സിനിമയിലെ എല്ലാ മേഖലയിലും എന്റേതായ ചെറിയൊരു കയ്യൊപ്പ്, അതിൽ സംവിധാനവുമുണ്ട്; വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ..!

Advertisement

ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് ഉണ്ണി മുകുന്ദൻ. ഇപ്പോൾ അഭിനയ ജീവിതത്തിന്റെ നീണ്ട പത്തു വർഷങ്ങൾ പിന്നിടുമ്പോൾ ഉണ്ണി മുകുന്ദൻ മലയാളത്തിലെ തിരക്കേറിയ യുവ താരങ്ങളിൽ ഒരാളാണ്. ഉണ്ണി മുകുന്ദൻ നായകനായി ഒട്ടേറെ വമ്പൻ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇത് കൂടാതെ നിർമ്മാതാവ് എന്ന നിലയിലും തന്റെ പ്രൊഡക്ഷൻ ബാനറിൽ ചിത്രങ്ങളൊരുക്കുകയാണ് ഉണ്ണി. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളും ഉണ്ണിയെ തേടിയെത്തുന്നു. ഇപ്പോഴിതാ, അഭിനയത്തോനൊപ്പം സിനിമയിലെ എല്ലാ മേഖലയിലും തന്റെ കയ്യൊപ്പു പതിപ്പിക്കണം എന്നാണ് ആഗ്രഹമെന്നും സംവിധാനവും അതിലൊന്നാണെന്നും ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തുന്നു. അധികം വൈകാതെ സംവിധായക വേഷത്തിലെത്താനാകുമെന്നാണ് പ്രതീക്ഷ എന്നും കുട്ടികൾക്ക് വേണ്ടി ഒരു സൂപ്പർ ഹീറോ ചിത്രം ഒരുക്കുക എന്നത് ഒരു സ്വപ്മമാണ് എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

ഹീ മാനും ഹനുമാനും സൂപ്പർമാനുമൊക്കെ തനിക്കു ഏറെ പ്രീയപ്പെട്ട സൂപ്പർ ഹീറോകളാണ് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. മോഹൻലാൽ നായകനായ ബ്രോ ഡാഡി, 12 ത് മാൻ എന്നിവയും ഉണ്ണി മുകുന്ദന്റെ ആദ്യത്തെ നിർമ്മാണ സംരംഭമായ മേപ്പടിയാനുമാണ്‌, ഉണ്ണി അഭിനയിച്ച, ഇനി അടുത്ത് വരുന്ന റിലീസുകൾ. ഇത് കൂടാതെ ഏക് ദിൻ, ഷഫീഖിന്റെ സന്തോഷം, വിഷ്ണു മോഹന്റെ പപ്പാ, വൈശാഖ്–ഉദയകൃഷ്ണ ടീമിന്റെ ബ്രൂസ് ലീ എന്നിവയും ഉണ്ണിയുടെ ഇനി വരാനുള്ള ചിത്രങ്ങളാണ്. നായകനായും വില്ലനായും സഹനടനായുമെല്ലാം അഭിനയിച്ചു കയ്യടി നേടിയ ഈ താരം ഈ അടുത്തിടെ റിലീസ് ആയ പൃഥ്വിരാജ് സുകുമാരൻ ചിത്രം ഭ്രമത്തിലെ പോലീസ് ഓഫീസർ കഥാപാത്രമായി നടത്തിയത് ഗംഭീര പ്രകടനമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close