വരവ് അറിയിച്ചു എസ് ഐ മണികണ്ഠൻ; മെഗാസ്റ്റാർ ചിത്രം ഉണ്ടയുടെ ടീസർ തരംഗമാവുന്നു…

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

സിനിമ പ്രേമികൾ ഏറെ ആക്ഷാംശയോടെ കാത്തിരുന്ന ‘ഉണ്ട’യുടെ ടീസർ മോഹൻലാൽ, മമ്മൂട്ടി എന്നിവർ ചേർന്ന് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ ഖാലിദ് റഹ്മാനാണ് ഉണ്ട എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈദ് റിലീസായി ചിത്രം അടുത്ത മാസം പ്രദർശനത്തിനെത്തും. ഒരു കോമഡി- ആക്ഷൻ ത്രില്ലർ ജോണറിലാണ് ‘ഉണ്ട’ അണിയിച്ചൊരുക്കിയിരിക്കുന്നത്. മണികണ്ഠൻ സി.പി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടി ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ്, അർജ്ജുൻ അശോകൻ, നൗഷാദ് ബോംബെ, ഗോകുലൻ, അഭിരാം, ലുക്മാൻ എന്നിവരും പോലീസ് ഉദ്യോഗസ്ഥറായി ചിത്രത്തിൽ വേഷമിടുന്നുണ്ട്.
പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന തരത്തിലുള്ള ഒരു ടീസർ തന്നെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

നിഗൂഡത നിറഞ്ഞതും സിനിമ പ്രേമികളെ ഉടനീളം ആവേശഭരിതരാക്കാനും ടീസറിന് സാധിച്ചു എന്ന് തന്നെ പറയണം. ടീസറിലെ പഞ്ചാത്തല സംഗീതം ചിത്രത്തിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ടീസർ ഇതിനോടകം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇലക്ഷൻ ഡ്യൂട്ടിയുടെ ഭാഗമായി ചത്തിസ്ഗറിൽ അകപ്പെട്ടു പോകുന്ന കേരള പോലിസിന്റെ കഥ പറയുന്ന വളരെ വ്യത്യസ്തമായ ഒരു പ്രേമം തന്നെയാണ് സംവിധായകൻ ഉണ്ടയിലൂടെ കൊണ്ടുവരുന്നത്. കഥയും തിരകഥയും ഒരുക്കിയിരിക്കുന്നത് ഹർഷദാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സജിത് പുരുഷനാണ്. മൂവി മില്ലിന്റെയും ജമിനി സ്റ്റുഡിയോസിന്റെയും ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm