കലോത്സവ കാഴ്ചകളൊരുക്കി ഓരോന്നൊന്നര പ്രണയ കഥയിലെ ജിന്ന് വീഡിയോ സോങ്..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഉടൻ തന്നെ റിലീസ് ചെയ്യാൻ പോകുന്ന മലയാള ചിത്രങ്ങളിൽ ഒന്നാണ് യുവ നടൻ ഷെബിൻ ബെൻസനും ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ നായിക ആയി അരങ്ങേറ്റം കുറിച്ച സായ ഡേവിഡും അഭിനയിച്ച ഒരൊന്നൊന്നര പ്രണയ കഥ. വിനീത് ശ്രീനിവാസൻ ആലപിച്ച ഈ ചിത്രത്തിലെ ആദ്യ വീഡിയോ സോങ് സൂപ്പർ ഹിറ്റ് ആയതിന് ശേഷം ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഗാനവും എത്തിയിരിക്കുകയാണ്. പ്രണവാത്മികയും ആദിത്യനും ചേർന്ന് ആലപിച്ച ജിന്ന് ജിന്ന് എന്നു തുടങ്ങുന്ന ഈ ഗാനത്തിന് വമ്പൻ സ്വീകരണം ആണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ഈണം പകർന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. ഷിബു ബാലൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോൾഡൻ ഗ്ലോബിന്റെ ബാനറിൽ എം എം ഹനീഫ, നിധിൻ ഉദയൻ എന്നിവർ ചേർന്നാണ്.

കലോത്സവ കാഴ്ചകൾ നമ്മുക്ക് മുന്നിലെത്തിക്കുന്ന ഒരു ഗാനമായാണ് ഈ പുതിയ വീഡിയോ സോങ് ഒരുക്കിയിരിക്കുന്നത്. സംവിധായകനായ ഷിബു ബാലൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. സമീർ ഹഖ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രഞ്ജൻ എബ്രഹാം ആണ്. ഒരു റൊമാന്റിക് ഡ്രാമ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ കലാകാരന്മാരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ റിലീസ് ആയ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു എന്നുള്ളത് അണിയറ പ്രവർത്തകരെ ഏറെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm