സ്വന്തം ലേഖകൻ - Onlookersmedia https://onlookersmedia.com/author/poweradmin/ First Entertainment website in Malayalam Fri, 07 Dec 2018 06:31:18 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 സ്വന്തം ലേഖകൻ - Onlookersmedia https://onlookersmedia.com/author/poweradmin/ 32 32 54783289 കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം കലിയുഗവരനുമായി ഗോകുലം ഗോപാലൻ; സംവിധാനം സന്തോഷ് ശിവൻ..! https://onlookersmedia.com/latest-news/santhosh-sivan-is-all-set-to-direct-a-multilingual-named-kaliyugavaran-gokulam-gopalan-to-bankroll-the-project/ https://onlookersmedia.com/latest-news/santhosh-sivan-is-all-set-to-direct-a-multilingual-named-kaliyugavaran-gokulam-gopalan-to-bankroll-the-project/#respond Fri, 07 Dec 2018 06:20:48 +0000 http://onlookersmedia.com/?p=16141 കായംകുളം കൊച്ചുണ്ണി എന്ന ബിഗ് ബജറ്റ് ചിത്രം നേടിയ വിജയത്തിന് ശേഷം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രവുമായി എത്താൻ പോവുകയാണ് നിർമ്മാതാവ് ഗോകുലം ഗോപാലൻ. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ ഒരുക്കാൻ പോകുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ബഹുഭാഷാ ചിത്രം ആയിരിക്കും. കലിയുഗവരൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ആയാണ് ഒരുക്കാൻ പോകുന്നത്. ഈ ചിത്രത്തിന്റെ താര നിർണ്ണയം […]

The post കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം കലിയുഗവരനുമായി ഗോകുലം ഗോപാലൻ; സംവിധാനം സന്തോഷ് ശിവൻ..! first appeared on Onlookersmedia.

The post കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം കലിയുഗവരനുമായി ഗോകുലം ഗോപാലൻ; സംവിധാനം സന്തോഷ് ശിവൻ..! appeared first on Onlookersmedia.

]]>
കായംകുളം കൊച്ചുണ്ണി എന്ന ബിഗ് ബജറ്റ് ചിത്രം നേടിയ വിജയത്തിന് ശേഷം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രവുമായി എത്താൻ പോവുകയാണ് നിർമ്മാതാവ് ഗോകുലം ഗോപാലൻ. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ ഒരുക്കാൻ പോകുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ബഹുഭാഷാ ചിത്രം ആയിരിക്കും. കലിയുഗവരൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ആയാണ് ഒരുക്കാൻ പോകുന്നത്. ഈ ചിത്രത്തിന്റെ താര നിർണ്ണയം ഇപ്പോൾ പൂർത്തിയായി വരികയാണ്. കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ആയിരിക്കും ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് എന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. 

ഏതായാലും ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കും എന്നാണ് സൂചന. ഇപ്പോൾ ജാക്ക് ആൻഡ് ജിൽ എന്ന ത്രില്ലർ ചിത്രം സംവിധാനം ചെയ്യുകയാണ് സന്തോഷ് ശിവൻ. മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, അജു വര്ഗീസ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡിൽ നിന്നും ഹോളിവുഡിൽ നിന്നുമുള്ള സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്നുണ്ട്. ദുബായ് കേന്ദ്രമാക്കിയുള്ള ലെൻസ് മാൻ സ്റ്റുഡിയോ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. നേരത്തെ മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാർ എന്ന ചിത്രം സന്തോഷ് ശിവൻ പ്ലാൻ ചെയ്തിരുന്നു എങ്കിലും ഇപ്പോൾ ആ പ്രൊജക്റ്റ് ഉപേക്ഷിച്ചു എന്ന തരത്തിൽ ഉള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്. ജാക്ക് ആൻഡ് ജില്ലിന്റെ ഷൂട്ടിങ് ഇപ്പോൾ ഹരിപ്പാട് പുരോഗമിക്കുകയാണ്.

The post കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം കലിയുഗവരനുമായി ഗോകുലം ഗോപാലൻ; സംവിധാനം സന്തോഷ് ശിവൻ..! first appeared on Onlookersmedia.

The post കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം കലിയുഗവരനുമായി ഗോകുലം ഗോപാലൻ; സംവിധാനം സന്തോഷ് ശിവൻ..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/santhosh-sivan-is-all-set-to-direct-a-multilingual-named-kaliyugavaran-gokulam-gopalan-to-bankroll-the-project/feed/ 0 16141
വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി https://onlookersmedia.com/tamil-cinema/first-look-vijay-sethupathys-96/ https://onlookersmedia.com/tamil-cinema/first-look-vijay-sethupathys-96/#respond Tue, 01 Aug 2017 13:35:29 +0000 http://onlookersmedia.com/?p=4126 വിജയ് സേതുപതി നായകനാകുന്ന 96 ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി .. പ്രേം കുമാർ സംവിധാനം ചെയുന്ന ചിത്രത്തിൽ തൃഷ ആണ് നായിക . വിജയ് സേതുപതിയുടെ നടുവിലെ കൊഞ്ചം പാക്കാത കാണാം ചിത്രത്തിലെ സിനിമാട്ടോഗ്രാഫർ ആയിരുന്നു പ്രേംകുമാർ . കാളിദാസ് ജയറാം നായകനാകുന്ന ഒരു പക്കാ കഥയിലെ സംഗീത സംവിധായകൻ ആയിരുന്ന ഗോവിന്ദ് മേനോൻ ആണ് , ചിത്രത്തിലെ സംഗീത സംവിധായകൻ . 1996 ബാച്ചിലെ കഥ പറയുന്ന ചിത്രം ഒക്ടോബറിൽ തീയേറ്ററുകളിൽ എത്തും ..

The post വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി first appeared on Onlookersmedia.

The post വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി appeared first on Onlookersmedia.

]]>
വിജയ് സേതുപതി നായകനാകുന്ന 96 ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി .. പ്രേം കുമാർ സംവിധാനം ചെയുന്ന ചിത്രത്തിൽ തൃഷ ആണ് നായിക . വിജയ് സേതുപതിയുടെ നടുവിലെ കൊഞ്ചം പാക്കാത കാണാം ചിത്രത്തിലെ സിനിമാട്ടോഗ്രാഫർ ആയിരുന്നു പ്രേംകുമാർ . കാളിദാസ് ജയറാം നായകനാകുന്ന ഒരു പക്കാ കഥയിലെ സംഗീത സംവിധായകൻ ആയിരുന്ന ഗോവിന്ദ് മേനോൻ ആണ് , ചിത്രത്തിലെ സംഗീത സംവിധായകൻ . 1996 ബാച്ചിലെ കഥ പറയുന്ന ചിത്രം ഒക്ടോബറിൽ തീയേറ്ററുകളിൽ എത്തും ..

The post വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി first appeared on Onlookersmedia.

The post വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി appeared first on Onlookersmedia.

]]>
https://onlookersmedia.com/tamil-cinema/first-look-vijay-sethupathys-96/feed/ 0 4126
നേഹ സക്സേന – ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം ! https://onlookersmedia.com/gallery/actress/neha-saxena-latest-photoshoot-gallery/ https://onlookersmedia.com/gallery/actress/neha-saxena-latest-photoshoot-gallery/#respond Sun, 30 Jul 2017 20:06:22 +0000 http://onlookersmedia.com/?p=4051 മമ്മൂട്ടി ചിത്രം കസബ, മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന നടിയാണ് നേഹ സക്‌സേന. രാജകൃഷ്ണ മേനോൻ സംവിധാനം ചെയുന്ന ഹിന്ദി ചിത്രം “ഷെഫ് ” – ൽ ആണ് നേഹ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് .ചിത്രത്തിൽ സെയ്ഫ് അലി ഖാൻ ആണ് നായകൻ.നേഹയെ കൂടാതെ മലയാളം നടി പദ്മപ്രിയയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് ..

The post നേഹ സക്സേന – ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം ! first appeared on Onlookersmedia.

The post നേഹ സക്സേന – ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം ! appeared first on Onlookersmedia.

]]>
മമ്മൂട്ടി ചിത്രം കസബ, മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന നടിയാണ് നേഹ സക്‌സേന. രാജകൃഷ്ണ മേനോൻ സംവിധാനം ചെയുന്ന ഹിന്ദി ചിത്രം “ഷെഫ് ” – ൽ ആണ് നേഹ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് .ചിത്രത്തിൽ സെയ്ഫ് അലി ഖാൻ ആണ് നായകൻ.നേഹയെ കൂടാതെ മലയാളം നടി പദ്മപ്രിയയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് ..

The post നേഹ സക്സേന – ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം ! first appeared on Onlookersmedia.

The post നേഹ സക്സേന – ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം ! appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/actress/neha-saxena-latest-photoshoot-gallery/feed/ 0 4051
മലയാളത്തിൽ ഇനി ചരിത്ര സിനിമകളുടെ കാലം-ഒരുങ്ങുന്നത് 6 ബ്രഹ്മാണ്ഡചിത്രങ്ങൾ.. https://onlookersmedia.com/latest-news/its-time-for-big-budget-films-in-malayalam/ https://onlookersmedia.com/latest-news/its-time-for-big-budget-films-in-malayalam/#respond Sun, 30 Jul 2017 16:20:27 +0000 http://onlookersmedia.com/?p=4035 ചരിത്രത്തെ ആസ്‌പദമാക്കിയുള്ള ചിത്രങ്ങളുടെ അരങ്ങേറ്റത്തിനായി മലയാളസിനിമ ഒരുങ്ങുന്നു. കുഞ്ഞാലി മരക്കാർ, വേലുത്തമ്പി ദളവ, കായംകുളം കൊച്ചുണ്ണി, ചെങ്ങഴി നമ്പിയാർ, സുകുമാര കുറുപ്പ് എന്നിവയിലൂടെ യുവതാരങ്ങൾ മുതൽ മമ്മൂട്ടി വരെ ഈ ബയോപിക്കുകളുടെ ഭാഗമാകുന്നു. അംബേദ്കര്‍, പഴശ്ശിരാജ എന്നീ കഥാപാത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി മറ്റൊരു ചരിത്രപുരുഷനായി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് കുഞ്ഞാലിമരയ്ക്കാർ. ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല എന്നീ ശ്രദ്ധേയ രചനകള്‍ നിര്‍വഹിച്ച ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ടി പി രാജീവനാണ് രചന. […]

The post മലയാളത്തിൽ ഇനി ചരിത്ര സിനിമകളുടെ കാലം-ഒരുങ്ങുന്നത് 6 ബ്രഹ്മാണ്ഡചിത്രങ്ങൾ.. first appeared on Onlookersmedia.

The post മലയാളത്തിൽ ഇനി ചരിത്ര സിനിമകളുടെ കാലം-ഒരുങ്ങുന്നത് 6 ബ്രഹ്മാണ്ഡചിത്രങ്ങൾ.. appeared first on Onlookersmedia.

]]>
ചരിത്രത്തെ ആസ്‌പദമാക്കിയുള്ള ചിത്രങ്ങളുടെ അരങ്ങേറ്റത്തിനായി മലയാളസിനിമ ഒരുങ്ങുന്നു. കുഞ്ഞാലി മരക്കാർ, വേലുത്തമ്പി ദളവ, കായംകുളം കൊച്ചുണ്ണി, ചെങ്ങഴി നമ്പിയാർ, സുകുമാര കുറുപ്പ് എന്നിവയിലൂടെ യുവതാരങ്ങൾ മുതൽ മമ്മൂട്ടി വരെ ഈ ബയോപിക്കുകളുടെ ഭാഗമാകുന്നു. അംബേദ്കര്‍, പഴശ്ശിരാജ എന്നീ കഥാപാത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി മറ്റൊരു ചരിത്രപുരുഷനായി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് കുഞ്ഞാലിമരയ്ക്കാർ. ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല എന്നീ ശ്രദ്ധേയ രചനകള്‍ നിര്‍വഹിച്ച ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ടി പി രാജീവനാണ് രചന. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെപ്തംബറില്‍ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ വിജയാഘോഷ വേളയില്‍ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

സംവിധായകന്‍ വിജി തമ്പിയുടെ കൂടെ വേലുത്തമ്പി ദളവയാണ് പൃഥിരാജിന്റെ ചിത്രം. രഞ്ജി പണിക്കര്‍ തിരക്കഥയൊരുക്കുന്ന സിനിമയുടെ ചിത്രീകരണം 2019ല്‍ ആരംഭിക്കുമെന്നാണ് സൂചന. ബ്ലെസ്സിയുടെ ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് ശേഷമായിരിക്കും വേലുത്തമ്പി ദളവയില്‍ പൃഥ്വിരാജ് അഭിനയിക്കുക. ഇതിനു പുറമെ ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍, മോഹന്‍ലാലിനെ നായകനാക്കി പൃഥി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്നീ ചിത്രങ്ങളും പൃഥിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ കള്ളന്റെ കഥ പറയുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കൊച്ചുണ്ണിയുടെ കഥയിൽ പലയിടത്തും അതെങ്ങനെ, എന്തുകൊണ്ടു സംഭവിച്ചു എന്ന ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്. അതിനുള്ള ഉത്തരം തേടൽ കൂടിയാണ് ഈ സിനിമയെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമലാ പോളാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ പുതുമുഖങ്ങൾക്കും അഭിനയിക്കാൻ അണിയറപ്രവർത്തകർ അവസരം ഒരുക്കുന്നുണ്ട്. ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന സിനിമയുടെ ഷൂട്ടിങ് അടുത്ത വർഷം ആദ്യം ശ്രീലങ്കയിൽ ആരംഭിക്കും. ബാഹുബലിയുടെയും തലാഷിന്റെയും സൗണ്ട് ഡിസൈനറായ സതീഷാണു കൊച്ചുണ്ണിക്കും ശബ്ദം ഒരുക്കുന്നത്. ആക്ഷൻ സീനുകൾ ഒരുക്കുന്നത് ദക്ഷിണാഫ്രിക്കൻ സംഘം ഉൾപ്പെടെയുള്ളവരായിരിക്കും.

കേരളാപോലീസിനെ വട്ടം കറക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുൽഖർ സൽമാൻ എത്തുന്ന ചിത്രമാണ് മറ്റൊന്ന്. 2018 ല്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും. ദുൽഖറിന്‍റെ കന്നിച്ചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം ഒരുക്കുന്നത്. ടോവിനോയെ നായകനാക്കി ഒരുക്കുന്ന വടക്കൻ പാട്ടു കഥകളിലെ നായകനായ ‘ചെങ്ങഴി നമ്പിയാർ ‘ ആണ് ബയോപിക്കുകളിൽ അവസാനത്തേത്. ബാഹുബലി പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് പിന്നാലെ മലയാളത്തിലും ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കാന്‍ ധൈര്യം കാണിച്ചിരിക്കുകയാണ് സാങ്കേതിക പ്രവര്‍ത്തകരും നിര്‍മാതാക്കളും. മികച്ച സാങ്കേതിക വിദ്യയും ഗ്രാഫിക്‌സുകളും ഈ ചിത്രങ്ങളെ എത്രത്തോളം മികച്ചതാക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

The post മലയാളത്തിൽ ഇനി ചരിത്ര സിനിമകളുടെ കാലം-ഒരുങ്ങുന്നത് 6 ബ്രഹ്മാണ്ഡചിത്രങ്ങൾ.. first appeared on Onlookersmedia.

The post മലയാളത്തിൽ ഇനി ചരിത്ര സിനിമകളുടെ കാലം-ഒരുങ്ങുന്നത് 6 ബ്രഹ്മാണ്ഡചിത്രങ്ങൾ.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/its-time-for-big-budget-films-in-malayalam/feed/ 0 4035
ജമിനി ഗണേശൻ ആയി അഭിനയിക്കാൻ കഴിഞ്ഞത് ഒരു വലിയ അംഗീകാരം എന്ന് ദുൽകർ സൽമാൻ..! https://onlookersmedia.com/latest-news/dulquer-salmaan-to-play-gemini-ganesan-in-mahanati/ https://onlookersmedia.com/latest-news/dulquer-salmaan-to-play-gemini-ganesan-in-mahanati/#respond Sun, 30 Jul 2017 10:41:20 +0000 http://onlookersmedia.com/?p=3993 ഇതിഹാസ നായിക സാവിത്രിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് മഹാനടി. മലയാളത്തിന്റെ യുവതാരം ദുൽകർ സൽമാനാണ് കാതൽ മന്നൻ എന്നറിയപ്പെട്ടിരുന്ന തമിഴ് സിനിമയിലെ ഒരുകാലത്തെ ഏറ്റവും ജനപ്രിയ നടന്മാരിലൊരായ ജമിനി ഗണേശനായി വെള്ളിത്തിരയിലെത്തുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് ദുൽകർ സൽമാൻ ജമിനി ഗണേശനായി അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ ജമിനി ഗണേശനായി വേഷമിടാൻ കഴിഞ്ഞത് ഒരു വലിയ അംഗീകാരമാണ് എന്നാണ് ദുൽകർ സൽമാൻ പറഞ്ഞിരിക്കുന്നത്. ദുൽഖറിന്റെ ജന്മദിനത്തിൽ ഈ ചിത്രത്തിലെ ദുൽഖറിന്റെ ലുക് […]

The post ജമിനി ഗണേശൻ ആയി അഭിനയിക്കാൻ കഴിഞ്ഞത് ഒരു വലിയ അംഗീകാരം എന്ന് ദുൽകർ സൽമാൻ..! first appeared on Onlookersmedia.

The post ജമിനി ഗണേശൻ ആയി അഭിനയിക്കാൻ കഴിഞ്ഞത് ഒരു വലിയ അംഗീകാരം എന്ന് ദുൽകർ സൽമാൻ..! appeared first on Onlookersmedia.

]]>
ഇതിഹാസ നായിക സാവിത്രിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് മഹാനടി. മലയാളത്തിന്റെ യുവതാരം ദുൽകർ സൽമാനാണ് കാതൽ മന്നൻ എന്നറിയപ്പെട്ടിരുന്ന തമിഴ് സിനിമയിലെ ഒരുകാലത്തെ ഏറ്റവും ജനപ്രിയ നടന്മാരിലൊരായ ജമിനി ഗണേശനായി വെള്ളിത്തിരയിലെത്തുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് ദുൽകർ സൽമാൻ ജമിനി ഗണേശനായി അഭിനയിക്കുന്നത്.

ഈ ചിത്രത്തിൽ ജമിനി ഗണേശനായി വേഷമിടാൻ കഴിഞ്ഞത് ഒരു വലിയ അംഗീകാരമാണ് എന്നാണ് ദുൽകർ സൽമാൻ പറഞ്ഞിരിക്കുന്നത്. ദുൽഖറിന്റെ ജന്മദിനത്തിൽ ഈ ചിത്രത്തിലെ ദുൽഖറിന്റെ ലുക് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഇതിഹാസ നായിക സാവിത്രിയുടെ ജീവിത കഥയാണ് ഈ ചിത്രം പറയുന്നത്. കീർത്തി സുരേഷ് സാവിത്രിയുടെ വേഷം അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സാമന്തയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് വാർത്തകൾ വരുന്നത്. തെലുങ്കിൽ നിർമ്മിക്കുന്ന ഈ ചിത്രം തമിഴിലും മലയാളത്തിലും മൊഴി മാറ്റി റിലീസ് ചെയ്യാൻ ആണ് അണിയറ പ്രവത്തകരുടെ പ്ലാൻ.

ദുൽഖറിന്റെ അടുത്ത റിലീസുകൾ സൗബിൻ ഷാഹിറിന്റെ പറവയും ബിജോയ് നമ്പ്യാരുടെ സോളോയുമാണ്. നായകനല്ലെങ്കിലും പറവയിൽ വളരെ പ്രധാനപ്പെട്ടൊരു വേഷമാണ് ദുൽകർ ചെയ്യുന്നത്. പറവ സെപ്റ്റംബർ ആദ്യ വാരം തീയേറ്ററുകളിൽ എത്തും. സോളോ മലയാളത്തിലും തമിഴിലുമായൊരുക്കിയ ദ്വിഭാഷാ ചിത്രമാണ്. നാല് കഥകൾ പറയുന്ന ഒരു ആന്തോളജി മൂവി കൂടിയാണ് സോളോ. ഈ രണ്ടു ചിത്രങ്ങളുടെയും ഫസ്റ്റ് ലുക് പോസ്റ്ററുകൾ ദുൽഖറിന്റെ ജന്മ ദിനത്തിൽ പുറത്തു വിട്ടിരുന്നു. സോളോയുടെ ആദ്യ ടീസറും ആ ദിവസം പുറത്തു വന്നിരുന്നു.

The post ജമിനി ഗണേശൻ ആയി അഭിനയിക്കാൻ കഴിഞ്ഞത് ഒരു വലിയ അംഗീകാരം എന്ന് ദുൽകർ സൽമാൻ..! first appeared on Onlookersmedia.

The post ജമിനി ഗണേശൻ ആയി അഭിനയിക്കാൻ കഴിഞ്ഞത് ഒരു വലിയ അംഗീകാരം എന്ന് ദുൽകർ സൽമാൻ..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dulquer-salmaan-to-play-gemini-ganesan-in-mahanati/feed/ 0 3993
“ഇന്നൊരു കഥ സൊല്ലട്ടുമ സർ “- കഥ പറഞ്ഞു അയാൾ നടന്നു കയറിയത് പ്രേക്ഷക ഹൃദയങ്ങളിലേക്കാണ് .. https://onlookersmedia.com/tamil-cinema/rise-of-vijay-sethupathy-tracing-the-stars-journey/ https://onlookersmedia.com/tamil-cinema/rise-of-vijay-sethupathy-tracing-the-stars-journey/#respond Sat, 29 Jul 2017 19:51:10 +0000 http://onlookersmedia.com/?p=3952 കോളിവുഡിലെ താര രാജാക്കന്മാരുടെ പട്ടികയിൽ ഒന്നും അയാളെ കാണുവാൻ നമുക്ക് സാധിക്കുകയില്ല .. ഒരിക്കൽ വിജയിച്ച ഫോർമുല അതേപടി ആവർത്തിക്കുന്ന താരരാജാക്കന്മാരിൽ നിന്നും , തൻ്റേതായി ഇറങ്ങുന്ന ഓരോ പടങ്ങളിലും പ്രേക്ഷകരെ നിരാശപെടുത്താത്ത അയാൾ ഏറെ വ്യത്യസ്‌തൻ ആണ്. അടുത്തത് എന്തെന്ന് നിർവചിക്കാൻ കഴിയാത്ത റോളുകൾ – അടുത്ത വീട്ടിലെ പയ്യൻ മുതൽ 55 വയസുള്ള മധ്യ വയസ്സൻ വരെ ഇദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം .ഇദ്ദേഹത്തിന് മാത്രം എങ്ങനെ ഇത്ര നല്ല  ചിത്രങ്ങൾ കിട്ടുന്നു എന്ന് അറിയാതെ […]

The post “ഇന്നൊരു കഥ സൊല്ലട്ടുമ സർ “- കഥ പറഞ്ഞു അയാൾ നടന്നു കയറിയത് പ്രേക്ഷക ഹൃദയങ്ങളിലേക്കാണ് .. first appeared on Onlookersmedia.

The post “ഇന്നൊരു കഥ സൊല്ലട്ടുമ സർ “- കഥ പറഞ്ഞു അയാൾ നടന്നു കയറിയത് പ്രേക്ഷക ഹൃദയങ്ങളിലേക്കാണ് .. appeared first on Onlookersmedia.

]]>
കോളിവുഡിലെ താര രാജാക്കന്മാരുടെ പട്ടികയിൽ ഒന്നും അയാളെ കാണുവാൻ നമുക്ക് സാധിക്കുകയില്ല .. ഒരിക്കൽ വിജയിച്ച ഫോർമുല അതേപടി ആവർത്തിക്കുന്ന താരരാജാക്കന്മാരിൽ നിന്നും , തൻ്റേതായി ഇറങ്ങുന്ന ഓരോ പടങ്ങളിലും പ്രേക്ഷകരെ നിരാശപെടുത്താത്ത അയാൾ ഏറെ വ്യത്യസ്‌തൻ ആണ്. അടുത്തത് എന്തെന്ന് നിർവചിക്കാൻ കഴിയാത്ത റോളുകൾ – അടുത്ത വീട്ടിലെ പയ്യൻ മുതൽ 55 വയസുള്ള മധ്യ വയസ്സൻ വരെ ഇദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം .ഇദ്ദേഹത്തിന് മാത്രം എങ്ങനെ ഇത്ര നല്ല  ചിത്രങ്ങൾ കിട്ടുന്നു എന്ന് അറിയാതെ ചോദിച്ചു പോകുന്നു ..

അതെ കൂടുതൽ വർണ്ണനകൾ ആവശ്യമില്ലാത്ത നടൻ ..വിജയ് സേതുപതി

13  വർഷങ്ങൾക്  മുൻപ് ചെറിയ ചെറിയ വേഷങ്ങളിൽ തുടങ്ങി  ഒടുവിൽ തന്റേതായ മികവ് അടയാളപ്പെടുത്തിയ ഒരുപിടി ചിത്രങ്ങൾ .

പിസ്സ എന്ന ചിത്രത്തിലെ മൈക്കൽ , നടുവില് കൊഞ്ചം പാകാത്ത കാണമിലെ പ്രേംകുമാർ , സൂദുകാവിലെ ദാസ് , ഇടുക്കുത്താനെ ആസപ്പേട്ടൻ ബാലകുമാറിലേ കുമാർ , ഓറഞ്ച് മിട്ടയിലെ കൈലാസം , ധർമദുരൈ , ആണ്ടവൻ കട്ടളൈ , ഒടുവിൽ വിക്രം വേദ .. ഓരോ ചിത്രങ്ങളിലും സേതുപതി വിസ്മയിപിച്ചുകൊണ്ടേയിരിക്കുന്നു ..

2010 ൽ സീനു രാമസ്വാമിയുടെ തേന്മെർക്കു പരുവക്കാറ്റ്  ൽ തുടങ്ങി വിക്രം വേദ വരെ 

2011 ൽ കലൈഞ്ജർ ടിവിയുടെ പോപ്പുലർ റിയാലിറ്റി ഷോ ആയ “നാലയ ഇയാകുനർ” മത്സരാത്ഥികളായ കാർത്തിക് സുബ്ബരാജ് , എം മണികണ്ഠൻ [കാക്ക മുട്ടായി ഫെയിം  ] , നളൻ കുമാരസ്വാമി  എന്നിവരുടെ ഹ്രസ്വ ചിത്രങ്ങൾ ആണ് സേതുപതിയുടെ കരിയറിലെ വഴിത്തിരിവായത്  .പിന്നീട് കാർത്തിക് സുബ്ബരാജ്, നളൻ  കുമാരസ്വാമി  എന്നിവരുടെ  ചിത്രങ്ങളിൽ വിജയ് സേതുപതി സ്ഥിര സാന്നിധ്യമായി  .. 2012 ഇത് ഇറങ്ങിയ കാർത്തിക് സുബരാജിന്റെ പിസ, തുടർന്ന് 2013 ൽ നളൻ കുമാരസ്വാമിയുടെ സൂദ് കാവും എന്നീ ചിത്രങ്ങൾ  വിജയ് സേതുപതിക്ക് പ്രേക്ഷക മനസ്സിൽ തന്റേതായ ഇടം നേടിക്കൊടുത്തു .

ചെറിയ മുതല്മുടക്കും , ചെറിയ കഥയും , ഒരു പറ്റം പുതുമുഖങ്ങളുമായി വന്ന ബാലാജി ധാരണീദ്രന്റെ “നടുവില് കൊഞ്ചം പാകാത്ത കാണം ” ആ വർഷത്തെ അപ്രതീക്ഷിത വിജയങ്ങളിൽ ഒന്നായി മാറി .

തുടർന്ന് മുതൽമുടക്ക്  കുറഞ്ഞ ഒരുപാടു ചിത്രങ്ങൾ .. ഇടുക്കുത്താനെ ആസപ്പേട്ടൻ ബാലകുമാറ് , പന്നയ്യാറും പദ്മിനിയും , ജിഗർത്തണ്ട , ഓറഞ്ച് മിട്ടായി  തുടങ്ങിയവ  ബോക്സ് ഓഫിസിൽ വൻ വിജയങ്ങൾ ആയി മാറി ..

ഒടുവിൽ വിക്രം വേദ – തന്റെ അഭിനയ മികവ് കൊണ്ടും, സ്ക്രീൻ പ്രെസെൻസ് കൊണ്ടും വീണ്ടും അമ്പരപ്പിക്കുന്നു . സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തർക്കും  അദ്ദേഹത്തിന്റെ അഭിനയ മികവിനെ പറ്റി പറയാതിരിക്കുവാൻ സാധിക്കുകയില്ല .

രഞ്ജിത്ത് ജയക്കൊടിയുടെ “പുതിയാന പുതിർ ” , സീനു രാമസ്വാമിയുടെ “ഇദം പൊരുൾ യെവൽ ” എന്നീ ചിത്രങ്ങൾ ആണ് റിലീസ് അകാൻ പോകുന്ന ചിത്രങ്ങൾ ..


ഈ വിജയങ്ങൾക് പിന്നിൽ സിനിമ മാത്രം സ്വപ്നം കണ്ടു സിനിമയെ സ്നേഹിച്ച ഒരു യുവാവിന്റെ സിനിമയെ വെല്ലുന്ന ജീവിത കഥ ഉണ്ട്  ,2000 ൽ  ജോലി  തേടി ദുബായിൽ എത്തി ,  അക്കൗണ്ടന്റായി ഒരു കമ്പനിയിൽ ജോലി ചെയുകയും ഒടുവിൽ തന്റെ സ്വപ്നങ്ങൾ കീഴടക്കുവാൻ 2003 ൽ ജോലി ഉപേക്ഷിച്ചു തിരിച്ചു നാട്ടിലേക്ക് .തുടർന്ന് ഒരുപാടു ചിത്രങ്ങളിൽ ചെറിയ ചെറിയ റോളുകളിൽ മാത്രം ഒതുങ്ങുമ്പോഴും വിജയങ്ങളിലേക്ക് വിജയ് പരിശ്രമിച്ചുകൊണ്ടേയിരുന്നു ….ഒടുവിൽ വിജയങ്ങൾ അയാൾ കീഴടക്കുകയാണ് ..

താരപദവികൾക്കു പൊളിച്ചെഴുത്തുകളുമായി വിജയ് മുന്നേറുകയാണ് . ആത്മാർഥമായ പരിശ്രമമുണ്ടെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനത്ത് ഒടുവിൽ എത്തുക തന്നെ ചെയ്യുമെന്ന് തന്റെ ജീവിതം കൊണ്ട് പറയുകയാണ് വിജയ് സേതുപതി എന്ന ഈ നടൻ. കാത്തിരിക്കാം “മക്കൾ സെൽവൻ ” വിജയ് സേതുപതിയുടെ അടുത്ത ചിത്രത്തിനായി ..

The post “ഇന്നൊരു കഥ സൊല്ലട്ടുമ സർ “- കഥ പറഞ്ഞു അയാൾ നടന്നു കയറിയത് പ്രേക്ഷക ഹൃദയങ്ങളിലേക്കാണ് .. first appeared on Onlookersmedia.

The post “ഇന്നൊരു കഥ സൊല്ലട്ടുമ സർ “- കഥ പറഞ്ഞു അയാൾ നടന്നു കയറിയത് പ്രേക്ഷക ഹൃദയങ്ങളിലേക്കാണ് .. appeared first on Onlookersmedia.

]]>
https://onlookersmedia.com/tamil-cinema/rise-of-vijay-sethupathy-tracing-the-stars-journey/feed/ 0 3952
ആവേശം നിറച്ചു അജിത് ചിത്രം വിവേഗത്തിന്റെ തെലുങ്ക് പോസ്റ്റർ.. https://onlookersmedia.com/tamil-cinema/ajith-siva-vivegam-telugu-poster-released/ https://onlookersmedia.com/tamil-cinema/ajith-siva-vivegam-telugu-poster-released/#respond Sat, 29 Jul 2017 19:02:03 +0000 http://onlookersmedia.com/?p=3939 അജിത്തിന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന അജിത് ചിത്രം വിവേഗത്തിന്റെ തെലുങ്കു പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു .. ശിവ സംവിധാനം ചെയുന്ന ചിത്രം ഓഗസ്റ്റ് 10 നു തീയേറ്ററുകളിൽ എത്തും .. അജിത്-ശിവ ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം ആണ് വിവേകം . ഇരുവരും ഒന്നിച്ച വീരം [2014 ], വേതാളം [2015 ] – ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു . അനിരുദ്ധ് സംഗീതം നൽകിയ ഗാനങ്ങൾ ഹിറ്റചാർട്ടിൽ ഇടം നേടി കഴിഞ്ഞു .. മെയ് മാസത്തിൽ […]

The post ആവേശം നിറച്ചു അജിത് ചിത്രം വിവേഗത്തിന്റെ തെലുങ്ക് പോസ്റ്റർ.. first appeared on Onlookersmedia.

The post ആവേശം നിറച്ചു അജിത് ചിത്രം വിവേഗത്തിന്റെ തെലുങ്ക് പോസ്റ്റർ.. appeared first on Onlookersmedia.

]]>
അജിത്തിന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന അജിത് ചിത്രം വിവേഗത്തിന്റെ തെലുങ്കു പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു .. ശിവ സംവിധാനം ചെയുന്ന ചിത്രം ഓഗസ്റ്റ് 10 നു തീയേറ്ററുകളിൽ എത്തും .. അജിത്-ശിവ ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം ആണ് വിവേകം . ഇരുവരും ഒന്നിച്ച വീരം [2014 ], വേതാളം [2015 ] – ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു . അനിരുദ്ധ് സംഗീതം നൽകിയ ഗാനങ്ങൾ ഹിറ്റചാർട്ടിൽ ഇടം നേടി കഴിഞ്ഞു ..

മെയ് മാസത്തിൽ റിലീസ് ചെയ്ത വിവേഗത്തിന്റെ ആദ്യ ടീസറിന് വൻ പ്രതികരണം ആണ് ലഭിച്ചത് .57 സെക്കന്റ് മാത്രമുള്ള പ്രോമോ വീഡിയോ യൂട്യൂബിൽ മാത്രം കണ്ടത് 5 മില്യൺ ആൾക്കാരാണ് .യൂട്യൂബിൽ ഏറ്റവും കൂടുതൽ ആൾകാർ ലൈക് ചെയ്ത ഇന്ത്യൻ ടീസർ എന്ന റെക്കോർഡ് വിവേകത്തിനു മാത്രം സ്വന്തം.

കമലഹാസന്റെ മകൾ അക്ഷര ഹസ്സൻ വിവേകത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രേത്യേകതയും കൂടി ഉണ്ട് ഈ ചിത്രത്തിന് . അക്ഷരയെ കൂടാതെ കാജൽ അഗർവാളും ചിത്രത്തിൽ ഉണ്ട് .

The post ആവേശം നിറച്ചു അജിത് ചിത്രം വിവേഗത്തിന്റെ തെലുങ്ക് പോസ്റ്റർ.. first appeared on Onlookersmedia.

The post ആവേശം നിറച്ചു അജിത് ചിത്രം വിവേഗത്തിന്റെ തെലുങ്ക് പോസ്റ്റർ.. appeared first on Onlookersmedia.

]]>
https://onlookersmedia.com/tamil-cinema/ajith-siva-vivegam-telugu-poster-released/feed/ 0 3939
ഷാരൂഖ് ഖാന്റെയും ആമിർ ഖാന്റെയും ചിത്രങ്ങളുടെ ക്യാമറാമാൻ നിവിൻ പോളി ചിത്രത്തിൽ..! https://onlookersmedia.com/latest-news/cinematographer-binod-pradhan-on-board-for-nivin-paulys-next/ https://onlookersmedia.com/latest-news/cinematographer-binod-pradhan-on-board-for-nivin-paulys-next/#respond Sat, 29 Jul 2017 18:53:14 +0000 http://onlookersmedia.com/?p=3927 മലയാളത്തിന്റെ യുവ താരം നിവിൻ പോളി ഇപ്പോൾ വമ്പൻ ചിത്രങ്ങളുടെയാണ് ഭാഗമായിക്കൊണ്ടിരിക്കുന്നതു. അത്തരത്തിലൊരു ചിത്രമാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണി. കള്ളന്മാരിലെ ഇതിഹാസമെന്നു ഐതിഹ്യമാലയിൽ പറയുന്ന കായംകുളം കൊച്ചുണ്ണിയെന്ന കള്ളന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബോബി- സഞ്ജയ് ടീം തിരക്കഥ എഴുതിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. അമല പോൾ ആണ് ഈ ചിത്രത്തിലെ നായിക. സെപ്തംബർ ഒന്നാം തീയതി മുതൽ […]

The post ഷാരൂഖ് ഖാന്റെയും ആമിർ ഖാന്റെയും ചിത്രങ്ങളുടെ ക്യാമറാമാൻ നിവിൻ പോളി ചിത്രത്തിൽ..! first appeared on Onlookersmedia.

The post ഷാരൂഖ് ഖാന്റെയും ആമിർ ഖാന്റെയും ചിത്രങ്ങളുടെ ക്യാമറാമാൻ നിവിൻ പോളി ചിത്രത്തിൽ..! appeared first on Onlookersmedia.

]]>
മലയാളത്തിന്റെ യുവ താരം നിവിൻ പോളി ഇപ്പോൾ വമ്പൻ ചിത്രങ്ങളുടെയാണ് ഭാഗമായിക്കൊണ്ടിരിക്കുന്നതു. അത്തരത്തിലൊരു ചിത്രമാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണി. കള്ളന്മാരിലെ ഇതിഹാസമെന്നു ഐതിഹ്യമാലയിൽ പറയുന്ന കായംകുളം കൊച്ചുണ്ണിയെന്ന കള്ളന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബോബി- സഞ്ജയ് ടീം തിരക്കഥ എഴുതിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. അമല പോൾ ആണ് ഈ ചിത്രത്തിലെ നായിക. സെപ്തംബർ ഒന്നാം തീയതി മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്തരായ ടെക്നിഷ്യൻസ് ആണ് ജോലി ചെയ്യാൻ പോകുന്നത്. പ്രശസ്ത ബോളിവുഡ് ക്യാമറാമാൻ ബിനോദ് പ്രധാൻ ആയിരിക്കും കായംകുളം കൊച്ചുണ്ണിക്ക്‌ വേണ്ടി കാമറ ചലിപ്പിക്കുക എന്നതാണ് ഇപ്പോൾ വരുന്ന വാർത്തകൾ.

ബോളിവുഡിലെ വമ്പൻ ചിത്രങ്ങൾക്കു വേണ്ടി കാമറ ചലിപ്പിച്ചിട്ടുള്ള പ്രധാൻ, ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാന്റെയും ആമിർ ഖാന്റെയും വമ്പൻ ചിത്രങ്ങൾക്ക് വേണ്ടി കാമറ ചലിപ്പിച്ചിട്ടുണ്ട്. ദേവദാസ്, രംഗ് ദേ ബസന്തി എന്നിവയൊക്കെ അതിൽ ചിലതാണ്. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ ടൈഗർ ഷെറോഫ് ചിത്രം ബാഗിയാണ് പ്രധാൻ അവസാനമായി കാമറ ചലിപ്പിച്ച ചിത്രം. ഹോമിങ് പീജിയൻസ് എന്ന ചിത്രത്തിലാണ് പ്രധാൻ ഇപ്പോൾ ജോലി ചെയ്‌തു കൊണ്ടിരിക്കുന്നത്. കായംകുളം കൊച്ചുണ്ണി അടുത്ത വര്ഷം ഏപ്രിലിൽ തിയേറ്ററിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. ഗോപി സുന്ദറാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുക.

The post ഷാരൂഖ് ഖാന്റെയും ആമിർ ഖാന്റെയും ചിത്രങ്ങളുടെ ക്യാമറാമാൻ നിവിൻ പോളി ചിത്രത്തിൽ..! first appeared on Onlookersmedia.

The post ഷാരൂഖ് ഖാന്റെയും ആമിർ ഖാന്റെയും ചിത്രങ്ങളുടെ ക്യാമറാമാൻ നിവിൻ പോളി ചിത്രത്തിൽ..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/cinematographer-binod-pradhan-on-board-for-nivin-paulys-next/feed/ 0 3927
കുഞ്ഞാലിമരക്കാർ – ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു https://onlookersmedia.com/latest-news/mammootty-in-and-as-kunjalimarakkar/ https://onlookersmedia.com/latest-news/mammootty-in-and-as-kunjalimarakkar/#respond Sat, 29 Jul 2017 18:05:30 +0000 http://onlookersmedia.com/?p=3909 കോഴിക്കോട് സാമൂതിരിയുടെ നാവികപ്പടയുടെ തലവനായിരുന്ന കുഞ്ഞാലിമരയ്ക്കാരുടെ ജീവിതകഥ പറയുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. ശങ്കര്‍ രാമകൃഷ്ണൻ സംവിധാനവും ടി പി രാജീവൻ ചിത്രത്തിന്റെ രചനയും നിർവഹിക്കും. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെപ്തംബറില്‍ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ വിജയാഘോഷ വേളയില്‍ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും മുന്‍നിര സാങ്കേതിക […]

The post കുഞ്ഞാലിമരക്കാർ – ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു first appeared on Onlookersmedia.

The post കുഞ്ഞാലിമരക്കാർ – ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു appeared first on Onlookersmedia.

]]>
കോഴിക്കോട് സാമൂതിരിയുടെ നാവികപ്പടയുടെ തലവനായിരുന്ന കുഞ്ഞാലിമരയ്ക്കാരുടെ ജീവിതകഥ പറയുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. ശങ്കര്‍ രാമകൃഷ്ണൻ സംവിധാനവും ടി പി രാജീവൻ ചിത്രത്തിന്റെ രചനയും നിർവഹിക്കും. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെപ്തംബറില്‍ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ വിജയാഘോഷ വേളയില്‍ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിനായി അണിനിരയ്ക്കുന്നത്.

അംബേദ്കര്‍, പഴശ്ശിരാജ എന്നീ കഥാപാത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി മറ്റൊരു ചരിത്രപുരുഷനായി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് കുഞ്ഞാലിമരയ്ക്കാർ. ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല എന്നീ ശ്രദ്ധേയ രചനകള്‍ നിര്‍വഹിച്ച ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ആഗസ്റ്റ് സിനിമാസിന്റെ ആദ്യചിത്രമായ ഉറുമിയുടെ രചന നിർവഹിച്ചതും ഇദ്ദേഹം തന്നെ ആയിരുന്നു. കഴിഞ്ഞ വർഷം കേരള ടൂറിസം വകുപ്പിന് വേണ്ടി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ കുഞ്ഞാലിമരയ്ക്കാരെക്കുറിച്ചുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോയിൽ മമ്മൂട്ടിയാണ് കുഞ്ഞാലിമരയ്ക്കാർക്ക് ശബ്ദം നൽകിയത്.

അമല്‍ നീരദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതെന്നും മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലിമരയ്ക്കാര്‍ എന്നൊരു ചിത്രം പ്രിയദര്‍ശനും ആലോചിച്ചിരുന്നതായും മുൻപ് വാർത്തകൾ വന്നിരുന്നു. അതേസമയം കുഞ്ഞാലിമരയ്ക്കാര്‍ എന്ന പേരില്‍ 1967ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ കൊട്ടാരക്കര ശ്രീധരന്‍ നായരാണ് കുഞ്ഞാലിമരയ്ക്കാരെ അവതരിപ്പിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ചിത്രമായിരുന്നു കുഞ്ഞാലിമരയ്ക്കാർ.

The post കുഞ്ഞാലിമരക്കാർ – ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു first appeared on Onlookersmedia.

The post കുഞ്ഞാലിമരക്കാർ – ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mammootty-in-and-as-kunjalimarakkar/feed/ 0 3909
തമിഴ് സിനിമയിൽ സ്ഥാനമുറപ്പിച്ചു മലയാളത്തിന്റെ ഹരീഷ് പേരാടി..! https://onlookersmedia.com/tamil-cinema/harish-perady-busy-with-a-handful-of-projects-in-different-languages/ https://onlookersmedia.com/tamil-cinema/harish-perady-busy-with-a-handful-of-projects-in-different-languages/#respond Sat, 29 Jul 2017 17:44:58 +0000 http://onlookersmedia.com/?p=3888 ഹരീഷ് പേരാടി എന്ന പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യമെത്തുന്ന രൂപം അരുൺ കുമാർ അരവിന്ദ് മുരളി ഗോപിയുടെ തിരക്കഥയെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത ലെഫ്റ് റൈറ്റ് ലെഫ്റ് എന്ന ചിത്രത്തിലെ കൈതേരി സഹദേവൻ എന്ന കഥാപാത്രമായിരിക്കും. ഒരുപക്ഷെ മലയാള സിനിമ ചരിത്രത്തിലെ തന്നെ ഒരു നടൻ നടത്തിയ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി പറയാൻ കഴിയുന്ന പെർഫോമൻസ് ആണ് ഹരീഷ് പേരാടി ആ ചിത്രത്തിലൂടെ കാഴ്ച വെച്ചത്. അതിനു മുൻപേ വയലാർ മാധവൻകുട്ടി ഒരുക്കിയ ശ്രീ […]

The post തമിഴ് സിനിമയിൽ സ്ഥാനമുറപ്പിച്ചു മലയാളത്തിന്റെ ഹരീഷ് പേരാടി..! first appeared on Onlookersmedia.

The post തമിഴ് സിനിമയിൽ സ്ഥാനമുറപ്പിച്ചു മലയാളത്തിന്റെ ഹരീഷ് പേരാടി..! appeared first on Onlookersmedia.

]]>
ഹരീഷ് പേരാടി എന്ന പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യമെത്തുന്ന രൂപം അരുൺ കുമാർ അരവിന്ദ് മുരളി ഗോപിയുടെ തിരക്കഥയെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത ലെഫ്റ് റൈറ്റ് ലെഫ്റ് എന്ന ചിത്രത്തിലെ കൈതേരി സഹദേവൻ എന്ന കഥാപാത്രമായിരിക്കും. ഒരുപക്ഷെ മലയാള സിനിമ ചരിത്രത്തിലെ തന്നെ ഒരു നടൻ നടത്തിയ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി പറയാൻ കഴിയുന്ന പെർഫോമൻസ് ആണ് ഹരീഷ് പേരാടി ആ ചിത്രത്തിലൂടെ കാഴ്ച വെച്ചത്. അതിനു മുൻപേ വയലാർ മാധവൻകുട്ടി ഒരുക്കിയ ശ്രീ ഗുരുവായൂരപ്പൻ എന്ന ടെലിവിഷൻ സീരിയലിൽ കിംവദൻ എന്ന കഥാപാത്രമായുള്ള അസാധ്യ പെർഫോമൻസിലൂടെ ഹരീഷ് പേരാടി മിനി സ്ക്രീൻ പ്രേക്ഷകരുടെയും പ്രീയപ്പെട്ട നടനായി മാറിയിരുന്നു. ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള സ്വഭാവ നടന്മാരിൽ ഒരാളാണ് ഈ കലാകാരൻ.

ഇപ്പോൾ തമിഴ് സിനിമയിലും വൻ കുതിപ്പ് നടത്താൻ ഒരുങ്ങുകയാണ് ഹരീഷ് പേരാടി. ഇതിനോടകം തന്നെ തമിഴ് സിനിമയിൽ ശ്രദ്ധേയമായ പ്രകടനം നടത്താൻ കഴിഞ്ഞു ഈ നടന്. കിടാരി, വിക്രം വേദ , മെർസൽ എന്നെ ചിത്രങ്ങളി അഭിനയിച്ചു കഴിഞ്ഞു ഹരീഷ് പേരാടി. ഇതിൽ അടുത്തിടെ പുറത്തിറങ്ങിയ വിക്രം വേദയിലെ ചേട്ടൻ എന്ന കഥാപാത്രം ഗംഭീരമായിരുന്നു. വിജയ് സേതുപതിയുമായുള്ള കോമ്പിനേഷൻ സീനുകൾ ഒക്കെ വലിയ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ഈ നടന്റെ അടുത്ത തമിഴ് റിലീസ് വിജയ് നായകനായ മെർസൽ എന്ന ബ്രഹ്മാണ്ഡ ചിത്രമാണ്. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ വരുന്ന ദീപാവലിക്ക് തീയേറ്ററുകളിൽ എത്തും. വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് ഈ ചിത്രത്തിൽ ഹരീഷ് പേരാടി അവതരിപ്പിക്കുന്നതെന്നാണ് സൂചനകൾ. അത് പോലെ തന്നെ തമിഴിൽ നിന്ന് ഈ നടന് ഇപ്പോൾ അവസരങ്ങളുടെ പെരുമഴയാണ് എന്നാണ് കേൾക്കുന്നത്. അങ്ങനെ മറ്റൊരു മലയാളി കൂടി സൗത്ത് ഇന്ത്യ കീഴടക്കുകയാണ്. അഭിമാനിക്കാം ഈ നടനെയോർത്തു നമ്മുക്ക് ഓരോരുത്തർക്കും.

The post തമിഴ് സിനിമയിൽ സ്ഥാനമുറപ്പിച്ചു മലയാളത്തിന്റെ ഹരീഷ് പേരാടി..! first appeared on Onlookersmedia.

The post തമിഴ് സിനിമയിൽ സ്ഥാനമുറപ്പിച്ചു മലയാളത്തിന്റെ ഹരീഷ് പേരാടി..! appeared first on Onlookersmedia.

]]>
https://onlookersmedia.com/tamil-cinema/harish-perady-busy-with-a-handful-of-projects-in-different-languages/feed/ 0 3888