ജിമ്മിക്കി കമ്മൽ, മാണിക്യ മലരായ എന്നീ ട്രെൻഡ് സെറ്ററുകൾക്കു ശേഷം ഷാൻ റഹ്മാൻ- വിനീത് ശ്രീനിവാസൻ ടീം വീണ്ടും; അരവിന്ദന്റെ അതിഥികളിലെ ഗാനം എത്തുന്നു..!

Advertisement

ഷാൻ റഹ്മാൻ- വിനീത് ശ്രീനിവാസൻ ടീമിന്റെ കൂട്ടുകെട്ടിൽ നിന്ന് ആണ് മലയാള സിനിമയിൽ ലോകം മുഴുവൻ തരംഗമാകുന്ന പാട്ടുകൾ ഉണ്ടാകുന്നത് . കഴിഞ്ഞ വർഷം മോഹൻലാൽ- ലാൽ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്‍തകത്തിനു വേണ്ടി ഷാൻ റഹ്മാൻ ഈണമിട്ടു വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ആലപിച്ച ജിമ്മിക്കി കമ്മൽ എന്ന ഗാനം ലോകം മുഴുവൻ തരംഗമായിരുന്നു. യൂട്യൂബിൽ ഇപ്പോൾ ഏഴു കോടി കാഴ്ചക്കാരും പിന്നിട്ടു കുതിക്കുകയാണ് ജിമ്മിക്കി കമ്മൽ. ഈ വർഷം ജിമ്മിക്കി കമ്മലിന്റെ പല റെക്കോർഡുകളും തകർത്തു കൊണ്ടാണ് ഷാൻ റഹ്മാൻ- വിനീത് ശ്രീനിവാസൻ ടീമിന്റെ മാണിക്യ മലരായ എന്ന ഗാനം കുതിക്കുന്നത്‌. ഒമർ ലുലു ചിത്രം ഒരു അഡാർ ലവിലെ ഗാനം ആണത്.

ഇപ്പോഴിതാ ഈ രണ്ടു ട്രെൻഡ് സെറ്ററുകൾക്കു ശേഷം ഒരിക്കൽ കൂടി തരംഗം സൃഷ്ടിക്കാൻ ഈ ടീം എത്തുന്നത് അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലെ ഗാനവുമായി ആണ്.

Advertisement

ഈ ചിത്രത്തിന് വേണ്ടി ഷാൻ റഹ്മാന്റെ ഈണത്തിൽ വിനീത് ശ്രീനിവാസൻ പാടിയ ഗാനം നാളെ റിലീസ് ചെയ്യും. കഥ പറയുമ്പോൾ , മാണിക്യക്കല്ല്, 916 , മൈ ഗോഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം എം മോഹനൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ആണ് നായക വേഷം ചെയ്തിരിക്കുന്നത്.

രാജേഷ് രാഘവൻ തിരക്കഥ ഒരുക്കിയ ഈ ചിത്രം പതിയറ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ പ്രദീപ് കുമാർ ആണ് നിർമ്മിച്ചിരിക്കുന്നത്. 2008 ഇൽ കോഫി അറ്റ് എംജി റോഡ് എന്ന മ്യൂസിക് ആൽബത്തിൽ നിന്ന് തുടങ്ങിയ ഷാൻ റഹ്മാൻ- വിനീത് ശ്രീനിവാസൻ കൂട്ടുകെട്ട് ഇപ്പോൾ പത്തു വർഷം പിന്നിടുകയാണ്. ഇതിനിടയിൽ മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്, തിര, ഓം ശാന്തി ഓശാന, ഓർമ്മയുണ്ടോ ഈ മുഖം, ഒരു വടക്കൻ സെൽഫി, ജേക്കബിന്റെ സ്വർഗ്ഗ രാജ്യം, വെളിപാടിന്റെ പുസ്തകം, ഒരു അഡാർ ലവ് എന്നീ ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് വേണ്ടി ഇവർ ഒരുമിച്ചിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close