Interviews - Onlookersmedia https://onlookersmedia.com/category/interviews/ First Entertainment website in Malayalam Sat, 23 Jul 2022 11:32:06 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Interviews - Onlookersmedia https://onlookersmedia.com/category/interviews/ 32 32 54783289 മഹാവീര്യര്‍ സിനിമയെപ്പറ്റി നിരൂപകന്‍ എ.ചന്ദ്രശേഖറോട് സംവിധായകന്‍ എബ്രിഡ് ഷൈന്‍സംസാരിക്കുന്നു https://onlookersmedia.com/interviews/abrid-shine-talks-detail-about-mahveeryar-to-famous-critic-a-chandrashekhar/ https://onlookersmedia.com/interviews/abrid-shine-talks-detail-about-mahveeryar-to-famous-critic-a-chandrashekhar/#respond Sat, 23 Jul 2022 11:32:05 +0000 http://onlookersmedia.com/?p=40868 എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിവിന്‍ പോളിയും കൂട്ടുകാരും ചേര്‍ന്നു നിര്‍മ്മിച്ച മഹാവീര്യര്‍, തീയറ്ററില്‍ സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് ഒരു സാംസ്‌കാരിക ഷോക്ക് നൽകിയിരിക്കുന്നു. കണ്ടുശീലിച്ച സിനിമകളില്‍ നിന്ന് വിഭിന്നമായ ദൃശ്യാനുഭവം. പ്രേക്ഷകനെ വളരെ ബുദ്ധിയുള്ളൊരു കൂട്ടമായി പരിഗണിച്ച് അതീഗഹനവും താത്വികവുമായ പ്രമേയം അതിലളിതമായൊരു കമ്പോള ചട്ടക്കൂട്ടില്‍ ചുരുട്ടി നര്‍മ്മത്തിന്റെ ആവരണത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണ് ഈ സിനിമയില്‍. ചിത്രത്തിന്റെ ഉള്ളടക്കസവിശേഷതകളെപ്പറ്റി തിരക്കഥാകൃത്തും സംവിധായകനുമായ എബ്രിഡ് ഷൈന്‍ സംസാരിക്കുന്നു. ഫാന്റസി സിനിമകള്‍ മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ട്. കാലത്തെ പരസ്പരം […]

The post മഹാവീര്യര്‍ സിനിമയെപ്പറ്റി നിരൂപകന്‍ എ.ചന്ദ്രശേഖറോട് സംവിധായകന്‍ എബ്രിഡ് ഷൈന്‍സംസാരിക്കുന്നു first appeared on Onlookersmedia.

The post മഹാവീര്യര്‍ സിനിമയെപ്പറ്റി നിരൂപകന്‍ എ.ചന്ദ്രശേഖറോട് സംവിധായകന്‍ എബ്രിഡ് ഷൈന്‍സംസാരിക്കുന്നു appeared first on Onlookersmedia.

]]>
എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിവിന്‍ പോളിയും കൂട്ടുകാരും ചേര്‍ന്നു നിര്‍മ്മിച്ച മഹാവീര്യര്‍, തീയറ്ററില്‍ സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് ഒരു സാംസ്‌കാരിക ഷോക്ക് നൽകിയിരിക്കുന്നു. കണ്ടുശീലിച്ച സിനിമകളില്‍ നിന്ന് വിഭിന്നമായ ദൃശ്യാനുഭവം. പ്രേക്ഷകനെ വളരെ ബുദ്ധിയുള്ളൊരു കൂട്ടമായി പരിഗണിച്ച് അതീഗഹനവും താത്വികവുമായ പ്രമേയം അതിലളിതമായൊരു കമ്പോള ചട്ടക്കൂട്ടില്‍ ചുരുട്ടി നര്‍മ്മത്തിന്റെ ആവരണത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണ് ഈ സിനിമയില്‍. ചിത്രത്തിന്റെ ഉള്ളടക്കസവിശേഷതകളെപ്പറ്റി തിരക്കഥാകൃത്തും സംവിധായകനുമായ എബ്രിഡ് ഷൈന്‍ സംസാരിക്കുന്നു.

ഫാന്റസി സിനിമകള്‍ മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ട്. കാലത്തെ പരസ്പരം ഇടകലര്‍ത്തുന്ന നോണ്‍ ലീനിയര്‍ സങ്കേതവും. പക്ഷേ മഹാവീര്യര്‍ വ്യത്യസ്തമാകുന്നത് കാലത്തെ തന്നെ പുതിയൊരു തലത്തില്‍ അവതരിപ്പിച്ചുകൊണ്ടാണല്ലോ?

എബ്രിഡ് ഷൈന്‍: അതേ. ചിത്രത്തില്‍ നിവിന്‍ അവതരിപ്പിക്കുന്ന അപൂര്‍ണാനന്ദന്‍ യഥാര്‍ത്ഥത്തില്‍ കാലമാണ്. ഭൂതത്തെ വന്ന് വര്‍ത്തമാനവുമായി ഇണക്കി ഭാവിയിലേക്കെങ്ങോ അലിഞ്ഞുപോകുന്ന അനന്തമായ അപൂര്‍ണമായ കാലം. മനുഷ്യര്‍ക്കൊപ്പം അവന്റെ വ്യഥകളിലും വ്യാധികളിലും സന്തോഷങ്ങളിലും ഒപ്പം നില്‍ക്കുന്ന സാക്ഷിയാണ് കാലം. വിഗ്രഹങ്ങളെ സൃഷ്ടിക്കുകയും അപഹരിക്കുകയും ചെയ്യുകയും ചെയ്യുന്ന ശക്തി.മനുഷ്യരോട് കളിതമാശപറഞ്ഞും അവരെ ഉത്തേജിപ്പിച്ചും അവര്‍ക്ക് സത്യത്തെ കാണിച്ചുകൊടുക്കാന്‍ ശ്രമിക്കുന്ന കാലം. പക്ഷേ മനുഷ്യര്‍ ഒരിക്കലും കാലത്തിന്റെ ചുവരെഴുത്തുകള്‍ കാണുന്നില്ല. അല്ലെങ്കില്‍ കണ്ടാലും തിരിച്ചറിയുന്നില്ല. കാലത്തെ സമൂഹം കള്ളനായോ കാപട്യക്കാരനായോ ഒക്കെയാണ് കണക്കാക്കുന്നത്. എന്തിന് കാലത്തെ വിചാരണ ചെയ്യാന്‍ വരെ മനുഷ്യരുടെ ഹുങ്ക് പ്രേരിപ്പിക്കുന്നു. ആ വിചാരണയാവട്ടെ പിന്നീട്, അവരെ തന്നെ വിചാരണയ്ക്കു വിധേയമാക്കുന്ന തലത്തിലേക്കാണ് മാറിമറിയുന്നത്. അതാണ് അജ്ഞാനിയായ അല്ലെങ്കില്‍ അല്‍പജ്ഞാനിയായ മനുഷ്യന് മനസിലാവാതെ പോകുന്നത്. എം.മുകുന്ദന്‍ സാറിന്റെ കഥയ്ക്ക് അങ്ങനെ പല തലങ്ങളുണ്ടായിരുന്നു. അദ്ദേഹം വിഭാവനചെയ്ത ആശയങ്ങളെ എങ്ങനെ സ്‌ക്രീനിലെത്തിക്കാം എന്ന ചിന്തയില്‍ നിന്നാണ് ഫിക്ഷനും ഫാന്റസിയും ഹിസ്റ്ററിയും ഒക്കെച്ചേര്‍ന്ന ഒരു രൂപം ഈ സിനിമയ്ക്കായി സ്വീകരിച്ചത്.

കോടതിയുത്തരവു പ്രകാരം ജീവനാംശം അനുവദിക്കപ്പെടുന്ന ദമ്പതികളുടെ കേസില്‍ സമര്‍പ്പിക്കപ്പെട്ട വന്‍ തുകയ്ക്കുള്ള ചില്ലറത്തുട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുന്നൊരു പൊലീസുകാരനുണ്ട് ചിത്രത്തില്‍. നര്‍മ്മം ഉണ്ടാക്കുന്നതിനപ്പുറം ഘടനയില്‍ നിര്‍ണായകമായ സ്ഥാനം നേടിയിട്ടുള്ള ഒരു എപ്പിസോഡാണ് അതെന്നു പറഞ്ഞാല്‍…?

എബ്രിഡ് ഷൈന്‍: തീര്‍ച്ചയായും സത്യമാണത്. ഒരിക്കലും തീരാത്ത എണ്ണലാണത്. അനന്തതയെ ഗണിച്ചെടുക്കാനാവില്ലല്ലോ? ജീവിതത്തില്‍ തന്നെ കണക്കുകൂട്ടലുകള്‍ക്ക് എന്തു പ്രസക്തി? ഒരിക്കലും പൂര്‍ത്തിയാവാത്ത ഒന്നാണ് കണക്കുകൂട്ടല്‍. എല്ലാ ശാസ്ത്രവും ശ്രമിക്കുന്നത് കാലത്തെ എണ്ണിത്തിട്ടപ്പെടുത്തി ഒരു സൂത്രവാക്യത്തില്‍ നിര്‍വചിക്കാനാണ്. കാലമാവട്ടെ അതിനൊന്നും വഴങ്ങാതെ എപ്പോഴും മുന്നോട്ടു തന്നെ ഒഴുകുന്നു. ചിത്രത്തില്‍ ഫാന്റസിയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ഒരു അദൃശ്യമായ അതിരായിക്കൂടിയാണ് ഞാനാ തുട്ടെണ്ണല്‍ എപ്പിസോഡിനെ വിഷ്വലൈസ് ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത്. എണ്ണാമെങ്കില്‍ എണ്ണിക്കോ എന്ന് കാലം മനുഷ്യനു മുന്നില്‍ വയ്ക്കുന്ന വെല്ലുവിളിയാണ് ഈ തുട്ടെണ്ണല്‍.സിനിമയുടെ സ്ട്രക്ച്ചറൽ കോറിലേഷൻ എന്ന് കൂടി പറയാം.

അധികാരത്തെയും നീതിന്യായവ്യവസ്ഥയേയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുതാണ് മഹീവീര്യര്‍ എന്നു പറഞ്ഞാല്‍?

എബ്രിഡ് ഷൈന്‍: സാമൂഹികവിമര്‍ശനത്തിന്റെ കാര്യത്തില്‍ ഏറെക്കുറേ ശരിയാണ്. കാലങ്ങളായി ലോകത്തു നിലനിന്നുപോരുന്ന പലതിനെയും സാഹിത്യവും സിനിമയും എക്കാലത്തും ചെയ്തുവന്നിട്ടുള്ളതുപോലെ ഈ സിനിമയും വിമര്‍ശനവിധേയമാക്കുന്നുണ്ട്. പക്ഷേ നീതിന്യായ വ്യവസ്ഥയേയോ നിയമപാലനത്തെയോ കളിയാക്കുന്നുവെന്നു പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. കാരണം, ചിത്രത്തിലെ കോടതിരംഗങ്ങളുടെ തുടക്കം മാത്രമാണ് ഇന്ത്യ എന്നൊരു യഥാര്‍ത്ഥ ഭൂമികയെ അവതരിപ്പിക്കുന്നത്. അപ്പോള്‍ ചുവരില്‍ മഹാത്മഗാന്ധിയുടെ ചിത്രവുമുണ്ട്. പക്ഷേ, കാലം പതിനേഴാം നൂറ്റാണ്ടില്‍ നിന്നൊരു സംഭവത്തെ സമക്ഷം ഹാജരാക്കുന്നതോടൊപ്പം, അതുവരെയുള്ള കാലഗണന, യാഥാര്‍ത്ഥ്യം, സ്ഥലരാശി എല്ലാം മാറിമറിയുകയാണ്. അവിടെ മഹാത്മാഗാന്ധി ഇല്ല.പിന്നീട് ചിത്രത്തിന്റെ ആഖ്യാനം പോലും കെട്ടുകഥയുടെ തലത്തിലേക്ക് മാറുകയാണ്. അത് അതീന്ദ്രിയമോ അതിഭൗതികമോ ആണ്. അണ്‍റിയലോ സറിയലോ ആണ്. അവിടെ അധികാരികളാരും നമുക്കു സുപരിചിതമായ വ്യവസ്ഥിതിയിലല്ല പ്രവര്‍ത്തിക്കുന്നത്. നമുക്കറിയാവുന്ന ഭരണഘടനയുമല്ല പിന്തുടരുന്നത്. സാങ്കല്‍പികമായൊരു കോടതയിലാണ് ചിത്രപുരി മഹാരാജാവിനെ വിചരാണ ചെയ്യുന്നത്. പക്ഷേ, അന്നു തൊട്ടിന്നോളമുള്ള എല്ലാ ഭരണഘടനകളിലും ലോകത്തെവിടെയും നടന്നിട്ടുള്ള വിചാരണകളുടെ സ്വഭാവം ഏറെക്കുറേ സമാനമാണ്. അതാണ് ചിത്രത്തില്‍ കാണിക്കാന്‍ ശ്രമിച്ചത്. പിന്നെ അധികാരവര്‍ഗത്തിന്റെ കാര്യം. ലോകത്തെവിടെയും ഭരിക്കുന്നവരും അവര്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരും ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഒരുപോലെയാണ്. എക്കാലത്തും അതങ്ങനെതന്നെയായിരുന്നു. ചിത്രത്തില്‍, മഹാരാജാവിന്റെ യഥാര്‍ത്ഥ പ്രശ്‌നത്തിന് കാലം ഇടപെട്ട് ഒരു പരിഹാരം കാണിച്ചുകൊടുക്കുന്നുണ്ട്. പക്ഷേ അതു തിരിച്ചറിയാനുള്ള പ്രാപ്തി മന്ത്രിക്ക് ഇല്ലാതെ പോവുകയാണ്. എന്നാലും എങ്ങനെയാണ് സ്വാമി നായികയെ ദ്രോഹിക്കാതെ കണ്ണീരുണ്ടാക്കയിത് എന്നാണ് അയാള്‍ സ്വന്തം ഭാര്യയോട് ചോദിക്കുന്നത്. നേരിട്ട് കാലം തന്നെ വന്നു കാണിച്ചുകൊടുത്തിട്ടും കാലത്തിന്റെ ചുവരെഴുത്തു വായിക്കാന്‍ സാധിക്കാത്ത അധികാരവര്‍ഗത്തിന്റെ പരിമിതിയാണ് കാണിക്കാന്‍ ശ്രമിച്ചത്.

സമകാലികപ്രസക്തിയുള്ളൊരു സ്ത്രീപക്ഷ സിനിമ കൂടിയാണല്ലോ മഹാവീര്യര്‍. പക്ഷേ അതിലെ വിവസ്ത്രരംഗങ്ങള്‍ കുടുംബപ്രേക്ഷകരെ ഞെട്ടിക്കില്ലേ?

എബ്രിഡ് ഷൈന്‍:മഹാഭാരതത്തിലെ രാജസദസില്‍ പരസ്യമായി വിവസ്ത്രയാക്കപ്പെട്ട ദ്രൗപദി മുതല്‍ ഈക്കാലത്ത് പോക്‌സോ കേസുകളില്‍ കോടതിവിചാരണകളില്‍ വാക്കുകളാല്‍ വിവസ്ത്രയാക്കപ്പെടുന്ന ഇരകള്‍ വരെ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ സമാനമാണ്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ കണ്ണുനീരു കണ്ട് നിര്‍വൃതി കൊള്ളുന്നവരാണ് മിക്ക സമൂഹങ്ങളും. അങ്ങനെ ഒരു കഥാസന്ദര്‍ഭം വന്നപ്പോള്‍ സിനിമാറ്റിക്കായി അതിനെ എങ്ങനെ ആവിഷ്‌കരിക്കാമെന്നു ശ്രമിച്ചുനോക്കിയെന്നേയുള്ളൂ. സ്വാഭാവികമായി അത് സ്ത്രീപക്ഷമായിത്തീരും. എന്നാല്‍ അതിന് നഗ്നതയെ ഒരിക്കലും ഒരു ഉപാധിയായി ഉപയോഗിച്ചിട്ടേയില്ല സിനിമയില്‍. സിനിമ കണ്ടവര്‍ക്കറിയാം, എത്രത്തോളം മാന്യമായിട്ടാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളതെന്ന് വക്കീലന്മാരും പ്രതികളും കാഴ്ചക്കാരുമടങ്ങുന്ന വന്‍ താരനിരയ്ക്കു നടുവിലാണ് അത്തരമൊരു ചിത്രീകരണം എന്നു കൂടി കണക്കിലെടുക്കണേ. സകുടുംബം കാണാന്‍ സാധിക്കാത്ത ഒരു രംഗം പോലും എന്റെ ചിത്രത്തിലുണ്ടാവരുത് എന്നു പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

സ്‌ളാപ്സ്റ്റിക്ക് കോമഡിയുടെ ഒരു ആവരണത്തില്‍ ഒരു തട്ടുപൊളിപ്പന്‍ ചരിത്ര സിനിമയുടെ കടുത്ത ചായക്കൂട്ടുകളുപയോഗിച്ചാണ് മഹാവീര്യറുടെ ആഖ്യാനം. ഇത് കമ്പോളവിജയം ലക്ഷ്യമാക്കിയുള്ളതാണെന്നു പറഞ്ഞാല്‍…?

ഞാൻ സിനിമ എടുക്കുന്നത് തീയറ്ററില്‍ നന്നായി ഓടാന്‍ വേണ്ടിയാണ്. എല്ലാ സംവിധായകരുടെയും ആഗ്രഹമാണത്. കൂടുതല്‍ പേര്‍ വായിക്കണമെന്നല്ലേ ഏതൊരെഴുത്തുകാരനും ആഗ്രഹിക്കുക? മഹാവീര്യർ വലിയ ദാര്‍ശനിക മാനങ്ങളുള്ളതാണ് എം മുകുന്ദന്‍ സാറിന്റെ കഥ. അത് സാധാരണക്കാര്‍ക്ക് ദഹിക്കുംവിധം സിനിമയിലേക്ക് മാറ്റാന്‍ വേണ്ടിയാണ് ഞാന്‍ ഹ്യൂമറിനെ ആശ്രയിച്ചത്. അതുപോലെ തന്നെ കനമുള്ള ഇതിവൃത്തം കൂടുതല്‍ ജനകീയമാക്കാന്‍ വേണ്ടിയാണ് താരങ്ങളെ ഉള്‍പ്പെടുത്തി കൊമ്മേഴ്‌സ്യല്‍ ഫോര്‍മാറ്റില്‍ നിശ്ചയിച്ചത്. ഫോമല്ലല്ലോ കണ്ടന്റ് അല്ലേ പ്രധാനം. കണ്ടന്റ് ഡെലിവര്‍ ചെയ്യാനുള്ള മാര്‍ഗമായിട്ടാണ് ഞാന്‍ ഫോര്‍മാറ്റ് ഇങ്ങനെയാക്കിയത്.

The post മഹാവീര്യര്‍ സിനിമയെപ്പറ്റി നിരൂപകന്‍ എ.ചന്ദ്രശേഖറോട് സംവിധായകന്‍ എബ്രിഡ് ഷൈന്‍സംസാരിക്കുന്നു first appeared on Onlookersmedia.

The post മഹാവീര്യര്‍ സിനിമയെപ്പറ്റി നിരൂപകന്‍ എ.ചന്ദ്രശേഖറോട് സംവിധായകന്‍ എബ്രിഡ് ഷൈന്‍സംസാരിക്കുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/interviews/abrid-shine-talks-detail-about-mahveeryar-to-famous-critic-a-chandrashekhar/feed/ 0 40868
‘ദിലീപേട്ടന്റെ എല്ലാവിധ പിന്തുണയും ഈ സിനിമയ്ക്കു ഉണ്ടായിട്ടുണ്ട്’ ; ഷിബുവിലെ നായകൻ മനസ്സ് തുറക്കുന്നു… https://onlookersmedia.com/interviews/shibu-hero-karthik-ramakrishnan-opens-his-mind/ https://onlookersmedia.com/interviews/shibu-hero-karthik-ramakrishnan-opens-his-mind/#respond Sun, 07 Apr 2019 14:29:53 +0000 http://onlookersmedia.com/?p=18562 പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണൻ  നായക വേഷത്തിൽ എത്തുന്ന ഷിബു എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഒരു കടുത്ത ദിലീപ് ആരാധകന്റെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 32-ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍  എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ നായകനായ പുതുമുഖം കാർത്തിക് ഓൺലൂകേർസ് മീഡിയയോട് മനസ്സ് തുറക്കുകയാണ്. ഷിബു.‘സ്റ്റോറി ഓഫ് നിഷ്ക്കു ‘ ടൈറ്റില് ഒപ്പം വ്യത്യസ്തമായ ക്യാപ്ഷൻ ചിത്രത്തിന്റെ ടൈറ്റിലിനെ കുറിച്ച് […]

The post ‘ദിലീപേട്ടന്റെ എല്ലാവിധ പിന്തുണയും ഈ സിനിമയ്ക്കു ഉണ്ടായിട്ടുണ്ട്’ ; ഷിബുവിലെ നായകൻ മനസ്സ് തുറക്കുന്നു… first appeared on Onlookersmedia.

The post ‘ദിലീപേട്ടന്റെ എല്ലാവിധ പിന്തുണയും ഈ സിനിമയ്ക്കു ഉണ്ടായിട്ടുണ്ട്’ ; ഷിബുവിലെ നായകൻ മനസ്സ് തുറക്കുന്നു… appeared first on Onlookersmedia.

]]>
പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണൻ  നായക വേഷത്തിൽ എത്തുന്ന ഷിബു എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഒരു കടുത്ത ദിലീപ് ആരാധകന്റെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 32-ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍  എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ നായകനായ പുതുമുഖം കാർത്തിക് ഓൺലൂകേർസ് മീഡിയയോട് മനസ്സ് തുറക്കുകയാണ്.

ഷിബു.‘സ്റ്റോറി ഓഫ് നിഷ്ക്കു ‘ ടൈറ്റില് ഒപ്പം വ്യത്യസ്തമായ ക്യാപ്ഷൻ ചിത്രത്തിന്റെ ടൈറ്റിലിനെ കുറിച്ച് ഒന്ന് വിശദമാക്കാമോ..?
പാലക്കാടു ഒരു ഗ്രാമത്തിൽ നിന്നുള്ള ഷിബു എന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ഈ ചിത്രത്തിന്റെ കഥ. വളരെ നിഷ്കളങ്കനായ ഷിബു ജനപ്രിയ നായകൻ ദിലീപേട്ടന്റെ വലിയ ആരാധകൻ ആണ്. ദിലീപേട്ടനെ ഒന്ന് കാണുക, അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ എടുക്കുക എന്നതൊക്കെയാണ് ഷിബുവിന്റെ ലക്‌ഷ്യം. അതിനായി സിനിമ പഠിക്കാൻ എറണാകുളത്തു എത്തുന്ന ഈ യുവാവ് ചെന്ന് ചാടുന്ന ചില പ്രശ്നങ്ങളുടെ വളരെ രസകരമായ ആവിഷ്കാരമാണ് ഷിബു. 

ഇത് ആദ്യ ചിത്രം ആണോ? അതോ ഇതിനു മുൻപ് അഭിനയിച്ചിട്ടുണ്ടോ..?
മറ്റൊരു ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നത്തിന്റെ വക്കിൽ എത്തിയതാണ്. അതിന്റെ പൂജയൊക്കെ നടന്നിരുന്നു. പക്ഷെ അവസാന നിമിഷം അതിന്റെ നിർമ്മാതാവ് മാറുകയും പിനീട് ആ ചിത്രത്തിൽ ജി പി , മിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി വരികയുമാണ് ഉണ്ടായതു. ആ ചിത്രത്തിൽ നായികയായി ആദ്യം നിശ്ചയിച്ച കുട്ടിയാണ് ഇപ്പോൾ അമ്പിളി എന്ന ചിത്രത്തിലെ നായിക. ഞാൻ അതിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു.

സിനിമയിൽ എങ്ങനെ എത്തിപ്പെട്ടു..?
പഠിക്കുന്ന കാലം തൊട്ടുള്ള ഒരാഗ്രഹം ആയിരുന്നു സിനിമ. എന്നാൽ സിനിമാ രംഗത്ത് പരിചയങ്ങളോ നമ്മളെ സഹായിക്കാൻ ഈ രംഗവുമായി ബന്ധപ്പെട്ട ആളുകളോ ഉണ്ടായിരുന്നില്ല. സിനിമ പഠിക്കാൻ എറണാകുളത്തു വന്നു എങ്കിലും ഫീസ് അടക്കാൻ ഉള്ള സാമ്പത്തികം ഇല്ലാത്തതിനാൽ അത് മുടങ്ങി പോയി. ഇടത്തരത്തിലും താഴെ മാത്രം സാമ്പത്തിക സ്ഥിതി ഉള്ള ഒരു കുടുംബമാണ് എന്റേത്. പിന്നീട് ഒരുപാട് പേരെ പോയി കണ്ടു ചാൻസ് ചോദിച്ചു. ഏകദേശം എട്ടു വർഷമായി ശ്രമിച്ചിട്ടാണ് ഇപ്പോൾ അവസരം കിട്ടുന്നത്. നമ്മുടെ കഴിവിൽ വിശ്വസിക്കാൻ ഈ ചിത്രം ഒരുക്കിയ അർജുൻ, ഗോകുൽ എന്നിവർ ഉണ്ടായി എന്നത് ഭാഗ്യമായി കരുതുന്നു.

ഷിബു എന്ന ചിത്രത്തിൽ നിന്ന് പ്രേക്ഷർ പ്രതീഷിക്കണ്ടത് എന്താണ് ? ഒരു കോമഡി ചിത്രമാണോ അതോ റൊമാന്റിക് ചിത്രമാണോ..?
ഷിബുവിൽ പ്രേക്ഷകർക്ക് ഇഷ്ടമാവുന്ന എല്ലാ ഘടകങ്ങളും ഉണ്ട്. വളരെയധികം പ്രേക്ഷകരെ ചിരിപ്പിക്കുന്ന മുഹൂർത്തങ്ങളും റൊമാന്സും എല്ലാം ഇതിലുണ്ട്. അത്‌പോലെ തന്നെ നമ്മൾ ഇപ്പോൾ അധികം മലയാള സിനിമകളിൽ കാണാത്ത അച്ഛൻ- മകൻ  ബന്ധവും ഈ ചിത്രത്തിൽ വളരെ മനോഹരമായി കാണിക്കുന്നുണ്ട്. പ്രേക്ഷകർക്ക് വളരെ റിലാക്സ് ആയിരുന്നു കാണാൻ കഴിയുന്ന ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ ആണിത്. 

സംവിധായകരും നടന്മാരും ആയ അൽത്താഫ് സലിം, ബേസിൽ ജോസെഫ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്ന് കേട്ടിരുന്നു..?
അവർ രണ്ടു പേരും ആദ്യം ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ടായിരുന്നു. കഥ കേട്ട് ഇഷ്ട്ടപെട്ട അവർ രണ്ടു പേരും ഇതിൽ അഭിനയിക്കാൻ തയ്യാറായതുമാണ്. പക്ഷെ കേരളത്തിൽ പ്രളയം നടന്ന സമയത്തു ആയിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ട് നടന്നത്. ആ സമയത്തു അവർക്കു ഷൂട്ടിന് എത്തിച്ചേരാൻ പറ്റാത്ത സാഹചര്യം വരികയും പിന്നീട് അവരുടെ ഡേറ്റുകൾ മാറി പോവുകയും ചെയ്തു. സലിം കുമാർ, ബിജു കുട്ടൻ എന്നിവരും വളരെ രസകരമായ കഥാപാത്രങ്ങൾ ഈ ചിത്രത്തിൽ ചെയ്തിട്ടുണ്ട്. പണ്ടത്തെ പ്രിയദർശൻ ചിത്രങ്ങൾ പോലെയുള്ള ഒരുപാട് രസകരമായ തമാശകൾ അവരുടേതായി ഈ ചിത്രത്തിൽ ഉണ്ട്. നായികയായി അഞ്ചു കുര്യൻ, കൊച്ചു പ്രേമൻ ചേട്ടൻ, ഉണ്ണി  രാജൻ പി ദേവ് , രാജേഷ് ശർമ്മ എന്നിവരും ഈ ചിത്രത്തിൽ ഉണ്ട്.
ചിത്രം  ഇപ്പോൾ കണ്ടു കഴിഞ്ഞപ്പോൾ എന്ത് തോന്നുന്നു..?
ഞാൻ ചിത്രം കണ്ടിരുന്നു. ഈ ചിത്രത്തിന്റെ കഥ ഒരുക്കിയപ്പോൾ മുതൽ ഇതിന്റെ ഒരു ഭാഗം ആകാൻ എനിക്ക് സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോൾ പ്രീവ്യൂ ഷോ കണ്ടപ്പോൾ നല്ല പ്രതീക്ഷ തോന്നുന്നുണ്ട്. നമ്മൾ വിചാരിച്ചതിലും നന്നായി വന്നിട്ടുണ്ട് പടം എന്ന് തോന്നുന്നു. എല്ലാവരുടെയും ഒരുപാട് നാളത്തെ കഷ്ടപ്പാടാണ്. 

സീനിയർ നടന്മാരായുള്ള സലിം ഏട്ടന്റെ കൂടെയുള്ള ആ എക്സ്പീരിയൻസ് എങ്ങനെ ആയിരുന്നു..?
സലിം ഏട്ടൻ ഉണ്ടെന്നു അറിഞ്ഞപ്പോൾ മുതൽ അദ്ദേഹം സെറ്റിൽ എത്തുന്നതിനു ഉള്ള കാത്തിരിപ്പിൽ ആയിരുന്നു. നമ്മൾ സ്‌ക്രീനിൽ മാത്രം കണ്ടിട്ടുള്ള ഒരാളെ നേരിട്ട് കാണുക, അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നതൊക്കെ വലയ അനുഭവം ആയിരുന്നു. സലിം ഏട്ടൻ ആയാലും ബിജു കുട്ടൻ ചേട്ടൻ ആയാലും കൊച്ചു പ്രേമൻ ചേട്ടൻ ആയാലും അവരൊക്കെ ഒരു പുതുമുഖം എന്ന രീതിയിൽ വലിയ പിന്തുണ തന്നെയാണ് തന്നത്. അത്രമാത്രം അവരൊക്കെ സഹായിച്ചിട്ടുണ്ട് ഈ ചിത്രത്തിൽ നമ്മുടെ പ്രകടനം കൂടി നന്നാവാൻ. 

അർജുൻ, ഗോകുൽ എന്നിവരുടെ ടീമിലേക്കു എങ്ങനെ എത്തിപ്പെട്ടു..?
ഇവർ തന്നെയാണ് ഞാൻ ആദ്യം നായകൻ ആവാൻ ഇരുന്ന ചിത്രവും ഒരുക്കിയത്. അന്നെനിക്ക് അതിൽ അഭിനയിക്കാൻ പറ്റാതെ പോയ സംഭവം ഞാൻ പറഞ്ഞല്ലോ. അതിനു ശേഷം സത്യം പറഞ്ഞാൽ എനിക്ക് എന്റെ നാട്ടിൽ പോവാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. എങ്ങനെ എങ്കിലും സിനിമയിൽ നായകനായേ പറ്റു എന്ന ഒരു അവസ്ഥയിൽ ആയിരുന്നു. എന്റെ അവസ്ഥ അവർക്കു നന്നായി മനസ്സിലായത് കൊണ്ടാവും അവർ എനിക്ക് വേണ്ടി ഒരു കഥാപാത്രത്തെ സൃഷ്ടിച്ചത്. നായകനാവാനിരുന്ന ചിത്രത്തിൽ വളരെ ചെറിയ ഒരു വേഷം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പക്ഷെ അന്ന് അവർ തന്ന വാക്കാണ് എനിക്ക് വേണ്ടി ഒരു ചിത്രം ചെയ്യുമെന്ന്. ആ ബന്ധം ആണ് ഈ ചിത്രത്തിലേക്ക് എത്തിച്ചത്. 

ഇത് ഒരു ദിലീപ് ഫാൻസ്‌ മൂവി ആണോ ? ദിലീപ് ആരാധകർക്ക് ഇഷ്ട്ടപെടുന്ന രീതിയിൽ ആണോ ഈ ചിത്രം..?
സാധാരണ നമ്മൾ കണ്ടു പരിചയിച്ച ഒരു ഫാൻസ്‌ മൂവി അല്ല ഷിബു. അങ്ങനെ ഒരു പ്രചരണം സോഷ്യൽ മീഡിയയിൽ വന്നു  പോയതാണ്. ദിലീപ് ഏട്ടനെ ഇഷ്ട്ടപെടുന്ന ഒരാളുടെ കഥ ആണ്. അയാളുടെ ജീവിതമാണ് സിനിമ. പക്ഷെ ദിലീപേട്ടന്റെ വിന്റേജ് സിനിമകൾക്ക് ഒരു ട്രിബ്യുട്ട് കൊടുക്കുന്ന രംഗങ്ങൾ ഈ ചിത്രത്തിൽ ഉണ്ടാകും. ദിലീപ് ആരാധകർക്ക് മാത്രമല്ല, എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ട്ടപെടുന്ന ഒരു രസകരമായ ചിത്രമാകും ഷിബു.

ജീവിതത്തിൽ ശെരിക്കും ദിലീപ് ഫാൻ ആണോ..?
ദിലീപേട്ടൻ , ലാലേട്ടൻ എന്നിവരുടെ കടുത്ത ആരാധകൻ ആണ് ഞാൻ. സിനിമയെ അടുത്തറിഞ്ഞപ്പോൾ മുതൽ ഇവർ രണ്ടു പേരും  എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഈ ചിത്രത്തിലും ദിലീപേട്ടൻ ഫാൻ ആയി അഭിനയിച്ചപ്പോൾ എന്റെ തന്നെ ചില അംശങ്ങൾ ഈ കഥാപാത്രത്തിലും ഉണ്ടല്ലോ എന്ന് തോന്നിയിരുന്നു. അതൊരു ഭാഗ്യമായും കാണുന്നു.

ദിലീപേട്ടൻ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ ഉണ്ടോ ?
ദിലീപേട്ടൻ ഇല്ല.. പക്ഷെ ദിലീപേട്ടന്റെ എല്ലാവിധ പിന്തുണയും ഈ സിനിമയ്ക്കു ഉണ്ടായിട്ടുണ്ട്. ദിലീപേട്ടനോട് ഈ കഥ പറഞ്ഞിട്ടുണ്ട്. ദിലീപേട്ടന് കഥ ഒരുപാട് ഇഷ്ടപ്പെടുകയും ചിത്രത്തിന് എല്ലാവിധ പിന്തുണയും തരുകയും ചെയ്തു. ചിത്രത്തിന്റെ ടീസർ ഒക്കെ ദിലീപേട്ടൻ റിലീസ് ചെയ്തത് അത് കൊണ്ടാണ്. എന്റെ വലിയ ഒരു സ്വപ്നം ആണീ ചിത്രം.  അതുകൊണ്ടു എല്ലാവരുടെയും പിന്തുണ വേണം എന്ന് അഭ്യർത്ഥിക്കുന്നു, കിട്ടുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ചിത്രം കണ്ടിട്ട് പ്രേക്ഷകർ നല്ലതു പറയട്ടെ എന്ന് പ്രാർഥിക്കുന്നു.

The post ‘ദിലീപേട്ടന്റെ എല്ലാവിധ പിന്തുണയും ഈ സിനിമയ്ക്കു ഉണ്ടായിട്ടുണ്ട്’ ; ഷിബുവിലെ നായകൻ മനസ്സ് തുറക്കുന്നു… first appeared on Onlookersmedia.

The post ‘ദിലീപേട്ടന്റെ എല്ലാവിധ പിന്തുണയും ഈ സിനിമയ്ക്കു ഉണ്ടായിട്ടുണ്ട്’ ; ഷിബുവിലെ നായകൻ മനസ്സ് തുറക്കുന്നു… appeared first on Onlookersmedia.

]]>
https://onlookersmedia.com/interviews/shibu-hero-karthik-ramakrishnan-opens-his-mind/feed/ 0 18562
മലയാളത്തിലും തമിഴിലും തെലുങ്കിലും തിളങ്ങിയ ഭവന്‍ ശ്രീകുമാറിന്‍റെ എഡിറ്റിങ് വിശേഷങ്ങളിലൂടെ.. https://onlookersmedia.com/interviews/5719/ https://onlookersmedia.com/interviews/5719/#respond Sat, 16 Sep 2017 14:14:16 +0000 http://onlookersmedia.com/?p=5719 മലയാളത്തിലും തമിഴിലും ഒരുപിടി നല്ല സിനിമകള്‍ ഒരുക്കിയ എഡിറ്ററാണ് ഭവന്‍ ശ്രീകുമാര്‍. നിദ്ര, ആഹാ കല്യാണം തുടങ്ങി ഈ വര്‍ഷം തിയേറ്ററില്‍ എത്തിയിരിക്കുന്ന വർണ്യത്തിൽ ആശങ്ക, വിജയ് സേതുപതി ചിത്രം പുരിയാത്ത പുതിര്‍ വരെ എത്തി നില്‍ക്കുകയാണ് ഭവന്‍ ശ്രീകുമാറിന്‍റെ യാത്ര. തന്‍റെ സിനിമ വിശേഷങ്ങളും എഡിറ്റിങ് മേഖലയെ കുറിച്ചും ഭവന്‍ ശ്രീകുമാര്‍ ഓണ്‍ലുക്കേഴ്സ് മീഡിയയോട് മനസ്സ് തുറക്കുന്നു. പലപ്പോഴും പറയുന്നതാണ് ഒരു സിനിമ ജനിക്കുന്നത് എഡിറ്റിങ് ടേബിളില്‍ നിന്നാണ് എന്ന്‍. ഒരു എഡിറ്ററുടെ കയ്യിലാണ് പലപ്പോഴും […]

The post മലയാളത്തിലും തമിഴിലും തെലുങ്കിലും തിളങ്ങിയ ഭവന്‍ ശ്രീകുമാറിന്‍റെ എഡിറ്റിങ് വിശേഷങ്ങളിലൂടെ.. first appeared on Onlookersmedia.

The post മലയാളത്തിലും തമിഴിലും തെലുങ്കിലും തിളങ്ങിയ ഭവന്‍ ശ്രീകുമാറിന്‍റെ എഡിറ്റിങ് വിശേഷങ്ങളിലൂടെ.. appeared first on Onlookersmedia.

]]>
മലയാളത്തിലും തമിഴിലും ഒരുപിടി നല്ല സിനിമകള്‍ ഒരുക്കിയ എഡിറ്ററാണ് ഭവന്‍ ശ്രീകുമാര്‍. നിദ്ര, ആഹാ കല്യാണം തുടങ്ങി ഈ വര്‍ഷം തിയേറ്ററില്‍ എത്തിയിരിക്കുന്ന വർണ്യത്തിൽ ആശങ്ക, വിജയ് സേതുപതി ചിത്രം പുരിയാത്ത പുതിര്‍ വരെ എത്തി നില്‍ക്കുകയാണ് ഭവന്‍ ശ്രീകുമാറിന്‍റെ യാത്ര. തന്‍റെ സിനിമ വിശേഷങ്ങളും എഡിറ്റിങ് മേഖലയെ കുറിച്ചും ഭവന്‍ ശ്രീകുമാര്‍ ഓണ്‍ലുക്കേഴ്സ് മീഡിയയോട് മനസ്സ് തുറക്കുന്നു.

പലപ്പോഴും പറയുന്നതാണ് ഒരു സിനിമ ജനിക്കുന്നത് എഡിറ്റിങ് ടേബിളില്‍ നിന്നാണ് എന്ന്‍. ഒരു എഡിറ്ററുടെ കയ്യിലാണ് പലപ്പോഴും സിനിമയുടെ ഭാവി വരെ തീരുമാനിക്കുന്നത് എന്ന്‍. എന്താണ് ഒരു എഡിറ്റര്‍ എന്ന നിലയില്‍ താങ്കളുടെ അഭിപ്രായം ?

അതൊരു ടീം വർക് ആണ്. ചിലപോഴൊക്കെ തിരക്കഥയിലെ മികച്ച ചില മാറ്റങ്ങൾ ഉണ്ടാവുന്നത് എഡിറ്റിംഗ് ടേബിളിൽ വെച്ചാണ്. അങ്ങനെയാണെങ്കിൽ എഡിറ്റിംഗ് ടേബിളിൽ വെച്ച് സിനിമ രൂപം കൊണ്ട് തുടങ്ങുന്നു എന്നു പറയാം.

ഡിജിറ്റൽ സംവിധാനം കടന്നുവരുന്നതിന് മുൻപ് ഫിലിം വെട്ടി ഒട്ടിച്ചായിരുന്നു എഡിറ്റിംഗ് സാധ്യമായിരുന്നത് എന്നാൽ ഇന്നൊക്കെ ലൊക്കേഷനിൽ വെച്ച് തന്നെ എഡിറ്റിംഗ് (സ്പോട്ട് എഡിറ്റിങ്) ചെയ്യാനുള്ള സംവിധാനം വരെ ആയി. അങ്ങനെയാണെങ്കിൽ പിന്നീട് എന്തൊക്കെ മാറ്റങ്ങളാണ് എഡിറ്റിംഗ് ടേബിളിൽ വെച്ച് ഉണ്ടാവുന്നത്?

സ്പോട്ട് എഡിറ്റിംഗ് ഇന്നത്തെ കാലത്ത് സിനിമക്ക് കൂടുതൽ ഗുണം ചെയ്യുന്നുണ്ട്. ആവശ്യമായ എന്തെങ്കിലും വേണമെന്നുണ്ടെങ്കിൽ ലോക്കേഷനിൽ വെച്ച് അത് സാധ്യമാക്കാനുള്ള സംവിധാനം സ്പോട്ട് എഡിറ്റിംഗ് സഹായിക്കുന്നുണ്ട്. ആവശ്യമായ ഇന്‍റര്‍കട്ടുകൾ , കന്റിന്യൂറ്റി മിസ്റ്റേക്‌സ്‌ ഒക്കെ സ്പോട് എഡിറ്റിംഗിലൂടെ കണ്ടുപിടിക്കാനും അവ ഷൂട്ട് ചെയ്യാനും സ്പോട് എഡിറ്റിംഗ് ഉപകരിക്കും. ഒരുപാട് കമ്പ്യൂട്ടർ ഗ്രാഫിക്സ് വർക്‌സ് ഉള്ള സിനിമയിൽ അത് വളരെ സഹായകരമാണ് . പിന്നീട് എഡിറ്റിംഗ് ടേബിളിൽ വെച്ച് ചില ഷോട്‌സ് കൂടെ വേണം എന്ന് പറയുന്നതിൽ അർഥമില്ല. അത് ചിലവേറിയ പരിപാടിയാകും.

editor Bavan Sreekumar

പല സിനിമകളിലും ലാഗ് വരുന്നു എന്ന്‍ നിരൂപകരും പ്രേക്ഷകരും അഭിപ്രായപ്പെടാറുള്ളതാണ്. അതിനെ പറ്റി ?

കണ്ടന്‍റ് ഇല്ലായ്മയാണ് ഈ ലാഗ് ആയി തോന്നുന്നത്. നമ്മളെ പിടിച്ച് നിര്‍ത്തുന്ന ഒന്ന്‍ ഉള്ള സിനിമയില്‍ ഒരിക്കലും ലാഗ് തോന്നില്ലല്ലോ. അല്ലെങ്കില്‍ ഒരു സംവിധായകന്‍ അങ്ങനെയായിരിക്കും ആ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആ ലാഗ് നിലനിര്‍ത്താന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടാകും. അതിലൂടെയായിരിക്കും അയാള്‍ കഥ പറഞ്ഞു പോകുന്നത്.

ഒരു എഡിറ്റര്‍ എന്ന നിലയില്‍ മലയാളം തമിഴ് ഇൻഡസ്ട്രികള്‍ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ് ?

മലയാള സിനിമയേക്കാൾ തമിഴ് സിനിമാ ഇൻഡസ്ട്രി കുറച്ച് കൂടെ വലുതാണ്. കമേഷ്യല്‍ സിനിമകൾക്ക് തമിഴിൽ നല്ല മാർക്കറ്റ് ആണ്. മലയാളത്തില്‍ നല്ല കണ്ടന്റ് ബേസ്ഡ് സിനിമകള്‍ക്കാണ് പ്രിയം. തമിഴ് സിനിമകളും ഇപ്പോൾ മാറ്റത്തിന്റെ വഴിയിലാണ്. സിനിമ എന്ത് രീതിയിലുള്ള എഡിറ്റിങ് ആവശ്യപ്പെടുന്നൊ അത് ചെയ്ത് കൊടുക്കുക.

editor Bavan Sreekumar

ഇപ്പോൾ അവസാനമായി വർക് ചെയ്തത് പുരിയാത്ത പുതിർ എന്ന വിജയ് സേതുപതി എന്ന ചിത്രമായിരുന്നല്ലോ. എങ്ങനെയുണ്ടായിരുന്നു അതിന്‍റെ എക്സ്പീരിയൻസ് ?

ഒരു ഇമോഷണൽ ത്രില്ലർ മൂവിയാണ് ചിത്രം. അത് കൊണ്ട് എഡിറ്റിംഗ് ചിത്രത്തെ സംബന്ധിച്ചു വളരെ പ്രാധാന്യമുള്ള ഒന്നായിരുന്നു. ഇമോഷണൽ ഇലമെന്റും ത്രില്ലർ ഇലമെന്റും ചേർന്ന് ഉള്ളതിനാൽ ഒരു പ്രത്യേക പേസ് ആണ് സിനിമയിൽ ഉള്ളത് . വിജയ് സേതുപതിയുടെ പെർഫോമൻസ് ലൂസ് ആക്കാതെ ഇമോഷണൽ സീൻസ് വർക് ചെയ്യുക , സ്പൂണ് ഫീഡിങ് ഇല്ലാതെ ത്രില്ലർ കഥപറയുക എന്നിവ ചലഞ്ചിങ് ആയിരുന്നു. മുൻപ് പറഞ്ഞ പോലെ തിരക്കഥയിൽ നിന്നുമാറി ഒരുപാട് കാര്യങ്ങൾ ഇതിൽ വന്നിട്ടുണ്ട്. ഡയറക്ടർ രഞ്ജിത് ജയകോടിയുടെ പൂർണമായ പിന്തുണ അതിൽ ഉണ്ടായിരുന്നു.

ഏതൊക്കെയാണ് ഇനി വരാനുള്ള സിനിമകൾ ?

പുരിയാത പുതിർ ടീമിന്റെ തന്നെ ഒരു ചിത്രമാരംഭിച്ചു കഴിഞ്ഞു.കൂടാതെ അതിന്റെ തന്നെ തന്നെ അസ്സോസിയേറ്റ് ഡയറക്ടർ ചെയ്യുന്ന ചിത്രമാണ് അടുത്ത തുടങ്ങാൻ പോവുന്നത് . മലയാളത്തിലും ഇനി സിനിമകൾ വരാനുണ്ട്. അതിന്‍റെ ഡിസ്കഷനുകള്‍ നടക്കുകയാണ്.

editor Bavan Sreekumar

സിനിമയെ ആഗ്രഹിച്ച് നല്ലൊരു എഡിറ്ററാവാൻ ശ്രമിക്കുന്ന ഒരുപാട് ചെറുപ്പക്കാർ ഉണ്ട്. അവര്‍ക്ക് ഒരു എഡിറ്റര്‍ എന്ന നിലയില്‍ എന്താണ് ‘ടിപ്സ്’ നല്‍കാന്‍ ഉള്ളത് ?

സിനിമയിലെ മറ്റു മേഖലയിലുള്ളത് പോലെ തന്നെ എഡിറ്റിംഗും കൂടുതൽ ക്രിയേറ്റിവിറ്റി ആവശ്യമുള്ള ഒന്നാണ്. സിനിമയുടെ ടോട്ടാലിറ്റിയിലെ മികവിന് മികച്ച എഡിറ്റിംഗ് അനിവാര്യമാണ്. എഡിറ്റിംഗിലൂടെ കഥ പറയാനുള്ള കഴിവ് ഉണ്ടായിരിക്കണം. ആ കഴിവ് പരിശ്രമങ്ങളിലൂടെ നേടിയെടുക്കുക.

The post മലയാളത്തിലും തമിഴിലും തെലുങ്കിലും തിളങ്ങിയ ഭവന്‍ ശ്രീകുമാറിന്‍റെ എഡിറ്റിങ് വിശേഷങ്ങളിലൂടെ.. first appeared on Onlookersmedia.

The post മലയാളത്തിലും തമിഴിലും തെലുങ്കിലും തിളങ്ങിയ ഭവന്‍ ശ്രീകുമാറിന്‍റെ എഡിറ്റിങ് വിശേഷങ്ങളിലൂടെ.. appeared first on Onlookersmedia.

]]>
https://onlookersmedia.com/interviews/5719/feed/ 0 5719