ത്രസിപ്പിക്കുന്ന സൂപ്പർ സ്റ്റാർ ; സോഷ്യൽ മീഡിയ ഇളക്കി മറിച്ചു പേട്ട ടീസർ എത്തി..!

Advertisement

ആരാധകരും സിനിമാ പ്രേമികളും ആകാംഷയോടെ കാത്തിരുന്ന പേട്ട എന്ന കാർത്തിക്  സുബ്ബരാജ്- രജനികാന്ത് ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് എത്തി. ഇന്ന് അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുന്ന തലൈവരുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗം ആയാണ് ഇന്ന് ഈ ടീസർ റിലീസ് ചെയ്തത്. പുറത്തു വന്ന നിമിഷം മുതൽ പേട്ട ടീസർ സോഷ്യൽ മീഡിയയയെ ഇളക്കി മറിക്കുകയാണ് എന്ന് തന്നെ പറയാം. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ത്രസിപ്പിക്കുന്ന സാന്നിധ്യം തന്നെയാണ് ഈ ടീസറിന്റെ ഹൈലൈറ്റ്. കാർത്തിക്  സുബ്ബരാജ് തന്നെ രചന നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ്. കിടിലൻ ലുക്കിൽ ആണ് സൂപ്പർ സ്റ്റാർ രജനികാന്ത് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആരാധകരുടെ ഭാഷയിൽ പറഞ്ഞാൽ വിന്റേജ് രജനികാന്തിനെ നമ്മുക്ക് ഈ സിനിമയിൽ കാണാൻ കഴിയും.

 വിജയ് സേതുപതി, നവാസുദ്ധീൻ സിദ്ദിഖി തുടങ്ങി വലിയ താരങ്ങൾ രജനികാന്തിനൊപ്പം പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇപ്പോൾ തന്നെ വമ്പൻ ഹൈപ്പ് സൃഷ്ടിച്ചു കഴിഞ്ഞു. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ് ആയതും ഈ ചിത്രത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. പിസ, ജിഗർത്തണ്ട. ഇരൈവി, മെർക്കുറി എന്നിവക്ക് ശേഷം കാർത്തിക്  സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണ് പേട്ട. ജനുവരി റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് തിരുവും എഡിറ്റ് ചെയ്തത് വിവേക് ഹർഷനും ആണ്.  ബോബി സിംഹ, സിമ്രാൻ, തൃഷ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിന്റെ ഭാഗമാണ്. ഈ ചിത്രത്തിന്റെ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close