Wednesday, January 16

ആരാധരെ ആവേശത്തിലാക്കി വിജയുടെ മെർസൽ..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇളയ ദളപതി വിജയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം മെർസൽ ഇന്ന് ലോകം മുഴുവൻ പ്രദർശനമാരംഭിച്ചു. രാജ റാണി, തെരി എന്നെ ചിത്രങ്ങൾക്ക് ശേഷം ആറ്റ്ലീ ഒരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് ആറ്റ്ലീയും ബാഹുബലി രചിച്ച വിജയേന്ദ്ര പ്രസാദും ചേർന്നാണ്. തേനാണ്ടൽ ഫിലിംസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ കാജൽ അഗർവാൾ, സാമന്ത, നിത്യ മേനോൻ എന്നിവരാണ് നായികമാരായി എത്തിയിരിക്കുന്നത്.

എസ് ജെ സൂര്യ വില്ലൻ വേഷത്തിൽ എത്തിയ മെർസലിൽ സത്യരാജ്, വടിവേലു എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. വിജയ് നായകനായ ഏറ്റവും വലിയ ചിത്രവും ഏറ്റവും വലിയ റിലീസുമാണ് മെർസൽ. കേരളത്തിൽ മാത്രം 290 സ്‌ക്രീനുകളിൽ ആണ് മെർസൽ എത്തിയത്.

വെട്രി, മാരൻ, ദളപതി എന്നീ മൂന്നു കഥാപാത്രങ്ങളെയാണ് വിജയ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതി വെട്രി ഒരു മജീഷ്യൻ ആണ്, മാരൻ ഒരു ഡോക്ടറും. ഇവരുടെ അച്ഛൻ കഥാപാത്രമാണ് ദളപതി എന്ന് വിളിക്കപ്പെടുന്ന വിജയ് കഥാപാത്രം.

ഇവരുടെ ജീവിതത്തിൽ നടക്കുന്ന ഒരു ദുരന്തവും അതിനു കാരണക്കാരായുള്ളവരോടുള്ള പ്രതികാരവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആ പ്രതികാര കഥ പറഞ്ഞിരിക്കുന്നത് നമ്മുടെ പ്രൈവറ്റ് ഹോസ്പിറ്റൽ ശ്രിംഘലയിൽ നിലനിൽക്കുന്ന മരുന്ന് വ്യാപാരത്തിന്റെയും മറ്റു ദുഷ്പ്രവണതകളുടെയും പശ്ചാത്തലത്തിൽ ആണ്.

ആറ്റ്ലീയുടെ മിന്നുന്ന സംവിധാന മികവാണ് ഈ ചിത്രത്തിന്റെ ശ്കതി. വളരെ മികച്ച ഒരു തിരക്കഥ ഒരുക്കിയ ആറ്റ്ലീ- വിജയേന്ദ്ര പ്രസാദ് ടീം മികച്ച അടിത്തറയാണ് ചിത്രത്തിന് നൽകിയത്. മാസ്സ് മാത്രമല്ല വൈകാരികമായ ഒരു തലം കൂടി ഈ ചിത്രത്തിന് പകര്ന്നു നല്കാൻ ഇരുവർക്കും കഴിഞ്ഞു. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ സവിശേഷതയാണ്. വിജയ് ആരാധകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന കിടിലൻ മാസ്സ് രംഗങ്ങൾ ഒരുക്കാൻ ആറ്റ്ലീക്കു കഴിഞ്ഞു.

അതുപ്പോലെ തന്നെ വിജയുടെ മികച്ച നൃത്തവും, കോമഡിയും , റൊമാന്സും എല്ലാം ഉൾപ്പെട്ട ഈ ചിത്രത്തിൽ അപ്രതീക്ഷിതമായ ട്വിസ്റ്റുകളും ഉണ്ടായിരുന്നത് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി. കിടിലൻ ഇന്റർവെൽ സീനും ഗംഭീര ക്ലൈമാകും ചിത്രത്തിന് മുതൽക്കൂട്ടായി മാറിയപ്പോൾ മികച്ച ഒരു സന്ദേശം നൽകാനും ചിത്രത്തിലൂടെ കഴിഞ്ഞത് മെർസലിനെ ഒരു മികച്ച വിനോദ ചിത്രമാക്കി മാറ്റിയിട്ടുണ്ട്.

വെട്രി, മാരൻ, ദളപതി എന്നീ മൂന്നു കഥാപാത്രങ്ങൾ ആയി മിന്നുന്ന പ്രകടനമാണ് വിജയ് നടത്തിയത്. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ആക്ഷൻ -നൃത്ത രംഗങ്ങൾ കൊണ്ടും തീപ്പൊരി ഡയലോഗ് കൊണ്ടും പ്രേക്ഷകരെ ത്രസിപ്പിച്ച വിജയ് കോമഡി രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും മികച്ച പ്രകടനം തന്നെയാണ് നൽകിയത്.

നായികമാരായ കാജൽ അഗർവാൾ, സാമന്ത, നിത്യ മേനോൻ എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല എങ്കിലും കിട്ടിയ കഥാപാത്രങ്ങളെ അവർ ഭംഗിയാക്കി. എസ് ജെ സൂര്യയുടെ വില്ലൻ വേഷം ഗംഭീരമായപ്പോൾ, ഹരീഷ് പേരാടി സത്യരാജ്, വടിവേലു, സത്യൻ, കോവൈ സരള എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി.

വിഷ്ണു ഒരുക്കിയ ദൃശ്യങ്ങളും എ ആർ റഹ്മാന്റെ സംഗീതവും ചേർന്നപ്പോൾ മെർസൽ പ്രേക്ഷകർക്ക് ഒരു ദൃശ്യ വിസ്മയമായി മാറി. എ ആർ റഹ്മാൻ ഒരുക്കിയ ഗാനങ്ങൾ മനോഹരമായിരുന്നു. അതുപോലെ തന്നെ റൂബൻ നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തിന് മികച്ച വേഗതയോടൊപ്പം സാങ്കേതികമായി ഉയർന്ന നിലവാരം പകർന്നു നൽകുന്നതിനും സഹായിച്ചു.

എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആണ് മെർസൽ. വിജയ് ആരാധകരെ ആവേശത്തിന്റെ ആകാശത്തു എത്തിക്കുന്ന ചിത്രം മറ്റു പ്രേക്ഷകരെയും സന്തോഷിപ്പിക്കുന്ന ഒരടിപൊളി സിനിമാനുഭവമാണ്. കൊടുത്ത ക്യാഷ് മുഴുവൻ മുതലാവുന്ന ഒരു കമ്പ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആണ് മെർസൽ എന്ന് നമ്മുക്ക് ഒറ്റ വരിയിൽ പറയാം.

Did you find apk for android? You can find new Free Android Games and apps.

MOVIE RATING

8.0
  • 8
  • User Ratings (19 Votes) 7.7
Share.

About Author

mm