Friday, February 22

ഗംഭീര പ്രകടനത്തിലൂടെ ഹൃദയം കീഴടക്കി വീണ്ടും മമ്മൂട്ടി; കാണാം കയ്യടി നൽകാം ഈ അങ്കിളിന്..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനായി ഈ വർഷം പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് അങ്കിൾ നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രത്തിൻറെ സംവിധാനം. ചിത്രത്തിൽ കൃഷ്ണകുമാർ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൾ കാർത്തിക, ജോയ് മാത്യു, കെ. പി. എ. സി ലളിത, കൈലാഷ് തുടങ്ങിയവർ മറ്റ് വേഷങ്ങളിലെത്തുന്നു. ഷട്ടർ എന്ന ചിത്രത്തിനുശേഷം ജോയ് മാത്യു തിരക്കഥ രചിച്ച ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് അങ്കിളിന്.

ഊട്ടിയിലെ കോളേജിൽ പഠിക്കുന്ന ശ്രുതി എന്ന കുട്ടി അവിടെ ഉണ്ടാകുന്ന ചില സംഘർഷങ്ങളെ തുടർന്ന് നാട്ടിലേക്ക് എന്നതാണ് ചിത്രത്തിൻറെ കഥ. വണ്ടിക്കായി കാത്തിരുന്ന ശ്രുതിയെ പിതാവിൻറെ സുഹൃത്തായ കൃഷ്ണകുമാർ വീട്ടിലേക്ക് എത്തിക്കാമെന്ന വാഗ്ദാനം നൽകുന്നു തുടർന്നുള്ള ഇരുവരുടെയും യാത്രയാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. വളരെ നിഗൂഢത നിറഞ്ഞ ഒരു കഥാപാത്രമാണ് കൃഷ്ണകുമാർ. സ്ത്രീ വിഷയത്തിൽ പേരുകേട്ട അദ്ദേഹത്തോടൊപ്പമുള്ള മകളുടെ യാത്രയും അച്ഛൻറെ ആവലാതികളും ചിത്രത്തിലൂടെ കാണിക്കുന്നുണ്ട്.

രഞ്ജിത്, എം പത്മകുമാർ എന്നിവരുടെ സംവിധാന സഹായിയായി വർഷങ്ങളോളം പ്രവർത്തിച്ചു പരിചയമുള്ള വ്യക്തിയാണ് ഗിരീഷ് ദാമോദർ. ഏതുതന്നെയായാലും വർഷങ്ങൾ നീണ്ട അദ്ദേഹത്തിന്റെ പ്രവർത്തന പരിചയം ചിത്രത്തിന് വളരെയേറെ ഉപകാരപ്പെട്ടു. ആദ്യ സംവിധായകന്റെ സംരംഭം എന്ന തോന്നാത്ത രീതിയിൽ തന്നെ അദ്ദേഹം ചിത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. ഷട്ടറിനു ശേഷം ജോയ് മാത്യു എഴുതിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. സാധാരണക്കാരുടെ ജീവിതത്തോട് വളരെയധികം ചേർന്നു നിൽക്കുന്ന കഥാപാത്രങ്ങളും കഥാപരിസരവും തന്നെയായിരുന്നു ഈ ചിത്രത്തിലും ഉണ്ടായിരുന്നത്. ജോയ് മാത്യു അവതരിപ്പിച്ച കഥാപാത്രവും കുടുംബാന്തരീക്ഷവും എല്ലാം അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. ഷട്ടറിലെ പോലെതന്നെ കോഴിക്കോടുകാരുടെ ജീവിതം വളരെ മികച്ചതാക്കി ചിത്രത്തിൽ അവതരിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞിട്ടുണ്ട്. ഇന്ന് സമൂഹം നേരിടുന്ന വെല്ലുവിളികൾ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്.

ജോയ് മാത്യു മുൻപേ അവകാശപ്പെട്ടതുപോലെ മമ്മൂട്ടിയുടെ മികച്ച ഒരു കഥാപാത്രം തന്നെയാണ് അങ്കളിലെ കൃഷ്ണകുമാർ. സുഹൃത്തുക്കൾക്കു പോലും വ്യക്തമായി അറിവില്ലാത്ത വളരെ നിഗൂഢമായ ഒരു വ്യക്തി. എന്തു തന്നെയായാലും അങ്ങനെ ഒരു കഥാപാത്രത്തെ മികച്ചതാക്കാൻ അദ്ദേഹത്തിന് വളരെയെളുപ്പം കഴിഞ്ഞു. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം മുഴുനീള കഥാപാത്രമായി ഉള്ള കാർത്തിക തന്റെ ആദ്യചിത്രമായ സി. ഐ. എയെക്കാളും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പ്രകടനം ശരാശരിയിൽ ഒതുങ്ങുന്ന ഒന്നായിരുന്നു. ചിത്രത്തിൽ പ്രധാനമായും എടുത്തുപറയേണ്ട അഭിനേതാക്കളാണ് ജോയ് മാത്യുയും മുത്തുമണിയും, ഇരുവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. അവസാന രംഗങ്ങളിൽ മുത്തുമണി കയ്യടി നേടുന്നുണ്ട്. ഒരു അമ്മയുടെയും അച്ഛന്റെയും വേവലാതികൾ ഇരുവരും വളരെ മികച്ചതാക്കി.

ആകെ മൊത്തത്തിൽ ചിത്രത്തെ വിലയിരുത്തുമ്പോൾ കേരളത്തിൽന ഇന്ന് നടന്നുകൊണ്ടിരിക്കുന്ന, എന്നാൽ സാമൂഹികപ്രതിബദ്ധതയുള്ളതുമായ ഒരു വിഷയത്തിന്റെ മൂല്യം ചോർന്നു പോകാതെ തന്നെ മികച്ച രീതിയിൽ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം പതിയെയാണ് തുടങ്ങിയതെങ്കിലും പിന്നീട് ത്രില്ലടിപ്പിച്ചു മുന്നേറി രണ്ടാംപകുതിയിൽ യാത്ര കുറച്ചു വിരസത നൽകുന്നു എങ്കിലും, അവസാനരംഗങ്ങളിൽ ചിത്രം പ്രേക്ഷകരുടെ കയ്യടി നേടി തിരിച്ചെത്തി. മമ്മൂട്ടിയുടെ മികച്ച പ്രകടനത്തിനും സാമൂഹികപ്രതിബദ്ധതയുള്ള കഥയ്ക്കുമായി കുടുംബത്തോടൊപ്പ ധൈര്യമായി ടിക്കറ്റ് എടുക്കേണ്ട ചിത്രമാണ് അങ്കിൾ.

Did you find apk for android? You can find new Free Android Games and apps.
7.9 Awesome
  • Direction 8
  • Artist Performance 8
  • Script 8
  • Technical Side 7.5
  • User Ratings (23 Votes) 6.8
Share.

About Author

mm