Anju - Onlookersmedia http://onlookersmedia.com/author/anjumu/ First Entertainment website in Malayalam Thu, 25 Aug 2022 05:13:45 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Anju - Onlookersmedia http://onlookersmedia.com/author/anjumu/ 32 32 54783289 അറ്റൻഷൻ പ്ലീസ്; കാർത്തിക് സുബ്ബരാജിന്റെ മലയാള ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടുന്നു https://onlookersmedia.com/videos/karthik-subbaraj-producing-malayalam-film-attention-please-trailer-getting-attention/ https://onlookersmedia.com/videos/karthik-subbaraj-producing-malayalam-film-attention-please-trailer-getting-attention/#respond Thu, 25 Aug 2022 05:13:44 +0000 http://onlookersmedia.com/?p=41944 തമിഴിലെ യുവസംവിധായകരിൽ പ്രമുഖരായ കാർത്തിക സുബ്ബരാജ് മലയാളസിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പേരിൽ ‘അറ്റൻഷൻ പ്ലീസ്’ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മലയാളത്തിൽ എന്നാൽ സംവിധായകനായല്ല, സിനിമാ പ്രൊഡക്ഷൻ മേഖലയിലാണ് കാർ‍ത്തിക് ചുവടുവെച്ചിരിക്കുന്നത്. പുതുമുഖ സംവിധായകർക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെ കാർത്തിക് നിർമാണം ഏറ്റെടുത്ത അറ്റൻഷൻ പ്ലീസ് എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിതിൻ ഐസക് തോമസ് ആണ്. വിഷ്ണു ഗോവിന്ദ്, ആതിര കല്ലിങ്കൽ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ത്രില്ലർ- ഡ്രാമാ ചിത്രത്തിന്റെ […]

The post അറ്റൻഷൻ പ്ലീസ്; കാർത്തിക് സുബ്ബരാജിന്റെ മലയാള ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടുന്നു first appeared on Onlookersmedia.

The post അറ്റൻഷൻ പ്ലീസ്; കാർത്തിക് സുബ്ബരാജിന്റെ മലയാള ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടുന്നു appeared first on Onlookersmedia.

]]>
തമിഴിലെ യുവസംവിധായകരിൽ പ്രമുഖരായ കാർത്തിക സുബ്ബരാജ് മലയാളസിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പേരിൽ ‘അറ്റൻഷൻ പ്ലീസ്’ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മലയാളത്തിൽ എന്നാൽ സംവിധായകനായല്ല, സിനിമാ പ്രൊഡക്ഷൻ മേഖലയിലാണ് കാർ‍ത്തിക് ചുവടുവെച്ചിരിക്കുന്നത്. പുതുമുഖ സംവിധായകർക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെ കാർത്തിക് നിർമാണം ഏറ്റെടുത്ത അറ്റൻഷൻ പ്ലീസ് എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിതിൻ ഐസക് തോമസ് ആണ്. വിഷ്ണു ഗോവിന്ദ്, ആതിര കല്ലിങ്കൽ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ത്രില്ലർ- ഡ്രാമാ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

പൊതുയിടങ്ങളിൽ മനുഷ്യന്റെ സ്വകാര്യതയിലേക്ക് ഇഴഞ്ഞുചെല്ലുന്ന മലയാളിയുടെ സദാചാരബോധത്തിനിട്ട് ഒരു കൊട്ട് കൊടുക്കുന്ന രീതിയിലാണ് ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. ഒരു മുറിയിൽ കുറച്ചുപേർക്കിടയിൽ നടക്കുന്ന സംഭവങ്ങളും കഥ പറച്ചിലുമായി ത്രില്ലിങ്ങ് മൂഡിലാണ് സിനിമ ഒരുക്കിയിട്ടുള്ളത്. മുൻപ് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചും ചിത്രം മികച്ച പ്രതികരണം നേടിയിട്ടുണ്ട്. അരുൺ വിജയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രോഹിത് വാരിയത്ത് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഹിമാൽ മോഹനാണ്. സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് എന്ന പ്രൊഡക്ഷൻ ഹൗസ് വഴിയാണ് കാർത്തിക് സുബ്ബരാജ് അറ്റൻഷൻ പ്ലീസിന്റെ നിർമാണത്തിൽ ഭാഗമാകുന്നത്. ഇതിന് പുറമെ, കാർത്തികേയൻ സന്താനം, നിത്യൻ മാർട്ടിൻ എന്നിവരും നിർമാണത്തിൽ പങ്കാളികളാകുന്നു. ഈ മാസം 26ന് ചിത്രം തിയേറ്ററുകളിലെത്തും.

The post അറ്റൻഷൻ പ്ലീസ്; കാർത്തിക് സുബ്ബരാജിന്റെ മലയാള ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടുന്നു first appeared on Onlookersmedia.

The post അറ്റൻഷൻ പ്ലീസ്; കാർത്തിക് സുബ്ബരാജിന്റെ മലയാള ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/karthik-subbaraj-producing-malayalam-film-attention-please-trailer-getting-attention/feed/ 0 41944
അൽഫോൻസ് പുത്രന്റെ ഒരു സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഞാൻ ഈ സിനിമ ചെയ്തത്: പൃഥ്വിരാജ് https://onlookersmedia.com/latest-news/prithviraj-sukumaran-reveals-how-he-became-part-of-alphonse-puthren-gold-movie/ https://onlookersmedia.com/latest-news/prithviraj-sukumaran-reveals-how-he-became-part-of-alphonse-puthren-gold-movie/#respond Wed, 24 Aug 2022 11:04:01 +0000 http://onlookersmedia.com/?p=41923 ഒരു അൽഫോൻസ് പുത്രൻ ചിത്രം എന്ന ടാഗ് ലൈൻ മാത്രം മതി, സിനിമാപ്രേമികളെ ഗോൾഡിലേക്ക് ക്ഷണിച്ചുവരുത്തുന്നതിന്. ക്ലീഷേ കഥ പറച്ചിലിൽ നിന്നും വ്യത്യസ്ത സ്റ്റൈലിൽ സിനിമകൾ അവതരിപ്പിക്കുന്ന സംവിധായകന്റെ ഏറ്റവും പുതിയ ചിത്രത്തിലാകട്ടെ കേന്ദ്ര വേഷങ്ങൾ ചെയ്യുന്നത് പൃഥ്വിരാജും നയൻതാരയുമാണ്. ഓണം റിലീസായി തിയേറ്ററുകളിലെത്തുന്ന ഗോൾഡ്, മലയാളത്തില്‍ തന്നെ ഒരുപക്ഷെ ഏറ്റവും കുടുതല്‍ സ്റ്റാര്‍ കാസ്റ്റുള്ള ചിത്രമാകും എന്നാണ് നടൻ പൃഥ്വിരാജ് പറയുന്നത്. അൽഫോൻസ് പുത്രന്റെ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹമാണ് ഈ ചിത്രത്തിൽ തന്നെ എത്തിച്ചതെന്നും താരം […]

The post അൽഫോൻസ് പുത്രന്റെ ഒരു സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഞാൻ ഈ സിനിമ ചെയ്തത്: പൃഥ്വിരാജ് first appeared on Onlookersmedia.

The post അൽഫോൻസ് പുത്രന്റെ ഒരു സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഞാൻ ഈ സിനിമ ചെയ്തത്: പൃഥ്വിരാജ് appeared first on Onlookersmedia.

]]>
ഒരു അൽഫോൻസ് പുത്രൻ ചിത്രം എന്ന ടാഗ് ലൈൻ മാത്രം മതി, സിനിമാപ്രേമികളെ ഗോൾഡിലേക്ക് ക്ഷണിച്ചുവരുത്തുന്നതിന്. ക്ലീഷേ കഥ പറച്ചിലിൽ നിന്നും വ്യത്യസ്ത സ്റ്റൈലിൽ സിനിമകൾ അവതരിപ്പിക്കുന്ന സംവിധായകന്റെ ഏറ്റവും പുതിയ ചിത്രത്തിലാകട്ടെ കേന്ദ്ര വേഷങ്ങൾ ചെയ്യുന്നത് പൃഥ്വിരാജും നയൻതാരയുമാണ്.

ഓണം റിലീസായി തിയേറ്ററുകളിലെത്തുന്ന ഗോൾഡ്, മലയാളത്തില്‍ തന്നെ ഒരുപക്ഷെ ഏറ്റവും കുടുതല്‍ സ്റ്റാര്‍ കാസ്റ്റുള്ള ചിത്രമാകും എന്നാണ് നടൻ പൃഥ്വിരാജ് പറയുന്നത്. അൽഫോൻസ് പുത്രന്റെ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹമാണ് ഈ ചിത്രത്തിൽ തന്നെ എത്തിച്ചതെന്നും താരം പറഞ്ഞു. പൃഥ്വിരാജിന്റെ അടുത്തതായി ഇറങ്ങുന്ന ‘തീർപ്പ്’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘ ഞാൻ അടക്കം സിനിമയിൽ അഭിനയിച്ചിരിക്കുന്ന എല്ലാ അഭിനേതാക്കളും അൽഫോൻസ് പുത്രന്റെ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഗോൾഡ് ചെയ്തത്. ചിത്രത്തിലെ ചെറിയൊരു ഷോട്ടിൽ അഭിനയിക്കുന്ന കഥാപാത്രമായി പോലും വന്നിരിക്കുന്നത് പേര് പറഞ്ഞാലറിയുന്ന താരങ്ങളാണ്.’ പൂർണമായും ഇതൊരു അൽഫോൻസ് പുത്രൻ സിനിമയാണെന്നും താരം പറഞ്ഞു.

പൃഥ്വിരാജ്- നയൻതാര ജോഡിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്, ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അൽഫോൻസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെയും മാജിക് ഫ്രേയിംസിന്റെ ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഗോൾഡ് നിർമിക്കുന്നത്.

അതേ സമയം, മോഹൻലാലിനെ നായകനാക്കിയാണ് അൽഫോൻസ് പുത്രന്റെ അടുത്ത ചിത്രം വരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അൽഫോൻസ് പുത്രന്റെ അടുത്ത സുഹൃത്തും പ്രശസ്ത തമിഴ് സംവിധായകനുമായ കാർത്തിക് സുബ്ബരാജാണ് ഇതിനെ കുറിച്ച് വ്യക്തമാക്കിയത്. അൽഫോൻസ് പുത്രൻ പണ്ട് മുതലേ കടുത്ത മോഹൻലാൽ ആരാധകനാണെന്നും കാർത്തിക് സുബ്ബരാജ് ഓർത്തെടുത്തു. കാർത്തിക് സുബ്ബരാജ് രജനികാന്തിനെ വെച്ച് പേട്ട എന്ന ഫാൻ ബോയ് ചിത്രം ഒരുക്കിയത് പോലെ മോഹൻലാലിനെ വച്ച് താനും ഒരു ഫാൻ ബോയ് ചിത്രം എടുക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് തന്നോട് അദ്ദേഹം പറഞ്ഞിട്ടുള്ളതെന്നും കാർത്തിക് സുബ്ബരാജ് കൂട്ടിച്ചേർത്തു.

The post അൽഫോൻസ് പുത്രന്റെ ഒരു സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഞാൻ ഈ സിനിമ ചെയ്തത്: പൃഥ്വിരാജ് first appeared on Onlookersmedia.

The post അൽഫോൻസ് പുത്രന്റെ ഒരു സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഞാൻ ഈ സിനിമ ചെയ്തത്: പൃഥ്വിരാജ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/prithviraj-sukumaran-reveals-how-he-became-part-of-alphonse-puthren-gold-movie/feed/ 0 41923
സെയ്ഫിന്റെ വിക്രമും ഹൃത്വിക്കിന്റെ വേദയും ഉടൻ എത്തും; റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ https://onlookersmedia.com/latest-news/saif-ali-khan-and-hrithik-roshan-movie-vikram-vedha-release-date-out/ https://onlookersmedia.com/latest-news/saif-ali-khan-and-hrithik-roshan-movie-vikram-vedha-release-date-out/#respond Wed, 24 Aug 2022 08:25:40 +0000 http://onlookersmedia.com/?p=41911 അതിസമർഥനായ പൊലീസുകാരനായി തമിഴകത്തിന്റെ റൊമാന്റിക് ഹീറോ മാധവനും, നിശബ്ദനും അതിലുപരി അപകടകാരിയുമായ ഗാങ്സ്റ്ററായി വിജയ് സേതുപതിയും മാറ്റുരച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം വേദ. 2017ല്‍ പുറത്തിറങ്ങിയ ചിത്രം ഒരുക്കിയത് പുഷ്കര്‍- ​ഗായത്രി എന്ന സംവിധായക ദമ്പതികളാണ്. തമിഴിൽ വൻഹിറ്റായ വിക്രം വേദയുടെ ഹിന്ദി റീമേക്കും ഇക്കഴിഞ്ഞ ജൂൺ മാസം അണിയറയിൽ പൂർത്തിയായിക്കഴിഞ്ഞിരുന്നു. സെയ്ഫ് അലി ഖാനെയും ഹൃത്വിക് റോഷനെയും മുഖ്യകഥാപാത്രങ്ങളാക്കി പുഷ്കര്‍- ​ഗായത്രി തന്നെയാണ് ബോളിവുഡിലും ഇതേ പേരിൽ ചിത്രം സംവിധാനം ചെയ്യുന്നത്. വേറിട്ട കഥാപാത്രങ്ങളിലൂടെ […]

The post സെയ്ഫിന്റെ വിക്രമും ഹൃത്വിക്കിന്റെ വേദയും ഉടൻ എത്തും; റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ first appeared on Onlookersmedia.

The post സെയ്ഫിന്റെ വിക്രമും ഹൃത്വിക്കിന്റെ വേദയും ഉടൻ എത്തും; റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ appeared first on Onlookersmedia.

]]>
അതിസമർഥനായ പൊലീസുകാരനായി തമിഴകത്തിന്റെ റൊമാന്റിക് ഹീറോ മാധവനും, നിശബ്ദനും അതിലുപരി അപകടകാരിയുമായ ഗാങ്സ്റ്ററായി വിജയ് സേതുപതിയും മാറ്റുരച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം വേദ. 2017ല്‍ പുറത്തിറങ്ങിയ ചിത്രം ഒരുക്കിയത് പുഷ്കര്‍- ​ഗായത്രി എന്ന സംവിധായക ദമ്പതികളാണ്. തമിഴിൽ വൻഹിറ്റായ വിക്രം വേദയുടെ ഹിന്ദി റീമേക്കും ഇക്കഴിഞ്ഞ ജൂൺ മാസം അണിയറയിൽ പൂർത്തിയായിക്കഴിഞ്ഞിരുന്നു.

സെയ്ഫ് അലി ഖാനെയും ഹൃത്വിക് റോഷനെയും മുഖ്യകഥാപാത്രങ്ങളാക്കി പുഷ്കര്‍- ​ഗായത്രി തന്നെയാണ് ബോളിവുഡിലും ഇതേ പേരിൽ ചിത്രം സംവിധാനം ചെയ്യുന്നത്. വേറിട്ട കഥാപാത്രങ്ങളിലൂടെ ഹിന്ദി സിനിമാ പ്രേക്ഷകരുടെ ജനപ്രിയ താരങ്ങളായ സെയ്ഫും ഹൃത്വിക്കും, മാധവനും സേതുപതിയും ചെയ്ത കഥാപാത്രങ്ങളെ എത്രമാത്രം മികവുറ്റതാക്കുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഈ വർഷം സെപ്തംബർ 30ന് ചിത്രം റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്.

നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന വിക്രം വേദയുടെ ടീസർ കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന മീഡിയ സ്ക്രീനിങ്ങിൽ വച്ച് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. വിക്രം ഗാങ്സ്റ്റർ വേദയെ ചോദ്യം ചെയ്യുന്നതിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. പിന്നീട് വേദ കഥ പറയുന്നതും, ആക്ഷൻ- പാക്ക്ഡ് ഗാങ്സ്റ്റർ രംഗങ്ങളും ചേർത്താണ് ടീസർ അവതരിപ്പിച്ചിട്ടുള്ളത്.

ഹിന്ദി റീമേക്കില്‍ വിക്രം എന്ന പൊലീസുകാരനെ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാനാണ്. വേദയായി എത്തുന്നത് ഹൃത്വിക് റോഷനും. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്മി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഹിന്ദി ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെ ആണ്. ഫ്രൈഡേ ഫിലിം‍വര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേയ്ക്കൊപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ബോളിവുഡ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

The post സെയ്ഫിന്റെ വിക്രമും ഹൃത്വിക്കിന്റെ വേദയും ഉടൻ എത്തും; റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ first appeared on Onlookersmedia.

The post സെയ്ഫിന്റെ വിക്രമും ഹൃത്വിക്കിന്റെ വേദയും ഉടൻ എത്തും; റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/saif-ali-khan-and-hrithik-roshan-movie-vikram-vedha-release-date-out/feed/ 0 41911
777 ചാർലിയുടെ സംവിധായകനെന്ന പേരിൽ മാല പാർവതിയെ വിളിച്ച വ്യാജനെ കൈയോടെ പൊക്കി സംവിധായകൻ https://onlookersmedia.com/latest-news/malayalam-actress-mala-parvathy-received-fake-calls-in-the-name-of-777-charlie-director/ https://onlookersmedia.com/latest-news/malayalam-actress-mala-parvathy-received-fake-calls-in-the-name-of-777-charlie-director/#respond Mon, 22 Aug 2022 11:51:36 +0000 http://onlookersmedia.com/?p=41854 തന്റെ പേര് ഉപയോഗിച്ച് നടി മാലാ പാർവതിയെ വിളിച്ച് ഡേറ്റ് ചോദിച്ച്‌ ആരോ ആൾമാറാട്ടം നടത്താൻ ശ്രമിച്ചതായി സംവിധായകൻ. രക്ഷിത് ഷെട്ടി നായകനായ ‘777 ചാർലി’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ കിരൺരാജാണ് ആൾമാറാട്ട സംഭവത്തെ കുറിച്ച് ഒരു ദേശീയ മാധ്യമത്തിനോട് തുറന്നുപറഞ്ഞത്. താനാണെന്ന് അവകാശപ്പെട്ട് ഇത്തരത്തിൽ ഫോൺ കോളുകൾ വന്നാൽ സ്വീകരിക്കരുതെന്നും, താൻ നിലവിൽ പുതിയ പ്രോജക്റ്റുകളൊന്നും തുടങ്ങിയിട്ടില്ലെന്നും സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി. താൻ ഒരു സിനിമ ചെയ്യുന്നുവെന്നും അതിൽ ഒരു വേഷമുണ്ടെന്നും […]

The post 777 ചാർലിയുടെ സംവിധായകനെന്ന പേരിൽ മാല പാർവതിയെ വിളിച്ച വ്യാജനെ കൈയോടെ പൊക്കി സംവിധായകൻ first appeared on Onlookersmedia.

The post 777 ചാർലിയുടെ സംവിധായകനെന്ന പേരിൽ മാല പാർവതിയെ വിളിച്ച വ്യാജനെ കൈയോടെ പൊക്കി സംവിധായകൻ appeared first on Onlookersmedia.

]]>
തന്റെ പേര് ഉപയോഗിച്ച് നടി മാലാ പാർവതിയെ വിളിച്ച് ഡേറ്റ് ചോദിച്ച്‌ ആരോ ആൾമാറാട്ടം നടത്താൻ ശ്രമിച്ചതായി സംവിധായകൻ. രക്ഷിത് ഷെട്ടി നായകനായ ‘777 ചാർലി’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ കിരൺരാജാണ് ആൾമാറാട്ട സംഭവത്തെ കുറിച്ച് ഒരു ദേശീയ മാധ്യമത്തിനോട് തുറന്നുപറഞ്ഞത്. താനാണെന്ന് അവകാശപ്പെട്ട് ഇത്തരത്തിൽ ഫോൺ കോളുകൾ വന്നാൽ സ്വീകരിക്കരുതെന്നും, താൻ നിലവിൽ പുതിയ പ്രോജക്റ്റുകളൊന്നും തുടങ്ങിയിട്ടില്ലെന്നും സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി.

താൻ ഒരു സിനിമ ചെയ്യുന്നുവെന്നും അതിൽ ഒരു വേഷമുണ്ടെന്നും പറഞ്ഞാണ് മാലാ പാർവതിയെ അയാൾ ആവർത്തിച്ച് വിളിച്ചത്. എന്നാൽ 777 ചാർലിയുടെ സൗണ്ട് ഡിസൈനർ എം.ആർ രാജകൃഷ്ണനുമായി മാം സംസാരിക്കുകയും, അദ്ദേഹം ഇക്കാര്യം തന്നോട് പറയുകയും ചെയ്തപ്പോഴാണ് ഈ പ്രശ്നത്തെ കുറിച്ച് അറിഞ്ഞത്.

രാജ സാർ ഇക്കാര്യം തന്നോട് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. പ്രശ്നത്തെ കുറിച്ച് മാഡത്തോട് സംസാരിക്കുകയും, തുടർന്ന് വിളിച്ചയാളുമായി ഒരു കോൺഫറൻസ് കോൾ നടത്തുകയും ചെയ്തു. മാലാ മാം അയാളെ വിളിച്ച് വിശദാംശങ്ങൾ വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. താൻ സംവിധായകൻ കിരൺരാജാണെന്നാണ് അപ്പോഴും അയാൾ പറഞ്ഞത്. എന്നാൽ ഞാൻ ആ ഫോൺ കോളിൽ അയാളെ നേരിട്ടപ്പോൾ, ആൾമാറാട്ടക്കാരൻ ഉടനെ ഫോൺ കട്ട് ചെയ്യുകയും സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തുവെന്നും കിരൺരാജ് വിശദീകരിച്ചു. ഒരു മുതിർന്ന അഭിനേത്രി എന്ന നിലയിൽ മാലാ പാർവതി ഈ പ്രശ്നം നന്നായി കൈകാര്യം ചെയ്തു. എന്നാൽ, യുവ പ്രതിഭകൾ, പ്രത്യേകിച്ച് പെൺകുട്ടികൾ ഇത്തരം വ്യാജഫോൺ കോളുകളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്ന് സംവിധായകൻ പറഞ്ഞു.

കന്നഡ സിനിമയിലൂടെ സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ച കിരൺരാജ് കാസർഗോഡ് സ്വദേശിയാണ്. രക്ഷിത് ഷെട്ടി നിർമാതാവും നായകനുമാകുന്ന ബഹുഭാഷാചിത്രം 777 ചാർലിയുടെ കേരളത്തിലെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസിനായിരുന്നു. ധര്‍മ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് ചാര്‍ലി എന്ന നായ എത്തിച്ചേരുന്നതും പിന്നീട് അയാളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റവുമാണ് 777 ചാർലി എന്ന ചിത്രം അവതരിപ്പിച്ചത്.

The post 777 ചാർലിയുടെ സംവിധായകനെന്ന പേരിൽ മാല പാർവതിയെ വിളിച്ച വ്യാജനെ കൈയോടെ പൊക്കി സംവിധായകൻ first appeared on Onlookersmedia.

The post 777 ചാർലിയുടെ സംവിധായകനെന്ന പേരിൽ മാല പാർവതിയെ വിളിച്ച വ്യാജനെ കൈയോടെ പൊക്കി സംവിധായകൻ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/malayalam-actress-mala-parvathy-received-fake-calls-in-the-name-of-777-charlie-director/feed/ 0 41854
‘ജവാൻ’ ചെന്നൈ ഷെഡ്യൂൾ ആരംഭിക്കുന്നു; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ https://onlookersmedia.com/latest-news/vijay-sethupathi-will-join-in-sharuk-khans-jawan-from-august-24/ https://onlookersmedia.com/latest-news/vijay-sethupathi-will-join-in-sharuk-khans-jawan-from-august-24/#respond Mon, 22 Aug 2022 10:39:52 +0000 http://onlookersmedia.com/?p=41851 ആറ്റ്ലി ഒരുക്കുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാനിലേക്ക് വിജയ് സേതുപതി എത്തുന്നു. ഈ മാസം 24ന് ചിത്രത്തിന്റെ ചെന്നൈ ഷെഡ്യൂൾ ആരംഭിക്കുമെന്നും, പ്രതിനായകനായി മക്കൾ സെൽവൻ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കൂടാതെ, ചെന്നൈ ചിത്രീകരണത്തിൽ ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, നയൻതാര എന്നിവരും ഭാഗമാകും. അതേ സമയം, ‘ജവാന്റെ’ ചിത്രീകരണം നിലവിൽ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. രജനികാന്തിനും കമൽഹാസനും ദളപതി വിജയ്ക്കും പ്രതിനായകനായി മികവുറ്റ പ്രകടനം കാഴ്ച വച്ച വിജയ് സേതുപതി കിംഗ് ഖാൻ […]

The post ‘ജവാൻ’ ചെന്നൈ ഷെഡ്യൂൾ ആരംഭിക്കുന്നു; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ first appeared on Onlookersmedia.

The post ‘ജവാൻ’ ചെന്നൈ ഷെഡ്യൂൾ ആരംഭിക്കുന്നു; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ appeared first on Onlookersmedia.

]]>
ആറ്റ്ലി ഒരുക്കുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാനിലേക്ക് വിജയ് സേതുപതി എത്തുന്നു. ഈ മാസം 24ന് ചിത്രത്തിന്റെ ചെന്നൈ ഷെഡ്യൂൾ ആരംഭിക്കുമെന്നും, പ്രതിനായകനായി മക്കൾ സെൽവൻ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കൂടാതെ, ചെന്നൈ ചിത്രീകരണത്തിൽ ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, നയൻതാര എന്നിവരും ഭാഗമാകും. അതേ സമയം, ‘ജവാന്റെ’ ചിത്രീകരണം നിലവിൽ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.

രജനികാന്തിനും കമൽഹാസനും ദളപതി വിജയ്ക്കും പ്രതിനായകനായി മികവുറ്റ പ്രകടനം കാഴ്ച വച്ച വിജയ് സേതുപതി കിംഗ് ഖാൻ ചിത്രത്തിൽ നെഗറ്റീവ് റോളിലെത്തുന്നതിനാൽ പ്രേക്ഷകരും അതിയായ ആകാംക്ഷയിലാണ്. ഇതിന് പുറമെ അല്ലു അർജുൻ നായകനായ പുഷ്പയുടെ രണ്ടാം ഭാഗത്തിലും താരം വില്ലനാകുമെന്നാണ് സൂചന.

ജവാനിൽ ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥയായി നയൻതാരയും മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദീപിക പദുക്കോൺ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ, പ്രിയാമണി, യോഗി ബാബു, സുനില്‍ ഗ്രോവര്‍, സന്യ മല്‍ഹോത്ര തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിൽ ഭാഗമാകുന്നുണ്ട്.

രാജാറാണി, തെറി, മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തിന് പ്രിയങ്കരനായ സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ജവാൻ. യുവസംഗീതജ്ഞരിൽ പ്രമുഖനായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്സ് നിർമിക്കുന്ന ചിത്രം ഹിന്ദിയിലും തമിഴ്, മലയാളം, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും. അടുത്ത വർഷം ജൂൺ രണ്ടിന് ജവാൻ തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ നിശ്ചയിച്ചിട്ടുള്ളത്.

The post ‘ജവാൻ’ ചെന്നൈ ഷെഡ്യൂൾ ആരംഭിക്കുന്നു; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ first appeared on Onlookersmedia.

The post ‘ജവാൻ’ ചെന്നൈ ഷെഡ്യൂൾ ആരംഭിക്കുന്നു; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/vijay-sethupathi-will-join-in-sharuk-khans-jawan-from-august-24/feed/ 0 41851
ഗ്രാമഭംഗിയും ചില നാട്ടുകാര്യങ്ങളുമായി ബേസിൽ; ‘പാൽതു ജാൻവറി’ലെ ‘അമ്പിളിരാവ്’ ഗാനം പുറത്ത് https://onlookersmedia.com/videos/video-songs/basil-joseph-starring-new-film-palthu-janwar-video-song-out/ https://onlookersmedia.com/videos/video-songs/basil-joseph-starring-new-film-palthu-janwar-video-song-out/#respond Mon, 22 Aug 2022 08:25:36 +0000 http://onlookersmedia.com/?p=41843 മലയാളിയുടെ ഓണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളത്തിന്റെ പ്രിയ സംവിധായകരായ ബേസില്‍ ജോസഫും, ദിലീഷ് പോത്തനും. ഇവർക്കൊപ്പം തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനും മലയാളിയുടെ പ്രിയപ്പെട്ട ഫഫയും ഒരുമിച്ചാൽ പിന്നെ സംഭവം കുശാലായിരിക്കുമെന്നതിൽ സംശയമില്ല. എന്നാൽ ഈ കൂടിച്ചേരലിലെ പ്രത്യേകത ബേസിൽ ജോസഫ് നായകനാകുമ്പോൾ, ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനും ഫഹദ് ഫാസിലും നിർമാതാക്കളാകുന്നു എന്നതാണ്. കുമ്പളങ്ങി നെറ്റ്സ്, ജോജി എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ തന്നെയാണ് പാൽതു ജാൻവറും നിർമിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ നിന്നും […]

The post ഗ്രാമഭംഗിയും ചില നാട്ടുകാര്യങ്ങളുമായി ബേസിൽ; ‘പാൽതു ജാൻവറി’ലെ ‘അമ്പിളിരാവ്’ ഗാനം പുറത്ത് first appeared on Onlookersmedia.

The post ഗ്രാമഭംഗിയും ചില നാട്ടുകാര്യങ്ങളുമായി ബേസിൽ; ‘പാൽതു ജാൻവറി’ലെ ‘അമ്പിളിരാവ്’ ഗാനം പുറത്ത് appeared first on Onlookersmedia.

]]>
മലയാളിയുടെ ഓണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളത്തിന്റെ പ്രിയ സംവിധായകരായ ബേസില്‍ ജോസഫും, ദിലീഷ് പോത്തനും. ഇവർക്കൊപ്പം തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനും മലയാളിയുടെ പ്രിയപ്പെട്ട ഫഫയും ഒരുമിച്ചാൽ പിന്നെ സംഭവം കുശാലായിരിക്കുമെന്നതിൽ സംശയമില്ല. എന്നാൽ ഈ കൂടിച്ചേരലിലെ പ്രത്യേകത ബേസിൽ ജോസഫ് നായകനാകുമ്പോൾ, ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനും ഫഹദ് ഫാസിലും നിർമാതാക്കളാകുന്നു എന്നതാണ്. കുമ്പളങ്ങി നെറ്റ്സ്, ജോജി എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ തന്നെയാണ് പാൽതു ജാൻവറും നിർമിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിൽ നിന്നും ‘അമ്പിളി രാവ്’ എന്ന മനോഹരമായ ഗാനമാണ് പുറത്തുവിട്ടിട്ടുള്ളത്. കുടിയൻമല എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് അരുൺ അശോകാണ്. സുഹൈൽ കോയ വരികൾ എഴുതിയിരിക്കുന്ന ഗാനത്തിന്റെ ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്.

നവാ​ഗതനായ സം​ഗീത് പി. രാജനാണ് പാൽതു ജാനവറിന്റെ സംവിധായകൻ. ബേസിൽ ജോസഫ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ആതിര ഹരികുമാർ, ശ്രുതി സുരേഷ്, ജയകുറുപ്പ്, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, ജോജി ജോൺ, കിരൺ പീതാംബരൻ, സിബി തോമസ് എന്നിവർ നിർണായക വേഷങ്ങളിലെത്തുന്നു.
വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. കിരൺ ദാസ് എഡിറ്റിങ്ങും, രൺദീവെ ക്യാമറയും കൈകാര്യം ചെയ്യുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാൽതു ജാൻവർ ഓണം റിലീസായി കേരളത്തിലെത്തുമ്പോൾ, പ്ലേ ഫിലിംസുമായി ചേർന്ന് സ്റ്റാർസ് ഹോളിഡേ ഫിലിംസ് ചിത്രം വിദേശ രാജ്യങ്ങളിൽ പ്രദർശനത്തിനെത്തിക്കും.

The post ഗ്രാമഭംഗിയും ചില നാട്ടുകാര്യങ്ങളുമായി ബേസിൽ; ‘പാൽതു ജാൻവറി’ലെ ‘അമ്പിളിരാവ്’ ഗാനം പുറത്ത് first appeared on Onlookersmedia.

The post ഗ്രാമഭംഗിയും ചില നാട്ടുകാര്യങ്ങളുമായി ബേസിൽ; ‘പാൽതു ജാൻവറി’ലെ ‘അമ്പിളിരാവ്’ ഗാനം പുറത്ത് appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/video-songs/basil-joseph-starring-new-film-palthu-janwar-video-song-out/feed/ 0 41843
ന്നാ ഒരു പിക് ആകാം; വൈൽഡർ ബെസ്റ്റിക്കൊപ്പം കെനിയയിൽ നിന്നും ചാക്കോച്ചൻ https://onlookersmedia.com/latest-news/kunchako-boban-posted-pics-with-priya-from-keniyan-tour/ https://onlookersmedia.com/latest-news/kunchako-boban-posted-pics-with-priya-from-keniyan-tour/#respond Mon, 22 Aug 2022 07:05:39 +0000 http://onlookersmedia.com/?p=41833 തികച്ചും വ്യത്യസ്ത ഗെറ്റപ്പിലെത്തിയ ചാക്കോച്ചന്റെ കൊഴുമ്മൽ രാജീവനെ തിയേറ്ററുകൾ ആവേശപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിനും കുഞ്ചാക്കോ ബോബന്റെ പ്രകടനത്തിനും ഒരുപോലെ മികച്ച പ്രതികരണമാണ് സിനിമാപ്രേമികളും നിരൂപകരും നൽകുന്നത്. സിനിമ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ നടൻ കുഞ്ചാക്കോ ബോബൻ ഭാര്യ പ്രിയയ്ക്ക് ഒപ്പം അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ്. കുടുംബസമേതം കെനിയയിലാണ് താരമിപ്പോഴുള്ളത്. തന്റെ ഏറ്റവും അടുത്ത ബെസ്റ്റിക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ നടൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. […]

The post ന്നാ ഒരു പിക് ആകാം; വൈൽഡർ ബെസ്റ്റിക്കൊപ്പം കെനിയയിൽ നിന്നും ചാക്കോച്ചൻ first appeared on Onlookersmedia.

The post ന്നാ ഒരു പിക് ആകാം; വൈൽഡർ ബെസ്റ്റിക്കൊപ്പം കെനിയയിൽ നിന്നും ചാക്കോച്ചൻ appeared first on Onlookersmedia.

]]>
തികച്ചും വ്യത്യസ്ത ഗെറ്റപ്പിലെത്തിയ ചാക്കോച്ചന്റെ കൊഴുമ്മൽ രാജീവനെ തിയേറ്ററുകൾ ആവേശപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിനും കുഞ്ചാക്കോ ബോബന്റെ പ്രകടനത്തിനും ഒരുപോലെ മികച്ച പ്രതികരണമാണ് സിനിമാപ്രേമികളും നിരൂപകരും നൽകുന്നത്.

സിനിമ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ നടൻ കുഞ്ചാക്കോ ബോബൻ ഭാര്യ പ്രിയയ്ക്ക് ഒപ്പം അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ്. കുടുംബസമേതം കെനിയയിലാണ് താരമിപ്പോഴുള്ളത്. തന്റെ ഏറ്റവും അടുത്ത ബെസ്റ്റിക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ നടൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

‘വന്യമൃഗങ്ങൾക്കിടയിൽ, എന്റെ വൈൽഡർ ബെസ്റ്റിക്കൊപ്പം,’ എന്നാണ് ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്കൊപ്പം ചാക്കോച്ചൻ കുറിച്ചത്. ഒരു കെനിയൻ സുഹൃത്തിനെ കൂടി ലഭിച്ചെന്നും, ആഫ്രിക്കൻ വംശജനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചൻ എഴുതി. താരത്തിന്റെ അവധിക്കാല ചിത്രങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിലും വൈറലായി. ആരാധകർക്കൊപ്പം കമന്റുകളുമായി ടൊവിനോ തോമസ്, നിമിഷ സജയൻ, ശ്രീനാഥ് ഭാസി, ചിന്നു ചാന്ദ്നി, രമേഷ് പിഷാരടി, മിഥുൻ മാനുവൽ തോമസ് തുടങ്ങിയ സിനിമാപ്രമുഖരും ചേർന്നു. ചാക്കോച്ചനിപ്പോഴും മധുരപ്പതിനേഴാണല്ലോ എന്ന് ആരാധകർ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.

ആക്ഷേപഹാസ്യമാക്കി ഒരുക്കിയ ‘ന്നാ താൻ കേസ് കൊട്’ റിലീസിന് മുൻപേ ചർച്ചയായ ചിത്രമായിരുന്നു. ഇതിലെ ഗാനവും ട്രെയിലറും റിലീസ് പോസ്റ്ററുമെല്ലാം സിനിമയെ കുറിച്ച് പ്രേക്ഷകന് വലിയ പ്രതീക്ഷ നൽകി. നാട്ടിൻ പുറത്തെ ഒരു ശരാശരി മനുഷ്യന്റെ ജീവിതത്തിലൂടെ ചില സമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നതാണ് ചിത്രം.

The post ന്നാ ഒരു പിക് ആകാം; വൈൽഡർ ബെസ്റ്റിക്കൊപ്പം കെനിയയിൽ നിന്നും ചാക്കോച്ചൻ first appeared on Onlookersmedia.

The post ന്നാ ഒരു പിക് ആകാം; വൈൽഡർ ബെസ്റ്റിക്കൊപ്പം കെനിയയിൽ നിന്നും ചാക്കോച്ചൻ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/kunchako-boban-posted-pics-with-priya-from-keniyan-tour/feed/ 0 41833
‘കുറുപ്പി’നെ റെക്കോർഡ് തുകക്ക് സ്വന്തമാക്കി സീ കമ്പനി; 112 കോടിയുടെ മൊത്തം ബിസിനസ്സെന്ന് ദുൽഖർ https://onlookersmedia.com/latest-news/dulquer-salmaans-kurup-movies-satellite-right-bagged-by-zee-company/ https://onlookersmedia.com/latest-news/dulquer-salmaans-kurup-movies-satellite-right-bagged-by-zee-company/#respond Sun, 21 Aug 2022 07:00:00 +0000 http://onlookersmedia.com/?p=41812 മലയാളിയുടെ ഓർമകളിൽ അന്നും ഇന്നും പിടികിട്ടാപ്പുള്ളി എന്ന വാക്കിന് ഒരു പേരാണുള്ളത്. മൂന്ന് ദശകങ്ങൾക്ക് മുൻപ് ഒരു കൊലപാതകത്തിന് ശേഷം അപ്രത്യക്ഷനായ സുകുമാരക്കുറുപ്പ്. കൊടുംകുറ്റവാളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തിന് സിനിമാവിഷ്കാരം നൽകി സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും ദുൽഖർ സൽമാനും മലയാളിയുടെ ഓർമകളിലേക്ക് സുകുമാരക്കുറിപ്പിനെ വീണ്ടും തിരിച്ചെത്തിച്ചിരുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ അ‍ഞ്ച് ഭാഷകളിലായി കഴിഞ്ഞ വർഷം നവംബറിലായിരുന്നു ചിത്രം ലോകമെമ്പാടുമായി തിയേറ്ററിലും ഒടിടിയിലും റിലീസ് ചെയ്തത്. 35 കോടി ബജറ്റിൽ നിർമിച്ച ക്രൈം ഡ്രാമ […]

The post ‘കുറുപ്പി’നെ റെക്കോർഡ് തുകക്ക് സ്വന്തമാക്കി സീ കമ്പനി; 112 കോടിയുടെ മൊത്തം ബിസിനസ്സെന്ന് ദുൽഖർ first appeared on Onlookersmedia.

The post ‘കുറുപ്പി’നെ റെക്കോർഡ് തുകക്ക് സ്വന്തമാക്കി സീ കമ്പനി; 112 കോടിയുടെ മൊത്തം ബിസിനസ്സെന്ന് ദുൽഖർ appeared first on Onlookersmedia.

]]>
മലയാളിയുടെ ഓർമകളിൽ അന്നും ഇന്നും പിടികിട്ടാപ്പുള്ളി എന്ന വാക്കിന് ഒരു പേരാണുള്ളത്. മൂന്ന് ദശകങ്ങൾക്ക് മുൻപ് ഒരു കൊലപാതകത്തിന് ശേഷം അപ്രത്യക്ഷനായ സുകുമാരക്കുറുപ്പ്. കൊടുംകുറ്റവാളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തിന് സിനിമാവിഷ്കാരം നൽകി സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും ദുൽഖർ സൽമാനും മലയാളിയുടെ ഓർമകളിലേക്ക് സുകുമാരക്കുറിപ്പിനെ വീണ്ടും തിരിച്ചെത്തിച്ചിരുന്നു.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ അ‍ഞ്ച് ഭാഷകളിലായി കഴിഞ്ഞ വർഷം നവംബറിലായിരുന്നു ചിത്രം ലോകമെമ്പാടുമായി തിയേറ്ററിലും ഒടിടിയിലും റിലീസ് ചെയ്തത്. 35 കോടി ബജറ്റിൽ നിർമിച്ച ക്രൈം ഡ്രാമ ചിത്രം ആഗോളതലത്തിൽ ആദ്യ രണ്ടാഴ്ച കൊണ്ട് 75 കോടി ഗ്രോസ് നേടിയിരുന്നു. മൗത്ത് പബ്ലിസിറ്റി വഴിയും വൻ കളക്ഷൻ നേടിയ കുറുപ്പിന്റെ മറ്റൊരു നേട്ടമാണ് റിലീസിന് ഒമ്പത് മാസങ്ങൾക്ക് ശേഷം നടനും നിർമാതാവുമായ ദുൽഖർ സൽമാൻ പങ്കുവച്ചിരിക്കുന്നത്. കുറുപ്പ് എന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സീ കമ്പനി സ്വന്തമാക്കിയെന്നും ഇത് ഒരു റെക്കോർഡ് ബ്രേക്കിങ് ഡീലാണെന്നും താരം ഫേസ്ബുക്കിലൂടെ അറിയിച്ചു.

‘കുറുപ്പിന്റെ നാല് ഭാഷകളിലെ (മലയാളം, തമിഴ്, തെലുങ്ക്, കന്നഡ) സാറ്റലൈറ്റ് അവകാശത്തിനായി വേഫെറർ ഫിലിംസും എംസ്റ്റാർ എന്റർടെയ്ൻമെന്റ്‌സും സീ കമ്പനിയുമായി കരാർ ഒപ്പിട്ടതായി അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ഇത് ഒരു റെക്കോർഡ് ബ്രേക്കിങ് ഡീലാണ്. ഇതിന് കാരണം നിങ്ങൾ എല്ലാവരും സിനിമയ്ക്ക് നൽകിയ സ്നേഹമാണ്. ഇതിന് എല്ലാവരോടും അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു,’ എന്ന് താരം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രം ഇതുവരെ 112 കോടി രൂപ സ്വന്തമാക്കിയതായും ദുൽഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു.

ദുൽഖർ സൽമാൻ ടൈറ്റിൽ റോളിലെത്തിയ ചിത്രത്തിൽ ശോഭിത ധുലിപാലയായിരുന്നു നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ നിർണായക വേഷങ്ങളിലെത്തി. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നായിരുന്നു കുറുപ്പ് നിർമിച്ചത്.

The post ‘കുറുപ്പി’നെ റെക്കോർഡ് തുകക്ക് സ്വന്തമാക്കി സീ കമ്പനി; 112 കോടിയുടെ മൊത്തം ബിസിനസ്സെന്ന് ദുൽഖർ first appeared on Onlookersmedia.

The post ‘കുറുപ്പി’നെ റെക്കോർഡ് തുകക്ക് സ്വന്തമാക്കി സീ കമ്പനി; 112 കോടിയുടെ മൊത്തം ബിസിനസ്സെന്ന് ദുൽഖർ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dulquer-salmaans-kurup-movies-satellite-right-bagged-by-zee-company/feed/ 0 41812
സൗഹൃദം, പിന്നെ പകയ്ക്ക് പിന്നിലെ സസ്പെൻസ്; ‘തീർപ്പ്’ ഗൾഫിലെത്തിക്കാൻ സ്റ്റാർസ് ഹോളീഡേ ഫിലിംസ് https://onlookersmedia.com/latest-news/thriller-movie-theerppu-will-release-world-wide-in-gcc-countries-from-august-25/ https://onlookersmedia.com/latest-news/thriller-movie-theerppu-will-release-world-wide-in-gcc-countries-from-august-25/#respond Sun, 21 Aug 2022 05:40:08 +0000 http://onlookersmedia.com/?p=41806 പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു വൈവിധ്യവേഷങ്ങളിലൂടെ മലയാള സിനിമയിൽ മികച്ച അഭിനേതാക്കളായി ഇടംപിടിച്ച താരങ്ങൾ അണിനിരക്കുന്ന ‘തീർപ്പ്’ ഈ മാസം പ്രദർശനത്തിന് എത്തുകയാണ്. കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീർപ്പ് ഒരു കംപ്ലീറ്റ് ത്രില്ലർ രൂപത്തിലാണ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഓണത്തിന് മുന്നോടിയായി കേരളത്തിൽ പ്രദർശനത്തിനെത്തുന്ന മലയാള ചിത്രം ജിസിസി കേന്ദ്രങ്ങളിലും ആദ്യ ദിനം തന്നെ റിലീസ് ചെയ്യുമെന്നതാണ് പുതിയ വാർത്ത. കേരളത്തിലെ റിലീസ് തീയതിയിൽ തന്നെ യുഎഇ, ഖത്തർ, […]

The post സൗഹൃദം, പിന്നെ പകയ്ക്ക് പിന്നിലെ സസ്പെൻസ്; ‘തീർപ്പ്’ ഗൾഫിലെത്തിക്കാൻ സ്റ്റാർസ് ഹോളീഡേ ഫിലിംസ് first appeared on Onlookersmedia.

The post സൗഹൃദം, പിന്നെ പകയ്ക്ക് പിന്നിലെ സസ്പെൻസ്; ‘തീർപ്പ്’ ഗൾഫിലെത്തിക്കാൻ സ്റ്റാർസ് ഹോളീഡേ ഫിലിംസ് appeared first on Onlookersmedia.

]]>
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു വൈവിധ്യവേഷങ്ങളിലൂടെ മലയാള സിനിമയിൽ മികച്ച അഭിനേതാക്കളായി ഇടംപിടിച്ച താരങ്ങൾ അണിനിരക്കുന്ന ‘തീർപ്പ്’ ഈ മാസം പ്രദർശനത്തിന് എത്തുകയാണ്. കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീർപ്പ് ഒരു കംപ്ലീറ്റ് ത്രില്ലർ രൂപത്തിലാണ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഓണത്തിന് മുന്നോടിയായി കേരളത്തിൽ പ്രദർശനത്തിനെത്തുന്ന മലയാള ചിത്രം ജിസിസി കേന്ദ്രങ്ങളിലും ആദ്യ ദിനം തന്നെ റിലീസ് ചെയ്യുമെന്നതാണ് പുതിയ വാർത്ത.

കേരളത്തിലെ റിലീസ് തീയതിയിൽ തന്നെ യുഎഇ, ഖത്തർ, ബഹ്റൈൻ, മസ്കറ്റ് തുടങ്ങി എല്ലാ പ്രമുഖ ജിസിസി കേന്ദ്രങ്ങളിലും തീർപ്പ് പ്രദർശനത്തിനെത്തുന്നു. പ്രമുഖ ഓവർസീസ് ഡിസ്ട്രിബൂഷൻ കമ്പനിയായ സ്റ്റാർസ് ഹോളീഡേ ഫിലിംസാണ് ചിത്രത്തിന്റെ ഗൾഫ് റിലീസ് ഏറ്റെടുത്തിരിക്കുന്നത്. സിനിമയുടെ ജിസിസി റിലീസിനെ പറ്റി പൃഥ്വിരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തീർപ്പിന്റെ ജിസിസി തിയേറ്റർ വിതരണാവകാശം സ്റ്റാർസ് ഹോളിഡേ ഗ്രൂപ്പ് സ്വന്തമാക്കിയെന്നും, ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായും താരം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. ഓഗസ്റ്റ് 25ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പുറത്തിറങ്ങുമെന്നും പൃഥ്വിരാജ് അറിയിച്ചു.

അബ്ദുള്ള, പരമേശ്വരൻ, കല്യാൺ, രാംകുമാർ എന്നീ നാല് സുഹൃത്തുക്കളുടെ കൂടിച്ചേരലുകളും അവർക്കിടയിൽ ഉണ്ടാകുന്ന ബാല്യകാലത്തെ ചില പ്രശ്നങ്ങളും ഒരു ത്രില്ലർ മൂഡിൽ ചിത്രം പറയുന്നു. സിദ്ദിഖ്, ഇഷാ തല്‍വാര്‍, അലന്‍സിയര്‍, ലുക്മാന്‍ തുടങ്ങിയവരും തീർപ്പിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ് എന്നതാണ് മറ്റൊരു ആകർഷക ഘടകം. ഗോപി സുന്ദർ തീർപ്പിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു.

കെ.എസ് സുനിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ദീപു ജോസഫ് ആണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവരും ചേർന്നാണ് തീർപ്പ് നിർമിച്ചിരിക്കുന്നത്.

The post സൗഹൃദം, പിന്നെ പകയ്ക്ക് പിന്നിലെ സസ്പെൻസ്; ‘തീർപ്പ്’ ഗൾഫിലെത്തിക്കാൻ സ്റ്റാർസ് ഹോളീഡേ ഫിലിംസ് first appeared on Onlookersmedia.

The post സൗഹൃദം, പിന്നെ പകയ്ക്ക് പിന്നിലെ സസ്പെൻസ്; ‘തീർപ്പ്’ ഗൾഫിലെത്തിക്കാൻ സ്റ്റാർസ് ഹോളീഡേ ഫിലിംസ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/thriller-movie-theerppu-will-release-world-wide-in-gcc-countries-from-august-25/feed/ 0 41806
ഇച്ചാക്ക എത്തി ലാലിന്റെ പുതിയ വീട്ടിലേക്ക്; ചിത്രം ഏറ്റെടുത്ത് ആരാധകരും https://onlookersmedia.com/latest-news/mammootty-at-mohanlals-new-flat-photo-goes-viral/ https://onlookersmedia.com/latest-news/mammootty-at-mohanlals-new-flat-photo-goes-viral/#respond Sun, 21 Aug 2022 04:39:37 +0000 http://onlookersmedia.com/?p=41800 മലയാളത്തിന്റെ പ്രിയപ്പെട്ട ബിഗ് എമ്മുകൾ മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധം ആരാധകർക്കെല്ലാം സുപരിചിതമാണ്. ഇടയ്ക്കിടെ പരസ്പരം വീടുകൾ സന്ദർശിച്ചും, കുടുംബാംഗങ്ങളുമായി സമയം ചെലവഴിച്ചും ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമാക്കാറുണ്ട്. മോഹൻലാലിന് മലയാളിയുടെ മമ്മൂക്ക ഇച്ചാക്കയാണ്. തിരിച്ച് മമ്മൂട്ടിയ്ക്കാകട്ടെ തന്റെ പ്രിയപ്പെട്ട ലാലും. ഇപ്പോഴിതാ, ഇരുവരും ഒരുമിച്ചുള്ള സൗഹൃദചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മോഹൻലാലിന്റെ പുതിയ വീട്ടിൽ അതിഥിയായി മമ്മൂട്ടി എത്തിയപ്പോൾ എടുത്ത ചിത്രമാണിത്. കൊച്ചി കുണ്ടന്നൂരിലുള്ള മോഹൻലാലിന്റെ പുതിയ ലക്ഷ്വറി ഫ്ലാറ്റിൽ സന്ദർശനത്തിന് എത്തിയതാണ് മമ്മൂട്ടി. ‘അറ്റ് […]

The post ഇച്ചാക്ക എത്തി ലാലിന്റെ പുതിയ വീട്ടിലേക്ക്; ചിത്രം ഏറ്റെടുത്ത് ആരാധകരും first appeared on Onlookersmedia.

The post ഇച്ചാക്ക എത്തി ലാലിന്റെ പുതിയ വീട്ടിലേക്ക്; ചിത്രം ഏറ്റെടുത്ത് ആരാധകരും appeared first on Onlookersmedia.

]]>
മലയാളത്തിന്റെ പ്രിയപ്പെട്ട ബിഗ് എമ്മുകൾ മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധം ആരാധകർക്കെല്ലാം സുപരിചിതമാണ്. ഇടയ്ക്കിടെ പരസ്പരം വീടുകൾ സന്ദർശിച്ചും, കുടുംബാംഗങ്ങളുമായി സമയം ചെലവഴിച്ചും ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമാക്കാറുണ്ട്. മോഹൻലാലിന് മലയാളിയുടെ മമ്മൂക്ക ഇച്ചാക്കയാണ്. തിരിച്ച് മമ്മൂട്ടിയ്ക്കാകട്ടെ തന്റെ പ്രിയപ്പെട്ട ലാലും. ഇപ്പോഴിതാ, ഇരുവരും ഒരുമിച്ചുള്ള സൗഹൃദചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

മോഹൻലാലിന്റെ പുതിയ വീട്ടിൽ അതിഥിയായി മമ്മൂട്ടി എത്തിയപ്പോൾ എടുത്ത ചിത്രമാണിത്. കൊച്ചി കുണ്ടന്നൂരിലുള്ള മോഹൻലാലിന്റെ പുതിയ ലക്ഷ്വറി ഫ്ലാറ്റിൽ സന്ദർശനത്തിന് എത്തിയതാണ് മമ്മൂട്ടി. ‘അറ്റ് ലാൽസ് ന്യൂ ഹോം’ എന്ന കാപ്ഷനിൽ മമ്മൂട്ടിയും, ‘ഇച്ചാക്ക’ എന്നെഴുതി മോഹൻലാലും കൂടിക്കാഴ്ചയുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ലൈക്കുകളും കമന്റുകളുമായി ആരാധകരും സൗഹൃദചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

പൃഥ്വിരാജ് ഉൾപ്പെടെ നിരവധി സിനിമാപ്രമുഖർ മോഹന്‍ലാലിന്‍റെ പുതിയ ഫ്ലാറ്റ് നേരത്തെ സന്ദർശിച്ചിരുന്നു. അടുത്തിടെയാണ് കുണ്ടന്നൂരില്‍ സൂപ്പർതാരം ലക്ഷ്വറി ഫ്ലാറ്റ് സ്വന്തമാക്കിയത്. ഏകദേശം 9000 ചതുരശ്ര അടിയിൽ നിർമിച്ചിട്ടുള്ള ഫ്ലാറ്റിനെ കുറിച്ച് മോഹൻലാൽ തന്നെ ഇന്‍സ്റ്റഗ്രാം വഴി ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. ഫ്ലാറ്റിനുള്ളിലെ വിശാലമായ മുറികളും നൂതനവിദ്യകളും ഏറെ ശ്രദ്ധ നേടുകയും ചെയ്തു. നാല് ബെഡ്‌റൂമുകളും വലിയ കിച്ചണും പൂജാമുറിയും ഉൾപ്പെടെ ആർഭാടമായ സൗകര്യങ്ങളും ഫ്ലാറ്റിൽ ക്രമീകരിച്ചിട്ടുണ്ട്.

അതേ സമയം, സിനിമാതിരക്കുകളുമായി സജീവമാണ് താരങ്ങൾ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്‍റെ വിദേശത്തെ ചിത്രീകരണത്തിനുള്ള തയ്യാറെടുപ്പിലാണ് മോഹൻലാൽ. മമ്മൂട്ടിയാകട്ടെ, എം.ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് തിരക്കിലാണ്. ഇതിനായി താരം ശ്രീലങ്കയിൽ എത്തിയതും, ക്രിക്കറ്റ് താരം സനത് ജയസൂര്യയുമായി കൂടിക്കാഴ്ച നടത്തിയതും വാർത്തയായിരുന്നു.

The post ഇച്ചാക്ക എത്തി ലാലിന്റെ പുതിയ വീട്ടിലേക്ക്; ചിത്രം ഏറ്റെടുത്ത് ആരാധകരും first appeared on Onlookersmedia.

The post ഇച്ചാക്ക എത്തി ലാലിന്റെ പുതിയ വീട്ടിലേക്ക്; ചിത്രം ഏറ്റെടുത്ത് ആരാധകരും appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mammootty-at-mohanlals-new-flat-photo-goes-viral/feed/ 0 41800