Wednesday, April 24

വിശ്വാസം തകർക്കാതെ അജിത്തും വമ്പൻ തിരിച്ചു വരവുമായി ശിവയും; പ്രേക്ഷകരെ ത്രസിപ്പിച്ചു വിശ്വാസം.

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഇന്ന് ലോകമെമ്പാടും പ്രദർശനത്തിന് എത്തിയ തമിഴ് ചിത്രമാണ് തല  അജിത് നായകനായ വിശ്വാസം .  വീരം, വേതാളം , വിവേകം എന്നീ മാസ്സ് മസാല ചിത്രങ്ങൾക്ക് ശേഷം സിരുതൈ ശിവ അജിത്തിനെ നായകനാക്കി ഒരുക്കിയ ഈ ഫാമിലി  ആക്ഷൻ ത്രില്ലർ  നിർമ്മിച്ചിരിക്കുന്നത് സത്യ ജ്യോതി ഫിലിമ്സിന്റെ ബാനറിൽ സെന്തിൽ  ത്യാഗരാജൻ, അർജുൻ ത്യാഗരാജൻ, ടി ജി ത്യാഗ രാജൻ എന്നിവർ ഒരുമിച്ചാണ് . സംവിധായകൻ തന്നെ  തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നായികാ വേഷം ചെയ്തിരിക്കുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻ താര ആണ് .മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്.

തൂക്കു ദുരൈ എന്നറിയപ്പെടുന്ന ഒരു കഥാപാത്രമായാണ് തല അജിത് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. തന്റെ ഗ്രാമത്തിലെ എന്ത് പ്രശ്നത്തിലും മുന്നും പിന്നും ആലോചിക്കാതെ ഇടപെടുന്ന ദുരൈയുടെ സ്വഭാവം ഈ കഥാപാത്രത്തിന്റെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതിനെ തുടർന്ന് ദുരൈയെ ഉപേക്ഷിച്ചു ഭാര്യ നിരഞ്ജന മകളുമായി മുംബൈയിലേക്ക്‌ പോകുന്നു. തുടർന്ന് ദുരൈയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന മറ്റു ചില കഥാപാത്രങ്ങളുമാണ് ഈ ചിത്രത്തിന്റെ കഥാഗതി നിർണ്ണയിക്കുന്നത്. നയൻ താര ആണ് നിരഞ്ജന ആയി അഭിനയിക്കുന്നത്. 

കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ  ഒരു ആക്ഷൻ മാസ്സ് മസാല ചിത്രമാണ് ശിവ തല അജിത്തിന്റെ ആരാധകർക്ക് മുന്നിൽ ഇത്തവണ എത്തിച്ചിരിക്കുന്നതെന്നു പറയാം. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം ഒരുക്കിയിരിക്കുന്നത്.  ആരാധകർക്ക്  ആഘോഷിക്കാൻ ഉള്ളതിനൊപ്പം തന്നെ അജിത് എന്ന നടനെ  ഏറ്റവും മികച്ച  രീതിയിൽ ഉപയോഗിക്കാനുള്ള ശ്രമവും ശിവ ഈ ചിത്രത്തിൽ നടത്തിയിട്ടുണ്ട്. കുടുംബ പ്രേക്ഷകരെ കൂടി മുന്നിൽ കണ്ടുകൊണ്ടു , അനാവശ്യമായി  മാസ്സ് രംഗങ്ങൾ കുത്തിത്തിരുകാതെ കഥാ സന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും ഗംഭീരമായി  അവതരിപ്പിക്കുകയാണ് ശിവ ഇത്തവണ ചെയ്തത്. വിവേകത്തിൽ തനിക്കു സംഭവിച്ച തെറ്റ് തിരുത്തിയാണ് ശിവ മുന്നോട്ടു പോയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന രീതിയിലാണ് അദ്ദേഹം വിശ്വാസം ഒരുക്കിയിരിക്കുന്നത്. വൈകാരികമായ രംഗങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ തൊടാനും അത് പോലെ തന്നെചിത്രത്തിലെ കഥാസന്ദര്ഭങ്ങൾക്കു വിശ്വസനീയത പകരാനും ശിവ എന്ന സംവിധായകനും രചയിതാവിനും കഴിഞ്ഞിട്ടുണ്ട്. കിടിലൻ ആക്ഷൻ രംഗങ്ങളും , ആരാധകർക്ക് ആഘോഷിക്കാനുള്ള പഞ്ച് ഡയലോഗുകളും ഉൾപ്പെടുത്തിയതിലൂടെ മാസ്സ് ആയി തന്നെ ഈ കുടുംബ കഥ പറയാൻ ശിവക്ക് കഴിഞ്ഞു.. തുടക്കം മുതൽ ഒടുക്കം വരെ ആഘോഷിക്കാവുന്ന ഒരു പക്കാ  അജിത് ഷോ ആയിട്ടാണ് ശിവ വിശ്വാസം എന്ന ഈ ചിത്രം നമ്മുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന് നിസംശയം പറയാൻ സാധിക്കും.

തൂക്കു ദുരൈ ആയി കിടിലൻ പെർഫോമൻസാണ് തല അജിത് കാഴ്ച വെച്ചതെന്ന് പറയാം . സ്ക്രീൻ പ്രസൻസ് കൊണ്ടും ആക്ഷൻ രംഗങ്ങളിൽ പുലർത്തിയ മികവ് കൊണ്ടും മാത്രമല്ല, അസാധ്യമായ  ഡയലോഗ് ഡെലിവറി കൊണ്ടും അജിത് പ്രേക്ഷകരെ ത്രസിപ്പിച്ചു. . നായികയായെത്തിയ നയൻ താര തന്റെ വേഷം മികച്ച രീതിയിൽ അവതരിപ്പിച്ചപ്പോൾ,  അനിഖയും പക്വതയാർന്ന പ്രകടനമാണ് ഒരിക്കൽ കൂടി നമ്മുക്ക് മുന്നിൽ കാഴ്ച വെച്ചതെന്ന്  പറയാം. അജിത് കഴിഞ്ഞാൽ ഈ ചിത്രത്തിന്റെ ജീവനായി നിന്നതു ജഗപതി ബാബു  അവതരിപ്പിച്ച ഗൗതം വീർ എന്ന വില്ലൻ കഥാപാത്രമാണ്. നായകനൊപ്പം നിൽക്കുന്ന വില്ലൻ ആയി തന്നെ ജഗപതി ബാബു തകർത്താടിയിട്ടുണ്ട് ഈ ചിത്രത്തിൽ. ഇവരോടൊപ്പം  റോബോ ശങ്കർ, വിവേക്, തമ്പി രാമയ്യ, യോഗി ബാബു, കലൈറാണി , ബോസ് വെങ്കട്, സുജാത ശിവകുമാർ, രമേശ് തിലക്, നാരായൺ ലക്കി, നമോ നാരായണൻ, ഭരത് റെഡ്‌ഡി, സാക്ഷി അഗർവാൾ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ മികച്ച രീതിയിൽ തന്നെ  അവതരിപ്പിച്ചു.  

വെട്രി എന്ന ക്യാമറാമാൻ ഒരുക്കിയ ദൃശ്യങ്ങൾ മാസ്സ് ആയിരുന്നു. അത്ര ഗംഭീരമായ രീതിയിലാണ് അദ്ദേഹം ഈ ചിത്രത്തിലെ അന്തരീക്ഷം തന്റെ ദൃശ്യങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിൽ  എത്തിച്ചത്. ഡി ഇമ്മന്റെ  മാസ്സ് മ്യൂസിക് കൂടി ആയതോടെ വിശ്വാസത്തിലെ  ഓരോ രംഗവും പ്രേക്ഷകനെ ഏറെ രസിപ്പിച്ചു എന്ന് പറയാം . അദ്ദേഹം ഒരുക്കിയ ഗാനങ്ങളും കിടിലൻ പശ്ചാത്തല സംഗീതവും ചിത്രത്തിന് നൽകിയ മാസ്സ് എഫ്ഫക്റ്റ്വളരെ വലുതാണ്.  റൂബൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. മികച്ച ഒഴുക്കിൽ തന്നെ ഈ  ചിത്രം മുന്നോട്ടു പോയതിന്റെ  ക്രെഡിറ്റ് റൂബന് കൂടി അവകാശപെട്ടതാണ്.

വിശ്വാസം ഒരു ഗംഭീര മാസ്സ് എന്റർടൈനറാണ് എന്ന് നമ്മുക്ക് പറയാൻ സാധിക്കും. കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ രസിപ്പിക്കുന്ന ഈ ചിത്രം ഒരു പക്കാ അജിത് ഷോ തന്നെയാണ്. കോമെടിയും റൊമാന്സും വൈകാരിക രംഗങ്ങളും ആക്ഷനും ആവേശവും നിറഞ്ഞ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും ആഘോഷമായി കണ്ടിറങ്ങാവുന്ന ഒരു ഫെസ്റ്റിവൽ ചിത്രമാണ്. 

Did you find apk for android? You can find new Free Android Games and apps.
7.5 Awesome
  • Direction 7.5
  • Artist Performance 8
  • Script 7.5
  • Technical Side 7
  • User Ratings (20 Votes) 6.8
Share.

About Author

mm