മരണ മാസ്സ് ടീസറുമായി മോഹൻലാലിന്റെ ലൂസിഫർ; റിലീസ് ചെയ്തു മെഗാ സ്റ്റാർ മമ്മൂട്ടി..!

Advertisement

പ്രേക്ഷകർ  ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തു. മെഗാ സ്റ്റാർ മമ്മൂട്ടി ആണ് ഈ മോഹൻലാൽ ചിത്രത്തിന്റെ ടീസർ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്തത്. മോഹൻലാലിന്റെ കിടിലൻ ഡയലോഗോട് കൂടിയ ഒരു ചെറിയ ടീസർ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. റിലീസ് ചെയ്ത നിമിഷം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിരിക്കുകയാണ് ഈ ടീസർ. ചെയ്ത പാപങ്ങൾക്കല്ലേ ഫാദർ കുമ്പസരിക്കാൻ പറ്റൂ, ചെയ്യാൻ പോകുന്ന പാപങ്ങൾക്കു പറ്റില്ലല്ലോ എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ഡയലോഗ് ഇപ്പോഴേ സൂപ്പർ ഹിറ്റായി കഴിഞ്ഞു.  ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയി ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആണ്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപി ആണ്. അടുത്ത വർഷം മാർച്ച് മാസത്തിൽ ആണ് ലൂസിഫർ റിലീസ് ചെയ്യുക. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. മോഹൻലാൽ ഈ ചിത്രത്തിലെ തന്റെ ഭാഗം പൂർത്തിയാക്കി കഴിഞ്ഞു. ഇന്ദ്രജിത്, ടോവിനോ, വിവേക് ഒബ്‌റോയ്, ഫാസിൽ, കലാഭവൻ ഷാജോൺ, ബാല, സച്ചിൻ ഖഡെക്കാർ, ജോണ് വിജയ്, നൈല ഉഷ, സാനിയ, നന്ദു, സാനിയ തുടങ്ങി ഒരു വമ്പൻ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദീപക് ദേവ് സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് സുജിത് വാസുദേവ് ആണ്. 

Advertisement



Advertisement

Copyright © 2017 onlookersmedia.

Press ESC to close