ത്രസിപ്പിക്കുന്ന ത്രില്ലറുമായി പ്രിയദർശൻ; ‘കൊറോണ പേപ്പേഴ്സ്’ റിവ്യൂ

Advertisement

ഒപ്പത്തിന് ശേഷം മലയാളത്തിൽ ത്രില്ലർ കഥ പറയുന്ന പ്രിയദർശന്റെ ഏറ്റവും പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്സ്’ തിയേറ്ററിൽ മികച്ച അഭിപ്രായവുമായി മുന്നേറുന്നു. തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചെടുത്തുന്ന ത്രില്ലർ ചിത്രമാണ് പ്രിയദർശൻ ഒരുക്കിയിരിക്കുന്നത്. ഒരു പാട്ടു പോലുമില്ലാതെ തമാശകൾ കോർത്തിണക്കാതെ ഒരു പ്രിയദർശൻ ചിത്രം പുറത്തിറങ്ങുന്നത് ഏറെ കാലത്തിന് ശേഷമാണ്. ഒരു ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ഗണത്തിനെ കഴിഞ്ഞും ദുരൂഹതകൾ ഉണർത്തുന്ന ക്രൈം ത്രില്ലറാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. ഒരു കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട് ആ കുറ്റകൃത്യത്തിലേക്ക് ഓരോരുത്തരായി കടന്നുവരുന്നതും അതിനു പിന്നിലെ കാരണങ്ങളുമാണ് ചിത്രത്തിൻറെ ഇതിവൃത്തം.

1949 ൽ അകിര ഖുറസോവ നിർമ്മിച്ച സ്‌ട്രെ ഡോഗ്സ് എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുറത്തിറക്കിയ ‘എട്ടു തോട്ടകൾ’ എന്ന തമിഴിൽ ചിത്രമാണ് ‘കൊറോണ പേപ്പേഴ്സ്’ ആയി മലയാളത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ‘എട്ടു തോട്ടകൾ’ ചിത്രത്തെ അപേക്ഷിച്ച് തിരക്കഥയിൽ വ്യത്യസ്തത വരുത്തിക്കൊണ്ട് ചിത്രത്തിലുടനീളം സസ്പെൻസുകൾ നിറച്ചാണ് ശ്രീഗണേഷ് ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത്.

Advertisement

‘സ്‌ട്രെ ഡോഗ്സ് ‘ എന്ന ചിത്രത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ജനങ്ങൾ നേരിട്ട പ്രശ്നങ്ങളെ ആയിരുന്നു സസൂഷ്മ അവതരിപ്പിച്ചത്. എന്നാൽ ‘കൊറോണ പേപ്പേഴ്സ്’ കൊറോണ കാലത്തിന് ശേഷമുള്ള ജനങ്ങളുടെ ജീവിതരീതികളെയാണ് ഇതിവൃത്തം ആക്കിയത്. ഒരു തോക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലൂടെ മനുഷ്യൻ്റെ വൈകാരികതയിലൂടെയാണ് സഞ്ചരിക്കുന്നത്. സിനിമ ആവശ്യപ്പെടുന്നതിനനുസരിച്ച് കഥാപാത്രങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ ഇക്കുറി. യുവ താരങ്ങളായ ഷെയ്ൻ നിഗവും ഷൈൻ ടോം ചാക്കോയും ജീൻ പോളും കഥാപാത്രങ്ങളെ കയ്യടക്കത്തോടുകൂടി അവതരിപ്പിച്ചു കയ്യടി നേടിയിട്ടുണ്ട്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് സിദ്ധിക്കും നടി സന്ധ്യ ഷെട്ടിയുമാണ്. ഗായത്രി അശോകാണ് ചിത്രത്തിൽ നായികാ വേഷത്തെ അവതരിപ്പിച്ചിരിക്കുന്നത്. സസ്പെൻസിന് ശക്തി കൂട്ടാൻ മുൻനിര താരങ്ങളുടെ അതിഥി വേഷങ്ങളും ശ്രദ്ധ നേടിയിരുന്നു

ഡാർക്ക് ത്രില്ലർ മൂഡിലുള്ള ഫ്രെയിമുകൾ ചിത്രത്തിൻറെ കഥ പറച്ചിലിനു വലിയ പിന്തുണയാണ് നൽകിയത്. ദിവാകർ മണിയാണ് ചിത്രത്തിൽ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. എഡിറ്റിംഗ് ചെയ്തിരിക്കുന്നത് അയ്യപ്പൻ നായർ ആണ്. ത്രില്ലർ കഥയ്ക്ക് കരുത്ത് പകർന്ന പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകൻ കെപിയുമാണ്. ഫോർ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു ഡീസന്റ് ത്രില്ലർ കഥ പ്രതീക്ഷിച്ചു പ്രേക്ഷകന് തീർച്ചയായും ‘കൊറോണ പേപ്പേർഴ്സിന്’ ടിക്കറ്റ് എടുക്കാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close