പ്രണയത്തിന്റെയും ജീവിതത്തിന്റെയും പുത്തൻ കഥ പറയാൻ വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി എത്തുന്നു..!

Advertisement

നവാഗതനായ ഗോവിന്ദ് വരാഹ രചന നിർവഹിച്ചു സംവിധാനം ചെയ്ത ചിത്രമാണ് വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി. രാജസേനൻ- ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മേലേപ്പറമ്പിൽ ആൺവീട് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ആണ് വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി എന്നതു. ജി വി ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി രാജു ബാബു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, ശ്രവ്യ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ഇവരോടൊപ്പം പ്രശസ്ത താരങ്ങളായ മധു, റിസ ബാവ, നീന കുറുപ്പ്, അസീസ്, പ്രശാന്ത് അലക്സാണ്ടർ, ഗായത്രി മയൂര, ദിശിനി, ദിലീപ്, അർജുൻ എന്നിവരും അഭിനയിച്ചിരിക്കുന്നു. കൃഷ്ണ സാഗർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സിയാൻ ശ്രീകാന്ത് ആണ്.

ഇന്നത്തെ കാലത്തിന്റെ ഒരു കരുതലാണ് ഈ ചിത്രം എന്ന് വേണമെങ്കിൽ പറയാം എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഒരു പെൺകുട്ടിയുടെ ജീവിതം പ്രണയത്തിനു മുൻപും അതിനു ശേഷവും എങ്ങനെ ആണെന്ന് ഈ ചിത്രത്തിലൂടെ വരച്ചു കാണിക്കാൻ ശ്രമിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുടുംബ ബന്ധങ്ങളുടെ അടുപ്പവും അകൽച്ചയും ഒക്കെ ഈ ചിത്രത്തിന്റെ പ്രമേയമായി വരുന്നുണ്ട്. പ്രണയിച്ചു ഒളിച്ചോടി പോകേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ അവൾ നേരിടേണ്ടി വരുന്ന കാര്യങ്ങൾ ആണ് ഈ ചിത്രത്തിൽ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ പറഞ്ഞിരിക്കുന്നത് എന്നാണ് സൂചനകൾ ലഭിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരിയിൽ ഈ ചിത്രം പ്രദർശനത്തിന് എത്തും. വിശ്വജിത് ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മുരളി കൃഷ്ണ, പ്രശാന്ത് അലക്സാണ്ടർ എന്നിവർ ചേർന്ന് സംഭാഷണം എഴുതിയിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയത് അനിൽ പനച്ചൂരാൻ ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close