ജാലിയൻ വാലാബാഗ് ടീസർ എത്തി; റിലീസ് ചെയ്തത് ടോവിനോ തോമസ്..!

Advertisement

മലയാളികളുടെ പ്രിയ താരം ടോവിനോ തോമസ് റിലീസ് ചെയ്ത ഒരു ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആവുന്നത്. ജാലിയൻ വാലാബാഗ് എന്ന ചിത്രത്തിന്റെ ടീസർ ആണ് ഇന്നലെ ടോവിനോ തോമസ് റിലീസ് ചെയ്തത്. ശാലു റഹിം, അൻവർ ഷെരീഫ്, ടോം ഇമ്മട്ടി എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് നവാഗതനായ അഭിനേഷ് അപ്പുകുട്ടൻ ആണ്. ലിന്റോ തോമസ്, പ്രിൻസ് ഹുസ്സൈൻ എന്നിവർ ചേർന്ന് സ്റ്റോറീസ് ആൻഡ് തൊട്ട്സ് പ്രൊഡക്ഷൻസിന്റെ  ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ സുധി കോപ്പ, പ്രേം കുമാർ, ബാലാജി ശർമ്മ, ചെമ്പിൽ അശോകൻ , സെന്തിൽ കുമാർ, ജസ്റ്റിൻ മാത്യു, ദേവി അജിത് എന്നിവരും അഭിനയിക്കുന്നുണ്ട്.

Advertisement

സാജിദ് നാസർ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് റെയ്മണ്ട് ഡെറിക് ക്രാസ്റ്റ ആണ്. ഈ ചിത്രത്തിലെ താ നാ നാ എന്ന് തുടങ്ങുന്ന ഒരു ഗാനവും മുൻപ്  റിലീസ് ചെയ്തിരുന്നു. മണികണ്ഠൻ അയ്യപ്പ ആണ് ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ചിത്രമാണ് ഇത്. കോളേജ് രാഷ്ട്രീയം ആണ് ഈ ചിത്രത്തിന്റെ പ്രമേയമായി വരുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസർ നമ്മുക്ക് നൽകുന്നത്. ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രശസ്തനായ ശാലു റഹിം, അൻവർ ഷെരീഫ് എന്നിവരുടെ സാന്നിധ്യമാണ് ഈ ചിത്രം പ്രേക്ഷക ശ്രദ്ധ നേടാനുള്ള ഒരു കാരണം. ഇവരോടൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close