ഒന്നര ലക്ഷം രൂപയ്ക്ക് ഒന്നര മണിക്കൂർ ചിത്രം; മലയാളം ത്രില്ലര്‍ ജോഷ്വാ മോശയുടെ പിന്‍ഗാമിയുടെ ട്രെയ്‌ലർ പുറത്ത് വിട്ട് ഉണ്ണി മുകുന്ദൻ

Advertisement

ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കൂടി, ത്രില്ലർ ചിത്രങ്ങളുടെ ആരാധകരായ മലയാള സിനിമാ പ്രേമികൾക്ക് മുന്നിലേക്ക് എത്തുകയാണ്. ജോഷ്വാ മോശയുടെ പിന്‍ഗാമി എന്ന് പേരിട്ടിരിക്കുന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്റെ ട്രയ്ലർ ഇപ്പോൾ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. നേരിട്ടുള്ള ഒടിടി റിലീസായി എത്തുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സുധീഷ് മോഹന്‍ ആണ്. പുതുമുഖ താരങ്ങൾക്കൊപ്പം പ്രമോദ് വെളിയനാടും അഭിനയിച്ച ഈ ചിത്രം ചുരുങ്ങിയ ചെലവില്‍ പൂര്‍ത്തീകരിച്ച ഒന്നാണ്. വെറും ഒന്നര ലക്ഷം രൂപ ചെലവിലാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അഖിലേഷ് ഈശ്വര്‍, മിഥുന്‍ എബ്രഹാം, അഞ്ജന സാറ, അമൃത വിജയ്, ശശി പള്ളാത്തുരുത്തി, ആര്‍ ജെ അല്‍ഫോന്‍സ, മാത്യു ജോസഫ്, സുധീര്‍ സലാം, മധു പെരുന്ന, ശ്രീദേവി, റിച്ചാര്‍ഡ്, സുമേഷ് മാധവന്‍, രാഹുല്‍ രവീന്ദ്രന്‍, ഹിഷാം മുഹമ്മദ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കയേ ദു സിനിമാസിന്‍റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ത്രില്ലറിന് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിനോദ് ​ഗോപി, എഡിറ്റിം​ഗ് നിർവഹിച്ചത് അനീഷ് സ്വാതി, ഗാനങ്ങൾ, പശ്ചാത്തല സം​ഗീതം എന്നിവയൊരുക്കിയത് ബോണി ലൂയിസ് എന്നിവരാണ്. ഇതിന് കലാസംവിധാനം ഒരുക്കിയത് ക്രയോണ്‍ വേള്‍ഡ്, സൗണ്ട് മിക്സിം​ഗ് നിർവഹിച്ചത് കുട്ടി ജോസ്, സൗണ്ട് ഡിസൈന്‍ ചെയ്തത് നെല്‍വിന്‍ സി ഡെല്‍സണ്‍, ജ്യോതിസ് ജോണ്‍സണ്‍ എന്നിവരുമാണ്. ഫസ്റ്റ് ഷോസ് എന്ന പ്ലാറ്റ്ഫോമിലൂടെ ഈ വരുന്ന സെപ്റ്റംബര്‍ 28 ന് ഈ ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കും.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close