‘ഉയരെ’ യിലെ ആദ്യ ഗാനത്തിന് ഗംഭീര പ്രതികരണം; ചിത്രം റിലീസിനായി ഒരുങ്ങുന്നു…

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

സിനിമ പ്രേമികൾ ഈ മാസം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഉയരെ’. വളരെ വ്യത്യസ്തമായ ട്രെയ്‌ലറിലൂടെ പ്രതീക്ഷകൾ വാനോളം ഉയർത്തിയെന്ന് നിസംശയം പറയാൻ സാധിക്കും. പിന്നീട് അണിയറ പ്രവർത്തകർ പുറത്തിറക്കിയ ‘നീ മുകിലോ’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. വിജയ് യേശുദാസും സിത്താരയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

നവാഗതനായ മനു അശോകനാണ് ‘ഉയരെ’ സംവിധാനം ചെയ്തിരിക്കുന്നത്. രാജേഷ് പിള്ളയുടെ സഹസംവിധായകൻ കൂടിയായിരുന്നു മനു അശോകൻ. പാർവതി – ആസിഫ് അലി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്നത്.മലയാളികളുടെ പ്രിയ താരം ടോവിനോ ചിത്രത്തിൽ രണ്ടാം പകുതിയിൽ മാത്രമായി പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സംയുക്ത മേനോൻ, അനാർക്കലി മരക്കാർ, സിദ്ദിഖ്, പ്രതാപ് പോത്തൻ, പ്രേം പ്രകാശ്, ഭഗത് മാനുവൽ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിന് അവകാശപ്പെടാന്നുണ്ട്.

ബോബി- സഞ്ജയ് എന്നിവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആസിഡ് ആക്രമണത്തിൽ അകപ്പെട്ടു പോയ ഒരു പെണ്കുട്ടിയുടെ കഥ പറയുന്ന ‘ഉയരെ’ സിനിമ പ്രേമികൾക്ക് വളരെ വ്യത്യസ്തമായ സിനിമ അനുഭവം സമ്മാനിക്കും എന്ന കാര്യത്തിൽ തീർച്ച. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ചിത്രം ഏപ്രിൽ 26ന് പ്രദർശനത്തിനെത്തും.

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm