Featured - Onlookersmedia https://onlookersmedia.com/category/featured-2/ First Entertainment website in Malayalam Sun, 21 Sep 2025 09:45:12 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Featured - Onlookersmedia https://onlookersmedia.com/category/featured-2/ 32 32 54783289 ലോക, തുടരും അടുത്തത് പാതിരാത്രിയുമായി ജേക്സ് ബിജോയ്. നവ്യ നായർ- സൗബിൻ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്. https://onlookersmedia.com/latest-news/t-series-acquires-the-music-rights-of-navya-nair-soubins-film-pathirathri/ https://onlookersmedia.com/latest-news/t-series-acquires-the-music-rights-of-navya-nair-soubins-film-pathirathri/#respond Sun, 21 Sep 2025 09:41:40 +0000 https://onlookersmedia.com/?p=52961 നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി വമ്പൻ മ്യൂസിക് ബാനർ ആയ ടി സീരീസ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം വമ്പൻ തുകക്കാണ് ടി സീരീസ് സ്വന്തമാക്കിയത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ […]

The post ലോക, തുടരും അടുത്തത് പാതിരാത്രിയുമായി ജേക്സ് ബിജോയ്. നവ്യ നായർ- സൗബിൻ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്. first appeared on Onlookersmedia.

The post ലോക, തുടരും അടുത്തത് പാതിരാത്രിയുമായി ജേക്സ് ബിജോയ്. നവ്യ നായർ- സൗബിൻ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്. appeared first on Onlookersmedia.

]]>
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി വമ്പൻ മ്യൂസിക് ബാനർ ആയ ടി സീരീസ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം വമ്പൻ തുകക്കാണ് ടി സീരീസ് സ്വന്തമാക്കിയത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് സൂചന.

നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പോലീസ് കഥാപാത്രങ്ങളായാണ് നവ്യ നായരും സൗബിൻ ഷാഹിറും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഇരുവരെയും പോലീസ് യൂണിഫോമിൽ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലും അവതരിപ്പിച്ചത്. നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ – ശബരി.

The post ലോക, തുടരും അടുത്തത് പാതിരാത്രിയുമായി ജേക്സ് ബിജോയ്. നവ്യ നായർ- സൗബിൻ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്. first appeared on Onlookersmedia.

The post ലോക, തുടരും അടുത്തത് പാതിരാത്രിയുമായി ജേക്സ് ബിജോയ്. നവ്യ നായർ- സൗബിൻ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/t-series-acquires-the-music-rights-of-navya-nair-soubins-film-pathirathri/feed/ 0 52961
മാമാങ്കത്തിന് ഡ്യൂപ്പ് വേണ്ട, ഫൈറ്റ് ഞാന്‍ തന്നെ ചെയ്തോളാമെന്ന് മമ്മൂട്ടി https://onlookersmedia.com/featured-2/mammootty-maamankam-fight-without-dupe/ https://onlookersmedia.com/featured-2/mammootty-maamankam-fight-without-dupe/#respond Thu, 15 Mar 2018 04:17:19 +0000 http://onlookersmedia.com/?p=9270 മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന മാമാങ്കം. ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയ മാമാങ്കത്തിന്‍റെ രണ്ടാം ഘട്ട ചിത്രീകരണത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ കൊച്ചിയില്‍ നടക്കുകയാണ്. വമ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് മാമാങ്കത്തില്‍ ഒരുക്കുന്നത്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫറായ കീച്ച കമ്പക്ടെയാണ് മാമാങ്കത്തിന്‍റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. വിശ്വരൂപം, തുപ്പാക്കി, ആരംഭം, ബില്ല 2, ഭാഗി തുടങ്ങിയ വമ്പന്‍ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ കീച്ച ആദ്യമായി ചെയ്യുന്ന മലയാള സിനിമയാണ് മാമാങ്കം. മാമാങ്കത്തിന്‍റെ ആദ്യ […]

The post മാമാങ്കത്തിന് ഡ്യൂപ്പ് വേണ്ട, ഫൈറ്റ് ഞാന്‍ തന്നെ ചെയ്തോളാമെന്ന് മമ്മൂട്ടി first appeared on Onlookersmedia.

The post മാമാങ്കത്തിന് ഡ്യൂപ്പ് വേണ്ട, ഫൈറ്റ് ഞാന്‍ തന്നെ ചെയ്തോളാമെന്ന് മമ്മൂട്ടി appeared first on Onlookersmedia.

]]>
മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന മാമാങ്കം. ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയ മാമാങ്കത്തിന്‍റെ രണ്ടാം ഘട്ട ചിത്രീകരണത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ കൊച്ചിയില്‍ നടക്കുകയാണ്. വമ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് മാമാങ്കത്തില്‍ ഒരുക്കുന്നത്.

പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫറായ കീച്ച കമ്പക്ടെയാണ് മാമാങ്കത്തിന്‍റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. വിശ്വരൂപം, തുപ്പാക്കി, ആരംഭം, ബില്ല 2, ഭാഗി തുടങ്ങിയ വമ്പന്‍ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ കീച്ച ആദ്യമായി ചെയ്യുന്ന മലയാള സിനിമയാണ് മാമാങ്കം.

മാമാങ്കത്തിന്‍റെ ആദ്യ ഷെഡ്യൂളില്‍ മമ്മൂട്ടിയുടെ സംഘട്ടന രംഗങ്ങളാണ് ഷൂട്ട് ചെയ്തത്. മമ്മൂട്ടി വരും മുന്നേ സാഹസികമായ രംഗങ്ങള്‍ ഡ്യൂപ്പിനെ വെച്ച് സംവിധായകനും ആക്ഷന്‍ ഡയറക്ടറും ചേര്‍ന്ന് ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍ ലൊക്കേഷനില്‍ വന്ന മമ്മൂട്ടി ഡ്യൂപ്പിനെ വെച്ച് ഷൂട്ട് ചെയ്യണ്ട താന്‍ തന്നെ ചെയ്തോളാം എന്ന്‍ പറഞ്ഞു ആ ആക്ഷന്‍ രംഗങ്ങള്‍ മുഴുവന്‍ ചെയ്യുകയുണ്ടായി.

മാമാങ്കത്തിലെ അതിസാഹസികമായ രംഗങ്ങള്‍ പോലും ഗംഭീരമായാണ് മമ്മൂട്ടി അവതരിപ്പിച്ചത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഈ പ്രായത്തിലും ഇത്ര ഗംഭീരമായി മമ്മൂട്ടി ആക്ഷന്‍ രംഗങ്ങള്‍ അവതരിപ്പിക്കുന്നത് കണ്ട് ആക്ഷന്‍ ഡയറക്ടര്‍ പോലും അമ്പരന്ന് പോയത്രേ.

കാവ്യ ഫിലിംസിന്‍റെ ബാനറില്‍ വേണു കുന്നംപള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. നവാഗത സംവിധായകനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍റെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു സജീവ് പിളൈ.

മമ്മൂട്ടിയെ കൂടാതെ ധ്രുവന്‍ (ക്യൂന്‍ ഫെയിം), നീരജ് മാധവ് തുടങ്ങിയ യുവതാരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

The post മാമാങ്കത്തിന് ഡ്യൂപ്പ് വേണ്ട, ഫൈറ്റ് ഞാന്‍ തന്നെ ചെയ്തോളാമെന്ന് മമ്മൂട്ടി first appeared on Onlookersmedia.

The post മാമാങ്കത്തിന് ഡ്യൂപ്പ് വേണ്ട, ഫൈറ്റ് ഞാന്‍ തന്നെ ചെയ്തോളാമെന്ന് മമ്മൂട്ടി appeared first on Onlookersmedia.

]]>
https://onlookersmedia.com/featured-2/mammootty-maamankam-fight-without-dupe/feed/ 0 9270
പ്രഭാസിന്‍റെ പുതിയ ചിത്രത്തിൽ മോഹൻലാലും.. https://onlookersmedia.com/latest-news/mohanlal-in-prabhas-saaho/ https://onlookersmedia.com/latest-news/mohanlal-in-prabhas-saaho/#respond Wed, 30 Aug 2017 10:54:27 +0000 http://onlookersmedia.com/?p=5062 ബാഹുബലിയുടെ ശ്രദ്ധേയനായ നടൻ പ്രഭാസിന്‍റെ പുതിയ ചിത്രം സാഹോ ഒരുങ്ങുകയാണ്. തെലുങ്കിലും തമിഴിലുമായി ഒരുക്കുന്ന ഈ ചിത്രം മലയാളം, ഹിന്ദി ഭാഷകളിൽ ഡബ്ബ് ചെയ്ത് ഇറക്കുന്നുമുണ്ട്. കേരളത്തിൽ ബാഹുബലി ഉണ്ടാക്കിയ തരംഗം തന്നെയാണ് സാഹോ മലയാളത്തിലും റിലീസ് ചെയ്യിക്കാൻ അവരെ പ്രേരിപ്പിച്ചത്. എന്നാൽ മലയാളികൾക്ക് സാഹോ കാത്തിരിക്കാൻ ഒരു കാരണം കൂടെ ഉണ്ടെന്നാണ് തെലുങ്ക് മാധ്യമങ്ങൾ പറയുന്നത്. മലയാളത്തിന്‍റെ സൂപ്പർ താരം മോഹൻലാൽ സാഹോയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന് തെലുങ്ക് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നു. […]

The post പ്രഭാസിന്‍റെ പുതിയ ചിത്രത്തിൽ മോഹൻലാലും.. first appeared on Onlookersmedia.

The post പ്രഭാസിന്‍റെ പുതിയ ചിത്രത്തിൽ മോഹൻലാലും.. appeared first on Onlookersmedia.

]]>
ബാഹുബലിയുടെ ശ്രദ്ധേയനായ നടൻ പ്രഭാസിന്‍റെ പുതിയ ചിത്രം സാഹോ ഒരുങ്ങുകയാണ്. തെലുങ്കിലും തമിഴിലുമായി ഒരുക്കുന്ന ഈ ചിത്രം മലയാളം, ഹിന്ദി ഭാഷകളിൽ ഡബ്ബ് ചെയ്ത് ഇറക്കുന്നുമുണ്ട്. കേരളത്തിൽ ബാഹുബലി ഉണ്ടാക്കിയ തരംഗം തന്നെയാണ് സാഹോ മലയാളത്തിലും റിലീസ് ചെയ്യിക്കാൻ അവരെ പ്രേരിപ്പിച്ചത്.

എന്നാൽ മലയാളികൾക്ക് സാഹോ കാത്തിരിക്കാൻ ഒരു കാരണം കൂടെ ഉണ്ടെന്നാണ് തെലുങ്ക് മാധ്യമങ്ങൾ പറയുന്നത്. മലയാളത്തിന്‍റെ സൂപ്പർ താരം മോഹൻലാൽ സാഹോയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന് തെലുങ്ക് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നു.

mohanlal ,prabhas, saaho

സുജീത് ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രത്തിൽ ഒരു ചാരന്‍റെ വേഷത്തിലാണ് പ്രഭാസ് എത്തുക. മോഹൻലാലിന്‍റെ വേഷം എന്താണെന്ന് വ്യക്തമല്ലെങ്കിലും പ്രഭാസിന്റേതിന് തുല്ല്യമായ കഥാപാത്രമായിരിക്കും എന്ന് വാർത്തകൾ പറയുന്നു.

ബോളിവുഡ് നായിക ശ്രദ്ധ കപൂറാണ് ചിത്രത്തിൽ നായിക ആകുന്നത്. ശ്രദ്ധ കപൂർ തെന്നിന്ത്യൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് സഹോയിലൂടെ.

ജാക്കി ഷ്റോഫ്, മഹേഷ് മഞ്ജരേക്കർ, ചങ്കി പാണ്ഡെ, നീൽ നിതിൻ മുകേഷ്, അരുൺ വിജയ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായി എത്തുന്നത്.

കഴിഞ്ഞ വർഷമെത്തിയ മനമന്ത (വിസ്മയം), ജനത ഗാരേജ് എന്നീ ചിത്രങ്ങൾ മോഹൻലാലിന് വലിയ ആരാധകരെയാണ് തെലുങ്കിൽ ഉണ്ടാക്കി കൊടുത്തത്. മനമന്തയില്‍ നായക വേഷമായിരുന്നെങ്കില്‍ ജനത ഗാരേജിലെ നായക തുല്യമായ വേഷത്തില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് മോഹന്‍ലാല്‍ നടത്തിയത്.

തുടർന്ന് മന്യം പുലി എന്ന പേരിൽ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുലിമുരുകൻ അവിടെ റിലീസ് ചെയ്തത് വിജയമായത്തോട് കൂടി മോഹൻലാലിന് തെലുങ്കിൽ ഡിമാന്റ് ഏറിയിരിക്കുകയാണ്.

The post പ്രഭാസിന്‍റെ പുതിയ ചിത്രത്തിൽ മോഹൻലാലും.. first appeared on Onlookersmedia.

The post പ്രഭാസിന്‍റെ പുതിയ ചിത്രത്തിൽ മോഹൻലാലും.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mohanlal-in-prabhas-saaho/feed/ 0 5062
ദിലീപ് അറസ്റ്റില്‍ ആകാന്‍ കാരണം ആന്‍റോ ജോസഫിന്‍റെ ആ ഫോണ്‍ കോള്‍ https://onlookersmedia.com/featured-2/dileep-arrest-anto-joseph/ https://onlookersmedia.com/featured-2/dileep-arrest-anto-joseph/#respond Tue, 11 Jul 2017 04:18:59 +0000 http://onlookersmedia.com/?p=3199 കൊച്ചിയില്‍ പ്രശസ്ഥ സിനിമ താരം ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്ത ദിലീപിനെ ഇന്ന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. അറസ്റ്റ് ചെയ്തെങ്കിലും ദിലീപ് ഇതുവരെ കുറ്റം ചെയ്തു എന്നു സമ്മതിച്ചിട്ടില്ല. തന്നെ കള്ളകേസില്‍ കുടുക്കിയതാണ്, സത്യം കാലം തെളിയിക്കും എന്നാണ് താരം അറസ്റ്റിന് ശേഷം പ്രതികരിച്ചത്. തെറ്റ് ചെയ്യാത്തിടത്തോളം ഭയമില്ല എന്നും തന്‍റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിലീപ് ആത്മവിശ്വാസത്തോടെ പറഞ്ഞു. ദിലീപിന്‍റെ അറസ്റ്റിന് കാരണമായ നിര്‍ണ്ണായക തെളിവുകളില്‍ ഒന്ന്‍ നിര്‍മ്മാതാവും വിതരണക്കാരനുമായ ആന്‍റോ ജോസഫിന്‍റെ ഫോണ്‍ കോള്‍ ആയിരുന്നു. […]

The post ദിലീപ് അറസ്റ്റില്‍ ആകാന്‍ കാരണം ആന്‍റോ ജോസഫിന്‍റെ ആ ഫോണ്‍ കോള്‍ first appeared on Onlookersmedia.

The post ദിലീപ് അറസ്റ്റില്‍ ആകാന്‍ കാരണം ആന്‍റോ ജോസഫിന്‍റെ ആ ഫോണ്‍ കോള്‍ appeared first on Onlookersmedia.

]]>
കൊച്ചിയില്‍ പ്രശസ്ഥ സിനിമ താരം ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്ത ദിലീപിനെ ഇന്ന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. അറസ്റ്റ് ചെയ്തെങ്കിലും ദിലീപ് ഇതുവരെ കുറ്റം ചെയ്തു എന്നു സമ്മതിച്ചിട്ടില്ല. തന്നെ കള്ളകേസില്‍ കുടുക്കിയതാണ്, സത്യം കാലം തെളിയിക്കും എന്നാണ് താരം അറസ്റ്റിന് ശേഷം പ്രതികരിച്ചത്. തെറ്റ് ചെയ്യാത്തിടത്തോളം ഭയമില്ല എന്നും തന്‍റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിലീപ് ആത്മവിശ്വാസത്തോടെ പറഞ്ഞു. ദിലീപിന്‍റെ അറസ്റ്റിന് കാരണമായ നിര്‍ണ്ണായക തെളിവുകളില്‍ ഒന്ന്‍ നിര്‍മ്മാതാവും വിതരണക്കാരനുമായ ആന്‍റോ ജോസഫിന്‍റെ ഫോണ്‍ കോള്‍ ആയിരുന്നു. 12 സെക്കന്‍റ് മാത്രം നീണ്ടു നിന്ന ഈ ഫോണ്‍ കോള്‍ ആണ് നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന തെളിയിക്കാന്‍ പോലീസിനെ പ്രധാനമായും സഹായിച്ചത്.

കുടുക്കിയതാണ്, നിരപരാധിത്വം തെളിയിക്കും : ദിലീപ്

നടി ആക്രമിക്കപ്പെട്ട രാത്രി നടന്‍ ലാലിന്‍റെ വീട്ടില്‍ ആദ്യം കാണാന്‍ എത്തിയ വ്യക്തി ആന്‍റോ ജോസഫ് ആണ്. എംഎല്‍എ പിടി തോമസും ആ സമയം ആന്‍റോ ജോസഫിന്‍റെ കൂടെ ഉണ്ടായിരുന്നു. ആന്‍റോ ജോസഫ് ആണ് നടി ആക്രമിക്കപ്പെട്ട വിവരം സിനിമ മേഖലയില്‍ പ്രമുഖരെ വിളിച്ച് അറിയിച്ചത്.

dileep, bhavana, anto joseph, dileep bhavana issue;

ഈ കാര്യം അറിയിക്കാനായി അന്ന് രാത്രി ദിലീപിനെ ആന്‍റോ ജോസഫ് വിളിച്ചെങ്കിലും ദിലീപ് ഫോണ്‍ എടുത്തില്ല. പിറ്റേ ദിവസം രാവിലെ 9.30ന് ദിലീപ് തിരികെ വിളിച്ചപ്പോള്‍ ആന്‍റോ ജോസഫ് കാര്യം പറഞ്ഞു. എന്നാല്‍ തിരിച്ചു ഒന്നും പറയാതെ ദിലീപ് ഫോണ്‍ കട്ട് ചെയ്തു എന്നാണ് ആന്‍റോ ജോസഫ് പോലീസിന് നല്‍കിയ മൊഴി.

ഇത്രയും ഗൌരവമായ ഒരു കാര്യം അറിയുമ്പോള്‍ വെറും 12 സെക്കന്‍റില്‍ ഫോണ്‍ കട്ട് ചെയ്യുമോ എന്ന സംശയത്തില്‍ ആണ് പോലീസ് കേസ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നത്.

The post ദിലീപ് അറസ്റ്റില്‍ ആകാന്‍ കാരണം ആന്‍റോ ജോസഫിന്‍റെ ആ ഫോണ്‍ കോള്‍ first appeared on Onlookersmedia.

The post ദിലീപ് അറസ്റ്റില്‍ ആകാന്‍ കാരണം ആന്‍റോ ജോസഫിന്‍റെ ആ ഫോണ്‍ കോള്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/featured-2/dileep-arrest-anto-joseph/feed/ 0 3199