webdesk - Onlookersmedia https://onlookersmedia.com/author/webdesk/ First Entertainment website in Malayalam Sun, 29 Mar 2026 07:55:23 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 webdesk - Onlookersmedia https://onlookersmedia.com/author/webdesk/ 32 32 54783289 രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ https://onlookersmedia.com/latest-news/director-bhadrans-words-of-praise-for-b-unnikrishnan-nivin-pualys-prathichaya/ https://onlookersmedia.com/latest-news/director-bhadrans-words-of-praise-for-b-unnikrishnan-nivin-pualys-prathichaya/#respond Sun, 29 Mar 2026 07:55:22 +0000 https://onlookersmedia.com/?p=53189 നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ “പ്രതിഛായ” മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്ന ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. ചിത്രം പറയുന്ന രാഷ്ട്രീയവും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾക്കും ഒപ്പം, ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് കേരളാ രാഷ്ട്രീയത്തിലെ പ്രമുഖരുടെ ജീവിതങ്ങളുമായി ഉള്ള സാമ്യവും പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ചിത്രം കണ്ട് അഭിനന്ദനവുമായി രംഗത്ത് വന്നിരിക്കുന്നത് മലയാളത്തിലെ ഹിറ്റ് മേക്കർ ആയ ഭദ്രൻ ആണ്. […]

The post രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ first appeared on Onlookersmedia.

The post രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ appeared first on Onlookersmedia.

]]>
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ “പ്രതിഛായ” മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്ന ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. ചിത്രം പറയുന്ന രാഷ്ട്രീയവും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾക്കും ഒപ്പം, ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് കേരളാ രാഷ്ട്രീയത്തിലെ പ്രമുഖരുടെ ജീവിതങ്ങളുമായി ഉള്ള സാമ്യവും പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ചിത്രം കണ്ട് അഭിനന്ദനവുമായി രംഗത്ത് വന്നിരിക്കുന്നത് മലയാളത്തിലെ ഹിറ്റ് മേക്കർ ആയ ഭദ്രൻ ആണ്.

ചിത്രം കണ്ടതിന് ശേഷം അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ, “ഞാൻ ഇന്നലെ ‘പ്രതിഛായ’ കണ്ടു. ഈ ചിത്രത്തിന്റെ പേര് തന്നെയാണ് ആദ്യ ദിവസം തന്നെ ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ചത്. സ്ഥിരം പാറ്റെനിൽ വാർത്തെടുക്കുന്ന പൊളിറ്റിക്കൽ സിനിമകളിൽ നിന്നും കുടുംബ ബന്ധങ്ങളെ ശ്രദ്ധയോടെ ചേർത്തിണക്കിയ വ്യത്യസ്തതയുടെ ചുവടുറപ്പിച്ച തിരക്കഥ ഹൃദയ സ്പര്ശിയായി. രാഷ്ട്രീയ സിനിമകളിൽ സ്ഥിരം കേൾക്കുന്ന കട്ടുകഴപ്പൻ ഡയലോഗുകൾ ഒഴിവാക്കിക്കൊണ്ട്, അർത്ഥവത്തായ നല്ല ലൈനുകൾ കഥാപാത്രങ്ങളെ കൊണ്ട് പറയിപ്പിച്ചപ്പോൾ തന്നെ യഥാർത്യമായി തോന്നി. ഒരു കാര്യം കൂടി പറഞ്ഞു പോവാതെ വയ്യ. ബാലചന്ദ്രമേനോന്റെ പതിവ് ശൈലിയിലുള്ള ഡയലോഗ് ഡെലിവറിയും, അഭിനയ ശൈലിയും ഈ സിനിമയിൽ ഇല്ല. മേനോനെ പുതിയ അഭിനയപാതായിലൂടെ സംവിധായകൻ ‘ബി. ഉണ്ണികൃഷ്ണൻ’ സഞ്ചരിപ്പിച്ചു എന്നത് ശ്ലാഘനീയമാണ്.

നിവിൻ,.. എന്നും കൗതുകം തോന്നുന്ന, കുട്ടിത്തം മാറ്റി, ‘ഒരു ‘പവർ പാക്ക്’, വേഷം ചുമലിൽ ചുമക്കാൻ കഴിയുമെന്ന് വളരെ അനായാസം തെളിയിച്ചിരിക്കുന്നു. ബാക്ക്ഗ്രൗണ്ട് സ്കോർ ചിലസ്ഥലങ്ങളിലെങ്കിലും കഥയുടെ മനസ്സുമായി ചേർന്നുപോയോ എന്ന് സംശയിക്കുന്നു. ‘പ്രതിച്ഛായ’കൾ ഉണ്ടാക്കുകയും, അത് നിലനിർത്തുകയും ചെയ്യുന്നിടത്താണ് യഥാർത്ഥ രാഷ്ട്രീയ തന്ത്രമെന്നും അതിലേ ഒരു ചെറിയ അശ്രദ്ധ പോലും ഇന്നലെ വരെ ഉണ്ടാക്കിയെടുത്ത എല്ലാ ‘പ്രതിച്ഛായ’കളെയും തകർത്തെറിയുമെന്നും ഈ സിനിമ പറയാതെ പറയുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എല്ലാ രാഷ്ട്രീയക്കാരും, പുനർചിന്തിക്കേണ്ട ഒരു വിഷയമാണിത്. രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിച്ഛായ,’ കാണണം. എന്തെങ്കിലും തിരിച്ചറിവുകൾ കിട്ടിയാൽ നാടിനു നന്ന്.”

ചന്ദ്രു സെൽവരാജ് കാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് ജസ്റ്റിൻ വർഗീസ് ആണ്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നിവിൻ, ബാലചന്ദ്ര മേനോൻ എന്നിവർ കൂടാതെ സബിത ആനന്ദ്, ആൻ അഗസ്റ്റിൻ, ഷറഫുദീൻ, സായ് കുമാർ, നീതു കൃഷ്ണ, ഹരിശ്രീ അശോകൻ, മണിയൻ പിള്ള രാജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

The post രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ first appeared on Onlookersmedia.

The post രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/director-bhadrans-words-of-praise-for-b-unnikrishnan-nivin-pualys-prathichaya/feed/ 0 53189
ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ” https://onlookersmedia.com/latest-news/nivin-pauly-b-unnikrishnan-movie-prathichaya-becomes-a-talking-point-on-social-media-after-its-release/ https://onlookersmedia.com/latest-news/nivin-pauly-b-unnikrishnan-movie-prathichaya-becomes-a-talking-point-on-social-media-after-its-release/#respond Fri, 27 Mar 2026 17:31:52 +0000 https://onlookersmedia.com/?p=53185 നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത “പ്രതിച്ഛായ” എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുമ്പോൾ, ചിത്രത്തിൽ ചർച്ച ചെയ്യുന്ന രാഷ്ട്രീയവും രാഷ്ട്രീയ ബിംബങ്ങളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായ, ജനങ്ങൾ മറക്കാത്ത ചില സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരുക്കിയ ഈ ചിത്രത്തിലെ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും, ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞു പോയവരുമായ പല രാഷ്ട്രീയ നേതാക്കളെയും കുറിച്ച് അവരെ ഓർമ്മിപ്പിക്കുന്നുണ്ട്. അത്തരത്തിൽ, ഇപ്പോൾ […]

The post ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ” first appeared on Onlookersmedia.

The post ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ” appeared first on Onlookersmedia.

]]>
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത “പ്രതിച്ഛായ” എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുമ്പോൾ, ചിത്രത്തിൽ ചർച്ച ചെയ്യുന്ന രാഷ്ട്രീയവും രാഷ്ട്രീയ ബിംബങ്ങളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായ, ജനങ്ങൾ മറക്കാത്ത ചില സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരുക്കിയ ഈ ചിത്രത്തിലെ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും, ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞു പോയവരുമായ പല രാഷ്ട്രീയ നേതാക്കളെയും കുറിച്ച് അവരെ ഓർമ്മിപ്പിക്കുന്നുണ്ട്. അത്തരത്തിൽ, ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്നത് മരിച്ചു പോയ മുൻ കേരളാ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയാണ്.

ചിത്രത്തിൽ ബാലചന്ദ്ര മേനോൻ അവതരിപ്പിക്കുന്ന വർഗീസ് എന്ന മുഖ്യമന്ത്രി കഥാപാത്രത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളും, ആ കഥാപാത്രത്തിന് നേരിടേണ്ടി വരുന്ന അനീതിയും ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം നേരിട്ട ചില ആരോപണങ്ങളെ അനുസ്‌മരിപ്പിക്കുന്നു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ചിത്രത്തിലെ ഡയലോഗുകളും, ചില രംഗങ്ങളും, സന്ദർഭങ്ങളും വലിയ രീതിയിലാണ് ആ തോന്നൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

കഥാവസാനം ഈ കഥാപാത്രത്തോട് കാണിക്കപ്പെട്ട അനീതി ജനങ്ങൾ തിരിച്ചറിയുമ്പോൾ, ഉമ്മൻ ചാണ്ടിയോട് അദ്ദേഹം ജീവിച്ചിരുന്നപ്പോൾ കാണിച്ച അനീതി തുറന്നു കാണിക്കുക ആണോ ചിത്രം ചെയ്തത് എന്ന നിലയിലുള്ള ചർച്ചകളാണ് ഇപ്പോൾ അരങ്ങേറുന്നത്. എന്നാൽ അതിനോടൊപ്പം തന്നെ, കേരളത്തിൽ ഒരു തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്ന സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയെ വെള്ള പൂശുകയാണോ ചിത്രമെന്നും, അതിലെ ചില രംഗങ്ങളും ഡയലോഗുകളും സന്ദർഭങ്ങളും ഉദ്ധരിച്ചു കൊണ്ട് പ്രേക്ഷകർ വാദിക്കുന്നുണ്ട്.

എങ്ങനെയായാലും ഏറെക്കാലത്തിനു ശേഷമാണു ഒരു പൊളിറ്റിക്കൽ ഡ്രാമ കേരളത്തിൽ യഥാർത്ഥ അർത്ഥത്തിൽ ജനങ്ങളുടെ ഇടയിൽ ചർച്ചയായി മാറുന്നത്. നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിന്റെ ഹൈലൈറ്റ്, നിവിൻ, ബാലചന്ദ്ര മേനോൻ, ഹരിശ്രീ അശോകൻ, ഷറഫുദീൻ, സബിത ആനന്ദ് എന്നിവരുടെ മികച്ച പ്രകടനങ്ങളാണ്. ജസ്റ്റിൻ വർഗീസ് ഒരുക്കിയ സംഗീതവും ചിത്രത്തിന് കരുത്ത് പകരുന്നുണ്ട്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇല്ല്യൂമിനേഷന്റെ ബാനറിൽ ബി ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മികച്ച തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രം നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്.

The post ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ” first appeared on Onlookersmedia.

The post ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ” appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/nivin-pauly-b-unnikrishnan-movie-prathichaya-becomes-a-talking-point-on-social-media-after-its-release/feed/ 0 53185
ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ! https://onlookersmedia.com/latest-news/shane-nigams-telugu-debut-shane-27-a-pan-indian-mass-action-film/ https://onlookersmedia.com/latest-news/shane-nigams-telugu-debut-shane-27-a-pan-indian-mass-action-film/#respond Fri, 20 Mar 2026 11:13:12 +0000 https://onlookersmedia.com/?p=53182 തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ 27-ാമത് ചിത്രമായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം പാൻ ഇന്ത്യൻ റിലീസായാണ് ഒരുങ്ങുന്നത്. മാദേവ് മൂവീസിന്റെ ബാനറിൽ സുരേഷ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രം ‘മാദേവ് മൂവീസ് പ്രൊഡക്ഷൻ നമ്പർ 1’ ആയാണ് അണിയറയിൽ ഒരുങ്ങുന്നത്. സാഗർ ഉദഗണ്ഡ്ലയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. മാസ്സ് ആക്ഷൻ എന്റർടൈനറായി അണിയറയിൽ ഒരുങ്ങുന്ന ഈ ചിത്രം […]

The post ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ! first appeared on Onlookersmedia.

The post ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ! appeared first on Onlookersmedia.

]]>
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ 27-ാമത് ചിത്രമായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം പാൻ ഇന്ത്യൻ റിലീസായാണ് ഒരുങ്ങുന്നത്. മാദേവ് മൂവീസിന്റെ ബാനറിൽ സുരേഷ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രം ‘മാദേവ് മൂവീസ് പ്രൊഡക്ഷൻ നമ്പർ 1’ ആയാണ് അണിയറയിൽ ഒരുങ്ങുന്നത്.

സാഗർ ഉദഗണ്ഡ്ലയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. മാസ്സ് ആക്ഷൻ എന്റർടൈനറായി അണിയറയിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ നാല് ഭാഷകളിലായിരിക്കും ചിത്രീകരണം. പ്രശസ്ത സംഗീത സംവിധായകൻ സാം സി.എസ് ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

‘ഗെറ്റ് സെറ്റ് ഗോ’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഷെയ്ൻ നിഗത്തിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും ഈ ചിത്രം. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ഷെയ്ൻ നിഗം തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.

സിനിമയുടെ സാങ്കേതിക മേഖലയിലും വമ്പൻ നിര തന്നെ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം ദ്വാരകേഷ് – അപൂർവൻ എന്നിവർ നിർവ്വഹിക്കുമ്പോൾ രവി മണ്ട്ല എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. കാർത്തിക് അക്കവാരം ആണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ. സിനിമയുടെ കൂടുതൽ അപ്ഡേറ്റുകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ്, പി.ആർ.ഓ ഹെയിൻസ്.

The post ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ! first appeared on Onlookersmedia.

The post ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/shane-nigams-telugu-debut-shane-27-a-pan-indian-mass-action-film/feed/ 0 53182
‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു https://onlookersmedia.com/latest-news/middle-class-mathukutty-starts-production-with-young-actors/ https://onlookersmedia.com/latest-news/middle-class-mathukutty-starts-production-with-young-actors/#respond Sun, 08 Feb 2026 07:57:18 +0000 https://onlookersmedia.com/?p=53177 യുവതാര നിരയുടെ ചിത്രം ‘ മിഡിൽ ക്ലാസ് മാത്തുക്കുട്ടി ‘ യുടെ പൂജ കൊച്ചിയിൽ നടന്നു.’ജെന്റിൽ വുമൺ’ എന്ന ശ്രദ്ധേയമായ തമിഴ് ചിത്രത്തിന് ശേഷം കോമള ഹരി പിക്ചേഴ്സിന്റെ ബാനറിൽ കോമള ഹരി, ഹരി ഭാസ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മലയാള ചിത്രം ‘ മിഡിൽ ക്ലാസ് മാത്തുക്കുട്ടി’യുടെ പൂജാ ചടങ്ങുകൾ അഞ്ചുമന ദേവീക്ഷേത്രത്തിൽ വച്ച് നടന്നു. ‘പടക്കളം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുൺ പ്രദീപ്‌, ഇപ്പോൾ തീയറ്ററുകളിൽ നിറഞ്ഞോടുന്ന ‘പ്രകമ്പനം’ ചിത്രത്തിലെസുബിൻ ടാർസൺ എന്നീ […]

The post ‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു first appeared on Onlookersmedia.

The post ‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു appeared first on Onlookersmedia.

]]>
യുവതാര നിരയുടെ ചിത്രം ‘ മിഡിൽ ക്ലാസ് മാത്തുക്കുട്ടി ‘ യുടെ പൂജ കൊച്ചിയിൽ നടന്നു.’ജെന്റിൽ വുമൺ’ എന്ന ശ്രദ്ധേയമായ തമിഴ് ചിത്രത്തിന് ശേഷം കോമള ഹരി പിക്ചേഴ്സിന്റെ ബാനറിൽ കോമള ഹരി, ഹരി ഭാസ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മലയാള ചിത്രം ‘ മിഡിൽ ക്ലാസ് മാത്തുക്കുട്ടി’യുടെ പൂജാ ചടങ്ങുകൾ അഞ്ചുമന ദേവീക്ഷേത്രത്തിൽ വച്ച് നടന്നു.

‘പടക്കളം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുൺ പ്രദീപ്‌, ഇപ്പോൾ തീയറ്ററുകളിൽ നിറഞ്ഞോടുന്ന ‘പ്രകമ്പനം’ ചിത്രത്തിലെസുബിൻ ടാർസൺ എന്നീ യുവതാരങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി മിഥുൻ ജ്യോതി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രമാണ് ‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’. 2024 നവംബറിൽ ഓ ടി ടി റിലീസായ 18പ്ലസ് ആയിരുന്നു മിഥുന്റെ ആദ്യചിത്രം. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നതും സംവിധായകൻ തന്നെയാണ്.

ചിത്രത്തിന്റെ പ്രൊഡ്യൂസർ ഹരി ഭാസ്കരൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദിനേശ് ടി സി, പ്രമുഖ ചലച്ചിത്ര നിർമ്മാതാവും നടനുമായ വിജയ് ബാബു, ചിത്രത്തിലെ പ്രധാന താരങ്ങൾ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പൂജാ ചടങ്ങുകൾ ആരംഭിച്ചു. ചിത്രത്തിന്റെ തിരക്കഥ പ്രൊഡ്യൂസറിൽ നിന്നും സംവിധായകൻ ഏറ്റുവാങ്ങി.സംവിധായകന്റെ പിതാവ് ജ്യോതി വെള്ളല്ലൂർ ക്യാമറ സ്വിച്ച് ഓൺ ചെയ്തു. വിജയ് ബാബു ക്ലാപ്പടിച്ചു.

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ എന്ന ചിത്രത്തിൽ യുവ താരങ്ങളുടെ ഒരു ഗംഭീര നിര തന്നെയുണ്ട്. പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ ഡയാന ഹമീദ് ജെൻസൺ ജോസ് ശ്രീകാന്ത് മുരളി കാർത്തിക് രാമകൃഷ്ണൻ (താരം തീർത്ത കൂടാരം ) അഭയ് കൃഷ്ണ ( സൂത്രവാക്യം) ശ്രീകാന്ത് ആർ പ്രശസ്ത കോമഡി താരങ്ങളായ ജിനീഷ് ഗോവിന്ദ് എ കെ വിജുബൽ സെൽവരാജ് റിലീസിന് തയ്യാറെടുക്കുന്ന D-152, മധു വിധു എന്നീ ചിത്രങ്ങളിലെ നായിക അനന്തലക്ഷ്മി,വെടിക്കെട്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രദ്ധ ജോസഫ്, പുതുമുഖങ്ങളായ അഞ്ജന, കാർത്തിക, അനുപമ.എസ്. കുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ദിനേശ് ടി സി. ക്യാമറ : ബിനു ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് പുതുമുഖമായ : സാമുവൽ പോൾ വരികൾ എഴുതുന്നത് സാമുവലിന്റെ സഹോദരിയായ ഷാരോൺ പോൾ. ഒരുപക്ഷേ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും ഇത്തരമൊരു കോമ്പിനേഷൻ. ആർട്ട്‌ : അരുൺ മോഹൻ കോസ്റ്റ്യൂം : ആതിര സോമൻ മേക്കപ്പ് : ദേവദാസ്
പ്രൊഡക്ഷൻ കൺട്രോളർ : ഹരി വെഞ്ഞാറമൂട് സൗണ്ട് ഡിസൈൻ : മൂസദ്‌.സൗണ്ട് മിക്സ്‌ : കരുൺ പ്രസാദ് അസോസിയേറ്റ് ഡയറക്ടെഴ്സ് : ഹിരൺ ഹരികുമാർ ,അഭിനന്ദ് എം.പി ആർ ഓ : മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ മാർക്കറ്റിംഗ് : വിവേക് വിനയരാജ്. പബ്ലിസിറ്റി ഡിസൈനർ : ലേസി ആർടിസ്റ്റ്

The post ‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു first appeared on Onlookersmedia.

The post ‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/middle-class-mathukutty-starts-production-with-young-actors/feed/ 0 53177
സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു https://onlookersmedia.com/latest-news/panorama-studios-joins-hands-with-century-films-for-film-distribution/ https://onlookersmedia.com/latest-news/panorama-studios-joins-hands-with-century-films-for-film-distribution/#respond Fri, 16 Jan 2026 14:13:00 +0000 https://onlookersmedia.com/?p=53173 പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ കൂട്ടുകെട്ടിന്റെ ആദ്യ റിലീസായി റഹ്മാനും ഭാവനയും പ്രധാന വേഷങ്ങളിലെത്തുന്ന ‘അനോമി‘ ജനുവരി 30ന് സെഞ്ചുറി ഫിലിംസ് പ്രദർശനത്തിനെത്തിക്കും. തുടർന്ന് ആസിഫ് അലി അഭിനയിക്കുന്ന ടിക്കി ടാക്കാ, കുഞ്ചാക്കോ ബോബൻ – ലിജോമോൾ ജോസ് എന്നിവർ അഭിനയിക്കുന്ന പ്രൊഡക്ഷൻ നമ്പർ 3 ഉൾപ്പെടെ പനോരമ സ്റ്റുഡിയോസിന്റെ നിരവധി നിർമ്മാണ ചിത്രങ്ങൾ സെഞ്ചുറി ഫിലിംസ് കേരളത്തിലെ തിയേറ്ററിലെത്തിക്കും. […]

The post സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു first appeared on Onlookersmedia.

The post സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു appeared first on Onlookersmedia.

]]>
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ കൂട്ടുകെട്ടിന്റെ ആദ്യ റിലീസായി റഹ്മാനും ഭാവനയും പ്രധാന വേഷങ്ങളിലെത്തുന്ന ‘അനോമി‘ ജനുവരി 30ന് സെഞ്ചുറി ഫിലിംസ് പ്രദർശനത്തിനെത്തിക്കും. തുടർന്ന് ആസിഫ് അലി അഭിനയിക്കുന്ന ടിക്കി ടാക്കാ, കുഞ്ചാക്കോ ബോബൻ – ലിജോമോൾ ജോസ് എന്നിവർ അഭിനയിക്കുന്ന പ്രൊഡക്ഷൻ നമ്പർ 3 ഉൾപ്പെടെ പനോരമ സ്റ്റുഡിയോസിന്റെ നിരവധി നിർമ്മാണ ചിത്രങ്ങൾ സെഞ്ചുറി ഫിലിംസ് കേരളത്തിലെ തിയേറ്ററിലെത്തിക്കും.

സെഞ്ചുറി ഫിലിംസിന്റെ നേതൃത്വം വഹിക്കുന്നത് മലയാള സിനിമാ രംഗത്ത് അത്യന്തം ആദരിക്കപ്പെടുന്ന മുതിർന്ന നിർമ്മാതാവ് സെഞ്ചുറി കൊച്ചുമോനാണ്. (എം.സി. ഫിലിപ്പ്) അഞ്ചു ദശാബ്ദത്തോളം നീളുന്ന കരിയറിലൂടെ, 1970കളുടെ മദ്ധ്യത്തിൽ അദ്ദേഹം സ്ഥാപിച്ച സെഞ്ചുറി ഫിലിംസ്, ദക്ഷിണേന്ത്യൻ സിനിമയിൽ ഏറ്റവും വിശ്വാസയോഗ്യവും സ്വാധീനമുള്ളതുമായ ബാനറുകളിലൊന്നായി ഇതിനോടകം മാറിക്കഴിഞ്ഞു. മലയാള സിനിമയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച സെഞ്ചുറി ഫിലിംസ്, നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി എന്നിവരടക്കമുള്ള മലയാളത്തിലെ സൂപ്പർ താരങ്ങൾ സെഞ്ചുറി ഫിലിംസിന്റെ ബാനറിൽ അഭിനയിച്ചതിലൂടെ ഈ സ്ഥാപനത്തിന്റെ പാരമ്പര്യവും സംഭാവനയും കൂടുതൽ ശക്തമാവുന്നു.

ദക്ഷിണേന്ത്യയിലുടനീളം സെഞ്ചുറി ഫിലിംസിനുള്ള ശക്തമായ സാന്നിദ്ധ്യവും, പ്രാദേശിക പ്രേക്ഷകരെക്കുറിച്ചുള്ള ആഴത്തിലുള്ള ബോധവും, കേരളത്തിലുടനീളമുള്ള തിയേറ്ററുകളുമായും എക്സിബിറ്റർമാരുമായും ഉള്ള ദീർഘകാല ബന്ധങ്ങളും തന്നെയാണ് പനോരമ സ്റ്റുഡിയോസിനെ സെഞ്ചുറി ഫിലിംസുമായുള്ള ഈ പങ്കാളിത്തത്തിലേക്ക് നയിച്ചത്. വിശ്വാസ്യതയും സ്ഥിരതയും കൊണ്ട് പ്രശസ്തമായ വിതരണ ശൃംഖലയുടെ ഉടമകളായ സെഞ്ചുറി ഫിലിംസ്, കേരളത്തിലെ ഏറ്റവും വിശ്വസനീയമായ വിതരണ സ്ഥാപനങ്ങളിലൊന്നാണ്.

ഈ കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിച്ചുകൊണ്ട്, പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പാഥക് പറഞ്ഞത് ഇപ്രകാരമാണ്:


“സെഞ്ചുറി ഫിലിംസ് ഒരു വിതരണ കമ്പനി മാത്രമല്ല; അത് മലയാള സിനിമാ പാരമ്പര്യത്തിനൊപ്പം ചേർന്ന് നിൽക്കുന്നു. സെഞ്ചുറി കൊച്ചുമോന്റെ പാരമ്പര്യവും വിശ്വാസ്യതയും ഡിസ്ട്രിബൂഷൻ വ്യവസായത്തോടുള്ള ആഴത്തിലുള്ള ബന്ധവും ഞങ്ങളുടെ മലയാള ചിത്രങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പങ്കാളിയായി സെഞ്ചുറി ഫിലിംസിനെ മാറ്റുന്നു. ഈ സഹകരണം വഴി കേരളത്തിലെ പ്രേക്ഷകരിലേക്ക് ഞങ്ങളുടെ സിനിമകൾ ഏറ്റവും ഫലപ്രദമായും ആത്മാർത്ഥമായും എത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”

സെഞ്ചുറി കൊച്ചുമോൻ പനോരമാ സ്റ്റുഡിയോസുമായുള്ള കൂട്ടുകെട്ടിനെപ്പറ്റി ഇപ്രകാരം പറഞ്ഞു:


“സിനിമ എപ്പോഴും ശക്തമായ ബന്ധങ്ങളുടെയും ഒരേ ദൃഷ്ടികോണത്തിന്റെയും ഫലമാണ്. പനോരമ സ്റ്റുഡിയോസ് ആധുനികവും ഉള്ളടക്ക കേന്ദ്രീകൃതവുമായ സമീപനവും കഥപറച്ചിലോടുള്ള ബഹുമാനവും കൊണ്ടുവരുന്നു. ഈ പങ്കാളിത്തം സെഞ്ചുറി ഫിലിംസിന് ഒരു സ്വാഭാവിക മുന്നേറ്റമായി തോന്നുന്നു, പുതുമയും വ്യാപ്തിയും കൊണ്ട് അർത്ഥവത്തായ മലയാള സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു

ഈ സഹകരണത്തോടെ, പാരമ്പര്യവും പ്രാദേശിക അവബോധവും വിപണി നേതൃത്വവും ഒന്നിപ്പിക്കുന്ന പങ്കാളികളിലൂടെ ദക്ഷിണേന്ത്യയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനുള്ള പ്രതിബദ്ധത പനോരമ സ്റ്റുഡിയോസ് വീണ്ടും ഉറപ്പിക്കുന്നു. പനോരമ സ്റ്റുഡിയോസും സെഞ്ചുറി ഫിലിംസും ചേർന്ന് മലയാള സിനിമയ്ക്ക് അതിന് അർഹമായ വ്യാപ്തിയും ബഹുമാനവും എത്തിക്കുകയാണ് ഈ കൂട്ടുകെട്ടിലൂടെയുള്ള പ്രധാന ലക്ഷ്യം.

പനോരമ സ്റ്റുഡിയോസ് പ്രൊഡക്ഷൻ, വിതരണം, മ്യൂസിക്, സിനഡിക്കേഷൻ, ഇക്വിപ്പ്മെന്റ് റന്റൽ, പബ്ലിസിറ്റി ഡിസൈൻ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ആഗോള സിനിമാ സ്റ്റുഡിയോയാണു പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ. ഹിന്ദി സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമുള്ള ഈ സ്റ്റുഡിയോ, മലയാളം, മറാഠി, ഗുജറാത്തി, പഞ്ചാബി സിനിമകളിലേക്കും വ്യാപിച്ചുകഴിഞ്ഞു.
ഓംകാരയിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം നടത്തിയ പനോരമ സ്റ്റുഡിയോസ്, സ്പെഷ്യൽ 26, പ്യാർ കാ പഞ്ച്നാമ 1 & 2, ദൃശ്യം 1 & 2, റെയ്ഡ് 1 & 2, സെക്ഷൻ 375, ഖുദാ ഹാഫിസ്, ഷൈത്താൻ എന്നിവ ഉൾപ്പെടെ നിരവധി ബോക്സ് ഓഫീസ് വിജയങ്ങളും പുരസ്കാരജേതാക്കളായ ചിത്രങ്ങളും സമ്മാനിച്ചിട്ടുണ്ട്. ഇതുവരെ 50ലധികം പുരസ്കാരങ്ങൾ സ്റ്റുഡിയോ സ്വന്തമാക്കിയിട്ടുണ്ട്.

2026 ഒക്ടോബർ 2ന് റിലീസിന് തയ്യാറെടുക്കുന്ന ദൃശ്യം 3 ഉൾപ്പെടെ നിരവധി ശ്രദ്ധേയ പദ്ധതികളുമായി, പനോരമ സ്റ്റുഡിയോസ് സിനിമയിൽ നവീകരണവും മികവുമാണ് തുടർന്നും ലക്ഷ്യമിടുന്നത്. വാർത്താ പ്രചരണം: ഹെയിൻസ്.

The post സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു first appeared on Onlookersmedia.

The post സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/panorama-studios-joins-hands-with-century-films-for-film-distribution/feed/ 0 53173
‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ് https://onlookersmedia.com/latest-news/dulquer-salmaans-wayfarer-films-takes-over-distribution-of-aashan/ https://onlookersmedia.com/latest-news/dulquer-salmaans-wayfarer-films-takes-over-distribution-of-aashan/#respond Sat, 10 Jan 2026 18:32:53 +0000 https://onlookersmedia.com/?p=53169 മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന ‘ആശാൻ’ എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായ വെഫയറർ ഫിലിംസ്. ജോൺ പോൾ ജോർജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം, അതിന്റെ വേറിട്ട പ്രമേയം കൊണ്ടും ക്യാരക്റ്റർ ലുക്കുകൾ കൊണ്ടും ശ്രദ്ധ നേടിയിരുന്നു. മികച്ച സിനിമകളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ മുൻപന്തിയിലുള്ള വെഫയറർ ഫിലിംസ് കൂടി എത്തുന്നതോടെ ‘ആശാൻ’ വലിയ തോതിലുള്ള റിലീസിനാണ് തയ്യാറെടുക്കുന്നത്. ജോൺ പോൾ ജോർജ്ജ് തന്നെ സംഗീത സംവിധാനം […]

The post ‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ് first appeared on Onlookersmedia.

The post ‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ് appeared first on Onlookersmedia.

]]>
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന ‘ആശാൻ’ എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായ വെഫയറർ ഫിലിംസ്. ജോൺ പോൾ ജോർജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം, അതിന്റെ വേറിട്ട പ്രമേയം കൊണ്ടും ക്യാരക്റ്റർ ലുക്കുകൾ കൊണ്ടും ശ്രദ്ധ നേടിയിരുന്നു. മികച്ച സിനിമകളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ മുൻപന്തിയിലുള്ള വെഫയറർ ഫിലിംസ് കൂടി എത്തുന്നതോടെ ‘ആശാൻ’ വലിയ തോതിലുള്ള റിലീസിനാണ് തയ്യാറെടുക്കുന്നത്. ജോൺ പോൾ ജോർജ്ജ് തന്നെ സംഗീത സംവിധാനം നിർവ്വഹിച്ച് പുറത്തിറങ്ങിയ “കുഞ്ഞികവിൾ മേഘമേ” എന്ന ഗാനം ഇതിനോടകം തന്നെ സംഗീതപ്രേമികളുടെ മനംകവർന്നിരുന്നു.

ഭാഷാഭേദമന്യേ നിലവാരമുള്ള സിനിമകൾ ഏറ്റെടുത്ത് റിലീസ് ചെയ്യുന്ന വെഫയറർ ഫിലിംസിന്റെ സാന്നിധ്യം ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. കാതലുള്ള പ്രമേയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ദുൽക്കർ സൽമാന്റെ വിതരണ കമ്പനി ‘ആശാൻ’ ഏറ്റെടുത്തത് ചിത്രത്തിന്റെ കണ്ടന്റിലുള്ള വിശ്വാസ്യതയാണ് വർദ്ധിപ്പിക്കുന്നത്.

നിരവധി സിനിമകളിൽ വസ്ത്രലങ്കാര വിഭാഗം കൈകാര്യം ചെയ്ത് ഇന്ന് 603 ഓളം സിനിമകളിൽ കഥാപാത്രമായി മാറിയ ഇന്ദ്രൻസാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പർഹിറ്റായ ‘രോമാഞ്ച’ത്തിനു ശേഷം ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രമാണ് ‘ആശാൻ’. പ്രേക്ഷകഹൃദയം കവർന്ന ‘ഗപ്പി’, ‘അമ്പിളി’ എന്നീ ശേഷം ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മുൻ സിനിമകളിൽ നിന്നും വ്യത്യസ്തമായ പാതയാകും ജോൺപോൾ ജോർജ് പിന്തുടരുകയെന്നാണ് സൂചന. ഡ്രാമയും കോമഡിയും ചേർന്ന ഡ്രാമഡി വിഭാഗത്തിലുള്ള, സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ‘ആശാൻ‘ പൂർണമായും നർമത്തിൻ്റെ മേമ്പൊടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്!

ഇന്ദ്രൻസിനൊപ്പം ജോമോൻ ജ്യോതിർ, തമിഴ് യുട്യൂബർ ആയ മദൻ ഗൗരി, ഷോബി തിലകൻ, അബിൻ ബിനോ, കനകം, ബിപിൻ പെരുമ്പള്ളി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഗപ്പി സിനിമാസിൻ്റെ ബാനറിൽ ജോൺപോൾ ജോർജ്, അന്നം ജോൺപോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

മ്യൂസിക് പ്രൊഡക്ഷൻ & പശ്ചാത്തലസംഗീതം: അജീഷ് ആന്റോ, ഛായാഗ്രഹണം: വിമല്‍ ജോസ് തച്ചില്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍: എംആര്‍ രാജശേഖരന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, കോസ്റ്റ്യൂം ഡിസൈന്‍: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടര്‍: രഞ്ജിത്ത് ഗോപാലന്‍, ചീഫ് അസോ.ഡയറക്ടര്‍: അബി ഈശ്വര്‍, കോറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാസ്ലര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീക്കുട്ടന്‍ ധനേശന്‍, വി.എഫ്.എക്‌സ്: എഗ്ഗ് വൈറ്റ് വി.എഫ്.എക്‌സ്, സ്റ്റില്‍സ്: ആര്‍ റോഷന്‍, നവീന്‍ ഫെലിക്‌സ് മെന്‍ഡോസ, ഡിസൈൻസ്: അഭിലാഷ് ചാക്കോ, ഓവര്‍സീസ് പാര്‍ട്‌നര്‍: ഫാർസ് ഫിലിംസ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്, പിആര്‍ഓ: ഹെയിന്‍സ്.

The post ‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ് first appeared on Onlookersmedia.

The post ‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dulquer-salmaans-wayfarer-films-takes-over-distribution-of-aashan/feed/ 0 53169
ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ https://onlookersmedia.com/latest-news/nivin-pauly-sarvam-maya-is-a-houseful-everywhere/ https://onlookersmedia.com/latest-news/nivin-pauly-sarvam-maya-is-a-houseful-everywhere/#respond Mon, 29 Dec 2025 05:57:25 +0000 https://onlookersmedia.com/?p=53164 പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം സർവ്വം മായ. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കിയ ഈ ചിത്രത്തിൽ, ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ നിവിൻ പോളിയെ കാണാനാകും. പ്രായഭേദമന്യേ എല്ലാവർക്കും ‘സർവ്വം മായ’ പ്രിയങ്കരമായ തീർന്നത് കൊണ്ട് കേരളത്തിലും വിദേശത്തും തിയേറ്ററുകൾ ഹൗസ് ഫുൾ ഷോകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സിനിമ […]

The post ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ first appeared on Onlookersmedia.

The post ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ appeared first on Onlookersmedia.

]]>
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം സർവ്വം മായ. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കിയ ഈ ചിത്രത്തിൽ, ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ നിവിൻ പോളിയെ കാണാനാകും. പ്രായഭേദമന്യേ എല്ലാവർക്കും ‘സർവ്വം മായ’ പ്രിയങ്കരമായ തീർന്നത് കൊണ്ട് കേരളത്തിലും വിദേശത്തും തിയേറ്ററുകൾ ഹൗസ് ഫുൾ ഷോകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സിനിമ റിലീസ് ചെയ്തതിനു പിന്നാലെ കേരളത്തിലെ പല സെൻ്ററുകളിലും അധിക ഷോകളും ചേർത്തിട്ടുണ്ട്. ഈ ക്രിസ്മസ് അവധിക്കാലത്ത് സ്ത്രീകളും കുട്ടികളുമടക്കം കുടുംബമായി ആണ് ‘സർവ്വം മായ’ കാണാൻ തിയേറ്ററിൽ എത്തുന്നത്.

​കൂടാതെ, മലയാള സിനിമയിലെ എവർഗ്രീൻ കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’യ്ക്കുണ്ട്. സിനിമയുടെ ആദ്യ പകുതി നിവിൻ – അജു വർഗീസ് കൂട്ടുകെട്ടിൻ്റെ ഹ്യൂമർ രംഗങ്ങൾ കൊണ്ട് തിയറ്ററുകളിൽ പൊട്ടിച്ചിരി ഉണ്ടാക്കുമ്പോൾ രണ്ടാം പകുതി ഇമോഷണൽ രംഗങ്ങൾ കൊണ്ടാണ് പ്രേക്ഷകരുടെ ഹൃദയം തൊടുന്നത്. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള സിനിമ ടിക്കറ്റ് ബുക്കിങ് ആപ്പുകളിൽ സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കുമില്ലാത്ത കുതിപ്പാണ് സർവ്വം മായ നടത്തുന്നത്.

മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അഖിൽ സത്യൻ, രതിൻ രാധാകൃഷ്ണൻ എന്നിവരാണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്. സിനിമറ്റോഗ്രാഫി: ശരൺ വേലായുധൻ നിർവ്വഹിക്കുന്നു.

എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ശ്രീക്കുട്ടൻ ധനേശൻ, വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജേഴ്സ്: ആദർശ് സുന്ദർ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പ്രൊമോഷൻ ഹെഡ് – ശിവകുമാർ രാഘവ്, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്, പി.ആർ.ഓ: ഹെയിൻസ്.

The post ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ first appeared on Onlookersmedia.

The post ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/nivin-pauly-sarvam-maya-is-a-houseful-everywhere/feed/ 0 53164
ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി https://onlookersmedia.com/latest-news/actor-dileep-acquitted-in-actress-assault-case/ https://onlookersmedia.com/latest-news/actor-dileep-acquitted-in-actress-assault-case/#respond Mon, 08 Dec 2025 07:12:07 +0000 https://onlookersmedia.com/?p=53158 നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന് കണ്ടെത്തിയ കോടതി, എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നും കോടതി വിധിച്ചു. ഇതോടെ ദിലീപ് കുറ്റവിമുക്തി നേടി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ കുറ്റക്കാർ ആണ് എന്ന് കണ്ടത്തിയ കോടതി, ദിലീപ് ഈ കേസിൽ ക്രിമിനൽ ഗൂഢാലോചന നടത്തി എന്നതിന് തെളിവ് ഇല്ലെന്നും നിരീക്ഷിച്ചു. നീണ്ട എട്ട് […]

The post ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി first appeared on Onlookersmedia.

The post ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി appeared first on Onlookersmedia.

]]>
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന് കണ്ടെത്തിയ കോടതി, എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നും കോടതി വിധിച്ചു. ഇതോടെ ദിലീപ് കുറ്റവിമുക്തി നേടി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ കുറ്റക്കാർ ആണ് എന്ന് കണ്ടത്തിയ കോടതി, ദിലീപ് ഈ കേസിൽ ക്രിമിനൽ ഗൂഢാലോചന നടത്തി എന്നതിന് തെളിവ് ഇല്ലെന്നും നിരീക്ഷിച്ചു.

നീണ്ട എട്ട് വർഷങ്ങൾ നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയത്. കേസിൽ ദിലീപ് അടക്കം ഒൻപത് പ്രതികളാണ് ഉണ്ടായിരുന്നത്. പൾസർ സുനി,മാർട്ടിൻ ആന്റണി, മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവരാണ് കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയത്.

വിധി കേൾക്കാൻ ദിലീപ് അടക്കമുള്ള കേസിലെ പ്രതികൾ രാവിലെ തന്നെ കോടതിയിൽ എത്തിച്ചേർന്നിരുന്നു. 2017 ഫെബ്രുവരി 17-ന് രാത്രിയാണ് കൊച്ചിയിൽ വാഹനത്തിനുള്ളിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. ഈ കേസിൽ ഗൂഡാലോചന, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരുന്നത്. 2018 മാർച്ച് എട്ടിനാണ് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്.

ഈ പ്രതിസന്ധി ഘട്ടത്തിൽ തന്റെ കൂടെ നിന്ന കുടുംബം, സുഹൃത്തുക്കൾ, തന്റെ വക്കീലന്മാർ, ആരാധകർ എന്നിവർക്കെല്ലാം ദിലീപ് വിധി വന്നതിന് ശേഷം മാധ്യമങ്ങളിലൂടെ നന്ദി പറഞ്ഞു. നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കിയ ഭ.ഭ.ബ ആണ് ദിലീപ് നായകനായി റിലീസ് ചെയ്യാൻ പോകുന്ന അടുത്ത ചിത്രം. ക്രിസ്മസ് റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.

The post ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി first appeared on Onlookersmedia.

The post ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/actor-dileep-acquitted-in-actress-assault-case/feed/ 0 53158
രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും. https://onlookersmedia.com/latest-news/pennum-porattum-directed-by-rajesh-madhavan-will-be-screened-at-iffi-and-iffk/ https://onlookersmedia.com/latest-news/pennum-porattum-directed-by-rajesh-madhavan-will-be-screened-at-iffi-and-iffk/#respond Wed, 26 Nov 2025 13:06:57 +0000 https://onlookersmedia.com/?p=53154 പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI ഗോവയിൽ ഗാലാ വിഭാഗത്തിൽ പ്രീമിയർ ചെയ്യുന്നു. അനവധി അന്താരാഷ്ട്ര രാജ്യാന്തര ചലച്ചിത്രങ്ങളുടെ കൂടെ ഗാലാ പ്രീമിയർ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഒരേയൊരു മലയാള സിനിമയാണ് “പെണ്ണും പൊറാട്ടും”. ‘ന്നാ താൻ കേസ് കൊട്’, ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ തുടങ്ങിയ ഹിറ്റ് സിനിമകളുടെ ചെയ്ത സന്തോഷ് ടി കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്ന് നിർമിച്ച “പെണ്ണും പൊറാട്ടും” […]

The post രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും. first appeared on Onlookersmedia.

The post രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും. appeared first on Onlookersmedia.

]]>
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI ഗോവയിൽ ഗാലാ വിഭാഗത്തിൽ പ്രീമിയർ ചെയ്യുന്നു. അനവധി അന്താരാഷ്ട്ര രാജ്യാന്തര ചലച്ചിത്രങ്ങളുടെ കൂടെ ഗാലാ പ്രീമിയർ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഒരേയൊരു മലയാള സിനിമയാണ് “പെണ്ണും പൊറാട്ടും”. ‘ന്നാ താൻ കേസ് കൊട്’, ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ തുടങ്ങിയ ഹിറ്റ് സിനിമകളുടെ ചെയ്ത സന്തോഷ് ടി കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്ന് നിർമിച്ച “പെണ്ണും പൊറാട്ടും” ചിത്രത്തിൽ സുട്ടു എന്ന നായയും നൂറോളം പുതുമുഖ അഭിനേതാക്കളും നാന്നൂറിന് മുകളിൽ പരിശീലിപ്പിച്ച മൃഗങ്ങളും അണിനിരക്കുന്നു.

രവിശങ്കറിന്റെ തിരക്കഥയിൽ, രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഛായാഗ്രഹണം- സബിൻ ഊരാളികണ്ടി, സംഗീതം- ഡോൺ വിൻസെന്റ്, ചിത്രസംയോജനം- ചമൻ ചാക്കോ, കോ പ്രൊഡ്യൂസർ- ഷെറിൻ റേച്ചൽ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അരുൺ സി തമ്പി, സൗണ്ട് ഡിസൈനർ- ശ്രീജിത്ത് ശ്രീനിവാസൻ, കലാസംവിധാനം- വിനോദ് പട്ടണകാടൻ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- ടിനോ ഡേവിസ് & വിശാഖ് സനൽകുമാർ, പി ആർ ഒ – വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻസ്- സർക്കാസനം എന്നിവരാണ്‌ മറ്റ് അണിയറ പ്രവർത്തകർ.

ഇതിനു പുറമെ, “പെണ്ണും പോറാട്ടും” കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ IFFK യിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിലും പ്രദർശിപ്പിക്കും. സോഷ്യൽ സറ്റയർ ജോണറിൽ വരുന്ന ഈ സിനിമ 2026 തുടക്കത്തിൽ തീയേറ്ററുകളിലെത്തും.

The post രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും. first appeared on Onlookersmedia.

The post രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/pennum-porattum-directed-by-rajesh-madhavan-will-be-screened-at-iffi-and-iffk/feed/ 0 53154
അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന് https://onlookersmedia.com/videos/kalamkaval-trailer-released/ https://onlookersmedia.com/videos/kalamkaval-trailer-released/#respond Thu, 13 Nov 2025 17:15:25 +0000 https://onlookersmedia.com/?p=53150 മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്ന മമ്മൂട്ടി മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചനയാണ് ഈ […]

The post അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന് first appeared on Onlookersmedia.

The post അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന് appeared first on Onlookersmedia.

]]>
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്ന മമ്മൂട്ടി മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചനയാണ് ഈ ട്രെയ്‌ലർ നൽകുന്നത്. മമ്മൂട്ടി എന്ന മഹാനടൻ്റെ മുൻപൊരിക്കലും കാണാത്ത തരത്തിലുള്ള വേഷ പകർച്ചയും അഭിനയ വിസ്മയവുമായിരിക്കും ചിത്രത്തിലൂടെ കാണാൻ സാധിക്കുക എന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ട്രെയ്‌ലർ സമ്മാനിക്കുന്നത്. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ, മമ്മൂട്ടിക്കൊപ്പം ഗംഭീര പ്രകടനം കൊണ്ട് വിനായകനും കയ്യടി നേടുമെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നു. ഒറ്റ ഷോട്ടിൽ മാത്രം മമ്മൂട്ടിയെ അവതരിപ്പിച്ചു കൊണ്ട്, മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകരിൽ വലിയ ആകാംക്ഷ സൃഷ്ടിക്കുന്ന രീതിയിലാണ് ഈ ട്രെയ്‌ലർ അവതരിപ്പിച്ചിരിക്കുന്നത്. മുജീബ് മജീദ് ഒരുക്കിയ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഫൈസൽ അലി ഒരുക്കിയ ഗംഭീര ദൃശ്യങ്ങളും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നും ട്രെയ്‌ലർ സൂചന നൽകുന്നുണ്ട്.

രണ്ടു ദിവസം മുൻപ് പുറത്ത് വന്ന, ചിത്രത്തിലെ “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവൽ കാത്തിരിക്കുന്നത്.

ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

The post അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന് first appeared on Onlookersmedia.

The post അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന് appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/kalamkaval-trailer-released/feed/ 0 53150