അയ്യങ്കാളി പട സിന്ദാബാദ്! ആകാംക്ഷയേറ്റി ‘പട’ ട്രെയ്‌ലർ

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

നവാഗതനായ കമൽ കെ എം സംവിധാനം ചെയ്യുന്ന പട എന്ന ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. നേരത്തെ ഇതിന്റെ ടീസറും വമ്പൻ ഹിറ്റായി മാറിയിരുന്നു. ആദിവാസികൾക്ക് വേണ്ടി പട പൊരുതുന്ന അയ്യൻ‌കാളി പട എന്ന നാലംഗ സംഘത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത് എന്ന് ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ നമ്മുക്ക് കാണിച്ചു തരുന്നു. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ഇന്ദ്രൻസ്, ഷൈൻ ടോം ചാക്കോ, പ്രകാശ് രാജ്, കനി കുസൃതി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒരു സോഷ്യൽ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രെയ്ലറും നമ്മുക്ക് തരുന്നത്. ഇ ഫോർ എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മെഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഇപ്പോൾ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

മാർച്ച് പത്തിന് ആണ് പട റിലീസ് ചെയ്യുന്നത്. അർജുൻ രാധാകൃഷ്ണൻ, സലിം കുമാർ, ജഗദീഷ്, ടി ജി രവി, ഉണ്ണിമായ, സാവിത്രി ശ്രീധരൻ, വി കെ ശ്രീരാമൻ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, സജിത മഠത്തിൽ, ബിറ്റോ ഡേവിസ് തുടങ്ങിയ പ്രശസ്ത താരങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നതു വിഷ്ണു വിജയനാണ്. ഷാൻ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് സമീർ താഹിറാണ്. സംവിധായകൻ കമൽ കെ എം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചതും.

Did you find apk for android? You can find new Free Android Games and apps.
Share.

About Author