പ്രേക്ഷക ഹൃദയം കവർന്നു തേൻ പനിമതിയെ സോങ്..കോടതി സമക്ഷം ബാലൻ വക്കീലിലെ ആദ്യ വീഡിയോ സോങ് എത്തി;

Advertisement


ജനപ്രിയ നായകന്റെ പുതിയ ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീൽ അടുത്തയാഴ്ച റിലീസ് ചെയ്യാൻ പോവുകയാണ്. ഈ ചിത്രത്തിന്റെ ട്രൈലെർ, ഓഡിയോ സോങ്‌സ് എന്നിവ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ വീഡിയോ സോങ് റിലീസ് ചെയ്തു കഴിഞ്ഞു. തേൻ പനിമതിയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. രാഹുൽ രാജ് ഈണം പകർന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണനും പാടിയിരിക്കുന്നത് ഹരിശങ്കറും ആണ്. വളരെ മനോഹരമായ ഒരു മെലഡി ആയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

Advertisement


മനോഹരമായ ദൃശ്യങ്ങൾ ആണ് ഈ ഗാനത്തിന്റെ പ്രത്യേകത എന്ന് പറയാം. ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബോളിവുഡ് സിനിമാ നിർമ്മാണ കമ്പനിയായ വയാകോം മോഷൻ പിക്ചേഴ്സ്  ആണ്. അവരുടെ മലയാളത്തിലെ ആദ്യത്തെ നിർമ്മാണ സംരംഭം ആണീ ചിത്രം. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ്  ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. മമത മോഹൻദാസും പ്രിയ ആനന്ദും നായികാ വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, സൈജു കുറുപ്പ്, സിദ്ദിഖ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ബാലകൃഷ്ണൻ എന്ന് പേരുള്ള വിക്കുള്ള ഒരു  വക്കീൽ ആയാണ് ദിലീപ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ കോർത്തിണക്കിയ യൂട്യൂബ് ജൂക്ബോക്സിന് വമ്പൻ പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. രണ്ടു ദിവസം മുൻപായിരുന്നു ഇതിന്റയെ ഓഡിയോ ലോഞ്ച് നടന്നത്. 

Advertisement

Copyright © 2017 onlookersmedia.

Press ESC to close