മികച്ച പ്രകടനത്തിലൂടെ വീണ്ടും ഞെട്ടിച്ച് സുരാജ് വെഞ്ഞാറമൂട്; കുട്ടൻ പിള്ളയുടെ ശിവരാത്രി പ്രേക്ഷക ഹൃദയം കവരും..

Advertisement

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ജീൻ മാർക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. ജീൻ മാർക്കോസ്, ജോസ്ലെറ് ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയ ഗായിക സയനോര ചിത്രത്തിലൂടെ സംഗീത സംവിധായികയായും അരങ്ങേറിയിട്ടുണ്ട്. ഫാസിൽ നാസറാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഷിബിഷ് കെ ചന്ദ്രൻ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു.

ചിത്രം കുട്ടൻപിള്ള എന്ന പോലീസുദ്യോഗസ്ഥന്റെ കഥ പറയുന്നു. പ്ലാചോട്ടിൽ കുട്ടൻ പിള്ളയ്ക്കും ഭാര്യയും പോലീസ് ഉദ്യോഗസ്ഥയുമായ ശകുന്തളയ്ക്കും മൂന്ന് മക്കളാണുള്ളത്. വീട്ടിലെ പ്ലാവിനെ ജീവനുതുല്യം സ്നേഹിക്കുന്ന കുട്ടൻപിള്ളയുടെ ജീവിതത്തിലേക്ക് തന്റെ മക്കളും മരുമക്കളും എത്തുകയാണ്. എന്നാൽ ഇവരുടെയെല്ലാം വരവ് കുട്ടൻ പിള്ള എന്ന ഗൃഹനാഥന്റെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ കഥ.

Advertisement

ജീൻ മാർക്കോസ് സംവിധാനം ചെയ്ത ആദ്യ ചിത്രം എയ്ഞ്ചൽസ് വലിയ വിജയമായില്ലെങ്കിൽ കൂടിയും പിന്നീട് വളരെയധികം ചർച്ചയായ ചിത്രമാണ്. എയ്ഞ്ചല്സിൽ നിന്നും കുട്ടൻപിള്ളയിലേക്ക് എത്തുമ്പോൾ ജീൻ മാർക്കോസ് എന്ന സംവിധായകൻ വളരെയധികം ഗൃഹപാഠം ചെയ്തിട്ടുണ്ട് എന്ന് തന്നെ പറയാം. അത്ര മികച്ച തിരിച്ചുവരവാണ് ചിത്രത്തിലൂടെ അദ്ദേഹം നടത്തിയിരിക്കുന്നത്. കുട്ടൻ പിള്ള എന്ന കഥാപാത്രത്തെ തുടങ്ങി ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും പ്രകടനത്തിൽ ജീൻ മാർക്കോസ് എന്ന സംവിധായകന്റെ മികച്ച സംവിധാന മികവ് പ്രകടമായിരുന്നു. സുരാജ് വെഞ്ഞാറമൂട് എന്ന മികച്ച നടനെ ചിത്രത്തിലൂടെ വീണ്ടും ഉപയോഗിക്കുവാൻ അദ്ദേഹത്തിനായി.

ചിത്രത്തിലെ കുട്ടൻ പിള്ളയായി എത്തിയ സുരാജ് വെഞ്ഞാറമൂട് തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല് എന്നു പറയാം. അത്രമേൽ ഗംഭീര പ്രകടനമാണ് ചിത്രത്തിലൂടെ സുരാജ് വീണ്ടും കാഴ്ചവച്ചിരിക്കുന്നത്. കുട്ടൻപിള്ളയുടെ കാർക്കശ്യങ്ങളും പേടികളും തുടങ്ങി ചെറിയ ചലനങ്ങൾ വരെ അദ്ദേഹം അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഈയടുത്ത് കണ്ട സുരാജ് വെഞ്ഞാറമൂടിന്റെ മികച്ച പ്രകടനങ്ങളിൽ ഒന്നായി മാറും കുട്ടൻപിള്ള എന്ന് തന്നെ വിലയിരുത്താം. ചിത്രത്തിൽ വളരെയധികം കയ്യടികൾ നേടുന്ന മറ്റൊരു കഥാപാത്രമാണ് ബൈജു സോപാനത്തിന്റെ സുനീഷ് ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ബൈജു തീയേറ്ററുകളിൽ കയ്യടി വാരി കൂട്ടുന്നുണ്ട്. മികച്ച കലാകാരന്റെ മികച്ച പ്രകടനം. ചിത്രത്തിൽ ചെറിയ വേഷങ്ങളിലെത്തുന്ന നിരവധി പുതുമുഖങ്ങളും മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയമാകുന്നുണ്ട്.

ചിത്രത്തിലെ വളരെ രസകരവും കൗതുകരവുമായ രംഗങ്ങളിൽ ചിത്രത്തിലുടനീളം ഉണ്ടായിരുന്ന പശ്ചാത്തല സംഗീതവും ചിത്രത്തിലെ ഗാനവും എല്ലാം തന്നെ വളരെ മികച്ചു നിന്നു. ആദ്യ സംഗീത സംവിധാനം തന്നെ സായനോര മികച്ചതാക്കി എന്നു പറയാം. ചിത്രത്തിലെ ചക്ക പാട്ട് മുൻപുതന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. ഫാസിൽ നാസറിന്റെ ഛായാഗ്രഹണം ഷിബിഷിന്റെ എഡിറ്റിങ്ങുമെല്ലാം വളരെ മികച്ചതായിരുന്നു.

ആകെ തുകയിൽ ചിത്രം കുടുംബവുമൊത്ത് കണ്ടിരിക്കാവുന്ന വളരെ രസകരവും കൗതുകകരവുമായ ഒരു കൊച്ചു ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന് തന്നെ പറയാം. സുരാജ് വെഞ്ഞാറമ്മൂടിന്റെയും ബൈജു സോപാത്തിന്റെയും മികച്ച പ്രകടനത്തിന് കൂടി സാക്ഷിയാവുകയാണ് കുട്ടൻപിള്ളയിലൂടെ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close