Behind The Scenes - Onlookersmedia http://onlookersmedia.com/category/behind-the-scenes/ First Entertainment website in Malayalam Wed, 15 Feb 2023 06:24:58 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Behind The Scenes - Onlookersmedia http://onlookersmedia.com/category/behind-the-scenes/ 32 32 54783289 പത്താനിലെ വിവാദമായ ആ ഗാനം; മേക്കിങ് വീഡിയോ പുറത്ത് https://onlookersmedia.com/behind-the-scenes/making-video-besharam-rang-song-from-shah-rukh-khan-pathaan-out/ https://onlookersmedia.com/behind-the-scenes/making-video-besharam-rang-song-from-shah-rukh-khan-pathaan-out/#respond Wed, 15 Feb 2023 06:24:57 +0000 http://onlookersmedia.com/?p=46159 ദീപിക പദുക്കോണിന്റെ ഗ്ലാമർ പ്രദർശനം കൊണ്ട് സമ്പന്നമായ പത്താനിലെ ബേഷരം രംഗ് എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. അതോടൊപ്പം തന്നെ വലിയ വിവാദവും ഈ ഗാനം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. ഷാരൂഖ് ഖാനും നായികയായ ദീപികയും സ്റ്റൈലിഷായി ആടി പാടുന്ന ഈ ഗാനത്തെ വിവാദത്തിൽ ചാടിച്ചത് ഇതിലെ നായികയുടെ വസ്ത്രത്തിന്റെ നിറമാണ്. ഗാനത്തിന്റെ വരികളുടെ അർഥം ലജ്ജയില്ലാത്ത നിറം എന്നാണെന്നിരിക്കെ, അതിൽ ദീപിക […]

The post പത്താനിലെ വിവാദമായ ആ ഗാനം; മേക്കിങ് വീഡിയോ പുറത്ത് first appeared on Onlookersmedia.

The post പത്താനിലെ വിവാദമായ ആ ഗാനം; മേക്കിങ് വീഡിയോ പുറത്ത് appeared first on Onlookersmedia.

]]>
ദീപിക പദുക്കോണിന്റെ ഗ്ലാമർ പ്രദർശനം കൊണ്ട് സമ്പന്നമായ പത്താനിലെ ബേഷരം രംഗ് എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. അതോടൊപ്പം തന്നെ വലിയ വിവാദവും ഈ ഗാനം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. ഷാരൂഖ് ഖാനും നായികയായ ദീപികയും സ്റ്റൈലിഷായി ആടി പാടുന്ന ഈ ഗാനത്തെ വിവാദത്തിൽ ചാടിച്ചത് ഇതിലെ നായികയുടെ വസ്ത്രത്തിന്റെ നിറമാണ്. ഗാനത്തിന്റെ വരികളുടെ അർഥം ലജ്ജയില്ലാത്ത നിറം എന്നാണെന്നിരിക്കെ, അതിൽ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറം കാവി ആയതാണ് വിവാദമായത്. ആ നിറത്തെ ലജ്ജയില്ലാതെ നിറം എന്ന് വിശേഷിപ്പിച്ചവരുടെ ചിത്രം ബഹിഷ്കരിക്കണം എന്നാവശ്യപ്പെട്ടാണ് വിവാദം കൊഴുത്തത്. പിന്നീട് ഈ ഗാനത്തിൽ ആ വരികൾ വരുന്ന ഭാഗത്തുള്ള കാവി വസ്ത്രത്തിന്റെ നിറം വി എഫ് എക്സ് ഉപയോഗിച്ച് മാറ്റിയാണ് സിനിമ റിലീസ് ചെയ്തത്.

ബേഷരം രംഗ് എന്ന ഈ ഗാനം രചിച്ചത് കുമാറും, ഈ ഗാനത്തിന് ഈണം പകർന്നത് വിശാൽ- ശേഖർ ടീമുമാണ്. ശില്പ റാവു, ക്യാറലിസ മൊണ്ടെയ്‌റോ, വിശാൽ, ശേഖർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചത്. വാർ എന്ന സൂപ്പർ മെഗാഹിറ്റ് ഹൃത്വിക് റോഷൻ- ടൈഗർ ഷെറോഫ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കിയ പത്താൻ നിർമ്മിച്ചത് യാഷ് രാജ് ഫിലിംസ് ആണ്. ഇപ്പോൾ ആഗോള ബോക്സ് ഓഫീസിൽ നിന്നും ആയിരം കോടി നേടുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാവാനുള്ള കുതിപ്പിലാണ് പത്താൻ. സൂപ്പർ താരം ജോൺ അബ്രഹാം വില്ലൻ വേഷം ചെയ്തിരിക്കുന്ന പത്താനിൽ, തന്റെ സൂപ്പർഹിറ്റ് സ്പൈ കഥാപാത്രമായ ടൈഗർ ആയി മെഗാസ്റ്റാർ സൽമാൻ ഖാൻ അതിഥി വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.

The post പത്താനിലെ വിവാദമായ ആ ഗാനം; മേക്കിങ് വീഡിയോ പുറത്ത് first appeared on Onlookersmedia.

The post പത്താനിലെ വിവാദമായ ആ ഗാനം; മേക്കിങ് വീഡിയോ പുറത്ത് appeared first on Onlookersmedia.

]]>
https://onlookersmedia.com/behind-the-scenes/making-video-besharam-rang-song-from-shah-rukh-khan-pathaan-out/feed/ 0 46159
ക്രിസ്റ്റഫർ നടപ്പിലാക്കുന്ന നീതി; മെഗാസ്റ്റാർ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോ കാണാം https://onlookersmedia.com/behind-the-scenes/behind-the-scenes-video-mammoottys-christopher-movie-out/ https://onlookersmedia.com/behind-the-scenes/behind-the-scenes-video-mammoottys-christopher-movie-out/#respond Tue, 14 Feb 2023 09:56:11 +0000 http://onlookersmedia.com/?p=46147 മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫർ ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആർ ഡി ഇല്ല്യൂമിനേഷന്റെ ബാനറിൽ ബി ഉണ്ണികൃഷ്ണൻ നിർമ്മിച്ച് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റഫർ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ഏറ്റവും മികവ് ഇതിന്റെ മേക്കിങ് തന്നെയാണ്. വളരെ സ്റ്റൈലിഷ് […]

The post ക്രിസ്റ്റഫർ നടപ്പിലാക്കുന്ന നീതി; മെഗാസ്റ്റാർ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോ കാണാം first appeared on Onlookersmedia.

The post ക്രിസ്റ്റഫർ നടപ്പിലാക്കുന്ന നീതി; മെഗാസ്റ്റാർ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോ കാണാം appeared first on Onlookersmedia.

]]>
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫർ ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആർ ഡി ഇല്ല്യൂമിനേഷന്റെ ബാനറിൽ ബി ഉണ്ണികൃഷ്ണൻ നിർമ്മിച്ച് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റഫർ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ഏറ്റവും മികവ് ഇതിന്റെ മേക്കിങ് തന്നെയാണ്. വളരെ സ്റ്റൈലിഷ് ആയാണ് ബി ഉണ്ണികൃഷ്ണൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക നിലവാരവും വളരെ ഉയർന്നതാണ്. ഫൈസ് സിദ്ദിഖിന്റെ ക്യാമറ വർക്കും ജസ്റ്റിൻ വർഗീസിന്റെ പശ്‌ചാത്തല സംഗീതവും ഇതിന് നൽകിയ മികവ് വളരെ വലുതാണ്.

ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരുപോലെ ആഘോഷിക്കാൻ പാകത്തിന്, ഒരു മാസ്സ് ത്രില്ലർ മൂഡിൽ ഒരുക്കിയ ഇതിന്റെ മറ്റൊരു ഹൈലൈറ്റ് മമ്മൂട്ടിയുടെ സംഘട്ടന രംഗങ്ങളാണ്. അതിഗംഭീരമായാണ് ഈ രംഗങ്ങൾ സംവിധായകൻ ഒരുക്കിയത്. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്ക് എതിരെ കൂടി സംസാരിക്കുന്ന ഈ ചിത്രം വളരെയേറെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും പ്രതിപാദിക്കുന്നുണ്ട്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം മികച്ച രീതിയിലാണ് ഉദയ കൃഷ്ണ എന്ന രചയിതാവ് രചിച്ചിരിക്കുന്നത്. ക്രിസ്റ്റഫർ എന്ന കഥാപാത്രം മുന്നോട്ടു വെക്കുന്ന നീതി പ്രേക്ഷകർ ഏറ്റെടുത്തു എന്നാണ് ഇപ്പോൾ തീയേറ്ററുകളിൽ അനുഭവപ്പെടുന്ന ജനത്തിരക്ക് നമ്മുക്ക് കാണിച്ചു തരുന്നത്. വിനയ് റായ് വില്ലൻ വേഷം ചെയ്ത ക്രിസ്റ്റഫറിൽ അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരും വേഷമിട്ടിട്ടുണ്ട്.

The post ക്രിസ്റ്റഫർ നടപ്പിലാക്കുന്ന നീതി; മെഗാസ്റ്റാർ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോ കാണാം first appeared on Onlookersmedia.

The post ക്രിസ്റ്റഫർ നടപ്പിലാക്കുന്ന നീതി; മെഗാസ്റ്റാർ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/behind-the-scenes/behind-the-scenes-video-mammoottys-christopher-movie-out/feed/ 0 46147
പുത്തൻ റിലീസുകൾക്കിടയിലും പത്തരമാറ്റിന്റെ തിളക്കവുമായി തങ്കം https://onlookersmedia.com/behind-the-scenes/heres-thankam-malayalam-movie-making-video/ https://onlookersmedia.com/behind-the-scenes/heres-thankam-malayalam-movie-making-video/#respond Tue, 07 Feb 2023 06:54:55 +0000 http://onlookersmedia.com/?p=45978 ജനുവരി അവസാന വാരം മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ ചിത്രമാണ് ബിജു മേനോൻ – വിനീത് ശ്രീനിവാസൻ ടീം ഒന്നിച്ചഭിനയിച്ച തങ്കം. പ്രേക്ഷകരും നിരൂപകരും ഏറെ പ്രശംസിച്ച ഈ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സുകളിലാണ് പ്രദർശനം തുടരുന്നത്. മികച്ച ജനപിന്തുണ ഓരോ ദിവസവും നേടിക്കൊണ്ട് തിളക്കമാർന്ന വിജയത്തിലേക്കാണ് തങ്കം കുതിച്ചു കൊണ്ടിരിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ പുതിയതായി റിലീസ് ചെയ്തിട്ടും തങ്കം കാണാൻ തീയേറ്ററുകളിൽ വലിയ പ്രേക്ഷക സമൂഹമാണ് എത്തുന്നത്. യുവാക്കളും കുടുംബ പ്രേക്ഷകരുമെല്ലാം ഒരുപോലെ സ്വീകരിക്കുന്ന ഈ […]

The post പുത്തൻ റിലീസുകൾക്കിടയിലും പത്തരമാറ്റിന്റെ തിളക്കവുമായി തങ്കം first appeared on Onlookersmedia.

The post പുത്തൻ റിലീസുകൾക്കിടയിലും പത്തരമാറ്റിന്റെ തിളക്കവുമായി തങ്കം appeared first on Onlookersmedia.

]]>
ജനുവരി അവസാന വാരം മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ ചിത്രമാണ് ബിജു മേനോൻ – വിനീത് ശ്രീനിവാസൻ ടീം ഒന്നിച്ചഭിനയിച്ച തങ്കം. പ്രേക്ഷകരും നിരൂപകരും ഏറെ പ്രശംസിച്ച ഈ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സുകളിലാണ് പ്രദർശനം തുടരുന്നത്. മികച്ച ജനപിന്തുണ ഓരോ ദിവസവും നേടിക്കൊണ്ട് തിളക്കമാർന്ന വിജയത്തിലേക്കാണ് തങ്കം കുതിച്ചു കൊണ്ടിരിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ പുതിയതായി റിലീസ് ചെയ്തിട്ടും തങ്കം കാണാൻ തീയേറ്ററുകളിൽ വലിയ പ്രേക്ഷക സമൂഹമാണ് എത്തുന്നത്. യുവാക്കളും കുടുംബ പ്രേക്ഷകരുമെല്ലാം ഒരുപോലെ സ്വീകരിക്കുന്ന ഈ ചിത്രം ഒരു റിയലിസ്റ്റിക് ക്രൈം ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ വിജയം ആഘോഷിച്ചു കൊണ്ട് ഒരു സക്സസ് ടീസർ നേരത്തെ റിലീസ് ചെയ്തിരുന്നു. നവാഗതനായ സഹീദ് അറഫാത് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ശ്യാം പുഷ്കരനാണ്.

ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ നേതൃത്വം നൽകുന്ന ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് തങ്കം. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും അഭിനയിച്ച ഈ ചിത്രത്തിന്റെ ഹൈലൈറ്റ് അഭിനേതാക്കളുടെ പ്രകടനം തന്നെയാണ്. മുത്ത് എന്ന കഥാപാത്രമായി ബിജു മേനോനും, കണ്ണനായി വിനീത് ശ്രീനിവാസനും ജയന്ത് സഖൽക്കർ എന്ന കഥാപാത്രമായി മറാത്തി നടൻ ഗിരീഷ് കുൽക്കർണിയും നടത്തിയ പ്രകടനത്തിന് വമ്പൻ പ്രശംസയാണ് ലഭിക്കുന്നത്. ബിജി ബാല്‍ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഗൗതം ശങ്കറും എഡിറ്റ് ചെയ്തത് കിരൺ ദാസുമാണ്.

The post പുത്തൻ റിലീസുകൾക്കിടയിലും പത്തരമാറ്റിന്റെ തിളക്കവുമായി തങ്കം first appeared on Onlookersmedia.

The post പുത്തൻ റിലീസുകൾക്കിടയിലും പത്തരമാറ്റിന്റെ തിളക്കവുമായി തങ്കം appeared first on Onlookersmedia.

]]>
https://onlookersmedia.com/behind-the-scenes/heres-thankam-malayalam-movie-making-video/feed/ 0 45978
ആ ഗംഭീര സീനുകൾ ഒരുക്കിയതിങ്ങനെ; റോഷാക്ക് ബിഹൈൻഡ് ദി സീൻ വീഡിയോ കാണാം https://onlookersmedia.com/behind-the-scenes/new-behind-the-scenes-video-of-rorschach-movie-out/ https://onlookersmedia.com/behind-the-scenes/new-behind-the-scenes-video-of-rorschach-movie-out/#respond Tue, 18 Oct 2022 04:52:36 +0000 http://onlookersmedia.com/?p=43393 മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ റോഷാക്ക് ഈ വർഷം പ്രേക്ഷകർ സ്വീകരിച്ച ഒരു മലയാള ചിത്രമാണ്. ഒരു സൈക്കോളജിക്കൽ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം അതിന്റെ വ്യത്യസ്തമായ മേക്കിങ് ശൈലി കൊണ്ടാണ് ഏറെ ശ്രദ്ധ നേടിയത്. അതോടൊപ്പം തന്നെ മമ്മൂട്ടിയും ബിന്ദു പണിക്കരും ഉൾപ്പെടെയുള്ളവരുടെ അഭിനയ മികവും ഈ ചിത്രത്തിന് കയ്യടി ലഭിക്കുന്നതിൽ നിർണ്ണായകമായി മാറി. ഏതായാലും മലയാള സിനിമാ പ്രേക്ഷകർ ഇന്ന് വരെ കാണാത്ത ഒരു സിനിമാനുഭവം സമ്മാനിച്ച റോഷാക്കിന്റെ ഒരു […]

The post ആ ഗംഭീര സീനുകൾ ഒരുക്കിയതിങ്ങനെ; റോഷാക്ക് ബിഹൈൻഡ് ദി സീൻ വീഡിയോ കാണാം first appeared on Onlookersmedia.

The post ആ ഗംഭീര സീനുകൾ ഒരുക്കിയതിങ്ങനെ; റോഷാക്ക് ബിഹൈൻഡ് ദി സീൻ വീഡിയോ കാണാം appeared first on Onlookersmedia.

]]>
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ റോഷാക്ക് ഈ വർഷം പ്രേക്ഷകർ സ്വീകരിച്ച ഒരു മലയാള ചിത്രമാണ്. ഒരു സൈക്കോളജിക്കൽ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം അതിന്റെ വ്യത്യസ്തമായ മേക്കിങ് ശൈലി കൊണ്ടാണ് ഏറെ ശ്രദ്ധ നേടിയത്. അതോടൊപ്പം തന്നെ മമ്മൂട്ടിയും ബിന്ദു പണിക്കരും ഉൾപ്പെടെയുള്ളവരുടെ അഭിനയ മികവും ഈ ചിത്രത്തിന് കയ്യടി ലഭിക്കുന്നതിൽ നിർണ്ണായകമായി മാറി. ഏതായാലും മലയാള സിനിമാ പ്രേക്ഷകർ ഇന്ന് വരെ കാണാത്ത ഒരു സിനിമാനുഭവം സമ്മാനിച്ച റോഷാക്കിന്റെ ഒരു പുതിയ ബിഹൈൻഡ് ദി സീൻ വീഡിയോ കൂടി ഇപ്പോൾ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. ഇതിനു മുൻപ് വന്ന വീഡിയോ, ഒരു സംഘട്ടന രംഗത്തിന്റെ മേക്കിങ് ആണ് നമ്മുടെ മുന്നിലെത്തിച്ചത്. അപകടകരമായ ആ രംഗത്തിന്റെ മേക്കിങ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ വന്ന പുതിയ വീഡിയോയിൽ ഈ ചിത്രത്തിലെ മറ്റ് ചില നിർണ്ണായക രംഗങ്ങളുടെ മേക്കിങ് ആണ് കാണിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ഇവിടെ വിതരണം ചെയ്ത ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദൻ, ക്യാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസ് എന്നിവരാണ്.

ആസിഫ് അലിയെ നായകനാക്കി കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്തു കൊണ്ടരങ്ങേറ്റം കുറിച്ച നിസാം ബഷീറാണ് റോഷാക്ക് സംവിധാനം ചെയ്തിരിക്കുന്നത്. തന്റെ മമ്മൂട്ടി കമ്പനി എന്ന സിനിമാ നിർമ്മാണ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, സഞ്ജു ശിവറാം, കോട്ടയം നസീർ, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. അഡ്‌വെഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ആസിഫ് അലി ചിത്രങ്ങൾ രചിച്ച സമീർ അബ്ദുൾ ആണ് റോഷാക്കിന്റെ തിരക്കഥ രചിച്ചത്. ഇതിനോടകം മുപ്പത് കോടിയാണ് ഈ ചിത്രം നേടിയ ആഗോള ഗ്രോസ്.

The post ആ ഗംഭീര സീനുകൾ ഒരുക്കിയതിങ്ങനെ; റോഷാക്ക് ബിഹൈൻഡ് ദി സീൻ വീഡിയോ കാണാം first appeared on Onlookersmedia.

The post ആ ഗംഭീര സീനുകൾ ഒരുക്കിയതിങ്ങനെ; റോഷാക്ക് ബിഹൈൻഡ് ദി സീൻ വീഡിയോ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/behind-the-scenes/new-behind-the-scenes-video-of-rorschach-movie-out/feed/ 0 43393
മമ്മൂട്ടിയുടെ തോളിന് മുകളിലൂടെ പറന്ന് പെട്രോള്‍ ബോംബ്; ഇത്രയും റിസ്ക് എടുക്കരുതെന്ന് ആരാധകർ; റോഷാക്ക് മേക്കിങ് വീഡിയോ കാണാം https://onlookersmedia.com/behind-the-scenes/mammoottys-rorschach-stunt-scene-making-video-going-viral-social-media/ https://onlookersmedia.com/behind-the-scenes/mammoottys-rorschach-stunt-scene-making-video-going-viral-social-media/#respond Sat, 15 Oct 2022 04:52:18 +0000 http://onlookersmedia.com/?p=43319 മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് എന്ന ചിത്രം ഇപ്പോൾ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം അഡ്‌വെഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ആസിഫ് അലി ചിത്രങ്ങൾ രചിച്ച സമീർ […]

The post മമ്മൂട്ടിയുടെ തോളിന് മുകളിലൂടെ പറന്ന് പെട്രോള്‍ ബോംബ്; ഇത്രയും റിസ്ക് എടുക്കരുതെന്ന് ആരാധകർ; റോഷാക്ക് മേക്കിങ് വീഡിയോ കാണാം first appeared on Onlookersmedia.

The post മമ്മൂട്ടിയുടെ തോളിന് മുകളിലൂടെ പറന്ന് പെട്രോള്‍ ബോംബ്; ഇത്രയും റിസ്ക് എടുക്കരുതെന്ന് ആരാധകർ; റോഷാക്ക് മേക്കിങ് വീഡിയോ കാണാം appeared first on Onlookersmedia.

]]>
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് എന്ന ചിത്രം ഇപ്പോൾ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം അഡ്‌വെഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ആസിഫ് അലി ചിത്രങ്ങൾ രചിച്ച സമീർ അബ്ദുൾ ആണ് രചിച്ചത്. താൻ പുതുതായി ആരംഭിച്ച മമ്മൂട്ടി കമ്പനി എന്ന സിനിമാ നിർമ്മാണ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ചിത്രമാണ് റോഷാക്ക്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു മേക്കിങ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ലൂക്ക് ആന്റണി എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ വീട്ടില്‍ വെച്ച് നടക്കുന്ന സംഘട്ടന രംഗത്തിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

മമ്മൂട്ടിക്ക് നേരെ പെട്രോള്‍ ബോംബ് വരുന്നതും മമ്മൂട്ടി അതിൽ നിന്ന് ഒഴിഞ്ഞു മാറുന്നതുമാണ് ഈ രംഗം. വീഡിയോ കണ്ട ആരാധകർ മമ്മൂട്ടിയോട് പറയുന്നത് ഇത്രയും റിസ്ക് ഒന്നും എടുക്കരുത് എന്നാണ്. മമ്മൂട്ടിയുടെ സുരക്ഷയിൽ ആരാധകർക്കുള്ള ആശങ്കയാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ കാണിച്ചു തരുന്നത്. ആക്ഷനും സസ്‌പെൻസും മിസ്റ്ററിയും ഡ്രാമയും എല്ലാം കോർത്തിണക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ഇതിനോടകം 25 കോടിയോളം ആഗോള കളക്ഷൻ റോഷാക്ക് നേടിയെന്നാണ് സൂചന.

The post മമ്മൂട്ടിയുടെ തോളിന് മുകളിലൂടെ പറന്ന് പെട്രോള്‍ ബോംബ്; ഇത്രയും റിസ്ക് എടുക്കരുതെന്ന് ആരാധകർ; റോഷാക്ക് മേക്കിങ് വീഡിയോ കാണാം first appeared on Onlookersmedia.

The post മമ്മൂട്ടിയുടെ തോളിന് മുകളിലൂടെ പറന്ന് പെട്രോള്‍ ബോംബ്; ഇത്രയും റിസ്ക് എടുക്കരുതെന്ന് ആരാധകർ; റോഷാക്ക് മേക്കിങ് വീഡിയോ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/behind-the-scenes/mammoottys-rorschach-stunt-scene-making-video-going-viral-social-media/feed/ 0 43319
ഞെട്ടിക്കാൻ മെഗാസ്റ്റാറിനെ റോഷാക് വരുന്നു; കിടിലൻ മേക്കിങ് വീഡിയോ കാണാം https://onlookersmedia.com/behind-the-scenes/mammoottys-rorschach-making-video-out/ https://onlookersmedia.com/behind-the-scenes/mammoottys-rorschach-making-video-out/#respond Sat, 27 Aug 2022 14:40:23 +0000 http://onlookersmedia.com/?p=42016 മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് റോഷാക്. കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ആസിഫ് അലി ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോഴതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. പൂജ റിലീസായി പ്ലാൻ ചെയ്യുന്ന റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സെക്കന്റ് ലുക്ക് പോസ്റ്റർ എന്നിവയും, തരംഗമായ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മേക്കിങ് വീഡിയോയും പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോയാണ് […]

The post ഞെട്ടിക്കാൻ മെഗാസ്റ്റാറിനെ റോഷാക് വരുന്നു; കിടിലൻ മേക്കിങ് വീഡിയോ കാണാം first appeared on Onlookersmedia.

The post ഞെട്ടിക്കാൻ മെഗാസ്റ്റാറിനെ റോഷാക് വരുന്നു; കിടിലൻ മേക്കിങ് വീഡിയോ കാണാം appeared first on Onlookersmedia.

]]>
മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് റോഷാക്. കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ആസിഫ് അലി ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോഴതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. പൂജ റിലീസായി പ്ലാൻ ചെയ്യുന്ന റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സെക്കന്റ് ലുക്ക് പോസ്റ്റർ എന്നിവയും, തരംഗമായ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മേക്കിങ് വീഡിയോയും പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. പ്രേക്ഷകരെ ഞെട്ടിക്കാൻ സാധ്യതയുള്ള ഒരു ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഈ മേക്കിങ് വീഡിയോ നമ്മുക്ക് തരുന്നത്. ആക്ഷനും ത്രില്ലും നിറഞ്ഞ ഒരു സൈക്കോളജിക്കൽ ത്രില്ലറായിരിക്കും റോഷാക്കെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്നത്. ആസിഫ് അലി ഇതിൽ അതിഥി വേഷം ചെയ്യുന്നുണ്ടെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. തന്റെ ഏറ്റവും പുതിയ നിർമ്മാണ ബാനറായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്. സമീർ അബ്ദുൽ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് ബാദുഷയാണ്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്ര സംയോജനം നിർവഹിക്കുനത് കിരൺ ദാസ്, സംഗീതമൊരുക്കുന്നത് മിഥുൻ മുകുന്ദൻ എന്നിവരാണ്. ഏതായാലും വലിയ പ്രതീക്ഷകളോടെയാണ് മമ്മൂട്ടി ആരാധകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്.

The post ഞെട്ടിക്കാൻ മെഗാസ്റ്റാറിനെ റോഷാക് വരുന്നു; കിടിലൻ മേക്കിങ് വീഡിയോ കാണാം first appeared on Onlookersmedia.

The post ഞെട്ടിക്കാൻ മെഗാസ്റ്റാറിനെ റോഷാക് വരുന്നു; കിടിലൻ മേക്കിങ് വീഡിയോ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/behind-the-scenes/mammoottys-rorschach-making-video-out/feed/ 0 42016
പൂച്ച ഇങ്ങോട്ട് നോക്കിയേ, സ്‌കൂളിലും പോവാതെ ഇവിടെ വന്നിരിക്കാ; ബേസിൽ ജോസഫും പൂച്ചയും ചേർന്ന രസകരമായ വീഡിയോ; പാൽതു ജാൻവർ എത്തുന്നു https://onlookersmedia.com/behind-the-scenes/promo-song-making-video-basil-josephs-palthu-janwar-going-viral-social-media/ https://onlookersmedia.com/behind-the-scenes/promo-song-making-video-basil-josephs-palthu-janwar-going-viral-social-media/#respond Thu, 18 Aug 2022 09:45:14 +0000 http://onlookersmedia.com/?p=41726 മലയാളികളുടെ പ്രീയപ്പെട്ട നടനും സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനുമായ ബേസിൽ ജോസഫ് നായകനായി എത്തുന്ന പാൽതു ജാൻവർ റിലീസിനൊരുങ്ങുകയാണ്. ഓണം റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ ഒരു സോങ് മേക്കിങ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇതിന്റെ പ്രോമോ സോങ്ങായി പാൽതു ഫാഷൻ ഷോ എന്ന ഗാനം റിലീസ് ചെയ്തിരുന്നു. അതിന്റെ മേക്കിങ് വീഡിയോയാണ് ബേസിൽ ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്. ആ ഗാനത്തിന് വേണ്ടി ഒരു പൂച്ചയെ ഒരുക്കുന്നതാണ് നമ്മക്കു കാണാൻ സാധിക്കുന്നത്. ക്യാമറക്കു മുന്നിൽ അഭിനയിക്കാൻ, […]

The post പൂച്ച ഇങ്ങോട്ട് നോക്കിയേ, സ്‌കൂളിലും പോവാതെ ഇവിടെ വന്നിരിക്കാ; ബേസിൽ ജോസഫും പൂച്ചയും ചേർന്ന രസകരമായ വീഡിയോ; പാൽതു ജാൻവർ എത്തുന്നു first appeared on Onlookersmedia.

The post പൂച്ച ഇങ്ങോട്ട് നോക്കിയേ, സ്‌കൂളിലും പോവാതെ ഇവിടെ വന്നിരിക്കാ; ബേസിൽ ജോസഫും പൂച്ചയും ചേർന്ന രസകരമായ വീഡിയോ; പാൽതു ജാൻവർ എത്തുന്നു appeared first on Onlookersmedia.

]]>
മലയാളികളുടെ പ്രീയപ്പെട്ട നടനും സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനുമായ ബേസിൽ ജോസഫ് നായകനായി എത്തുന്ന പാൽതു ജാൻവർ റിലീസിനൊരുങ്ങുകയാണ്. ഓണം റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ ഒരു സോങ് മേക്കിങ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇതിന്റെ പ്രോമോ സോങ്ങായി പാൽതു ഫാഷൻ ഷോ എന്ന ഗാനം റിലീസ് ചെയ്തിരുന്നു. അതിന്റെ മേക്കിങ് വീഡിയോയാണ് ബേസിൽ ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്. ആ ഗാനത്തിന് വേണ്ടി ഒരു പൂച്ചയെ ഒരുക്കുന്നതാണ് നമ്മക്കു കാണാൻ സാധിക്കുന്നത്. ക്യാമറക്കു മുന്നിൽ അഭിനയിക്കാൻ, പൂച്ചയായോട് രസകരമായി സംസാരിക്കുന്ന ബേസിലിനേയും നമ്മുക്ക് കാണാൻ സാധിക്കും. “പൂച്ച ഇങ്ങോട്ട് നോക്കിയേ, ഞാൻ എന്താ പറഞ്ഞത്, സ്‌കൂളിലും പോവാതെ ഇവിടെ വന്നിരിക്കാ”, എന്നൊക്കെയാണ് ബേസിൽ പൂച്ചയോടു പറയുന്നത്.

പുത്തൻ വസ്ത്രവും ധരിച്ചു ക്യാമറയുടെ മുന്നിൽ, ബേസിലിന്റെ ഡയലോഗുകളും കേട്ട് പകച്ചിരിക്കുന്ന പൂച്ചയേയും നമ്മുക്ക് ഇതിൽ കാണാൻ സാധിക്കും. കുറച്ചു കുട്ടികളും മൃഗങ്ങളുമാണ് ഇതിന്റെ പ്രോമോ സോങ്ങിൽ അഭിനയിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സംഗീത് പി രാജനാണ്. വിനയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിൽ ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും, മോളിക്കുട്ടി എന്ന പശുവും വേഷമിട്ടിരിക്കുന്നു. ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസ്, ഇതിനു വേണ്ടി ക്യാമറ ചലിപ്പിച്ചത് റെനാടിവെ എന്നിവരാണ്.

The post പൂച്ച ഇങ്ങോട്ട് നോക്കിയേ, സ്‌കൂളിലും പോവാതെ ഇവിടെ വന്നിരിക്കാ; ബേസിൽ ജോസഫും പൂച്ചയും ചേർന്ന രസകരമായ വീഡിയോ; പാൽതു ജാൻവർ എത്തുന്നു first appeared on Onlookersmedia.

The post പൂച്ച ഇങ്ങോട്ട് നോക്കിയേ, സ്‌കൂളിലും പോവാതെ ഇവിടെ വന്നിരിക്കാ; ബേസിൽ ജോസഫും പൂച്ചയും ചേർന്ന രസകരമായ വീഡിയോ; പാൽതു ജാൻവർ എത്തുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/behind-the-scenes/promo-song-making-video-basil-josephs-palthu-janwar-going-viral-social-media/feed/ 0 41726
50000 ത്തിലധികം കലാകാരൻമാർ; ബ്രഹ്മാണ്ഡ സെറ്റുകളും ആക്ഷനുമായി പത്തൊൻപതാം നൂറ്റാണ്ട്; മേക്കിങ് വീഡിയോ കാണാം https://onlookersmedia.com/behind-the-scenes/pathonpatham-noottandu-behind-the-scenes-video-out/ https://onlookersmedia.com/behind-the-scenes/pathonpatham-noottandu-behind-the-scenes-video-out/#respond Wed, 17 Aug 2022 05:06:19 +0000 http://onlookersmedia.com/?p=41660 മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് റിലീസിനൊരുങ്ങുകയാണ്. ഈ വരുന്ന സെപ്റ്റംബർ എട്ടിന് ഓണം റിലീസായാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ മലയാള ചിത്രത്തിലെ നായകനായി എത്തുന്നത് യുവ താരം സിജു വിൽസനാണ്. ഗംഭീര ആക്ഷനും ദൃശ്യങ്ങളുമായി എത്തുന്ന ഈ ചരിത്ര സിനിമയുടെ ടീസർ, ട്രൈലെർ എന്നിവയെല്ലാം നേരത്തെ തന്നെ പുറത്തു വരികയും സൂപ്പർ ഹിറ്റായി […]

The post 50000 ത്തിലധികം കലാകാരൻമാർ; ബ്രഹ്മാണ്ഡ സെറ്റുകളും ആക്ഷനുമായി പത്തൊൻപതാം നൂറ്റാണ്ട്; മേക്കിങ് വീഡിയോ കാണാം first appeared on Onlookersmedia.

The post 50000 ത്തിലധികം കലാകാരൻമാർ; ബ്രഹ്മാണ്ഡ സെറ്റുകളും ആക്ഷനുമായി പത്തൊൻപതാം നൂറ്റാണ്ട്; മേക്കിങ് വീഡിയോ കാണാം appeared first on Onlookersmedia.

]]>
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് റിലീസിനൊരുങ്ങുകയാണ്. ഈ വരുന്ന സെപ്റ്റംബർ എട്ടിന് ഓണം റിലീസായാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ മലയാള ചിത്രത്തിലെ നായകനായി എത്തുന്നത് യുവ താരം സിജു വിൽസനാണ്. ഗംഭീര ആക്ഷനും ദൃശ്യങ്ങളുമായി എത്തുന്ന ഈ ചരിത്ര സിനിമയുടെ ടീസർ, ട്രൈലെർ എന്നിവയെല്ലാം നേരത്തെ തന്നെ പുറത്തു വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന്റെ ബിഹൈൻഡ് ദി സീൻസ് വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. എത്ര വലിയ കാൻവാസിലാണ് ഈ ചിത്രമൊരുക്കിയത് എന്നത് നമ്മുക്ക് മനസ്സിലാക്കി തരുന്നുണ്ട് ഈ മേക്കിങ് വീഡിയോ. അൻപതിലധികം പ്രധാന താരങ്ങൾ അഭിനയിച്ച ഈ ചിത്രത്തിൽ അന്പതിനായിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളും അഭിനയിച്ചിട്ടുണ്ട്.

അഞ്ഞൂറിലധികം പേര് ചേർന്നാണ് ഇതിന്റെ സെറ്റ് വർക്കുകൾ ചെയ്തിരിക്കുന്നത്. ഞെട്ടിക്കുന്ന ആക്ഷൻ രംഗങ്ങളും, മനോഹരമായ ഗാന രംഗങ്ങളും, വിസ്മയമാകുന്ന ബ്രഹ്മാണ്ഡ സെറ്റുകളുമാണ് ഈ ചിത്രത്തിൽ നമ്മൾ കാണാൻ പോകുന്നതെന്ന് ഇപ്പോൾ വന്ന വീഡിയോ പറയുന്നു. ശ്രീനാരായണ ഗുരുവിന് മുമ്പ് തന്നെ അവർണർക്ക് വേണ്ടി ക്ഷേത്രം സ്ഥാപിക്കുകയും മറ്റും ചെയ്തിട്ടുള്ള, പായ്ക്കപ്പലുകളും തുറമുഖവും സ്വന്തമായുണ്ടായിരുന്ന, പുഴുക്കളെ പോലെ കാണുന്ന ജനതയെ ഉയർത്തെഴുന്നേൽപ്പിക്കണമെന്ന നിലപാടിലുറച്ചു സഞ്ചരിച്ച ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതമാണ് ഈ ചിത്രം അവതരിപ്പിക്കുക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രത്തിൽ, അനൂപ് മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ. ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, സുധീർ കരമന, ടിനി ടോം, വിഷ്ണു വിനയ്, ദീപ്തി സതി, പൂനം ബജ്വ, നിർമ്മാതാവ് ഗോകുലം ഗോപാലൻ എന്നിവരും വേഷമിട്ടിട്ടുണ്ട്.

The post 50000 ത്തിലധികം കലാകാരൻമാർ; ബ്രഹ്മാണ്ഡ സെറ്റുകളും ആക്ഷനുമായി പത്തൊൻപതാം നൂറ്റാണ്ട്; മേക്കിങ് വീഡിയോ കാണാം first appeared on Onlookersmedia.

The post 50000 ത്തിലധികം കലാകാരൻമാർ; ബ്രഹ്മാണ്ഡ സെറ്റുകളും ആക്ഷനുമായി പത്തൊൻപതാം നൂറ്റാണ്ട്; മേക്കിങ് വീഡിയോ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/behind-the-scenes/pathonpatham-noottandu-behind-the-scenes-video-out/feed/ 0 41660
ത്രില്ലടിപ്പിക്കാന്‍ മമ്മൂട്ടി; ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ കാണാം https://onlookersmedia.com/behind-the-scenes/behind-scenes-video-mammootty-b-unnikrishnan-movie/ https://onlookersmedia.com/behind-the-scenes/behind-scenes-video-mammootty-b-unnikrishnan-movie/#respond Mon, 01 Aug 2022 07:48:32 +0000 http://onlookersmedia.com/?p=41139 മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ഉദയ കൃഷ്ണ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നതും സംവിധായകനായ ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. ജൂലൈ പകുതിയോടെ ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഏതായാലും ഇപ്പോൾ ഈ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ജൂലൈ 10ന് എറണാകുളത്ത് […]

The post ത്രില്ലടിപ്പിക്കാന്‍ മമ്മൂട്ടി; ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ കാണാം first appeared on Onlookersmedia.

The post ത്രില്ലടിപ്പിക്കാന്‍ മമ്മൂട്ടി; ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ കാണാം appeared first on Onlookersmedia.

]]>
മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ഉദയ കൃഷ്ണ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നതും സംവിധായകനായ ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. ജൂലൈ പകുതിയോടെ ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഏതായാലും ഇപ്പോൾ ഈ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ജൂലൈ 10ന് എറണാകുളത്ത് ആരംഭിച്ച ഈ ചിത്രം പിന്നീട് പൂയംകുട്ടിയിലുള്ള ലൊക്കേഷനിലേക്ക് ഷിഫ്റ്റ് ചെയ്തു. കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലുള്ള മമ്മൂട്ടിയെ ഇപ്പോൾ പ്രചരിക്കുന്ന ലൊക്കേഷൻ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കും.

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഈ ത്രില്ലർ ചിത്രത്തിനുണ്ട്. പന്ത്രണ്ടു വർഷം മുൻപ് റിലീസ് ചെയ്ത പ്രമാണിയാണ് ബി ഉണ്ണികൃഷ്ണൻ- മമ്മൂട്ടി ടീം ആദ്യമായി ഒന്നിച്ച ചിത്രം. ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി ഈ പുതിയ ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലെത്തുക എന്നാണ് സൂചന. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നീ മൂന്നു നായികമാർ വേഷമിടുന്ന ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നത് പ്രശസ്ത തെന്നിന്ത്യൻ താരമായ വിനയ് റായ് ആണ്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഫൈസ് സിദ്ദിഖ്, സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്യുന്നത് മനോജ് എന്നിവരാണ്.

The post ത്രില്ലടിപ്പിക്കാന്‍ മമ്മൂട്ടി; ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ കാണാം first appeared on Onlookersmedia.

The post ത്രില്ലടിപ്പിക്കാന്‍ മമ്മൂട്ടി; ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/behind-the-scenes/behind-scenes-video-mammootty-b-unnikrishnan-movie/feed/ 0 41139
ഇന്ത്യൻ സിനിമയിലെ മെഗാ ആക്ഷൻ സീനുകളുമായി വിക്രം വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് മേക്കിങ് വീഡിയോ എത്തി..! https://onlookersmedia.com/behind-the-scenes/kamal-haasans-vikram-making-glimpse-video-is-here/ https://onlookersmedia.com/behind-the-scenes/kamal-haasans-vikram-making-glimpse-video-is-here/#respond Mon, 14 Mar 2022 05:01:04 +0000 http://onlookersmedia.com/?p=37246 ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ വിക്രം റിലീസ് ചെയ്യുന്ന തീയതി ഇന്ന് ഒഫീഷ്യൽ ആയി തന്നെ പ്രഖ്യാപിച്ചു. ഈ വർഷം ജൂൺ മൂന്നിന് ആണ് ഈ ചിത്രം ആഗോള റിലീസ് ആയി എത്തുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ ആക്ഷൻ ചിത്രം ഇന്ന് പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. മെഗാ ആക്ഷൻ സീനുകൾ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് അണിയറ പ്രവർത്തകർ […]

The post ഇന്ത്യൻ സിനിമയിലെ മെഗാ ആക്ഷൻ സീനുകളുമായി വിക്രം വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് മേക്കിങ് വീഡിയോ എത്തി..! first appeared on Onlookersmedia.

The post ഇന്ത്യൻ സിനിമയിലെ മെഗാ ആക്ഷൻ സീനുകളുമായി വിക്രം വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് മേക്കിങ് വീഡിയോ എത്തി..! appeared first on Onlookersmedia.

]]>
ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ വിക്രം റിലീസ് ചെയ്യുന്ന തീയതി ഇന്ന് ഒഫീഷ്യൽ ആയി തന്നെ പ്രഖ്യാപിച്ചു. ഈ വർഷം ജൂൺ മൂന്നിന് ആണ് ഈ ചിത്രം ആഗോള റിലീസ് ആയി എത്തുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ ആക്ഷൻ ചിത്രം ഇന്ന് പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. മെഗാ ആക്ഷൻ സീനുകൾ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. കമൽ ഹാസന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ലഭിക്കുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഇവർ നേരത്തെ പുറത്തു വിട്ട ഇതിന്റെ ടീസർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. അതിലും കിടിലൻ ആക്ഷൻ സീനുകൾ ആണ് കാണാൻ സാധിച്ചത്.

മാനഗരം, കൈദി, മാസ്റ്റർ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രത്തിൽ കമൽ ഹാസനൊപ്പം മലയാളത്തിന്റെ നടനായ ഫഹദ് ഫാസിൽ, ഒപ്പം മക്കൾ സെൽവൻ വിജയ് സേതുപതി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. കമൽ ഹാസൻ തന്നെ തന്റെ ബാനർ ആയ രാജ് കമൽ ഇന്റർനാഷനലിന്റെ കീഴിൽ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ, കാമറ ചലിപ്പിച്ചത് മലയാളിയായ ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് എന്നിവരാണ്.

The post ഇന്ത്യൻ സിനിമയിലെ മെഗാ ആക്ഷൻ സീനുകളുമായി വിക്രം വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് മേക്കിങ് വീഡിയോ എത്തി..! first appeared on Onlookersmedia.

The post ഇന്ത്യൻ സിനിമയിലെ മെഗാ ആക്ഷൻ സീനുകളുമായി വിക്രം വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് മേക്കിങ് വീഡിയോ എത്തി..! appeared first on Onlookersmedia.

]]>
https://onlookersmedia.com/behind-the-scenes/kamal-haasans-vikram-making-glimpse-video-is-here/feed/ 0 37246