Friday, February 22

ഗംഭീര പ്രകടനവുമായി യുവാക്കൾ; കയ്യടി നൽകേണ്ട സൗഹൃദത്തിന്റെ പുത്തൻ രസക്കൂട്ട് തീർത്ത് നാം….

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

നവാഗതനായ ജോഷി തോമസ് പള്ളിക്കൽ യുവാക്കളെ അണിനിരത്തി ഒരുക്കിയ ക്യാംപസ് ചിത്രമാണ്. ജെ. ടി. പി ഫിലിംസ് നിർമ്മിച്ച ചിത്രത്തിൽ ശബരീഷ് വർമ്മ, രാഹുൽ മാധവ്, നോബി, ടോണി തുടങ്ങിയവരാണ് നായകന്മാർ. അദിതി രവി, ഗായത്രി സുരേഷ്, മെറീന മൈക്കിൾ തുടങ്ങിയവരാണ് നായികമാർ. മുൻ നിര താരങ്ങളായ രഞ്ജി പണിക്കർ, തമ്പി കണ്ണന്താനം, നന്ദു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിലുണ്ട്. സുധിർ കാർത്തിക് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് അശ്വിനും സന്ദീപും ചേർന്നാണ്.

ഒരു യാത്രയ്ക്കിടയിൽ കോളേജ് സുഹൃത്തുക്കൾ അവിചാരിതമായാണെങ്കിലും ഒരു അതിഥിയെ കാണുന്നതും അദ്ദേഹത്തോട് തങ്ങളുടെ കഥപറയുകയുമാണ്. പല ദേശത്ത് നിന്നായി വന്ന് ഒരു കോളേജിൽ ചേക്കേറിയവർ. തീർത്തും വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നുമെത്തിയ ഹാരിസ്, അനിൽ കുമാർ, മുരളീ കൃഷ്ണൻ, കുഞ്ചാക്കോ തുടങ്ങിയവരും ഇവരോടൊപ്പം കസിൻസ് കൂടിയായ മേരിയും അന്നയും അങ്ങനെ നിരവധി സുഹൃത്തുക്കളുടെ കഥയാണ് നാം. കോളേജിൽ എത്തിയ ഇവരിൽ ഉണ്ടാകുന്ന രസകരമായ സൗഹൃദവും സ്നേഹവുമാണ് ചിത്രത്തിലൂടെ പറയുന്നത്. പിന്നീട് ഇവരുടെ ജീവിതത്തിൽ ഉണ്ടായ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ഇവർ നടത്തുന്ന യാത്രയും ചിത്രത്തിൽ ഒരു പ്രധാന വിഷയമായി എത്തുന്നു.

സംവിധായകൻ ഭദ്രന്റെ സഹസംവിധായകനായി പ്രവർത്തിച്ച ആളാണ് ജോഷി തോമസ് പള്ളിക്കൽ. നാം അദ്ദേഹത്തിന്റെ ആദ്യ ചിത്രമെന്ന തോന്നാത്ത രീതിയിൽ ഒരുക്കാൻ തന്നെ അദ്ദേഹത്തിനായി. ചിത്രത്തിൽ ആദ്യം മുതൽ ഉണ്ടായ ഫ്രഷ്‌നെസ് ചിത്രത്തിലുടനീളം നിലനിർത്താൻ അദ്ദേഹത്തിനായി എന്ന് തന്നെ പറയാം. മുൻപ് അദ്ദേഹം തന്നെ പറഞ്ഞത് പോലെ ചിത്രത്തെ ഒരിക്കലും മറ്റ് ക്യാംപസ് ചിത്രങ്ങളുമായി താരതമ്യപ്പെടുത്താനാവില്ല. ചിത്രം മലയാള സിനിമയിൽ കണ്ടതിൽ വച്ച് തീർത്തും വ്യത്യസ്തമായ ഒരു ചിത്രം തന്നെയാണ്. യഥാർത്ഥ ജീവിതങ്ങളിൽ കണ്ടിട്ടുള്ള കഥ തന്നെയാണ് സംവിധായകൻ അവതരിപ്പിച്ചിട്ടുള്ളതും. അനാവശ്യ സംഘട്ടനമോ പ്രണയമോ സൗഹൃദങ്ങൾക്കിടയിലെ ദ്വയാർത്ഥ പ്രയോഗങ്ങളോ ഒന്നുമില്ലാതെ സ്ഥിരം ക്യാംപസ് ചേരുവകൾ പൊളിച്ചെഴുതാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.

നായകനിൽ ചുറ്റിത്തിരിയാത്ത ചിത്രമെന്ന് നാമിനെ വിശേഷിപ്പിക്കാം. ചിത്രം സൗഹൃദങ്ങളുടെ കഥപറയുമ്പോഴും ഒരാളിൽ ആശ്ശ്രയിക്കാൻ തയ്യാറായിട്ടില്ല എല്ലാവര്ക്കും തുല്യ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലൂടെ ഒരു പാഡ് താരങ്ങൾ ശ്രദ്ധിക്കപ്പെടും എന്ന് ഉറപ്പിച്ച് പറയാം. രാഹുൽ മാധവ്, ശബരീഷ് വർമ്മ, ടോണി, അദിതി രവി തുടങ്ങി ചിത്രത്തിലെ ഏവരും വളരെ പ്കവതതയാർന്ന അഭിനയമാണ് ഏവരും കാഴ്ചവച്ചത്. നോബി എന്ന കലാകാരന്റെ വളരെ മികച്ച പ്രകടനമാണ് ചിത്രത്തിലേത്. കോളേജിലെ എല്ലാമെല്ലാമായ പ്രിയങ്കരനായ സെബാൻ എന്ന മസ്തനായി സൈജു കുറുപ്പും മികച്ച പ്രകടനം കാഴ്‌ചവച്ചു. ഫാദർ ആയി എത്തിയ രഞ്ജി പണിക്കരും തമ്പി കണ്ണന്താനവും തങ്ങളുടെ സ്വദസിദ്ധമായ അഭിനയത്താൽ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്. മലയാളത്തിൽ ആദ്യമായി എത്തിയ ഗൗതം മേനോൻ രണ്ട് സീനുകളിലെ ഉള്ളു എങ്കിലും പോലും തന്റെ കഥാപാത്രത്തിനാവശ്യമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

സംവിധായകനായ ജോഷി തോമസ് പള്ളിക്കൽ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മുൻപ് പറഞ്ഞത് പോലെ തന്നെ രാഷ്ട്രീയമോ അനാവശ്യമായി ചേർക്കപ്പെട്ട ട്വിസ്റ്റുകളോ പ്രണയങ്ങളോ ഒന്നും തന്നെ ചിത്രത്തിലില്ല എന്ന് പറയാം. ചിത്രത്തിന്റെ ആദ്യാവസാനമുള്ള പോസിറ്റീവ് എനർജിയും പുതുമയും നിലനിർത്താൻ സുധീർ, കാർത്തിക് എന്നിവരുടെ ഛായാഗ്രാഹണ മികവ് സഹായിച്ചിട്ടുണ്ട്. മലയാള സിനിമയിൽ നാം ഒരു പുത്തൻ അനുഭവമാക്കി മാറ്റിയിട്ടുണ്ട് ഇരുവരും തങ്ങളുടെ വർക്കിലൂടെ. സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ജീവ വായു എന്ന് വേണമെങ്കിൽ പറയാം. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് വളരെയേറെ ഗുണം ചെയ്തിട്ടുണ്ട്. എഡിറ്റിംഗ് മികച്ചു നിന്നു. ചിത്രത്തിന്റെ ഡബ്ബിങ് ആദ്യ സീനുകളിൽ ചെറിയ കല്ലുകടി ഉണ്ടാക്കി പ്രത്യേകിച്ചും നായികമാരുടേത്.

ആകെ തുകയിൽ സംവിധായകന്റെ വാക്കുകളെ പൂർണ്ണമായും വിശ്വസിക്കാവുന്ന വളരെ മികച്ച ചിത്രം എന്ന് തന്നെ നാമിനെ വിലയിരുത്താം. കയ്യടിക്കാനും പുഞ്ചിരിക്കാനും സുഹൃത്തുക്കളെ നെഞ്ചോട് ചേർത്ത് പിടിക്കാനും പഠിപ്പിക്കുന്ന ചിത്രം കൂടിയാവുന്നുണ്ട് നാം. ഞാൻ എന്നതിൽ നിന്ന് മറ്റ് ജാതി മത വേർതിരുവുകളില്ലാത്ത നാം എന്നതിലേക്കുള്ള യുവാക്കളുടെ സൗഹൃദത്തിന്റെ രസിപ്പിക്കുന്ന കാഴ്ച പുതുതലമുറക്ക് തീർച്ചയായും പുത്തൻ അനുഭവമാകും. ഞാൻ എന്നതിൽ നിന്ന് നാമിലേക്കുള്ള അകലം കുറക്കുന്ന സൗഹൃദത്തിന്റെ സന്തോഷത്തിന്റെ നാം തീർച്ചയായും കാണാവുന്ന ചിത്രം എന്ന് തന്നെ വിശേഷിപ്പിക്കാം.

Did you find apk for android? You can find new Free Android Games and apps.
7.6 Awesome
  • Direction 7.7
  • Artist Performance 7.5
  • Script 7.2
  • Technical Side 8
  • User Ratings (2 Votes) 5.9
Share.

About Author

mm