മനസ്സ് നിറക്കുന്ന ദൃശ്യങ്ങളുമായി ഇളയ രാജയിലെ പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു…!!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മാധവ് രാമദാസൻ സംവിധാനം ചെയ്ത ഇളയ രാജ എന്ന ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. മാർച്ച് 22 നു ആണ് ഈ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഗിന്നസ് പക്രു നായകനായി എത്തുന്ന ഈ ചിത്രം ഇപ്പോഴേ പ്രേക്ഷകരിൽ ഏറെ പ്രതീക്ഷകൾ സൃഷ്ടിച്ചു കഴിഞ്ഞു. ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ അതുപോലെ ഇളയ രാജ സ്പെഷ്യൽ ഡ്രസ്സ് എന്നിവ പ്രേക്ഷകരുടെ ഇടയിൽ തരംഗമായി കഴിഞ്ഞു. പ്രശസ്ത താരം ജയസൂര്യ പാടിയ ഇതിലെ കപ്പലണ്ടി സോങ്ങും മറ്റു ഗാനങ്ങളുമെല്ലാം പ്രേക്ഷകരുടെ പ്രീയപ്പെട്ടതായി മാറി കഴിഞ്ഞു എന്നതും എടുത്തു പറയണം. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഒരു പാട്ടിന്റെ വീഡിയോ റിലീസ് ചെയ്തു കഴിഞ്ഞു. പി ജയചന്ദ്രൻ ആലപിച്ച എന്നാലും ജീവിതമാകെ എന്ന ഗാനത്തിന്റെ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്.

രതീഷ് വേഗ ഈണം പകർന്ന ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ആണ്. മനസ്സ് നിറക്കുന്ന ദൃശ്യങ്ങൾ ആണ് ഈ ഗാനത്തിന്റെ പ്രത്യേകത. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണൻ, ബിനീഷ് ബാബു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുദീപ് ടി ജോർജ് ആണ്. പ്രശസ്ത നിർമ്മാണ വിതരണ കമ്പനിയായ ഇ ഫോർ എന്റർടൈൻമെന്റ് കേരളത്തിൽ വിതരണം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ഗിന്നസ് പക്രുവിന് ഒപ്പം ഇന്ദ്രൻസ്, ഗോകുൽ സുരേഷ്, ദീപക്, ഹരിശ്രീ അശോകൻ തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.  മേൽവിലാസം , അപ്പോത്തിക്കിരി എന്നീ നിരൂപ പ്രശംസ നേടിയ ചിത്രങ്ങൾ ഒരുക്കിയ മാധവ് രാമദാസൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് ഇളയ രാജ.

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm