്റെ തിളക്കവുമായി തരുൺ മൂർത്തി മാജിക്; “തുടരും” റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/mohanlals-sensational-performance-took-tharun-moorthys-thudarum-to-unassailable-heights-review-is-here/feed/ 0
മനസ്സിൽ മധുരം നിറക്കുന്ന “കേക്ക് സ്റ്റോറി”; റിവ്യൂ വായിക്കാം https://onlookersmedia.com/reviews/malayalam-movie-cake-story-reviews/ https://onlookersmedia.com/reviews/malayalam-movie-cake-story-reviews/#respond Sat, 19 Apr 2025 13:17:21 +0000 https://onlookersmedia.com/?p=52488 ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് “കേക്ക് സ്റ്റോറി”. നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക് സമ്മാനിച്ച സുനിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് വേദ സുനിൽ ആണ്. ബാബു ആന്റണി, അശോകൻ, ജോണി ആന്റണി, മല്ലിക സുകുമാരൻ, അരുൺ, മേജർ രവി, നീന കുറുപ്പ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബിന്ദു സുനിൽ, ജയന്തകുമാർ അമൃതേശ്വരി എന്നിവരാണ്. ചിത്രവേദ റീൽസ് എന്ന ബാനറിലാണ് […]

The post മനസ്സിൽ മധുരം നിറക്കുന്ന “കേക്ക് സ്റ്റോറി”; റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post മനസ്സിൽ മധുരം നിറക്കുന്ന “കേക്ക് സ്റ്റോറി”; റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് “കേക്ക് സ്റ്റോറി”. നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക് സമ്മാനിച്ച സുനിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് വേദ സുനിൽ ആണ്. ബാബു ആന്റണി, അശോകൻ, ജോണി ആന്റണി, മല്ലിക സുകുമാരൻ, അരുൺ, മേജർ രവി, നീന കുറുപ്പ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബിന്ദു സുനിൽ, ജയന്തകുമാർ അമൃതേശ്വരി എന്നിവരാണ്. ചിത്രവേദ റീൽസ് എന്ന ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഒരു കേക്ക് ഷോപ്പും, ആ ഷോപ്പിനു പിന്നിലെ കഥയുമാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ഒരു കഫേ നടത്തുന്ന നൈന എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. നൈന നടത്തുന്ന കഫേ ഒരു വര്ഷത്തോളമായിട്ടും പച്ചപിടിക്കുന്നില്ല എന്ന അവസ്ഥയില്‍, ഒരു ദിവസം നൈനയുടെ മരിച്ചുപോയ മുത്തച്ഛന്‍ നൈനയുടെ സ്വപ്നത്തിൽ വരികയും, സ്വപ്നത്തില്‍ കേക്ക് ബേക്കിംങ് തുടങ്ങാന്‍ ആവശ്യപ്പെടുന്നയിടത്താണ് കഥാഗതി മാറുന്നത്. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ഈ സംഭവത്തിനു ശേഷം, നൈനയുടെ മുത്തച്ഛന്‍റെ കേക്ക് നിര്‍മ്മാണം അറിയാവുന്ന കുഞ്ചു വര്‍ക്കി എന്ന ആളെ കണ്ടെത്താൻ നൈനയും കൂട്ടരും ഇറങ്ങിത്തിരിക്കുന്നു. പിന്നീട് ഈ കുഞ്ചു വർക്കി കഥാപാത്രത്തിൽ നിന്നും ഒരു കേക്ക് സ്റ്റോറി ഉണ്ടാവുന്നതാണ് പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്.

പേര് പോലെ തന്നെ വളരെ മധുരമുള്ള രീതിയിലാണ് സംവിധായകനും രചയിതാവും ചേർന്ന് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നതും. തമാശയും ഫീൽ ഗുഡ് നിമിഷങ്ങളും ഉള്ളപ്പോൾ തന്നെ ഉദ്വേഗം നിറക്കുന്ന കഥാസന്ദർഭങ്ങളും ഈ ചിത്രത്തിന്റെ മുതൽക്കൂട്ടായി മാറിയിട്ടുണ്ട്. ഒരേ സമയം രസകരവും ആവേശം പകരുന്ന രീതിയിലുമാണ് സംവിധായകൻ സുനിൽ ചിത്രത്തിന്റെ ദൃശ്യ ഭാഷ ഒരുക്കിയിരിക്കുന്നത്. സുനിലിന്‍റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രമായ നൈനക്ക് ജീവൻ പകർന്നിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഈ പ്രതിഭ തന്നെയാണ്. പ്രണയത്തിന്‍റെയും സ്നേഹത്തിന്‍റെയും കഥ പറയുന്ന കേക്ക് സ്റ്റോറി പ്രേക്ഷകർക്ക് ആഘോഷമാകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ കുഞ്ചുവര്‍ക്കി ആയി അശോകൻ രസകരമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇവരെ കൂടാതെ തമിഴ് നടനായ റെഡിൻ കിൻസ്ലി ഇതിലൂടെ ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു എന്നതും എടുത്തു പറയണം. നൈനയുടെ മുത്തച്ഛന്‍ രാഘവനായി ആണ് തമിഴ്താരം എത്തുന്നത്. വില്ലനായി എത്തിയ ബാബു ആന്റണിയും ശ്രദ്ധ നേടുന്ന പ്രകടനമാണ് നൽകിയത്. ജോണി ആന്‍റണി, മേജർ രവി, കോട്ടയം രമേഷ്, അരുൺ കുമാർ, മല്ലിക സുകുമാരൻ, നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടിഎസ് സജി, ഗോവിന്ദ്, അശിൻ, ജിത്തു, ഗോകുൽ, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെർബിയ, ലൂസ് കാലിഫോർണിയ, നാസ്തിയ മോസ്കോ തുടങ്ങി വിദേശികൾ ആയിട്ടുള്ള അഭിനേതാക്കളും ഈ ചിത്രത്തിന്റെ താരനിരയിൽ മികച്ച പ്രകടനം കൊണ്ട് തിളങ്ങുന്നുണ്ട്.

ചിത്രത്തോട് ഇഴുകി ചേര്‍ന്ന് നില്‍ക്കുന്നതാണ് ഇതിലെ സംഗീതവും മനോഹരമായ ദൃശ്യങ്ങളും. ജെറി അമൽദേവ്, എസ് പി വെങ്കിടേഷ് എന്നിവർ സംഗീതം ഒരുക്കിയപ്പോൾ, റോണി റാഫേൽ ആണ് ചിത്രത്തിന് വേണ്ടി പശ്‌ചാത്തലസംഗീതം നൽകിയത്. ആർ എച് അശോക്, പ്രദീപ് നായർ എന്നിവർ ഒരുക്കിയ ദൃശ്യങ്ങൾ മികച്ചു നിന്നപ്പോൾ എഡിറ്റർ എംഎസ് അയ്യപ്പൻ നായർ ചിത്രത്തിന് മികച്ച ഒഴുക്ക് പകർന്നു നൽകിയിട്ടുണ്ട്.

രസകരമായ തിരക്കഥ, മനോഹരമായ ദൃശ്യഭാഷ എന്നിവ കൊണ്ടും, കോമഡി, ആക്ഷൻ, ത്രിൽ, വൈകാരിക രംഗങ്ങൾ എന്നിവയുടെ കൃത്യമായ കോർത്തിണക്കൽ കൊണ്ടും വളരെ മനോഹരമായ ഒരു ചലച്ചിത്രാനുഭവം ഈ ചിത്രം സമ്മാനിക്കുന്നുണ്ട്. ഓരോ പ്രേക്ഷകനും തങ്ങളുടെ കുടുംബവുമൊത്ത് ആസ്വദിക്കാൻ കഴിയുന്ന ഒരു മധുരം നിറഞ്ഞ കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആണ് “കേക്ക് സ്റ്റോറി” സമ്മാനിക്കുന്നത്. വൈകാരിക നിമിഷങ്ങളെ ചേർത്ത് പിടിച്ചു കൊണ്ട് അവതരിപ്പിച്ചിരിക്കുന്ന ഈ മധുരം നിറഞ്ഞ കേക്ക് സ്റ്റോറി എല്ലാത്തരം പ്രേക്ഷകരുടെയും മനസ്സ് നിറക്കുന്ന സിനിമാനുഭവമാണ് നൽകുന്നത്.

The post മനസ്സിൽ മധുരം നിറക്കുന്ന “കേക്ക് സ്റ്റോറി”; റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post മനസ്സിൽ മധുരം നിറക്കുന്ന “കേക്ക് സ്റ്റോറി”; റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/malayalam-movie-cake-story-reviews/feed/ 0
തീയേറ്റർ കുലുക്കുന്ന പൊട്ടിച്ചിരിയുടെ മരണ മാസ്സ്; റിവ്യൂ വായിക്കാം https://onlookersmedia.com/reviews/fun-unlimited-basil-josephs-maranamass-review-is-here/ https://onlookersmedia.com/reviews/fun-unlimited-basil-josephs-maranamass-review-is-here/#respond Thu, 10 Apr 2025 17:43:57 +0000 https://onlookersmedia.com/?p=52430 മലയാള സിനിമയിൽ നവാഗത സംവിധായകർ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. പുതിയ പ്രതിഭകൾ പുതിയ ആശയങ്ങളുമായി കടന്നു വരികയും, അതോടൊപ്പം തന്നെ ഏറ്റവും വ്യത്യസ്തമായ രീതിയിൽ പ്രേക്ഷകനെ ചലച്ചിത്രാനുഭവത്തിന്റെ പുതിയ ലോകം കാണിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ ഒരു നവാഗത സംവിധായകൻ ഒരുക്കിയ “മരണ മാസ്സ്” എന്ന ഡാർക്ക് കോമഡി ചിത്രമാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ശിവപ്രസാദും നടനായ സിജു സണ്ണിയും ചേർന്നാണ്. ബേസിൽ ജോസഫ്, സിജു സണ്ണി, […]

The post തീയേറ്റർ കുലുക്കുന്ന പൊട്ടിച്ചിരിയുടെ മരണ മാസ്സ്; റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post തീയേറ്റർ കുലുക്കുന്ന പൊട്ടിച്ചിരിയുടെ മരണ മാസ്സ്; റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
മലയാള സിനിമയിൽ നവാഗത സംവിധായകർ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. പുതിയ പ്രതിഭകൾ പുതിയ ആശയങ്ങളുമായി കടന്നു വരികയും, അതോടൊപ്പം തന്നെ ഏറ്റവും വ്യത്യസ്തമായ രീതിയിൽ പ്രേക്ഷകനെ ചലച്ചിത്രാനുഭവത്തിന്റെ പുതിയ ലോകം കാണിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ ഒരു നവാഗത സംവിധായകൻ ഒരുക്കിയ “മരണ മാസ്സ്” എന്ന ഡാർക്ക് കോമഡി ചിത്രമാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ശിവപ്രസാദും നടനായ സിജു സണ്ണിയും ചേർന്നാണ്. ബേസിൽ ജോസഫ്, സിജു സണ്ണി, സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, അനിഷ്‌മ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. നടൻ ടോവിനോ തോമസ് നിർമ്മാതാവായി എത്തുന്നു എന്നതും ഈ ചിത്രത്തിന് ശ്രദ്ധ നേടികൊടുക്കുന്നുണ്ട്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

ഒരു നഗരത്തെ ഭയപ്പെടുത്തുന്ന, റിപ്പർ ചന്ദ്രന് സമാനമായ രീതിയിൽ കൊല ചെയ്യുന്ന ഒരു സീരിയൽ കില്ലറിൻ്റെ കഥയാണ് മരണ മാസ്സ് പറയുന്നത്. അപ്രതീക്ഷിതമായി, ഈ കൊലയാളിയും, അയാളുടെ അടുത്ത ലക്ഷ്യവും, ഒരു പെൺകുട്ടിയും, അവളുടെ കാമുകനും, വേറെ കുറച്ചു പേരും ഒരു രാത്രി ഒരേ ബസിൽ യാത്ര ചെയ്യുകയും അതെ തുടർന്ന് സംഭവിക്കുന്ന നാടകീയ സംഭവങ്ങളുമാണ് ഹാസ്യത്തിന്റെ അകമ്പടിയോടെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൊലയാളി ആയ എസ് കെ ആയി രാജേഷ് മാധവനും നായകനായ ലൂക്ക് ആയി ബേസിൽ ജോസഫുമാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

വ്യത്യസ്തമായ കഥകൾ ആവിഷ്കരിച്ചു കൊണ്ടാണ് ഇന്ന് മിക്ക നവാഗത സംവിധായകരും ഈ രംഗത്തേക്ക് കടന്നു വരുന്നത് എന്നതിന് ഏറ്റവും പുതിയ ഉദാഹരണം ആണ് ശിവപ്രസാദ്. വളരെ വ്യത്യസ്തമായ ഒരു കഥയാണ് മരണ മാസ്സ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ശിവപ്രസാദ് പറയുന്നത്. ശിവപ്രസാദും സിജു സണ്ണിയും വളരെ രസകരമായി ഒരുക്കിയ ഈ തിരക്കഥയിൽ പ്രേക്ഷകനെ രസിപ്പിക്കുന്ന എല്ലാ ഘടകങ്ങളും കൃത്യമായ അളവിൽ ഉൾക്കൊള്ളിച്ചതിനൊപ്പം ഡാർക്ക് കോമഡി എന്ന വ്യത്യസ്തമായ സിനിമാ വിഭാഗത്തോട് നൂറു ശതമാനവും നീതി പുലർത്തി എന്നും പറയാം. തിരക്കഥക്ക് മികച്ച ഒരു ദൃശ്യ ഭാഷ ശിവപ്രസാദ് നൽകിയപ്പോൾ മരണ മാസ്സ് എന്ന ചിത്രം ആദ്യാവസാനം പ്രേക്ഷകന് വളരെ രസകരമായും അത് പോലെ അത്യധികം ത്രില്ലോടു കൂടിയും കാണാൻ കഴിയുന്ന ഒരു വിനോദ ചിത്രമായി മാറി. വ്യക്തമായ ഐഡന്റിറ്റിയുള്ള കഥാപാത്രങ്ങളും ഏറെ രസകരമായ കഥാ സന്ദർഭങ്ങളും ആണ് ഈ ചിത്രത്തിന്റെ മികവ് വർധിപ്പിക്കുന്നതിന് കാരണമായത്. സംഭാഷണങ്ങളും പ്രേക്ഷകനെ ഒരുപാട് രസിപ്പിക്കുന്നതായിരുന്നു. വളരെ കയ്യടക്കത്തോട് കൂടി, ഒരിക്കലും രസ ചരട് മുറിഞ്ഞു പോകാതെയാണ് ശിവപ്രസാദ് എന്ന നവാഗത സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു നിമിഷംപോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ കഥ പറയാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ഡാർക്ക് കോമഡി എന്നതിനൊപ്പം വളരെ സീരിയസ് ആയ വിഷയങ്ങളെ ആക്ഷേപ ഹാസ്യ രൂപേണയും ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിനൊപ്പം വന്ന സ്പൂഫ് എലമെന്റുകളും ചിത്രത്തിന് മികവ് വർധിപ്പിച്ചു. സന്ദർഭങ്ങളും സംഭാഷണങ്ങളും ഭാവ പ്രകടനകളുമെല്ലാം നർമ്മം ഉണ്ടാക്കാൻ വേണ്ടി വളരെ സ്വാഭാവികമായി ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. പോപ്പ് കൾചറിൻ്റെ സ്വാധീനവും വളരെ പുതുമയോടെ ചിത്രത്തിൽ കാണാൻ സാധിക്കും. യുവ പ്രേക്ഷകർക്ക് അതുമായി വളരെ വേഗം കണക്ട് ചെയ്യാൻ സാധിക്കും എന്നതും പോസിറ്റീവ് ആയിട്ടുണ്ട്.

ഗംഭീര പ്രകടനം നൽകിയ ബേസിൽ ജോസഫ്- രാജേഷ് മാധവൻ ജോഡിയാണ്‌ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയാം. പരസ്പരം കൊണ്ടും കൊടുത്തുമുള്ള ഇരുവരുടെയും ഓൺസ്‌ക്രീൻ രസതന്ത്രവും പ്രകടനവും അതി ഗംഭീരം ആയിരുന്നു. വളരെ രസകരമായിരുന്നു ഈ നടന്മാരുടെ ഭാവപ്രകടനങ്ങളും സംഭാഷണ ശൈലിയും. നായിക അനിഷ്‌മ തന്റെ കഥാപാത്രം ജെസിയെ മികച്ച രീതിയിൽ തന്നെ പ്രേക്ഷക സമക്ഷം എത്തിച്ചിട്ടുണ്ട്. അത് പോലെ തന്നെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സുരേഷ് കൃഷ്ണ, സിജു സണ്ണി, ബാബു ആന്റണി, പൂജ മോഹൻരാജ്, ജോമോൻ ജ്യോതിർ, പുളിയനം പൗലോസ്, ധീരജ് ഡെന്നി എന്നിവരും ചിത്രത്തെ കൂടുതൽ രസകരമാക്കി.

ബേസിൽ ജോസഫ് തൻ്റെ രൂപം കൊണ്ടും ഗരീര ഭാഷ കൊണ്ടും സംഭാഷണ ശൈലി കൊണ്ടും വലിയ പൊട്ടിച്ചിരിയാണ് സമ്മാനിക്കുന്നത്. രാജേഷ് മാധവൻ ആണെങ്കിൽ തൻ്റെ കരിയർ ബെസ്റ്റ് പ്രകടനം തന്നെ നൽകിയിട്ടുണ്ട് എന്നും എടുത്ത് പറയണം.

ജെ കെ ഒരുക്കിയ സംഗീതം മികച്ചു നിന്നപ്പോൾ, ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയ നീരജ് രവിയും തന്റെ മികച്ച പ്രകടനം തന്നെ നൽകി. ചിത്രത്തിന്റെ കഥയോട് ചേർന്ന് നിൽക്കുന്ന ഒരു അന്തരീക്ഷമൊരുക്കാൻ നീരജിന്റെ ദൃശ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ചമൻ ചാക്കോയുടെ എഡിറ്റിംഗ് ആണ് മികച്ച വേഗതയിൽ തന്നെ കഥ മുന്നോട്ടു കൊണ്ട് പോകാൻ സംവിധായകനെ സഹായിച്ചത്. സാങ്കേതികമായി ഏറെ മുൻപന്തിയിലാണ് ഈ ചിത്രത്തിന്റെ സ്ഥാനം. ഓരോ ഷോട്ടും ഏറ്റവും വ്യത്യസ്തമായി ഒരുക്കാൻ സംവിധായകനും ഛായാഗ്രാഹകനും ശ്രമിച്ചിട്ടുമുണ്ട്, അതിൽ പൂർണ്ണമായും വിജയിച്ചിട്ടും ഉണ്ട്.

മരണ മാസ്സ് ഈ വെക്കേഷൻ കാലത്ത് പ്രേക്ഷകരെ ഒരുപാട് രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ്. ഡാർക്ക് കോമെഡിയും ത്രില്ലും ആക്ഷേപ ഹാസ്യവും സ്പൂഫും അതുപോലെ മനസ്സിൽ തൊടുന്ന, മുഹൂർത്തങ്ങളുമെല്ലാം കോർത്തിണക്കി ഒരുക്കിയ ഒരു മികച്ച സിനിമാനുഭവമാണ് ശിവ പ്രസാദ് എന്ന നവാഗതൻ നമ്മുക്കായി ഒരുക്കിയിരിക്കുന്നത്. പുതുമയേറിയ സിനിമാനുഭവം എന്ന് അക്ഷരം തെറ്റാതെ വിളിക്കാം മരണ മാസ്സിനെ.

The post തീയേറ്റർ കുലുക്കുന്ന പൊട്ടിച്ചിരിയുടെ മരണ മാസ്സ്; റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post തീയേറ്റർ കുലുക്കുന്ന പൊട്ടിച്ചിരിയുടെ മരണ മാസ്സ്; റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/fun-unlimited-basil-josephs-maranamass-review-is-here/feed/ 0
മലയാള സിനിമയുടെ സീൻ മാറ്റുന്ന മഹാസംഭവം, ത്രസിപ്പിക്കുന്ന മോഹൻലാൽ ഷോയുമായി എമ്പുരാൻ; റിവ്യൂ വായിക്കാം https://onlookersmedia.com/reviews/mohanlals-empuraan-taking-mollywood-to-another-level-of-excellence-review-is-here/ https://onlookersmedia.com/reviews/mohanlals-empuraan-taking-mollywood-to-another-level-of-excellence-review-is-here/#respond Thu, 27 Mar 2025 19:02:50 +0000 https://onlookersmedia.com/?p=52364 മലയാളത്തിൻ്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ എമ്പുരാൻ ആണ് ഇന്ന് കേരളത്തിലെ 746 സ്‌ക്രീനുകളിൽ റെക്കോർഡ് റിലീസായി എത്തിയ ചിത്രം. മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ നായകനായി എത്തിയിരിക്കുന്ന ഈ മാസ്സ് പൊളിറ്റിക്കൽ ത്രില്ലെർ ആക്ഷൻ ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപി ആണ്. മഞ്ജു വാര്യർ നായികാ വേഷം ചെയ്തിരിക്കുന്ന ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ് എന്നിവരും, ഒപ്പം സംവിധായകൻ പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്നുണ്ട്. ലൂസിഫർ എന്ന ചിത്രത്തിൻ്റെ രണ്ടാം […]

The post മലയാള സിനിമയുടെ സീൻ മാറ്റുന്ന മഹാസംഭവം, ത്രസിപ്പിക്കുന്ന മോഹൻലാൽ ഷോയുമായി എമ്പുരാൻ; റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post മലയാള സിനിമയുടെ സീൻ മാറ്റുന്ന മഹാസംഭവം, ത്രസിപ്പിക്കുന്ന മോഹൻലാൽ ഷോയുമായി എമ്പുരാൻ; റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
മലയാളത്തിൻ്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ എമ്പുരാൻ ആണ് ഇന്ന് കേരളത്തിലെ 746 സ്‌ക്രീനുകളിൽ റെക്കോർഡ് റിലീസായി എത്തിയ ചിത്രം. മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ നായകനായി എത്തിയിരിക്കുന്ന ഈ മാസ്സ് പൊളിറ്റിക്കൽ ത്രില്ലെർ ആക്ഷൻ ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപി ആണ്. മഞ്ജു വാര്യർ നായികാ വേഷം ചെയ്തിരിക്കുന്ന ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ് എന്നിവരും, ഒപ്പം സംവിധായകൻ പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്നുണ്ട്. ലൂസിഫർ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി ഒരുക്കിയ ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ശ്രീ ഗോകുലം ഫിലിംസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ പോസ്റ്ററുകൾ, ടീസർ, ട്രയ്ലർ തുടങ്ങിയവ വമ്പൻ ഹൈപ് ആണ് ഈ ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചത് എന്ന് പറയാം. ഈ ഹൈപ്പിൻ്റെ മുകളിൽ നിൽക്കുന്ന റിസൾട്ട് ആണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്.

സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം എന്നീ ഇരട്ട വ്യക്തിത്വമുള്ള കഥാപാത്രം ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ലൂസിഫർ എന്ന ചിത്രത്തിൽ സ്റ്റീഫൻ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും സംഭവിക്കുന്ന ചില കാര്യങ്ങളെ ആവേശവും ആകാംഷയും നിറക്കുന്ന രീതിയിൽ പ്രേക്ഷക സമക്ഷം അവതരിപ്പിച്ചിരിക്കുകയാണ് എങ്കിൽ, ഈ രണ്ടാം ഭാഗത്തിൽ ഖുറേഷി അബ്രാമിൻ്റെ കഥയാണ് പറയുന്നത്. അതിനൊപ്പം പൃഥ്വി അവതരിപ്പിക്കുന്ന സെയ്ദ് മസൂദ്, ടോവിനോ കഥാപാത്രമായ ജതിന് രാംദാസ് എന്നിവരുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നും ചിത്രം പറയുന്നു. പവർ, കേരളാ രാഷ്ട്രീയം എന്നിവയെല്ലാം ചിത്രത്തിന്റെ കഥാഗതിയുടെ ഭാഗമാണ്.

ആദ്യ ചിത്രത്തിലൂടെ തന്നെ തൻ്റെ സംവിധാന മികവ് നമ്മുക്ക് മുന്നിലെത്തിച്ച നടനാണ് പൃഥ്വിരാജ് സുകുമാരൻ. തന്റെ ആദ്യ സംവിധാന സംരംഭം കൊണ്ട് തന്നെ മലയാള സിനിമയിൽ സ്വന്തമായി സംവിധായകനെന്ന നിലയിലും ഒരു ഇടം കണ്ടെത്തിയിരുന്നു പൃഥ്വിരാജ് സുകുമാരൻ. ഇപ്പൊൾ എമ്പുരാൻ എന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിലേക്ക് എത്തുമ്പോൾ, മലയാള സിനിമാ ലോകം ഇന്നേവരെ കാണാത്ത ഗംഭീരമായ ഒരു മാസ്സ് പൊളിറ്റിക്കൽ ഫാമിലി ആക്ഷൻ ത്രില്ലറാണ് പൃഥ്വിരാജ് സുകുമാരൻ നമ്മുക്കായി ഒരുക്കിയിരിക്കുന്നത്. ഒരു വമ്പൻ ചിത്രം ഒരുക്കുമ്പോൾ യാതൊരു പതർച്ചയും ഇല്ലാതെ അപാരമായ കയ്യടക്കത്തോടെയാണ് പൃഥ്വിരാജ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മുരളി ഗോപി എന്ന പ്രതിഭാധനൻ എഴുതിയ വളരെ ഗംഭീരമായ, ത്രില്ലിംഗ് ആയ ഒരു തിരക്കഥക്കു അതി മനോഹരമായ രീതിയിലാണ് പൃഥ്വിരാജ് എന്ന സംവിധായകൻ ദൃശ്യ ഭാഷയൊരുക്കിയത്. മിസ്റ്ററിയും ആവേശവും വൈകാരിക രംഗങ്ങളും ആക്ഷനും, തീപാറുന്ന സംഭാഷണങ്ങളും എല്ലാം ചേർന്ന ഒരു കമ്പ്ലീറ്റ് എന്റർടൈനറാണ് പൃഥ്വിരാജ് സുകുമാരനും മുരളി ഗോപിയും കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. കഥാ സന്ദർഭങ്ങൾ വളരെ വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ചതിനൊപ്പം മികച്ച സംഭാഷണങ്ങളുമൊരുക്കി പ്രേക്ഷകരെ കയ്യിലെടുക്കുന്നത്തിൽ ഇവർ വിജയിച്ചു. ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ ഐഡന്റിറ്റി ഒരുക്കാൻ സാധിച്ചതും അത് പോലെ തന്നെ തിരക്കഥയുടെ തീവ്രത ചോർന്നു പോകാതെ തന്നെ ചിത്രം അവതരിപ്പിക്കാൻ സാധിച്ചതും ചിത്രത്തിൻ്റെ മികവ് വർധിപ്പിച്ചു എന്ന് പറയാം. മോഹൻലാൽ എന്ന വിസ്മയിപ്പിക്കുന്ന നടനെയും എതിരാളികൾ ഇല്ലാത്ത മാസ്സ് ഹീറോയെയും ഏറ്റവും നന്നായി ഉപയോഗിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്നതും ഈ ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിച്ചു. മലയാള സിനിമയെ ഹോളിവുഡ് നിലവാരത്തിൽ എത്തിക്കുന്ന ചിത്രം കൂടിയാണ് എമ്പുരാൻ. അങ്ങനെയാണ് പൃഥ്വിരാജ് ഈ ചിത്രം മേക്ക് ചെയ്തിരിക്കുന്നത്.

സ്റ്റീഫൻ നെടുമ്പള്ളി, അബ്രാം ഖുറേഷി എന്നീ കഥാപാത്രങ്ങൾ ആയുള്ള മോഹൻലാലിൻറെ അതിഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തെ മറ്റൊരു തലത്തിലെത്തിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളിയും അബ്രാമുമായി മോഹൻലാൽ അക്ഷരാർഥത്തിൽ വെള്ളിത്തിരയിൽ ജീവിച്ചു കാണിച്ചു എന്ന് പറയാം. ഒരുപക്ഷെ ഇത്രയും തീവ്രമായ ഒരു മാസ്സ് പരിവേഷത്തിൽ മോഹൻലാലിനെ മലയാളത്തിൽ മറ്റാരും അവതരിപ്പിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. സിനിമയുടെ നട്ടെല്ലായി നിന്ന് കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കുകയാണ് അദ്ദേഹം. സെയ്ദ് മസൂദ് ആയി അഭിനയിച്ച പൃഥ്വിരാജ് സുകുമാരനും ഗംഭീരമായി. മോഹൻലാലുമൊത്ത് ഉള്ള പൃഥ്വിരാജ് സുകുമാരൻ്റെ കോംബിനേഷൻ സീനുകൾ ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആണ്.

അത് പോലെ തന്നെ മഞ്ജു വാര്യരുടെ പ്രകടനവും പ്രശംസയർഹിക്കുന്നു. ഏറെ കയ്യടി വാങ്ങിക്കുന്ന പെർഫോമൻസാണ് പ്രിയദർശിനി രാംദാസ് ആയി ഈ നടിയും നൽകിയത്. വില്ലൻ ആയെത്തിയ അഭിമന്യു സിംഗ് ഞെട്ടിക്കുന്ന പ്രകടനം നൽകിയപ്പോൾ ഗോവർധനെ അവതരിപ്പിച്ച ഇന്ദ്രജിത് സുകുമാരൻ, ജതിന് രാംദാസ് ആയെത്തിയ ടോവിനോ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി. സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ എന്നിവരും പ്രേക്ഷകശ്രദ്ധയാകർഷിക്കുന്ന പ്രകടനമാണ് നൽകിയത്. അത് പോലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ, നൈല ഉഷ, സാനിയ, നന്ദു, ബൈജു, സായി കുമാർ, ജോൺ വിജയ്, ബാല, ആദിൽ ഇബ്രാഹിം, ജിജു ജോൺ, ശിവാജി ഗുരുവായൂർ, ഫാസിൽ എന്നിവരും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ നൽകി ലൂസിഫറിന് വേണ്ടി.

സാങ്കേതികമായും ഏറെ മുന്നിട്ടു നിൽക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത് സുജിത് വാസുദേവ് ആണ്. സുജിത് ഒരിക്കൽ കൂടി തന്റെ ദൃശ്യങ്ങൾ കൊണ്ട് ഒരു ചിത്രത്തിന്റെ സാങ്കേതിക നിലവാരത്തെ മറ്റൊരു തലത്തിലെത്തിച്ചു എന്ന് പറയാം. അന്താരാഷ്‌ട്ര നിലവാരമാണ് ചിത്രത്തിന് അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ നൽകിയിരിക്കുന്നത്. ദീപക് ദേവ് ഒരുക്കിയ സംഗീതം ഗംഭീരമായിരുന്നു. പ്രേത്യേകിച്ചു പശ്ചാത്തല സംഗീതം നൽകിയ മാസ്സ് എഫക്ടിനെ കുറിച്ച് എടുത്തു പറയേണ്ടതാണ്. അഖിലേഷ് മോഹൻ ഒരിക്കൽ കൂടി തന്റെ കൃത്യതയാർന്ന എഡിറ്റിംഗിലൂടെ കഥ പറച്ചിലിന് നൽകിയ വേഗതയും ഒഴുക്കും ചിത്രത്തിൻ്റെ ആവേശത്തിൽ നിർണ്ണായകമായി. സ്റ്റണ്ട് സിൽവയുടെ ആക്ഷനും മോഹൻ ദാസിന്റെ കലാസംവിധാനവും എടുത്തു പറയേണ്ടതാണ്.

ചുരുക്കി പറഞ്ഞാൽ, എല്ലാം തികഞ്ഞ ഒരു മാസ്സ് പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് എമ്പുരാൻ. ഏതു തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താനാകും എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. അതുപോലെ ഉള്ള മാസ്സ് ആൻഡ് ക്ലാസ് വിനോദ ചിത്രങ്ങൾ വളരെ അപൂർവമായേ ഇവിടെ ഉണ്ടായിട്ടുള്ളൂ. ലൂസിഫർ അത്തരത്തിലൊന്ന് ആയിരുന്നെങ്കിൽ, അതിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ അതിനെയും വെല്ലുമെന്ന് സംശയമില്ലാതെ തന്നെ പറയാം. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായ അബ്രാം ഖുറേഷി അഥവാ സ്റ്റീഫൻ നെടുമ്പള്ളി പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കും, ത്രസിപ്പിക്കും എന്നുറപ്പാണ്. മലയാള സിനിമയുടെ സീൻ മാറ്റുന്നു എമ്പുരാൻ എന്ന് നമ്മുക്ക് ഉറപ്പിച്ചു തന്നെ പറയാം.

The post മലയാള സിനിമയുടെ സീൻ മാറ്റുന്ന മഹാസംഭവം, ത്രസിപ്പിക്കുന്ന മോഹൻലാൽ ഷോയുമായി എമ്പുരാൻ; റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post മലയാള സിനിമയുടെ സീൻ മാറ്റുന്ന മഹാസംഭവം, ത്രസിപ്പിക്കുന്ന മോഹൻലാൽ ഷോയുമായി എമ്പുരാൻ; റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/mohanlals-empuraan-taking-mollywood-to-another-level-of-excellence-review-is-here/feed/ 0
ചിരിയുടെ ഫാമിലി “വാർ”; പരിവാർ റിവ്യൂ വായിക്കാം https://onlookersmedia.com/reviews/pariwar-emerges-as-a-clean-family-comedy-entertainer-for-this-summer-review-is-here/ https://onlookersmedia.com/reviews/pariwar-emerges-as-a-clean-family-comedy-entertainer-for-this-summer-review-is-here/#respond Fri, 07 Mar 2025 11:55:54 +0000 https://onlookersmedia.com/?p=52281 ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പരിവാർ’ എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിൽ ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീന രാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രസകരമായ ഒരു ട്രൈലറിലൂടെ ഏറെ പ്രേക്ഷക പ്രതീക്ഷകൾ സൃഷ്‌ടിച്ച ഈ ചിത്രം ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് പ്രേക്ഷകരുടെ […]

The post ചിരിയുടെ ഫാമിലി “വാർ”; പരിവാർ റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post ചിരിയുടെ ഫാമിലി “വാർ”; പരിവാർ റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പരിവാർ’ എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിൽ ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീന രാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രസകരമായ ഒരു ട്രൈലറിലൂടെ ഏറെ പ്രേക്ഷക പ്രതീക്ഷകൾ സൃഷ്‌ടിച്ച ഈ ചിത്രം ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ചിരിക്കുന്നത്.

ഒരു കുടുംബത്തിൽ ഉണ്ടാകുന്ന ഒരു ട്രാജഡിയും അതേ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും ശുദ്ധഹാസ്യത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. പണത്തിന് വേണ്ടി സ്വന്തം അച്ഛന്റെ മരണം കാത്ത് നിൽക്കുന്ന മക്കൾ തമ്മിലുള്ള പ്രശ്നവും അച്ഛന്റെ കയ്യിലുള്ള അമൂല്യമായ ഒരു മോതിരത്തെ ചൊല്ലി നടക്കുന്ന തർക്കവുമെല്ലാം അതീവ രസകരമായി അവതരിപ്പിക്കുന്ന ചിത്രം, കുടുംബ ബന്ധങ്ങളിലെ സങ്കീർണതകളും മനുഷ്യ മനസ്സുകളിലെ സ്വാര്ഥതയുമെല്ലാം ഒരു സറ്റയർ പോലെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നുണ്ട്.

ബ്ലാക്ക് ഹ്യൂമർ ജോണറിലാണ് സംവിധായകർ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്. തമാശയിൽ പൊതിഞ്ഞു കൊണ്ട് അവർ പറയുന്നത് വളരെ സീരിയസ് ആയ ഒരു പ്രമേയം തന്നെയാണ്. ആക്ഷേപ ഹാസ്യത്തിന്റെ ശൈലി വളരെ മനോഹരമായി പിന്തുടരുന്ന ചിത്രത്തിൽ, ഒരു ഓട്ടൻ തുള്ളൽ കാണുന്നതിന്റെ സുഖവും രസവും ഇഴുക്കി ചേർക്കാൻ സംവിധായകർക്ക് സാധിച്ചിട്ടുണ്ട്. രസകരമായ നിമിഷങ്ങൾക്കും, പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾക്കുമൊപ്പം വളരെ വൈകാരികമായ കഥാസന്ദർഭങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ ഒരു സ്ഥാനം കഥാഗതിയിൽ നൽകാനും, ആ കഥാപാത്രങ്ങൾക്ക് അവരുടേതായ ഒരു വ്യക്തിത്വം പകർന്നു നൽകാനും ചിത്രം രചിച്ചു സംവിധാനം ചെയ്ത ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല, ആ തിരക്കഥക്കു ശ്കതമായ ദൃശ്യ ഭാഷയാണ് അവർ നല്കിയിരിക്കുന്നതെന്നതും എടുത്തു പറയണം.

അഭിനേതാക്കളുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇന്ദ്രൻസ് എന്ന നടന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ഒരിക്കൽ കൂടി വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടുന്ന പ്രകടനമാണ് അദ്ദേഹം ചിത്രത്തിൽ കാഴ്ചവെച്ചത്. ജഗദീഷും തന്റെ രസകരമായ ശരീര ഭാഷയും ഡയലോഗ് ഡെലിവറിയും കൊണ്ട് കയ്യടി നേടുന്നുണ്ട്. പ്രശാന്ത് അലക്സാണ്ടർ പതിവ് പോലെ തന്നെ അനായാസമായ അഭിനയ ശൈലി കൊണ്ട് ശ്രദ്ധ നേടിയപ്പോൾ, ഫാലിമിയിലൂടെ കയ്യടി നേടിയിട്ടുള്ള മീനരാജ് ഈ ചിത്രത്തിലും ഗംഭീരമായി. ഇവരെ കൂടാതെ ഭാഗ്യ, ഋഷികേശ്, സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വന്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ തുടങ്ങിയ അഭിനേതാക്കളും തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങളോട് പൂർണ്ണമായും നീതി പുലർത്തിയിട്ടുണ്ട്.

അൽഫാസ് ജഹാംഗീർ ഒരുക്കിയ ദൃശ്യങ്ങൾ വളരെ മനോഹരമായാണ് കഥ നടക്കുന്ന കുടുംബാന്തരീക്ഷം പ്രേക്ഷകരുടെ മനസ്സിലെത്തിച്ചത്. ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നതിൽ ബിജിപാൽ ഒരുക്കിയ സംഗീതവും നിർണ്ണായകമായി. പിന്നീട് എടുത്തു പറയേണ്ടത് ഷിജി പട്ടണം നിർവഹിച്ച കലാസംവിധാനമാണ്. വിഎസ് വിശാൽ നിർവഹിച്ച എഡിറ്റിംഗ്, രണ്ടു മണിക്കൂറിൽ മാത്രം താഴെ ദൈർഘ്യമുള്ള ചിത്രത്തിന്റെ ഒഴുക്ക് പ്രേക്ഷകരെ മുഷിപ്പിക്കാത്ത രീതിയിൽ കൊണ്ട് വരുന്നതിനു സഹായിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ സാങ്കേതികമായും മികച്ച നിലവാരമാണ് “പരിവാർ” പുലർത്തുന്നത്.

എല്ലാത്തരം പ്രേക്ഷകർക്കും ആദ്യാവസാനം ഏറെ രസകരമായി, ചിരിയോടെ കണ്ടു തീർക്കാവുന്ന ഒരു ഫാമിലി കോമഡി എന്റർടൈനറാണ് പരിവാർ. യാതൊരുവിധ ദ്വയാർത്ഥ പ്രയോഗങ്ങളോ അശ്ലീലമോ അനാവശ്യ വയലൻസോ ഇല്ലാതെ, കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും യുവാക്കൾക്കുമെല്ലാം നിറഞ്ഞ മനസ്സോടെ ആസ്വദിക്കാവുന്ന ഒരു ചിത്രമാണിത്. ചിരിയുടെ ഒരു ഫാമിലി വാർ ആണ് പരിവാർ നമ്മുക്ക് സമ്മാനിക്കുന്നതെന്നു പറയാം.

The post ചിരിയുടെ ഫാമിലി “വാർ”; പരിവാർ റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post ചിരിയുടെ ഫാമിലി “വാർ”; പരിവാർ റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/pariwar-emerges-as-a-clean-family-comedy-entertainer-for-this-summer-review-is-here/feed/ 0
പുത്തൻ പ്രമേയവും രസകരമായ അവതരണവുമായി കയ്യടി നേടുന്ന ‘ബെസ്റ്റി’; റിവ്യൂ വായിക്കാം https://onlookersmedia.com/reviews/besty-starring-ashkar-saudan-and-shaheen-siddique-is-out-review-is-here/ https://onlookersmedia.com/reviews/besty-starring-ashkar-saudan-and-shaheen-siddique-is-out-review-is-here/#respond Fri, 24 Jan 2025 18:56:15 +0000 https://onlookersmedia.com/?p=52109 നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് ‘ബെസ്റ്റി’. ഷാനു സമദ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ദിഖ്, സാക്ഷി അഗർവാൾ, ശ്രാവണ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മിച്ച ചിത്രത്തിന്റെ കഥ രചിച്ചത് പൊന്നാനി അസീസ് ആണ്. തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് സംവിധായകൻ ഷാനു സമദ്. രസകരമായ ഒരു പ്രമേയമാണ് […]

The post പുത്തൻ പ്രമേയവും രസകരമായ അവതരണവുമായി കയ്യടി നേടുന്ന ‘ബെസ്റ്റി’; റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post പുത്തൻ പ്രമേയവും രസകരമായ അവതരണവുമായി കയ്യടി നേടുന്ന ‘ബെസ്റ്റി’; റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് ‘ബെസ്റ്റി’. ഷാനു സമദ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ദിഖ്, സാക്ഷി അഗർവാൾ, ശ്രാവണ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മിച്ച ചിത്രത്തിന്റെ കഥ രചിച്ചത് പൊന്നാനി അസീസ് ആണ്. തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് സംവിധായകൻ ഷാനു സമദ്.

രസകരമായ ഒരു പ്രമേയമാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ചെറിയ പ്രശ്നങ്ങളുടെ പുറത്ത് വിവാഹബന്ധം വേർപ്പെടുത്തുന്ന വാർത്തകൾ സ്ഥിരമായ ഈ കാലത്ത്, അത്തരമൊരു സാഹചര്യത്തിൽ എത്തി നിൽക്കുന്ന ബന്ധത്തിലേക്ക് പുതിയ ഒരാൾ കടന്നു വരുന്നതും, തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം കാണിച്ചു തരുന്നത്. ഇതിൽ വിവാഹ മോചനത്തിലേക്ക് നയിക്കുന്ന കാരണവും ഈ ബന്ധത്തിലേക്ക് കടന്നു വരുന്ന കഥാപാത്രത്തിന്റെ ലക്ഷ്യവും പുലർത്തുന്ന പുതുമയാണ് ചിത്രത്തെ ഏറെ രസകരമാക്കുന്നത്.

വളരെ രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സാഹചര്യങ്ങളിൽ നിന്ന് ഉണ്ടാകുന്ന തമാശകൾക്കൊപ്പം വൈകാരിക തീവ്രമായ മുഹൂർത്തങ്ങളും ചിത്രത്തിന്റെ മികവ് വർദ്ധിപ്പിക്കുന്നുണ്ട്. കോമഡി, പ്രണയം, സൗഹൃദം, വൈകാരിക മുഹൂർത്തങ്ങൾ, ആക്ഷൻ, ത്രിൽ എന്നിവയെല്ലാം സമർഥമായി കോർത്തിണക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അത്കൊണ്ട് തന്നെ പ്രേക്ഷകരെ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ആദ്യാവസാനം പിടിച്ചിരുത്താൻ ചിത്രത്തിന് സാധിക്കുന്നുണ്ട് എന്നത് എടുത്തു പറഞ്ഞു തന്നെ അഭിനന്ദിക്കേണ്ട വസ്‌തുതയാണ്‌. പ്രേക്ഷകരെ ചിരിപ്പിച്ച് നീങ്ങുന്ന ആദ്യ പകുതിയും, ത്രില്ലടിപ്പിച്ചു നീങ്ങുന്ന രണ്ടാം പകുതിയുമാണ് ചിത്രത്തിനുള്ളത്. രണ്ടാം പകുതിയിലെ ട്വിസ്റ്റുകളും ഏറെ രസകരമായിരുന്നു. ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട് ‘ബെസ്റ്റി’.

അഷ്കർ സൗദാനും ഷഹീൻ സിദ്ദിഖും മത്സരിച്ചാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവരുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളാണ് ഇതിൽ തന്നിട്ടുള്ളതെന്നു പറഞ്ഞാലും അതൊട്ടും അതിശയോക്തിയാവില്ല. ഇവർക്കൊപ്പം നായികമാരായ ശ്രവണയും സാക്ഷി അഗർവാളും തങ്ങളുടെ റോളുകൾ മനോഹരമായി ചെയ്തപ്പോൾ, ചിത്രത്തിന്റെ കഥ പറച്ചിലിന് കൈവന്ന ഒഴുക്ക് എടുത്തു പറയണം. ഫീനിക്സ് പ്രഭു ഒരുക്കിയ സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റായി തന്നെ മാറുന്നുണ്ട്. കുളു മണാലി ഉൾപ്പെടെയുള്ള ലൊക്കേഷനുകളിൽ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും മികച്ച നിലവാരം പുലർത്തുന്നുണ്ട്. ഔസേപ്പച്ചൻ ഒരുക്കിയ പശ്‌ചാത്തല സംഗീതവും മികച്ച നിലവാരം പുലർത്തി.

സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമൽ പാലാഴി, അബു സലിം, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി നീനാസം, എംഎ നിഷാദ്, തിരു, ശ്രവണ, സോനാനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ നാഥ്, മനോഹരിയമ്മ, അന്ന ചാക്കോ, പ്രതിഭ പ്രതാപ്ചന്ദ്രൻ, ദീപ, സന്ധ്യ മനോജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജിജു സണ്ണി ഒരുക്കിയ ദൃശ്യങ്ങൾ ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഫീൽ സമ്മാനിച്ചപ്പോൾ, ജോൺ കുട്ടിയുടെ എഡിറ്റിംഗ് ചിത്രത്തിന്റെ മുന്നോട്ടുള്ള ഒഴുക്ക് സുഗമമാക്കി.

സൗഹൃദത്തിന്റെ പ്രാധാന്യവും കുടുംബ ബന്ധത്തിന്റെ ആഴവും പ്രേക്ഷകരെ ഓർമിപ്പിക്കുന്ന ഏറെ രസകരമായ ഒരു സിനിമാനുഭവമാണ് ബെസ്റ്റി സമ്മാനിക്കുന്നത്. ആദ്യാവസാനം ബോറടിക്കാതെ കണ്ടിറങ്ങാവുന്ന ഒരു പൈസ വസൂൽ എന്റർടൈനർ എന്നും ചിത്രത്തെ നമ്മുക്ക് വിശേഷിപ്പിക്കാം.

The post പുത്തൻ പ്രമേയവും രസകരമായ അവതരണവുമായി കയ്യടി നേടുന്ന ‘ബെസ്റ്റി’; റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post പുത്തൻ പ്രമേയവും രസകരമായ അവതരണവുമായി കയ്യടി നേടുന്ന ‘ബെസ്റ്റി’; റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/besty-starring-ashkar-saudan-and-shaheen-siddique-is-out-review-is-here/feed/ 0
മലയാളത്തിനും ഇനി ഒരു ഷെർലക് ഹോംസ്; മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ റിവ്യൂ വായിക്കാം https://onlookersmedia.com/reviews/mammoottys-dominic-and-the-ladies-purse-comes-out-as-a-comedy-investigation-thriller-review-is-here/ https://onlookersmedia.com/reviews/mammoottys-dominic-and-the-ladies-purse-comes-out-as-a-comedy-investigation-thriller-review-is-here/#respond Thu, 23 Jan 2025 08:16:38 +0000 https://onlookersmedia.com/?p=52099 മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറെന്ന ലേബലിലാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി ഒരുക്കുന്ന ചിത്രമെന്ന നിലയിലും, അദ്ദേഹം ആദ്യമായി ചെയ്യുന്ന കോമഡി ത്രില്ലറെന്ന നിലയിലും ചിത്രം റിലീസിന് മുൻപ് തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. മികച്ച ചിത്രങ്ങൾ മലയാളികൾക്ക് മുന്നിൽ എത്തിച്ചിട്ടുള്ള മമ്മൂട്ടി കമ്പനി നിർമ്മിക്കുന്നു എന്നതും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഡോക്ടർ […]

The post മലയാളത്തിനും ഇനി ഒരു ഷെർലക് ഹോംസ്; മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post മലയാളത്തിനും ഇനി ഒരു ഷെർലക് ഹോംസ്; മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറെന്ന ലേബലിലാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി ഒരുക്കുന്ന ചിത്രമെന്ന നിലയിലും, അദ്ദേഹം ആദ്യമായി ചെയ്യുന്ന കോമഡി ത്രില്ലറെന്ന നിലയിലും ചിത്രം റിലീസിന് മുൻപ് തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. മികച്ച ചിത്രങ്ങൾ മലയാളികൾക്ക് മുന്നിൽ എത്തിച്ചിട്ടുള്ള മമ്മൂട്ടി കമ്പനി നിർമ്മിക്കുന്നു എന്നതും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മമ്മൂട്ടി അവതരിപ്പിക്കുന്ന ഡൊമിനിക് എന്ന കഥാപാത്രം, കാണാതായ ഒരു പേഴ്‌സ് തേടി ഇറങ്ങുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കലൂരിന്റെ ഷെർലക് ഹോംസ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന, ഒരു പഴയ പോലീസ് ഉദ്യോഗസ്ഥനാണ് ഡൊമിനിക്. സി ഐ ആയിരുന്ന ഡൊമിനിക്, പോലീസ് ജോലിയിൽ നിന്ന് മാറിയതിന് ശേഷം ഡൊമിനിക് ഡിറ്റക്റ്റീവ് ഏജൻസി എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിക്കുകയും ചെറിയ ചെറിയ കേസുകൾ അന്വേഷിക്കുകയും ചെയ്യുന്നതിനിടയിലാണ്, മാധുരി എന്ന ഡൊമിനിക്കിൻ്റെ വീട്ടുടമസ്ഥയായ കഥാപാത്രം തനിക്ക് ഒരാളുടെ പേഴ്സ് കളഞ്ഞ് കിട്ടിയ സംഭവവുമായി എത്തുന്നത്. ആ കേസ് ഡൊമിനിക്കും അദ്ദേഹത്തിന്റെ സഹായി ആയ വിക്കി എന്ന വിഘ്‌നേഷും കൂടെ അന്വേഷിക്കാൻ ഇറങ്ങുന്നതോടെ ചിത്രത്തിന്റെ ട്രാക്ക് മാറുന്നു. കാണാതായ ആ പേഴ്‌സ് അവരെ കൊണ്ടെത്തിക്കുന്നത് തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങി സങ്കീർണ്ണമായ മറ്റു ചില കേസുകളിലേക്കാണ്. വിക്കി ആയി ഗോകുൽ സുരേഷ് വേഷമിടുമ്പോൾ, മാധുരി ആയി വിജി വെങ്കിടേഷ് ആണ് അഭിനയിക്കുന്നത്.

തന്റെ ആദ്യ മലയാള ചിത്രം തന്നെ, തന്റെ പ്രത്യേക ശൈലിയിൽ പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിക്കുന്ന രീതിയിൽ ഒരുക്കാൻ ഗൗതം മേനോന് സാധിച്ചിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിലും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സമയത്തും ഗൗതം മേനോൻ ശൈലി പുലർത്തിയ അദ്ദേഹം, ഇൻവെസ്റ്റിഗേഷൻ, കോമഡി രംഗങ്ങളിൽ താൻ ഇതുവരെ ചെയ്യാത്ത ശൈലിയിലും കഥ പറയുന്നുണ്ട്. വളരെ സൂക്ഷ്മത പുലർത്തുന്ന മികച്ച തിരക്കഥയാണ് അതിനു അദ്ദേഹത്തെ സഹായിച്ചിട്ടുള്ളത്. പ്രേക്ഷകരെ ചിരിപ്പിക്കുകയും അതേ സമയം ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ചിത്രം പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നീടങ്ങോട്ട് ആകാംഷാഭരിതമായി ആണ് സഞ്ചരിക്കുന്നത്. സിങ്ക് സൗണ്ടിൽ ചിത്രീകരിച്ചത് കൊണ്ട് തന്നെ വളരെ റിയലിസ്റ്റിക് ആയും സ്വാഭാവികമായുമാണ് ചിത്രത്തിലെ സംഭവവികാസങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അരങ്ങേറുന്നതും. രസച്ചരട് പൊട്ടാതെ തന്നെ അന്വേഷണം മുന്നോട്ടു പോകുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ ട്വിസ്റ്റുകളും സരസമയത്തും ലളിതമായതുമായ അവതരണ ശൈലിയുമാണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും ഗംഭീരമായാണ് ഒരുക്കിയിരിക്കുന്നത്.

ഡൊമിനിക് ആയി മമ്മൂട്ടി ഗംഭീര പ്രകടനമാണ് നൽകിയത്. കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും തന്റെ കഴിവിൽ പൂർണ്ണമായും വിശ്വസിക്കുന്ന, സരസനായ ഡൊമിനിക് ആയി മമ്മൂട്ടി സ്‌ക്രീനിൽ ജീവിച്ചു കാണിച്ചു തന്നു. അദ്ദേഹത്തിന്റെ സംഭാഷണങ്ങളും ശരീര ഭാഷയും വളരെ രസകരമായിരുന്നു. ആക്ഷൻ രംഗങ്ങൾ കൊണ്ടും അദ്ദേഹം കയ്യടി നേടുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം തന്നെ ചിത്രത്തിൽ കയ്യടി നേടിയ താരമാണ് വിക്കി ആയി അഭിനയിച്ച ഗോകുൽ സുരേഷ്. അതീവ രസകരമായിരുന്നു ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി. ഇവർക്കൊപ്പം ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട്, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ എന്നിവരാണ് ശ്രദ്ധ നേടിയ മറ്റഭിനേതാക്കൾ. സുഷ്മിത ഭട്ട് ഗംഭീര പ്രകടനമാണ് നന്ദിത എന്ന കഥാപാത്രമായി നടത്തിയത്.

ഛായാഗ്രഹണം നിർവഹിച്ച വിഷ്ണു ആർ ദേവ് റിയലിസ്റ്റിക് ആയ, ത്രില്ലർ മൂഡ് പകരുന്ന ദൃശ്യങ്ങൾ സമ്മാനിച്ചപ്പോൾ, സംഗീതം പകർന്ന ദർബുക ശിവ കഥ പറയുന്നതിനാവശ്യമായ അന്തരീക്ഷം തന്റെ പശ്‌ചാത്തല സംഗീതത്തിലൂടെ സൃഷ്ടിച്ചിട്ടുണ്ട്. ചിത്രത്തിലെ പല പ്രധാന രംഗങ്ങളും ഉയർത്തപ്പെടുന്നത് അദ്ദേഹത്തിന്റെ പശ്‌ചാത്തല സംഗീതത്തിന്റെ മികവിലൂടെയാണ്. എഡിറ്റിംഗ് നിർവഹിച്ച ആന്റണി ചിത്രത്തിന്റെ വേഗത താഴാതെ ശ്രദ്ധിച്ചപ്പോൾ, സുപ്രീം സുന്ദർ, കലൈ കിങ്‌സൺ എന്നിവർ ഒരുക്കിയ സംഘട്ടനവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറുന്നുണ്ട്.

ചുരുക്കി പറഞ്ഞാൽ, പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിക്കുന്ന, ത്രില്ലടിപ്പിക്കുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. ഏറെക്കാലത്തിനു ശേഷമാണ് ഇത്തരമൊരു ചിത്രം മലയാളത്തിലെത്തുന്നത്. അത്കൊണ്ട് തന്നെ പുതുമയും വ്യത്യസ്തതയും നൽകുന്ന ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക, മമ്മൂട്ടി ആരാധകരും, സിനിമാ പ്രേമികൾക്കും ഒരു വിരുന്നു തന്നെയാണ് ഗൗതം വാസുദേവ് മേനോൻ ഒരുക്കിയിരിക്കുന്നത്.

The post മലയാളത്തിനും ഇനി ഒരു ഷെർലക് ഹോംസ്; മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post മലയാളത്തിനും ഇനി ഒരു ഷെർലക് ഹോംസ്; മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/mammoottys-dominic-and-the-ladies-purse-comes-out-as-a-comedy-investigation-thriller-review-is-here/feed/ 0
അമ്പരപ്പിക്കുന്ന ആക്ഷൻ ഇതിഹാസം; മാർക്കോ റിവ്യൂ വായിക്കാം https://onlookersmedia.com/reviews/legend-of-brutal-violence-marco-review-is-here/ https://onlookersmedia.com/reviews/legend-of-brutal-violence-marco-review-is-here/#respond Fri, 20 Dec 2024 12:00:29 +0000 https://onlookersmedia.com/?p=51748 ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ മാർക്കോ. ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ഹനീഫ് അദനിയാണ് ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അബ്രഹാമിന്റെ സന്തതികൾ എന്ന മമ്മൂട്ടി- ഷാജി പാടൂർ ചിത്രം രചിച്ചതും ഹനീഫ് ആണ്. അതുപോലെ നിവിൻ പോളി നായകനായ മിഖായേൽ, രാമചന്ദ്ര ബോസ് ആൻഡ് കോ എന്നീ ചിത്രങ്ങളും ഹനീഫ് അദനി സംവിധാനം […]

The post അമ്പരപ്പിക്കുന്ന ആക്ഷൻ ഇതിഹാസം; മാർക്കോ റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post അമ്പരപ്പിക്കുന്ന ആക്ഷൻ ഇതിഹാസം; മാർക്കോ റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ മാർക്കോ. ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ഹനീഫ് അദനിയാണ് ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അബ്രഹാമിന്റെ സന്തതികൾ എന്ന മമ്മൂട്ടി- ഷാജി പാടൂർ ചിത്രം രചിച്ചതും ഹനീഫ് ആണ്. അതുപോലെ നിവിൻ പോളി നായകനായ മിഖായേൽ, രാമചന്ദ്ര ബോസ് ആൻഡ് കോ എന്നീ ചിത്രങ്ങളും ഹനീഫ് അദനി സംവിധാനം ചെയ്തിരുന്നു. ത്രില്ലെർ ചിത്രങ്ങൾ ചെയ്യുന്നതിൽ മാസ്റ്റർ ആയ ഹനീഫ് ഇത്തവണ ആക്ഷൻ ത്രില്ലറുമായാണ് എത്തിയിരിക്കുന്നത്. ക്യൂബ്സ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഹനീഫ് ഒരുക്കിയ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത് മാർക്കോ എന്ന വില്ലൻ കഥാപാത്രത്തെയായിരുന്നു. ആ കഥാപാത്രത്തെ നായകനാക്കിയാണ് ഹനീഫ് മാർക്കോ ഒരുക്കിയിരിക്കുന്നത്. ജോർജ് അടാട്ട് ഫാമിലിയിൽ നടക്കുന്ന ഒരു കൊലപാതകവും അതിന് പ്രതികാരം ചെയ്യാൻ ഈ കുടുംബത്തിലെ ദത്ത് പുത്രനായ മാർക്കോ എത്തുന്നതും ചെയ്യുന്നിടത്ത് നിന്നാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്.

പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന രീതിയിലാണ് ഈ ആക്ഷൻ ത്രില്ലർ ഹനീഫ് അദനിയെന്ന സംവിധായകൻ ഒരുക്കിയിരിക്കുന്നത്. രചയിതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും ഹനീഫ് പുലർത്തിയ കയ്യടക്കമാണ് ഈ സിനിമയുടെ മികവിന്റെ ഏറ്റവും വലിയ കാരണമെന്ന് നമ്മുക്ക് അടിവരയിട്ടു പറയാൻ സാധിക്കും. അത്ര ഗംഭീരമായ രീതിയിൽ സാങ്കേതികപരമായും കഥാപരമായും ഈ ചിത്രത്തെ പ്രേക്ഷക സമക്ഷം അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

മലയാള സിനിമ എന്നല്ല, ഒരുപക്ഷെ ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള അത്രയും വയലന്റ് ആയ ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. യുവപ്രേക്ഷകരുടെ ഹൃദയങ്ങളെ ത്രസിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹം ആക്ഷൻ ഒരുക്കിയിരിക്കുന്നതെന്ന് പറഞ്ഞേ പറ്റു. കഥാപാത്രങ്ങൾക്ക് വ്യക്തമായ ഐഡന്റിറ്റി നൽകാനും കഥാസന്ദർഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകരുടെ ഹൃദയങ്ങളിലെത്തിക്കാനും സംവിധായകന്റെ കയ്യടക്കത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിനന്ദിക്കപ്പെടേണ്ട കാര്യം തന്നെയാണ്. തുടങ്ങുന്ന നിമിഷം മുതൽ അവസാന നിമിഷം വരെ ആകാംഷയും ആവേശവും നിലനിർത്തി മുന്നോട്ടു പോയ ചിത്രം മാസ്സ് രംഗങ്ങളാലും കിടിലൻ ഡയലോഗുകൾ കൊണ്ടും സമ്പന്നമാണ്. വളരെ സ്റ്റൈലിഷ് ആയാണ് ഹനീഫ് അദനി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വൈകാരിക മുഹൂർത്തങ്ങൾക്കും ഈ ചിത്രത്തിൽ ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. ചിത്രത്തിൻ്റെ അവസാന 30 മിനിറ്റിൽ ഉള്ള ആക്ഷൻ, വയലൻസ് രംഗങ്ങൾ മനശക്തി ഉള്ളവർക്ക് മാത്രമേ കണ്ടിരിക്കാൻ സാധിക്കൂ. ഞെട്ടി തരിപ്പിക്കുന്ന രീതിയിലാണ് അത് ഒരുക്കിയിരിക്കുന്നത്.

ഉണ്ണി മുകുന്ദൻ എന്ന നടന്റെ മാസ്സ് അപ്പീൽ തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാക്കി മാറ്റുന്നത് എന്ന് പറയാം. മാർക്കോ ആയി തകർപ്പൻ പ്രകടനമാണ്ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. വളരെ സ്റ്റൈലിഷായും അതേ സമയം തന്നെ തീവ്രതയോടെയും ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉണ്ണി മുകുന്ദൻ എന്ന നടന് കഴിഞ്ഞിട്ടുണ്ട്. പക്കാ മാസ്സ് ആയും സ്റ്റൈലിഷ് ആയുമാണ് ഉണ്ണി ഈ കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്നത്. ഒരുപക്ഷെ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും മികവോടെ ഒരു നായകൻ ആക്ഷൻ രംഗങ്ങളിൽ പെർഫോം ചെയ്ത ചിത്രങ്ങളുടെ കൂട്ടത്തിൽ മാർക്കോയെ ചേർത്ത് വെക്കാം. അത്ര ഗംഭീരമായാണ് ഉണ്ണി മുകന്ദൻ ഈ ചിത്രത്തിൽ സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഉണ്ണി നടത്തിയ ഞെട്ടിക്കുന്ന ശാരീരിക പരിവർത്തനവും കയ്യടി അർഹിക്കുന്നുണ്ട്.

ഉണ്ണി മുകുന്ദൻ കൂടാതെ ഞെട്ടിച്ച മറ്റൊരാൾ ജഗദീഷ് ആണ്. തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തവും തീവ്രവുമായ ടോണി ഐസക് എന്ന നെഗറ്റീവ് വേഷത്തിലാണ് ജഗദീഷ് ഇതിൽ അഭിനയിച്ചത്. ഡയലോഗ് ഡെലിവറി കൊണ്ടും ഭാവങ്ങൾ കൊണ്ടും ജഗദീഷ് പ്രേക്ഷകരെ അമ്പരപ്പിച്ചു കളഞ്ഞിട്ടുണ്ട്. സിദ്ദീഖ്, ആന്സണ് പോൾ, യുക്തി തരേജ, കബീർ ദുഹാൻ സ്റ്റിങ്, ഷാജി ചെൻ, ശ്രീജിത്ത് രവി, സുരേഷ് ചന്ദ്ര മേനോൻ, ദിനേശ് പ്രഭാകർ, രവി ബാബു, അർജുൻ നന്ദകുമാർ, എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും നല്ല രീതിയിൽ തന്നെ വെള്ളിത്തിരയിലെത്തിച്ചു.

ചന്ദ്രു സെൽവരാജ് എന്ന ഛായാഗ്രാഹകൻ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ സാങ്കേതിക മികവിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം ഒരുക്കിയ ദൃശ്യങ്ങളുടെ പങ്കു വളരെ വലുതാണ്. അത് പോലെ തന്നെ കെ ജി എഫിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച രവി ബസ്‌റൂരിന്റെ കിടിലൻ പശ്ചാത്തല സംഗീതവും ഈ സിനിമയുടെ എനർജി ലെവൽ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതിൽ വളരെ വലിയ പങ്കാണ് വഹിച്ചത്. എഡിറ്റിംഗ് നിർവഹിച്ച ഷമീർ മുഹമ്മദ് തന്റെ മികവ് ഒരിക്കൽ കൂടി പുറത്തെടുത്തപ്പോൾ ഈ ചിത്രം ഒരിക്കലും വേഗത കുറഞ്ഞതിന്റെ പേരിൽ മുഷിപ്പ് ഉണ്ടാക്കിയില്ല എന്നതും എടുത്തു പറയണം.

ചുരുക്കി പറയുകയാണെങ്കിൽ സാങ്കേതികമായും അതുപോലെ ഒരു മാസ്സ് ആക്ഷൻ ത്രില്ലർ സിനിമയെന്ന നിലയിലും മികച്ച നിലവാരം പുലർത്തുന്ന ഒരു ചിത്രമാണ് ഹനീഫ് അദനി- ഉണ്ണി മുകുന്ദൻ ടീമിന്റെ മാർക്കോ.യുവ പ്രേക്ഷകരെയും മാസ്സ് ആക്ഷൻ ത്രില്ലറുകളുടെ ആരാധകരെയും ഒരിക്കലും നിരാശരാക്കാത്ത, മലയാള സിനിമ പ്രേക്ഷകർ ഇന്നേ വരെ കാണാത്ത തരത്തിലുള്ള ഒരു ബ്ലഡി വയലന്റ് ആക്ഷൻ ത്രില്ലറാണ് മാർക്കോ. മാസ്സ് ചിത്രങ്ങളുടെ ആരാധകരെ ഈ ചിത്രം കോരിത്തരിപ്പിക്കും എന്നുറപ്പ്.

The post അമ്പരപ്പിക്കുന്ന ആക്ഷൻ ഇതിഹാസം; മാർക്കോ റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post അമ്പരപ്പിക്കുന്ന ആക്ഷൻ ഇതിഹാസം; മാർക്കോ റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/legend-of-brutal-violence-marco-review-is-here/feed/ 0