Saturday, August 13

സിനിമാ പ്രേമികളെ ത്രസിപ്പിച്ചു കായംകുളം കൊച്ചുണ്ണിയിലെ പിരമിഡ് ഫൈറ്റ്..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

നിവിൻ പോളിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തിയ റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി ബോക്സ് ഓഫീസിൽ പുതിയ ചരിത്രങ്ങൾ സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ്. ഇത്തിക്കര പക്കി ആയുള്ള മോഹൻലാലിന്റെ വിസ്‌മയിപ്പിക്കുന്ന പ്രകടനവും കായംകുളം കൊച്ചുണ്ണി എന്ന നായകനായി നിവിൻ പോളി നടത്തിയ ഗംഭീര പെർഫോമൻസുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകൾ. അതുപോലെ തന്നെ ഈ ചിത്രത്തിലെ ഗംഭീര മുഹൂർത്തങ്ങൾ ആണ് ഇതിലെ സംഘട്ടന രംഗങ്ങൾ. പ്രത്യേകിച്ച് നിവിൻ പോളി അവതരിപ്പിച്ച കായംകുളം കൊച്ചുനിയും സണ്ണി വെയ്ൻ അവതരിപ്പിച്ച കേശവനും തമ്മിൽ നടക്കുന്ന പിരമിഡ് ഫൈറ്റ് ഗംഭീരമായിരുന്നു. ഉത്സവക്കാഴ്ചകൾക്കിടയിലെ സംഘട്ടനരംഗങ്ങൾ ഏറെ കണ്ടിട്ടുള്ള മലയാളികളെ ഏറെ അത്ഭുതപ്പെടുത്തിയ ഒന്നാണ് കായംകുളം കൊച്ചുണ്ണിയിലെ ഈ പിരമിഡ് ഫൈറ്റ്. ഒരു മനുഷ്യ പിരമിഡിന് ഉള്ളിൽ ഒരുക്കിയ ആ സംഘട്ടനത്തിന് പിന്നിലെ പ്രയത്നങ്ങളും അതുപോലെ തന്നെ ആവേശം നിറക്കുന്നതാണ്.

സാധാരണ ഉത്സവമേളങ്ങൾക്ക് ഇടയിലുള്ള ഒരു ഫൈറ്റിൽ നിന്നും എന്ത് വ്യത്യസ്ഥത കൊണ്ടുവരാമെന്ന ആലോചനയിൽ സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ ചിന്തയിൽ തെളിഞ്ഞു വന്നൊരു ആശയമാണ് പിരമിഡ് ഫൈറ്റ് എന്നാണ് കായംകുളം കൊച്ചുണ്ണി ടീം പറയുന്നത് . പിന്നീട് തിരക്കഥാകൃത്തുക്കളായ സഞ്ജയ് – ബോബിയോട് ആ ആശയം റോഷൻ പങ്കു വെക്കുകയും അതിന്റെ ഒരു ആനിമേറ്റഡ് രീതിയിൽ മൂവ്മെന്റ് ഉള്ള പ്രീവിസ് ബോംബെയിലുള്ള ഒരു കമ്പനിയുടെ സഹായത്തോടെ തയ്യാറാക്കുകയാണ് ചെയ്‌തത്‌. ഓരോ ഷോട്ടും എവിടെ നിന്നും എങ്ങനെ എടുക്കാം എന്നുള്ള ഒരു വ്യക്തമായ ധാരണ സൃഷ്ടിച്ചെടുക്കാൻ ആ ആനിമേറ്റഡ് പ്രീവിസ് കൊണ്ട് സാധിച്ചു.

മുംബൈയിൽ നിന്നും 170ഓളം ഗണപതി ബപ്പാ മോറിയ കലാകാരന്മാരെയാണ് ഈ ഫൈറ്റിന് വേണ്ടി കൊണ്ടു വന്നത്. വൃത്താകൃതിയിൽ സ്റ്റീൽ കൊണ്ടൊരു സ്ട്രെക്ച്ചർ സൃഷ്ടിച്ച് അതിൽ അവരെ നിർത്തി കെട്ടിവെക്കുകയാണ് ചെയ്‌തത്‌. മൂന്ന് മണിക്കൂറോളം ഫൈറ്റിന് തയ്യാറെടുക്കുവാൻ വണ്ടി വന്നു. വെയിൽ ശക്തി പ്രാപിക്കുന്നത് അനുസരിച്ച് സ്റ്റീൽ ചൂടാവുകയും അതിൽ ചേർന്ന് നിൽക്കുന്നത് കഠിനമാവുകയും ചെയ്യുന്നത് കൊണ്ട് രാവിലെ 7 മണി മുതൽ 11.30 വരെയാണ് ഷൂട്ടിങ്ങ് നടന്നത്. CGIയുടെ സമയത്ത് ആ സ്റ്റീലും വസ്‌ത്രങ്ങളും ഒഴിവാക്കുകയും ചെയ്‌തു. നിവിൻ പോളിയും സണ്ണി വെയ്‌നും നാല് ദിവസത്തെ പരിശീലത്തിനു ശേഷമാണു ആ രംഗത്തിൽ അഭിനയിച്ചത്. ഐക്കിഡോ, തായ്ചി, കളരിപ്പയറ്റ് എന്നിങ്ങനെ പലതും ഒത്തുചേർന്ന ഒരു ‘മിക്സഡ് മാർഷ്യൽ ആർട്ടാ’ണ് ആ ഫൈറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിയിലെ ഈ ഒരു ഫൈറ്റിന് വേണ്ടി ഉപയോഗിച്ചിരിക്കുന്ന ഏക പ്രോപ്പർട്ടി ചരലാണ് എന്നതും ഈ രംഗത്തിന്റെ പ്രത്യേകതയാണ്. മൂന്ന് മാസത്തോളമാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെല്ലാം തയ്യാറാക്കിയെടുക്കുവാൻ സമയമെടുത്തത്. ഈ പിരമിഡ് ഫൈറ്റിന് മാത്രമായി ഏകദേശം ഒരു കോടി രൂപക്കടുത്ത് ചിലവ് വന്നിട്ടുണ്ട് എന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

Did you find apk for android? You can find new Free Android Games and apps.
Share.

About Author