2018 ടോപ് 10 ഇന്ത്യൻ ഹാഷ് ടാഗുകളിൽ വിശ്വാസത്തെയും കാലായേയും കടത്തി വെട്ടി ദളപതിയുടെ സർക്കാർ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ദളപതി വിജയ് ഒരിക്കൽ കൂടി തന്റെ സ്റ്റാർ പവർ നമ്മുക്ക് കാണിച്ചു തരികയാണ്. സോഷ്യൽ മീഡിയയിലും തന്റെ പോപ്പുലാരിറ്റി വിജയ് കാണിച്ചു തന്നിരിക്കുകയാണ് ഈ വർഷം. 2018 ലെ ഇന്ത്യയിലെ ടോപ് 10 ഹാഷ് ടാഗുകളിൽ ഒന്നാമത് എത്തിയിരിക്കുന്നത് ദളപതി വിജയ്‌യുടെ സർക്കാർ ഹാഷ് ടാഗ് ആണ്. തല അജിത്തിന്റെ വിശ്വാസം രണ്ടാമത് എത്തിയപ്പോൾ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കാലാ ആറാം സ്ഥാനത്തു ആണ്. മഹേഷ് ബാബുവിന്റെ ഭരത് അനേ നെനു ,ജൂനിയർ എൻ ടി ആറിന്റെ അരവിന്ദ സമേത, റാം ചരണിന്റെ രംഗസ്ഥലം എന്നിവ മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ നേടിയപ്പോൾ ബിഗ് ബോസ് തെലുഗ്, മീ ടൂ, വിസിൽ പോഡ് , ഐപിഎൽ 2018 എന്നിവയാണ് ഏഴു, എട്ടു, ഒമ്പതു, പത്തു സ്ഥാനങ്ങളിൽ എത്തിയത്.

2018 Top Hash Tags In India

എ ആർ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രമായ സർക്കാർ നിർമ്മിച്ചത് ലൈക്ക പ്രൊഡക്ഷൻസ് ആണ്. സമ്മിശ്ര പ്രതികരണങ്ങൾക്ക് ഇടയിലും ലോകമെമ്പാടു നിന്നും 250 കോടിയോളം രൂപയാണ് ഈ ചിത്രം കളക്ഷൻ നേടിയത്. തമിഴ് നാട്ടിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ഈ മാസ്സ് പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം കാരണമായിരുന്നു. കീർത്തി സുരേഷ് നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ വരലക്ഷ്മി ശരത് കുമാർ ആണ് നെഗറ്റീവ് റോളിൽ എത്തിയത്. എ ആർ റഹ്മാൻ സംഗീതം നൽകിയ ഈ ചിത്രം റിലീസിന് മുൻപ് തന്നെ വമ്പൻ ഹൈപ് സൃഷ്ടിച്ചിരുന്നു. വിജയ് ഇനി ചെയ്യാൻ പോകുന്നത് തെരി, മെർസൽ എന്നിവക്ക് ശേഷം ആറ്റ്ലി ഒരുക്കുന്ന ചിത്രമാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm