തന്നെ സ്വാധീനിച്ച മൂന്നു നടൻമാർ ആരോക്കെ എന്ന് വെളിപ്പെടുത്തി വിജയ് സേതുപതി

Advertisement

തന്നെ ഏറ്റവും കൂടിതൽ സ്വാധീനിച്ച, താൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന മൂന്നു നടൻമാർ ആരൊക്കെ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി. കഴിഞ്ഞ പതിറ്റാണ്ടിലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നൂറു പ്രകടനങ്ങളുടെ ലിസ്റ്റ് പ്രശസ്ത ഇന്ത്യൻ മൂവി ഓൺലൈൻ പോർട്ടൽ ആയ ഫിലിം കംപാനിയൻ തയ്യാറാക്കിയിരുന്നു. പ്രശസ്ത സിനിമ നിരൂപകരും വിമർശകരും മാധ്യമ പ്രവർത്തകരും ഉൾകൊള്ളുന്ന സംഘമാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, നിവിൻ പോളി, സൗബിൻ ഷാഹിർ, ജോജു ജോർജ്, ഹരീഷ് പേരാടി, ജയസൂര്യ, ഫഹദ് ഫാസിൽ, തിലകൻ, പാർവതി, സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, വിനായകൻ, സജിത മഠത്തിൽ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവർ ഈ ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു.

അതിനു ശേഷം അവർ ഈ ലിസ്റ്റിൽ ഉൾപ്പെട്ട ചില നടീനടന്മാരെ ഉൾപ്പെടുത്തി ഒരു റൗണ്ട് ടേബിൾ ചർച്ചയും ഇന്ത്യൻ സിനിമയെ കുറിച്ചും അഭിനേതാക്കളെ കുറിച്ചും അഭിനയത്തെ കുറിച്ചും നടത്തുകയുണ്ടായി. വിജയ് സേതുപതി, മനോജ് ബാജ്പെയീ, ദീപിക പദുകോൺ, വിജയ് ദേവർക്കൊണ്ട, ആലിയ ഭട്ട്, രൺവീർ സിംഗ്, പാർവതി, ആയുഷ്മാൻ ഖുറാന എന്നിവരാണ് അതിൽ പങ്കെടുത്തത്. ആ ചർച്ചയിൽ ആണ് തന്നെ സ്വാധീനിച്ച മൂന്നു നടൻമാർ ആരൊക്കെ എന്ന് മക്കൾ സെൽവൻ വെളിപ്പെടുത്തിയത്. ശിവാജി ഗണേശൻ, കമൽ ഹാസൻ, മോഹൻലാൽ എന്നിവരാണ് തന്നെ സ്വാധീനിച്ച, താൻ ഏറെ ആരാധിക്കുന്ന മൂന്നു നടൻമാർ എന്ന് പറയുന്നു വിജയ് സേതുപതി. എം ജി ആറും ഒരു നടനെന്ന നിലയിൽ തന്നെ സ്വാധീനിച്ചിട്ടുണ്ട് എന്ന് വിജയ് സേതുപതി പറഞ്ഞു.

Advertisement

മോഹൻലാൽ അഭിനയിക്കുന്നത് എങ്ങനെയാണെന്ന് ഓർത്തു അത്ഭുതപ്പെട്ടിട്ടുണ്ട് എന്നും വളരെ അനായാസമായി അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയുന്നു എന്നതാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാൻ ഉള്ള കാരണം എന്നും വിജയ് സേതുപതി പറഞ്ഞു. അഭിനയത്തിൽ മാത്രമല്ല, ഒരു സിനിമ പ്രവർത്തകൻ എന്ന നിലയിൽ തന്നെ കമൽ ഹാസൻ ഒരു ജീനിയസ് ആണെന്നും ശിവാജി ഗണേശന് ഏതു വേഷവും ചെയ്യാൻ കഴിയുമായിരുന്നു എന്നതും വിജയ് സേതുപതി പറയുന്നു. താനൊരു കടുത്ത മോഹൻലാൽ ആരാധകൻ ആണെന്നും തന്മാത്രയിൽ അദ്ദേഹം അഭിനയിച്ചത് പോലെ അഭിനയിക്കുക എന്നതാണ് തന്റെ സ്വപ്നം എന്നും വിജയ് സേതുപതി നേരത്തെ പറഞ്ഞിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close