മനസ്സുകളെ തൊട്ടുണർത്തി വിജയ് സൂപ്പറും പൗർണ്ണമിയുമിലെ മനോഹര ഗാനമെത്തി..!

Advertisement

ആസിഫ് അലി- ജിസ് ജോയ് ടീം മൂന്നാമതും ഒന്നിച്ച ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. ഹാട്രിക്ക് വിജയത്തിനായി ഈ ടീം എത്തുമ്പോൾ നായികയായി മലയാളത്തിലെ ഇപ്പോഴത്തെ സെൻസേഷൻ ആയ ഐശ്വര്യ ലക്ഷ്മിയും ഉണ്ട്. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ സൂപ്പർ ഹിറ്റായതിനു പിന്നാലെ ഇപ്പോഴിതാ ഈ ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. അക്ഷരാർഥത്തിൽ ശ്രോതാക്കളുടെ മനസ്സുകളെ തൊട്ടുണർത്തുന്ന അതിമനോഹരമായ ഒരു ഗാനമാണ് എത്തിയിരിക്കുന്നത്.                                                                     
എന്താണീ മൗനം എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് സംഗീതം ഒരുക്കിയത് പ്രിൻസ് ജോര്ജും വരികൾ എഴുതിയിരിക്കുന്നത് സംവിധായകൻ ജിസ് ജോയ് തന്നെയുമാണ്. കാർത്തിക്, ഷാരോൺ ജോസെഫ് എന്നിവർ ചേർന്ന് പാടിയിരിക്കുന്ന ഈ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ തന്നെ പ്രേക്ഷകരുടെ പ്രീയപെട്ടതായി കഴിഞ്ഞു. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവർക്ക് പുറമെ  ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ  അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കുന്നത് റെനഡിവേ ആണ്. ഒപ്പം എന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിലൂടെ പോപ്പുലർ ആയ  ടീം ഫോർ മ്യൂസിക്സ് ആണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തു വന്ന സൺ‌ഡേ ഹോളിഡേ എന്ന ജിസ് ജോയ്- ആസിഫ് അലി ചിത്രം നൂറു ദിവസം പ്രദർശിപ്പിച്ച ചിത്രമാണ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close