Collection Reports - Onlookersmedia http://onlookersmedia.com/category/collection-reports/ First Entertainment website in Malayalam Tue, 27 May 2025 18:19:11 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Collection Reports - Onlookersmedia http://onlookersmedia.com/category/collection-reports/ 32 32 54783289 മൂന്ന് ദിവസം കൊണ്ട് 15+ കോടി കളക്ഷൻ; ‘നരിവേട്ട’ ബോക്സ് ഓഫീസ് വേട്ട കുറിച്ചു.. https://onlookersmedia.com/latest-news/15-crore-collection-in-three-days-nariveta-box-office-hit/ https://onlookersmedia.com/latest-news/15-crore-collection-in-three-days-nariveta-box-office-hit/#respond Tue, 27 May 2025 18:19:09 +0000 https://onlookersmedia.com/?p=52618 ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഇപ്പോൾ തിയറ്ററുകളിൽ ട്രെൻഡിങ്ങായി മുന്നേറുകയാണ്. ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആദ്യ മൂന്ന് ദിവസം കൊണ്ട് നരിവേട്ട 15+ കോടിയാണ് ആഗോള ബോക്സ് ഓഫീസിൽ കരസ്ഥമാക്കിയത്. ശക്തമായ ആഘാതം സൃഷ്ടിക്കുന്ന ഇമോഷണൽ ഡ്രാമയാണ് ചിത്രം എന്നും ടൊവിനോ തോമസിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിലുടെ നീളം എന്നുമാണ് ചിത്രത്തെക്കുറിച്ച് വരുന്ന പ്രതികരണങ്ങൾ. ഓരോ ദിവസം കഴിയുംതോറും പ്രേക്ഷകരുടെ തിരക്ക് കൂടുന്നുവെന്നാണ് ബുക്ക് മൈ ഷോയിലെ ട്രെൻഡിങ് […]

The post മൂന്ന് ദിവസം കൊണ്ട് 15+ കോടി കളക്ഷൻ; ‘നരിവേട്ട’ ബോക്സ് ഓഫീസ് വേട്ട കുറിച്ചു.. first appeared on Onlookersmedia.

The post മൂന്ന് ദിവസം കൊണ്ട് 15+ കോടി കളക്ഷൻ; ‘നരിവേട്ട’ ബോക്സ് ഓഫീസ് വേട്ട കുറിച്ചു.. appeared first on Onlookersmedia.

]]>
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഇപ്പോൾ തിയറ്ററുകളിൽ ട്രെൻഡിങ്ങായി മുന്നേറുകയാണ്. ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആദ്യ മൂന്ന് ദിവസം കൊണ്ട് നരിവേട്ട 15+ കോടിയാണ് ആഗോള ബോക്സ് ഓഫീസിൽ കരസ്ഥമാക്കിയത്. ശക്തമായ ആഘാതം സൃഷ്ടിക്കുന്ന ഇമോഷണൽ ഡ്രാമയാണ് ചിത്രം എന്നും ടൊവിനോ തോമസിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിലുടെ നീളം എന്നുമാണ് ചിത്രത്തെക്കുറിച്ച് വരുന്ന പ്രതികരണങ്ങൾ. ഓരോ ദിവസം കഴിയുംതോറും പ്രേക്ഷകരുടെ തിരക്ക് കൂടുന്നുവെന്നാണ് ബുക്ക് മൈ ഷോയിലെ ട്രെൻഡിങ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്.

സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

The post മൂന്ന് ദിവസം കൊണ്ട് 15+ കോടി കളക്ഷൻ; ‘നരിവേട്ട’ ബോക്സ് ഓഫീസ് വേട്ട കുറിച്ചു.. first appeared on Onlookersmedia.

The post മൂന്ന് ദിവസം കൊണ്ട് 15+ കോടി കളക്ഷൻ; ‘നരിവേട്ട’ ബോക്സ് ഓഫീസ് വേട്ട കുറിച്ചു.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/15-crore-collection-in-three-days-nariveta-box-office-hit/feed/ 0 52618
4 ദിവസം കൊണ്ട് 28+ കോടി രേഖപ്പെടുത്തി “രേഖാചിത്രം” https://onlookersmedia.com/latest-news/box-office-triumph-rekhachithram-earns-28-crore-in-4-days/ https://onlookersmedia.com/latest-news/box-office-triumph-rekhachithram-earns-28-crore-in-4-days/#respond Mon, 13 Jan 2025 11:16:18 +0000 https://onlookersmedia.com/?p=52029 2024ലെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ “രേഖാചിത്രം” ജനുവരി ഒൻപതിനാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്. ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചില സര്‍പ്രൈസുകളുമുണ്ട്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്നതില്‍ ആദ്യദിനം തന്നെ വിജയിച്ച ചിത്രം […]

The post 4 ദിവസം കൊണ്ട് 28+ കോടി രേഖപ്പെടുത്തി “രേഖാചിത്രം” first appeared on Onlookersmedia.

The post 4 ദിവസം കൊണ്ട് 28+ കോടി രേഖപ്പെടുത്തി “രേഖാചിത്രം” appeared first on Onlookersmedia.

]]>
2024ലെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ “രേഖാചിത്രം” ജനുവരി ഒൻപതിനാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്. ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചില സര്‍പ്രൈസുകളുമുണ്ട്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്നതില്‍ ആദ്യദിനം തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് നേടുന്നത്. ആദ്യ നാല് ദിവസം കൊണ്ട് 28.3 കോടി രൂപയാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ. 2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തിയ രേഖാചിത്രം ആസിഫ് അലിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഇനിഷ്യലാണ്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്.

രേഖാചിത്രത്തിൽ നായിക വേഷം അനശ്വര രാജനാണ് അവതരിപ്പിച്ചത്.മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവിൽ രേഖാചിത്രം ഏറെ നിരൂപക പ്രശംസയും നേടുന്നുണ്ട്. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘രേഖാചിത്രം’. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

The post 4 ദിവസം കൊണ്ട് 28+ കോടി രേഖപ്പെടുത്തി “രേഖാചിത്രം” first appeared on Onlookersmedia.

The post 4 ദിവസം കൊണ്ട് 28+ കോടി രേഖപ്പെടുത്തി “രേഖാചിത്രം” appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/box-office-triumph-rekhachithram-earns-28-crore-in-4-days/feed/ 0 52029
ബോക്സ് ഓഫീസിൽ 31+കോടി കളക്ഷൻ നേടി “ഐഡന്റിറ്റി”. തെലുങ്ക്, ഹിന്ദി റിലീസ് ഉടൻ https://onlookersmedia.com/latest-news/identity-collects-31-crores-at-the-box-office-telugu-and-hindi-release-soon/ https://onlookersmedia.com/latest-news/identity-collects-31-crores-at-the-box-office-telugu-and-hindi-release-soon/#respond Sat, 11 Jan 2025 17:42:03 +0000 https://onlookersmedia.com/?p=52017 2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം ‘ഐഡന്റിറ്റി’ ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം ‘ഐഡന്റിറ്റി’ മികച്ച അഭിപ്രായങ്ങൾ ഏറ്റുവാങ്ങി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ബോക്സ് ഓഫീസിൽ ഒൻപത് ദിവസം കൊണ്ട് 31.80 കോടി രൂപയാണ് വേൾഡ് വൈഡ് കളക്ഷൻ. ഐഡന്റിറ്റിയുടെ മേക്കിങ്ങിനെയും പ്രൊഡക്ഷൻ ക്വാളിറ്റിയെ കുറിച്ചും പ്രേക്ഷകരും നിരൂപകരും ഏറെ പ്രശംസിക്കുന്നുണ്ട്. മലയാളത്തിൽ ഇന്നേ വരെ […]

The post ബോക്സ് ഓഫീസിൽ 31+കോടി കളക്ഷൻ നേടി “ഐഡന്റിറ്റി”. തെലുങ്ക്, ഹിന്ദി റിലീസ് ഉടൻ first appeared on Onlookersmedia.

The post ബോക്സ് ഓഫീസിൽ 31+കോടി കളക്ഷൻ നേടി “ഐഡന്റിറ്റി”. തെലുങ്ക്, ഹിന്ദി റിലീസ് ഉടൻ appeared first on Onlookersmedia.

]]>
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം ‘ഐഡന്റിറ്റി’ ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം ‘ഐഡന്റിറ്റി’ മികച്ച അഭിപ്രായങ്ങൾ ഏറ്റുവാങ്ങി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ബോക്സ് ഓഫീസിൽ ഒൻപത് ദിവസം കൊണ്ട് 31.80 കോടി രൂപയാണ് വേൾഡ് വൈഡ് കളക്ഷൻ.

ഐഡന്റിറ്റിയുടെ മേക്കിങ്ങിനെയും പ്രൊഡക്ഷൻ ക്വാളിറ്റിയെ കുറിച്ചും പ്രേക്ഷകരും നിരൂപകരും ഏറെ പ്രശംസിക്കുന്നുണ്ട്. മലയാളത്തിൽ ഇന്നേ വരെ കാണാത്ത ടെക്നിക്കൽ ക്വാളിറ്റിയാണ് ചിത്രത്തിലുള്ളത്. തമിഴ് നാട്ടിലും ചിത്രം ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഐഡന്റിറ്റി ഉടൻ റിലീസിനെത്തും. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്ന് നിർമ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തീയേറ്ററുകളിലെത്തിച്ചത്.

പൊലീസ് സ്‍കെച്ച് ആർട്ടിസ്റ്റായ അമ്മയുടെയും പൊലീസ് ഓഫീസറായ അച്ഛന്റെയും വേർപിരിയിലിനാൽ കർക്കശക്കാരൻ അച്ഛന്റെ ശിക്ഷണത്തിൽ വളർന്ന ഹരൺ പെർഫക്ഷന് ഒബ്‍സസീവാണ്. ഹരണിലൂടെ ആരംഭിക്കുന്ന ചിത്രം ദുരൂഹമായൊരു കൊലപാതകത്തിന് സാക്ഷിയാവുന്ന തൃഷയുടെ അലീഷ എന്ന കഥാപാത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്. കേസ് അന്വേക്ഷിക്കാനെത്തിയ അലൻ ജേക്കബും സ്കെച്ച് ആർട്ടിസ്റ്റ് ഹരൺ ശങ്കറുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ആരാണ് കുറ്റവാളി? എന്തായിരുന്നു കൊലയാളിയുടെ ലക്ഷ്യം? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് പ്രേക്ഷകർക്കറിയേണ്ടത്. ഹരണായി ടൊവിനോ തോമസ് നിറഞ്ഞാടിയപ്പോൾ അലൻ ജേക്കബായി വിനയ് റായ് തകർത്തഭിനയിച്ചു. ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ബോളിവുഡ് നടിയായ മന്ദിര ബേദിയാണ് അവതരിപ്പിച്ചത്.

കെട്ടുറപ്പുള്ള തിരക്കഥയും കഥ പറച്ചിലിൽ തിരക്കഥാകൃത്തുകൾ പിൻതുടർന്ന സമീപനവുമാണ് ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നത്. സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചത്. സാങ്കേതികതയിലെ മികവും ചിത്രത്തെ മികച്ചതാക്കുന്നു. അഖിൽ ജോർജിന്റെ ഛായാഗ്രാഹണവും ജേക്ക്‍സ് ബിജോയിയുടെ പശ്ചാത്തല സംഗീതമാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രധാനം ഘടകം. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രം യു/എ സർട്ടിഫിക്കറ്റോടെ 2025 ജനുവരി 2നാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയപ്പോൾ ജിസിസി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: നിതിൻ കുമാർ, പ്രദീപ്‌ മൂലേത്തറ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് മിക്സിങ്: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി, ആർട്ട്‌ ഡയറക്ടർ: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മാലിനി, മേക്കപ്പ്: റോണക്സ് സേവ്യർ, കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കണ്ട്രോളർ: ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ: പ്രധ്വി രാജൻ, വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ്: അനസ് ഖാൻ, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ്: അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

The post ബോക്സ് ഓഫീസിൽ 31+കോടി കളക്ഷൻ നേടി “ഐഡന്റിറ്റി”. തെലുങ്ക്, ഹിന്ദി റിലീസ് ഉടൻ first appeared on Onlookersmedia.

The post ബോക്സ് ഓഫീസിൽ 31+കോടി കളക്ഷൻ നേടി “ഐഡന്റിറ്റി”. തെലുങ്ക്, ഹിന്ദി റിലീസ് ഉടൻ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/identity-collects-31-crores-at-the-box-office-telugu-and-hindi-release-soon/feed/ 0 52017
ടോവിനോ തോമസിന്റെ ‘ഐഡന്റിറ്റി’ ബ്ലോക്ക്ബസ്റ്റർ ത്രില്ലർ; നാല് ദിവസം കൊണ്ട് 23+കോടി കളക്ഷൻ. https://onlookersmedia.com/latest-news/tovino-thomas-blockbuster-thriller-identity-23crore-collection-in-four-days/ https://onlookersmedia.com/latest-news/tovino-thomas-blockbuster-thriller-identity-23crore-collection-in-four-days/#respond Mon, 06 Jan 2025 09:59:53 +0000 https://onlookersmedia.com/?p=51958 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം ‘ഐഡന്റിറ്റി’ ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റി​ഗേഷൻ ക്രൈം ത്രില്ലർ ചിത്രം ‘ഐഡന്റിറ്റി’ മികച്ച അഭിപ്രായങ്ങൾ ഏറ്റുവാങ്ങി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ബോക്സ് ഓഫീസിൽ ഗംഭീര ഇനിഷ്യലാണ് ചിത്രം നേടുന്നത്. നാല് ദിവസം കൊണ്ട് 23.20 കോടി രൂപയാണ് വേൾഡ് വൈഡ് കളക്ഷൻ. ട്വിസ്റ്റ്, സസ്പെൻസ്, സർപ്രൈസ് എന്നിവയാൽ സമ്പന്നമായ ചിത്രം ആദ്യാവസാനം വരെ ത്രില്ലടിപ്പിക്കുന്നുണ്ടെന്നും ഒട്ടും തന്നെ […]

The post ടോവിനോ തോമസിന്റെ ‘ഐഡന്റിറ്റി’ ബ്ലോക്ക്ബസ്റ്റർ ത്രില്ലർ; നാല് ദിവസം കൊണ്ട് 23+കോടി കളക്ഷൻ. first appeared on Onlookersmedia.

The post ടോവിനോ തോമസിന്റെ ‘ഐഡന്റിറ്റി’ ബ്ലോക്ക്ബസ്റ്റർ ത്രില്ലർ; നാല് ദിവസം കൊണ്ട് 23+കോടി കളക്ഷൻ. appeared first on Onlookersmedia.

]]>
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം ‘ഐഡന്റിറ്റി’ ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റി​ഗേഷൻ ക്രൈം ത്രില്ലർ ചിത്രം ‘ഐഡന്റിറ്റി’ മികച്ച അഭിപ്രായങ്ങൾ ഏറ്റുവാങ്ങി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ബോക്സ് ഓഫീസിൽ ഗംഭീര ഇനിഷ്യലാണ് ചിത്രം നേടുന്നത്. നാല് ദിവസം കൊണ്ട് 23.20 കോടി രൂപയാണ് വേൾഡ് വൈഡ് കളക്ഷൻ. ട്വിസ്റ്റ്, സസ്പെൻസ്, സർപ്രൈസ് എന്നിവയാൽ സമ്പന്നമായ ചിത്രം ആദ്യാവസാനം വരെ ത്രില്ലടിപ്പിക്കുന്നുണ്ടെന്നും ഒട്ടും തന്നെ ബോറടിപ്പിക്കുന്നില്ലെന്നുമാണ് സിനിമ കണ്ടവർ പറയുന്നത്. കൂടാതെ ഐഡന്റിറ്റിയുടെ മേക്കിങ്ങിനെയും പ്രൊഡക്ഷൻ ക്വാളിറ്റിയെ കുറിച്ചും പ്രേക്ഷകരും നിരൂപകരും ഏറെ പ്രശംസിക്കുന്നുണ്ട്. മലയാളത്തിൽ ഇന്നേ വരെ കാണാത്ത ടെക്നിക്കൽ ക്വാളിറ്റിയാണ് ചിത്രത്തിലുള്ളത്.

രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്ന് നിർമ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തീയേറ്ററുകളിലെത്തിച്ചത്. ചിത്രത്തിന് തമിഴ് നാട്ടിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും തമിഴ് നാട്ടിൽ കളക്ഷൻ കൂടുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾക്ക് ഗംഭീര കയ്യടിയാണ് ലഭിക്കുന്നത്.

പൊലീസ് സ്‍കെച്ച് ആർട്ടിസ്റ്റായ അമ്മയുടെയും പൊലീസ് ഓഫീസറായ അച്ഛന്റെയും വേർപിരിയിലിനാൽ കർക്കശക്കാരൻ അച്ഛന്റെ ശിക്ഷണത്തിൽ വളർന്ന ഹരൺ പെർഫക്ഷന് ഒബ്‍സസീവാണ്. ഹരണിലൂടെ ആരംഭിക്കുന്ന ചിത്രം ദുരൂഹമായൊരു കൊലപാതകത്തിന് സാക്ഷിയാവുന്ന തൃഷയുടെ അലീഷ എന്ന കഥാപാത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്. കേസ് അന്വേക്ഷിക്കാനെത്തിയ അലൻ ജേക്കബും സ്കെച്ച് ആർട്ടിസ്റ്റ് ഹരൺ ശങ്കറുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ആരാണ് കുറ്റവാളി? എന്തായിരുന്നു കൊലയാളിയുടെ ലക്ഷ്യം? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് പ്രേക്ഷകർക്കറിയേണ്ടത്. ഹരണായി ടൊവിനോ തോമസ് നിറഞ്ഞാടിയപ്പോൾ അലൻ ജേക്കബായി വിനയ് റായ് തകർത്തഭിനയിച്ചു. ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ബോളിവുഡ് നടിയായ മന്ദിര ബേദിയാണ് അവതരിപ്പിച്ചത്.

കെട്ടുറപ്പുള്ള തിരക്കഥയും കഥ പറച്ചിലിൽ തിരക്കഥാകൃത്തുകൾ പിൻതുടർന്ന സമീപനവുമാണ് ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നത്. സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചത്. സാങ്കേതികതയിലെ മികവും ചിത്രത്തെ മികച്ചതാക്കുന്നു. അഖിൽ ജോർജിന്റെ ഛായാഗ്രാഹണവും ജേക്ക്‍സ് ബിജോയിയുടെ പശ്ചാത്തല സംഗീതമാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രധാനം ഘടകം. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ബി​ഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രം യു/എ സർട്ടിഫിക്കറ്റോടെ 2025 ജനുവരി 2നാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയപ്പോൾ ജിസിസി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: നിതിൻ കുമാർ, പ്രദീപ്‌ മൂലേത്തറ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് മിക്സിങ്: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി, ആർട്ട്‌ ഡയറക്ടർ: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മാലിനി, മേക്കപ്പ്: റോണക്സ് സേവ്യർ, കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കണ്ട്രോളർ: ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ: പ്രധ്വി രാജൻ, വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ്: അനസ് ഖാൻ, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ്: അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

The post ടോവിനോ തോമസിന്റെ ‘ഐഡന്റിറ്റി’ ബ്ലോക്ക്ബസ്റ്റർ ത്രില്ലർ; നാല് ദിവസം കൊണ്ട് 23+കോടി കളക്ഷൻ. first appeared on Onlookersmedia.

The post ടോവിനോ തോമസിന്റെ ‘ഐഡന്റിറ്റി’ ബ്ലോക്ക്ബസ്റ്റർ ത്രില്ലർ; നാല് ദിവസം കൊണ്ട് 23+കോടി കളക്ഷൻ. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/tovino-thomas-blockbuster-thriller-identity-23crore-collection-in-four-days/feed/ 0 51958
ആദ്യ വീക്കെൻഡിൽ 750 കോടിയും കടന്ന് പുഷ്പ 2 ; ഇന്ത്യൻ സിനിമ ഭരിച്ച് അല്ലു അർജുൻ https://onlookersmedia.com/latest-news/allu-arjuns-pushpa-2-crossed-750-crores-worldwide-gross-in-just-5-days/ https://onlookersmedia.com/latest-news/allu-arjuns-pushpa-2-crossed-750-crores-worldwide-gross-in-just-5-days/#respond Mon, 09 Dec 2024 06:10:16 +0000 https://onlookersmedia.com/?p=51592 റിലീസ് ചെയ്ത ആദ്യ വീക്കെൻഡ് കഴിയുമ്പോൾ തന്നെ 750 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്സുമായി അല്ലു അർജുൻ നായകനായ പുഷ്പ 2 . ഏറ്റവും വേഗത്തിൽ 750 കോടി രൂപ ആഗോള ഗ്രോസ് നേടുന്ന ഇന്ത്യൻ ചിത്രമായും പുഷ്പ 2 മാറി. ആദ്യ അഞ്ച് ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. മാത്രമല്ല ഒറ്റ ദിവസം ഇന്ത്യയിൽ നിന്ന് മാത്രം 100 കോടിക്ക് മുകളിൽ ഗ്രോസ് നേടുന്ന ആദ്യ ചിത്രമായും പുഷ്പ 2 മാറിയിട്ടുണ്ട്. ചിത്രത്തിന്റെ […]

The post ആദ്യ വീക്കെൻഡിൽ 750 കോടിയും കടന്ന് പുഷ്പ 2 ; ഇന്ത്യൻ സിനിമ ഭരിച്ച് അല്ലു അർജുൻ first appeared on Onlookersmedia.

The post ആദ്യ വീക്കെൻഡിൽ 750 കോടിയും കടന്ന് പുഷ്പ 2 ; ഇന്ത്യൻ സിനിമ ഭരിച്ച് അല്ലു അർജുൻ appeared first on Onlookersmedia.

]]>
റിലീസ് ചെയ്ത ആദ്യ വീക്കെൻഡ് കഴിയുമ്പോൾ തന്നെ 750 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്സുമായി അല്ലു അർജുൻ നായകനായ പുഷ്പ 2 . ഏറ്റവും വേഗത്തിൽ 750 കോടി രൂപ ആഗോള ഗ്രോസ് നേടുന്ന ഇന്ത്യൻ ചിത്രമായും പുഷ്പ 2 മാറി. ആദ്യ അഞ്ച് ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. മാത്രമല്ല ഒറ്റ ദിവസം ഇന്ത്യയിൽ നിന്ന് മാത്രം 100 കോടിക്ക് മുകളിൽ ഗ്രോസ് നേടുന്ന ആദ്യ ചിത്രമായും പുഷ്പ 2 മാറിയിട്ടുണ്ട്.

ചിത്രത്തിന്റെ അഞ്ചാം ദിവസമായ ഞായറാഴ്ച ആയിരുന്നു നൂറു കോടിക്ക് മുകളിൽ ഗ്രോസ് ഇന്ത്യയിൽ നിന്നും സ്വന്തമാക്കിയത്. ഡൊമസ്റ്റിക് മാർക്കറ്റിൽ നിന്നും 585 കോടിക്ക് മുകളിൽ നേടിയ ചിത്രം വിദേശ മാർക്കറ്റിൽ നിന്നും നേടിയത് 165 കോടിക്ക് മുകളിലാണ്. ഏറ്റവും വേഗത്തിൽ ആയിരം കോടി ക്ലബിൽ എത്തുന്ന ഇന്ത്യൻ ചിത്രമായും പുഷ്പ 2 മാറുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.

സുകുമാർ ഒരുക്കിയ ഈ ചിത്രം തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസ് ചെയ്തിരുന്നു. അതിൽ തന്നെ ഹിന്ദി വേർഷൻ ബോളിവുഡിലെ സകല റെക്കോർഡുകളും തകർത്തു കൊണ്ടാണ് കുതിക്കുന്നത്. ബോളിവുഡിലെ ഇൻഡസ്ട്രി ഹിറ്റായി ഈ തെലുങ്ക് ചിത്രത്തിന്റെ ഡബ്ബിങ് പതിപ്പ് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച ഈ ചിത്രത്തിൽ രശ്‌മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.

The post ആദ്യ വീക്കെൻഡിൽ 750 കോടിയും കടന്ന് പുഷ്പ 2 ; ഇന്ത്യൻ സിനിമ ഭരിച്ച് അല്ലു അർജുൻ first appeared on Onlookersmedia.

The post ആദ്യ വീക്കെൻഡിൽ 750 കോടിയും കടന്ന് പുഷ്പ 2 ; ഇന്ത്യൻ സിനിമ ഭരിച്ച് അല്ലു അർജുൻ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/allu-arjuns-pushpa-2-crossed-750-crores-worldwide-gross-in-just-5-days/feed/ 0 51592
100 കോടി കളക്ഷൻ.. മാജിക്ക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയഗാഥയായി 3D ARM https://onlookersmedia.com/latest-news/100-crore-collection-3d-arm-becomes-biggest-box-office-success-story-in-magic-frames-history/ https://onlookersmedia.com/latest-news/100-crore-collection-3d-arm-becomes-biggest-box-office-success-story-in-magic-frames-history/#respond Sun, 29 Sep 2024 16:10:07 +0000 https://onlookersmedia.com/?p=50825 മാജിക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് തേരോട്ടമാണ് 3D A.R.M ലൂടെ മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത് . മലയാളസിനിമയ്ക്ക് പുത്തൻ പാത വെട്ടിത്തുറന്ന മാജിക് ഫ്രെയിംസിന്റെ ആദ്യ 100 കോടി A.R.M 3D ലൂടെ സാധ്യമായി . 17 ദിവസങ്ങൾകൊണ്ടാണ് ചിത്രം ലോകവ്യാപകമായി 100 കോടി കളക്ഷൻ സ്വന്തമാക്കിയത്. റിലീസ് ചെയ്തതിനിപ്പുറവും ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങിലാണ്. ടോവിനോ തോമസിന്റെയും ആദ്യ 100 കോടി ചിത്രമായി A.R.M 3D മാറി.സംവിധാനം ചെയ്ത […]

The post 100 കോടി കളക്ഷൻ.. മാജിക്ക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയഗാഥയായി 3D ARM first appeared on Onlookersmedia.

The post 100 കോടി കളക്ഷൻ.. മാജിക്ക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയഗാഥയായി 3D ARM appeared first on Onlookersmedia.

]]>
മാജിക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് തേരോട്ടമാണ് 3D A.R.M ലൂടെ മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത് . മലയാളസിനിമയ്ക്ക് പുത്തൻ പാത വെട്ടിത്തുറന്ന മാജിക് ഫ്രെയിംസിന്റെ ആദ്യ 100 കോടി A.R.M 3D ലൂടെ സാധ്യമായി . 17 ദിവസങ്ങൾകൊണ്ടാണ് ചിത്രം ലോകവ്യാപകമായി 100 കോടി കളക്ഷൻ സ്വന്തമാക്കിയത്. റിലീസ് ചെയ്തതിനിപ്പുറവും ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങിലാണ്.

ടോവിനോ തോമസിന്റെയും ആദ്യ 100 കോടി ചിത്രമായി A.R.M 3D മാറി.സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ 100 കോടി ക്ലബിൽ എത്തിച്ച ഖ്യാതി ജിതിൻ ലാലിനും നേട്ടമായി. സുജിത്ത് നമ്പ്യാരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

മലയാള സിനിമ പല പ്രതിസന്ധികളിലൂടെയും കടന്നുപോയപ്പോളെല്ലാം ആശ്വാസമായി എത്തിയത് മാജിക് ഫ്രെയിംസിന്റെ ചിത്രങ്ങളായിരുന്നു. A.R.M 3D ലൂടെ വീണ്ടുമൊരു ലിസ്റ്റിൻ സ്റ്റീഫൻ മാജിക് മലയാളസിനിമ സാക്ഷ്യം വഹിക്കുകയാണ്.

പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും ഈ 3D വിസമയം തിയറ്ററുകളിൽ തന്നെ കാണാൻ തീരുമാനിച്ചത് A.R.M ന് ഗുണം ചെയ്തു. നേരത്തെ ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുവെങ്കിലും അതൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചില്ല. നല്ല സിനിമകൾക്ക് പ്രേക്ഷകർ നൽകുന്ന അകമഴിഞ്ഞ പിന്തുണയുടെ ഏറ്റവും വലിയ ഉദാഹരണമാണ് A.R.M 3D യുടെ ഈ വൻവിജയം.

മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം UGM മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ്.

“ഒന്നര വർഷത്തോളം നീണ്ടുനിന്ന പോസ്റ്റ് പ്രൊഡക്ഷനായിരുന്നു A.R.M ന്റേത്. മാജിക് ഫ്രെയിംസ് നിർമ്മിച്ച ഏറ്റവും മുതൽമുടക്കുള്ള ചിത്രത്തി്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാക്കി പ്രേക്ഷകർ തിരിച്ചു നൽകി .ചിത്രം ഇറങ്ങിയതിന് ശേഷം നേരിട്ട പൈറസി വിവാദങ്ങൾക്കിപ്പുറവും അകമഴിഞ്ഞ പിന്തുണയാണ് ലോകമെമ്പാടുമുള്ള സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ നൽകിയത്. ഇത്തരം വലിയ വിജയങ്ങൾ ഇനിയും മികച്ച ചിത്രങ്ങളുമായി ജനങ്ങൾക്ക് മുമ്പിലെത്താൻ ഞങ്ങൾക്ക് പ്രചോദനമാവുമെന്ന് ” ചിത്രത്തിന്റെ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു

തമിഴ് തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത് . ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു.

മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് A.R.Mന്റെ ചായാഗ്രഹണം നിർവഹിച്ചത് .എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌.

കോ പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ – ദീപു പ്രദീപ്‌,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ,

ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു,അഡീഷണൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പി സി,

കൊറിയോഗ്രാഫി- ലളിത ഷോബി,ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ,അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ,അസോസിയേറ്റ് സിനിമട്ടോഗ്രാഫർ – സുദേവ്,കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,കളരി ഗുരുക്കൾ – പി വി ശിവകുമാർ ഗുരുക്കൾ,സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ – ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ – രാജ് എം സയിദ്( റെയ്സ് 3ഡി )കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, കോൺസെപ്റ്റ് ആർട്ടിസ്റ്റ് – കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ – സലിം ലാഹിർ, വി എഫ് എക്സ് – എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് – ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്, ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്,പ്രീവീസ് –

റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോദരൻ,സ്റ്റിൽസ് – ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്സ്,പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.

The post 100 കോടി കളക്ഷൻ.. മാജിക്ക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയഗാഥയായി 3D ARM first appeared on Onlookersmedia.

The post 100 കോടി കളക്ഷൻ.. മാജിക്ക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയഗാഥയായി 3D ARM appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/100-crore-collection-3d-arm-becomes-biggest-box-office-success-story-in-magic-frames-history/feed/ 0 50825
50 കോടി ക്ലബിൽ ആസിഫ് അലിയും; കിഷ്കിന്ധാ കാണ്ഡം ബ്ലോക്ക്ബസ്റ്റർ ഹിറ്റ് https://onlookersmedia.com/latest-news/asif-alis-kishkindha-kaandam-surpassed-50-crore-gross-worldwide/ https://onlookersmedia.com/latest-news/asif-alis-kishkindha-kaandam-surpassed-50-crore-gross-worldwide/#respond Tue, 24 Sep 2024 05:10:17 +0000 https://onlookersmedia.com/?p=50759 ആസിഫ് അലി നായകനായ കിഷ്കിന്ധാ കാണ്ഡം 50 കോടി ക്ലബിൽ. 12 ദിവസം കൊണ്ടാണ് ഈ ചിത്രം ആഗോള തലത്തിൽ 50 കോടി ഗ്രോസ് നേടിയത്. കേരളത്തിൽ നിന്ന് 28 കോടിയോളം നേടിയ ഈ ചിത്രത്തിന് കേരളത്തിന് പുറത്ത് നിന്ന് ലഭിച്ചത് 22 കോടിയോളമാണ്. ആസിഫ് അലിയുടെ കരിയറിലെ ആദ്യത്തെ 50 കോടി ആഗോള ഗ്രോസ് നേടുന്ന ചിത്രം കൂടിയാണിത്. 25 കോടിയോളം ആഗോള ഗ്രോസ് നേടിയ തലവൻ എന്ന ചിത്രത്തെ ഇരട്ടി മാർജിനിൽ മറികടന്നു കൊണ്ടാണ് […]

The post 50 കോടി ക്ലബിൽ ആസിഫ് അലിയും; കിഷ്കിന്ധാ കാണ്ഡം ബ്ലോക്ക്ബസ്റ്റർ ഹിറ്റ് first appeared on Onlookersmedia.

The post 50 കോടി ക്ലബിൽ ആസിഫ് അലിയും; കിഷ്കിന്ധാ കാണ്ഡം ബ്ലോക്ക്ബസ്റ്റർ ഹിറ്റ് appeared first on Onlookersmedia.

]]>
ആസിഫ് അലി നായകനായ കിഷ്കിന്ധാ കാണ്ഡം 50 കോടി ക്ലബിൽ. 12 ദിവസം കൊണ്ടാണ് ഈ ചിത്രം ആഗോള തലത്തിൽ 50 കോടി ഗ്രോസ് നേടിയത്. കേരളത്തിൽ നിന്ന് 28 കോടിയോളം നേടിയ ഈ ചിത്രത്തിന് കേരളത്തിന് പുറത്ത് നിന്ന് ലഭിച്ചത് 22 കോടിയോളമാണ്. ആസിഫ് അലിയുടെ കരിയറിലെ ആദ്യത്തെ 50 കോടി ആഗോള ഗ്രോസ് നേടുന്ന ചിത്രം കൂടിയാണിത്.

25 കോടിയോളം ആഗോള ഗ്രോസ് നേടിയ തലവൻ എന്ന ചിത്രത്തെ ഇരട്ടി മാർജിനിൽ മറികടന്നു കൊണ്ടാണ് കിഷ്കിന്ധാ കാണ്ഡം ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയത്. മോഹൻലാൽ, നിവിൻ പോളി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, സൗബിൻ, നസ്ലെൻ, ടോവിനോ തോമസ് എന്നിവർക്ക് ശേഷം 50 കോടി ക്ലബിലെത്തുന്ന മലയാള നായക നടനാണ് ആസിഫ് അലി.

ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡം എന്ന ഫാമിലി ത്രില്ലർ രചിച്ചത് ബാഹുൽ രമേശാണ് വിജയരാഘവൻ, അപർണ്ണ ബാലമുരളി, ജഗദീഷ്, അശോകൻ, നിഷാൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്. മുജീബ് മജീദ് സംഗീതമൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നത്, രചയിതാവായ ബാഹുൽ രമേശ് തന്നെയാണ്.

The post 50 കോടി ക്ലബിൽ ആസിഫ് അലിയും; കിഷ്കിന്ധാ കാണ്ഡം ബ്ലോക്ക്ബസ്റ്റർ ഹിറ്റ് first appeared on Onlookersmedia.

The post 50 കോടി ക്ലബിൽ ആസിഫ് അലിയും; കിഷ്കിന്ധാ കാണ്ഡം ബ്ലോക്ക്ബസ്റ്റർ ഹിറ്റ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/asif-alis-kishkindha-kaandam-surpassed-50-crore-gross-worldwide/feed/ 0 50759
അജയന്റെ രണ്ടാം മോഷണത്തിന് 87 കോടി ആഗോള ഗ്രോസ്; കണക്ക് പുറത്ത് വിട്ടത് നിർമ്മാതാക്കൾ https://onlookersmedia.com/latest-news/tovino-thomass-ajayante-randam-moshanam-grossed-over-87-crores-worldwide/ https://onlookersmedia.com/latest-news/tovino-thomass-ajayante-randam-moshanam-grossed-over-87-crores-worldwide/#respond Mon, 23 Sep 2024 15:57:54 +0000 https://onlookersmedia.com/?p=50753 ടോവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ത്രീഡി ഫാന്റസി ആക്ഷൻ ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിന്റെ കളക്ഷൻ ഔദ്യോഗികമായി പുറത്ത് വിട്ട് നിർമ്മാതാക്കൾ. ചിത്രത്തിന്റെ നിർമ്മാതാക്കളുടെ കണക്ക് പ്രകാരം, ഈ ചിത്രം ആഗോള ഗ്രോസ് ആയി ഇതുവരെ നേടിയത് 87 കോടി രൂപയാണ്. ടോവിനോ തോമസിന്റെ ഏറ്റവും വലിയ സോളോ ഹിറ്റാണ് ഈ ചിത്രം. ആദ്യമായാണ് ടോവിനോ തോമസ് നായകനായ ഒരു ചിത്രം അൻപത് കോടി ക്ലബിൽ ഇടം പിടിക്കുന്നത്. 47 കോടി നേടിയ തല്ലുമാല […]

The post അജയന്റെ രണ്ടാം മോഷണത്തിന് 87 കോടി ആഗോള ഗ്രോസ്; കണക്ക് പുറത്ത് വിട്ടത് നിർമ്മാതാക്കൾ first appeared on Onlookersmedia.

The post അജയന്റെ രണ്ടാം മോഷണത്തിന് 87 കോടി ആഗോള ഗ്രോസ്; കണക്ക് പുറത്ത് വിട്ടത് നിർമ്മാതാക്കൾ appeared first on Onlookersmedia.

]]>
ടോവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ത്രീഡി ഫാന്റസി ആക്ഷൻ ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിന്റെ കളക്ഷൻ ഔദ്യോഗികമായി പുറത്ത് വിട്ട് നിർമ്മാതാക്കൾ. ചിത്രത്തിന്റെ നിർമ്മാതാക്കളുടെ കണക്ക് പ്രകാരം, ഈ ചിത്രം ആഗോള ഗ്രോസ് ആയി ഇതുവരെ നേടിയത് 87 കോടി രൂപയാണ്. ടോവിനോ തോമസിന്റെ ഏറ്റവും വലിയ സോളോ ഹിറ്റാണ് ഈ ചിത്രം. ആദ്യമായാണ് ടോവിനോ തോമസ് നായകനായ ഒരു ചിത്രം അൻപത് കോടി ക്ലബിൽ ഇടം പിടിക്കുന്നത്.

47 കോടി നേടിയ തല്ലുമാല ആയിരുന്നു ടോവിനോ തോമസിന്റെ ഇതിനു മുൻപുള്ള ഏറ്റവും വലിയ സോളോ ഹിറ്റ്. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചത് സുജിത് നമ്പ്യാർ, ഒരുക്കിയത് നവാഗതനായ ജിതിൻ ലാൽ എന്നിവരാണ്. ടോവിനോ തോമസിന്റെ കരിയറിലെ അൻപതാം ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ഈ ചിത്രത്തിൽ മൂന്നു കഥാപാത്രങ്ങൾക്കാണ് ടോവിനോ ജീവൻ പകർന്നത്.

ഇതിനോടകം ബുക്ക് മൈ ഷോ പ്ലാറ്റ്ഫോം മുഖേന മാത്രം ചിത്രം ബുക്ക് ചെയ്ത് കണ്ടവരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു എന്ന കണക്കുകളും പുറത്ത് വന്നിട്ടുണ്ട്. മിന്നൽ മുരളിയ്ക്കും 2018 നും ശേഷം ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന ടോവിനോ തോമസ് ചിത്രമായും അജയന്റെ രണ്ടാം മോഷണം മാറിയിട്ടുണ്ട്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

The post അജയന്റെ രണ്ടാം മോഷണത്തിന് 87 കോടി ആഗോള ഗ്രോസ്; കണക്ക് പുറത്ത് വിട്ടത് നിർമ്മാതാക്കൾ first appeared on Onlookersmedia.

The post അജയന്റെ രണ്ടാം മോഷണത്തിന് 87 കോടി ആഗോള ഗ്രോസ്; കണക്ക് പുറത്ത് വിട്ടത് നിർമ്മാതാക്കൾ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/tovino-thomass-ajayante-randam-moshanam-grossed-over-87-crores-worldwide/feed/ 0 50753
അഞ്ച് ദിവസങ്ങൾകൊണ്ട് 50 കോടി കളക്ഷൻ; ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ബോക്സ് ഓഫിസ് കൊടുങ്കാറ്റായി A.R.M https://onlookersmedia.com/latest-news/50-crore-collection-in-five-days-a-r-m-took-the-box-office-by-storm-in-theaters-around-the-world/ https://onlookersmedia.com/latest-news/50-crore-collection-in-five-days-a-r-m-took-the-box-office-by-storm-in-theaters-around-the-world/#respond Tue, 17 Sep 2024 17:29:23 +0000 https://onlookersmedia.com/?p=50654 കൊച്ചി : ലോകമെമ്പാടുള്ള തിയറ്ററുകളിൽ 3ഡി വിസ്മയം തീർത്ത് A.R.M വിജയകരമായി പ്രദർശനം തുടരുന്നു… ചിത്രത്തിന് വൻ വരവേൽപ്പാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. 5 ദിവസങ്ങൾകൊണ്ട് 50 കോടിക്ക് മേലെ ലോകമെമ്പാടുനിന്നും കളക്റ്റ് ചെയ്യാൻ A.R.M നായി. തന്റെ സിനിമാജീവിതത്തിൽ ഏറ്റവും വലിയ വിജയചരിത്രം രചിക്കുകയാണ് A.R.M ലൂടെ ടോവിനോ. ഇന്ത്യയിൽ റിലീസായ സ്ഥലങ്ങൾക്ക് പുറമെ വിദേശരാജ്യങ്ങളിൽ നിന്നും ARM ന് ഗംഭീര കളക്ഷനാണ് ലഭിക്കുന്നത്’. ഏറെ നാൾക്ക് ശേഷം മലയാളി പ്രേക്ഷകർക്ക് ലഭിച്ച 3ഡി ചിത്രമെന്ന […]

The post അഞ്ച് ദിവസങ്ങൾകൊണ്ട് 50 കോടി കളക്ഷൻ; ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ബോക്സ് ഓഫിസ് കൊടുങ്കാറ്റായി A.R.M first appeared on Onlookersmedia.

The post അഞ്ച് ദിവസങ്ങൾകൊണ്ട് 50 കോടി കളക്ഷൻ; ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ബോക്സ് ഓഫിസ് കൊടുങ്കാറ്റായി A.R.M appeared first on Onlookersmedia.

]]>
കൊച്ചി : ലോകമെമ്പാടുള്ള തിയറ്ററുകളിൽ 3ഡി വിസ്മയം തീർത്ത് A.R.M വിജയകരമായി പ്രദർശനം തുടരുന്നു… ചിത്രത്തിന് വൻ വരവേൽപ്പാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. 5 ദിവസങ്ങൾകൊണ്ട് 50 കോടിക്ക് മേലെ ലോകമെമ്പാടുനിന്നും കളക്റ്റ് ചെയ്യാൻ A.R.M നായി. തന്റെ സിനിമാജീവിതത്തിൽ ഏറ്റവും വലിയ വിജയചരിത്രം രചിക്കുകയാണ് A.R.M ലൂടെ ടോവിനോ.

ഇന്ത്യയിൽ റിലീസായ സ്ഥലങ്ങൾക്ക് പുറമെ വിദേശരാജ്യങ്ങളിൽ നിന്നും ARM ന് ഗംഭീര കളക്ഷനാണ് ലഭിക്കുന്നത്’. ഏറെ നാൾക്ക് ശേഷം മലയാളി പ്രേക്ഷകർക്ക് ലഭിച്ച 3ഡി ചിത്രമെന്ന നിലയിൽ ഇരുകയ്യും നീട്ടിയാണ് ARM നെ ഈ ഓണകാലത്ത് പ്രേക്ഷകർ വരവേറ്റത് .പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയാണ് A.R.M ബോക്സ് ഓഫീസിൽ വേട്ട തുടരുന്നത്. “ഇത് ലോകോത്തര നിലവാരമുള്ള 3ഡി അനുഭവമെന്നാണ്” ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്

തമിഴ് തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ,, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് A.R.Mന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്‌.

കോ പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ – ദീപു പ്രദീപ്‌,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ, ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു,അഡീഷണൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പി സി

കൊറിയോഗ്രാഫി- ലളിത ഷോബി,ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ,അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ,അസോസിയേറ്റ് സിനിമട്ടോഗ്രാഫർ – സുദേവ്,കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,കളരി ഗുരുക്കൾ – പി വി ശിവകുമാർ ഗുരുക്കൾ,സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ – ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ – രാജ് എം സയിദ്( റെയ്സ് 3ഡി )കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, കോൺസെപ്റ്റ് ആർട്ടിസ്റ്റ് – കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ – സലിം ലാഹിർ, വി എഫ് എക്സ് – എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് – ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്, ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്,പ്രീവീസ് – റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോദരൻ,സ്റ്റിൽസ് – ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്സ്,പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. വാർത്താപ്രചാരണം ബ്രിങ്ഫോർത്ത് മീഡിയ

The post അഞ്ച് ദിവസങ്ങൾകൊണ്ട് 50 കോടി കളക്ഷൻ; ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ബോക്സ് ഓഫിസ് കൊടുങ്കാറ്റായി A.R.M first appeared on Onlookersmedia.

The post അഞ്ച് ദിവസങ്ങൾകൊണ്ട് 50 കോടി കളക്ഷൻ; ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ബോക്സ് ഓഫിസ് കൊടുങ്കാറ്റായി A.R.M appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/50-crore-collection-in-five-days-a-r-m-took-the-box-office-by-storm-in-theaters-around-the-world/feed/ 0 50654
ബോക്സ് ഓഫീസിലും വിജയത്തിന്റെ കിഷ്കിന്ധാ കാണ്ഡം; കളക്ഷൻ റിപ്പോർട്ട് https://onlookersmedia.com/latest-news/asif-alis-kishkindha-kaandam-grossed-over-14-crores-in-5-days/ https://onlookersmedia.com/latest-news/asif-alis-kishkindha-kaandam-grossed-over-14-crores-in-5-days/#respond Tue, 17 Sep 2024 07:52:24 +0000 https://onlookersmedia.com/?p=50651 ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രമായ കിഷ്കിന്ധാ കാണ്ഡം സൂപ്പർ വിജയം നേടി മുന്നേറുന്നു. ഗംഭീര പ്രേക്ഷക പ്രതികരണങ്ങൾക്കൊപ്പം ബോക്സ് ഓഫീസിലും ഓരോ ദിനവും ഗംഭീര പ്രകടനമാണ് ചിത്രം നടത്തുന്നത്. ആദ്യ ദിനം കേരളത്തിൽ നിന്ന് 47 ലക്ഷം രൂപം ഗ്രോസ് നേടിയ ഈ ചിത്രം, രണ്ടാം ദിനം 65 ലക്ഷം, മൂന്നാം ദിനം 1 കോടി 40 ലക്ഷം, നാലാം ദിനം 1 കോടി 80 ലക്ഷം, അഞ്ചാം ദിനം 2 കോടി […]

The post ബോക്സ് ഓഫീസിലും വിജയത്തിന്റെ കിഷ്കിന്ധാ കാണ്ഡം; കളക്ഷൻ റിപ്പോർട്ട് first appeared on Onlookersmedia.

The post ബോക്സ് ഓഫീസിലും വിജയത്തിന്റെ കിഷ്കിന്ധാ കാണ്ഡം; കളക്ഷൻ റിപ്പോർട്ട് appeared first on Onlookersmedia.

]]>
ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രമായ കിഷ്കിന്ധാ കാണ്ഡം സൂപ്പർ വിജയം നേടി മുന്നേറുന്നു. ഗംഭീര പ്രേക്ഷക പ്രതികരണങ്ങൾക്കൊപ്പം ബോക്സ് ഓഫീസിലും ഓരോ ദിനവും ഗംഭീര പ്രകടനമാണ് ചിത്രം നടത്തുന്നത്. ആദ്യ ദിനം കേരളത്തിൽ നിന്ന് 47 ലക്ഷം രൂപം ഗ്രോസ് നേടിയ ഈ ചിത്രം, രണ്ടാം ദിനം 65 ലക്ഷം, മൂന്നാം ദിനം 1 കോടി 40 ലക്ഷം, നാലാം ദിനം 1 കോടി 80 ലക്ഷം, അഞ്ചാം ദിനം 2 കോടി 57 ലക്ഷം എന്നിങ്ങനെയാണ് കളക്ഷൻ നേടിയത്.

ആദ്യ അഞ്ച് ദിനം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 7 കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രം ആഗോള കളക്ഷനായി നേടിയത് 14 കോടിക്ക് മുകളിലാണെന്നാണ് ആദ്യ കണക്കുകൾ പറയുന്നത്. തലവൻ എന്ന ജോസ് ജോയ് ചിത്രത്തിന് ശേഷം, ഈ വർഷത്തെ ആസിഫ് അലിയുടെ ഏറ്റവും വലിയ ഹിറ്റാണ് കിഷ്കിന്ധാ കാണ്ഡം. റിലീസ് ചെയ്ത് ആദ്യ ദിവസത്തേതിനേക്കാൾ സ്‌ക്രീനുകളും ഷോകളും ആറാം ദിവസത്തിൽ ഈ ചിത്രത്തിനുണ്ട് എന്നത്, ഇതിന് ലഭിക്കുന്ന ഗംഭീര സ്വീകരണത്തിന് അടിവരയിടുന്നു.

ബാഹുൽ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ വിജയരാഘവൻ, അപർണ്ണ ബാലമുരളി, ജഗദീഷ്, അശോകൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിച്ചത്. ആസിഫ് അലി, വിജയരാഘവൻ എന്നിവരുടെ അതിഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ഫാമിലി മിസ്റ്ററി ത്രില്ലറായാണ് കിഷ്കിന്ധാ കാണ്ഡം ഒരുക്കിയിരിക്കുന്നത്.

The post ബോക്സ് ഓഫീസിലും വിജയത്തിന്റെ കിഷ്കിന്ധാ കാണ്ഡം; കളക്ഷൻ റിപ്പോർട്ട് first appeared on Onlookersmedia.

The post ബോക്സ് ഓഫീസിലും വിജയത്തിന്റെ കിഷ്കിന്ധാ കാണ്ഡം; കളക്ഷൻ റിപ്പോർട്ട് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/asif-alis-kishkindha-kaandam-grossed-over-14-crores-in-5-days/feed/ 0 50651