ഗുരുവിനു അഭിമാനിക്കാം തന്നോളം പോന്ന ശിഷ്യൻ തന്നെ, സംവിധാന മികവിന്റെ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ.

Advertisement

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ശിഷ്യനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർധരാത്രയിൽ കഴിഞ്ഞ വാരം ആണ് പുറത്തിറങ്ങിയത് ചിത്രം കൂറ്റൻ വിജയം സൃഷ്ടിച്ചു ബോക്സ് ഓഫിസ് കുതിപ്പ് നടത്തുകയാണ്. താരതമ്യേന സൂപ്പർ താരങ്ങളോ വലിയ മുതല്‍ മുടക്കോ ഒന്നും തന്നെ ഇല്ലാത്ത ഈ കൊച്ചു ചിത്രം ഒരു ജയിലിനെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ഒന്നാണ്. വിചാരണ തടവുകാരായി കഴിയുന്ന ഒരുകൂട്ടം ആൾക്കാരുടെ കഥ പറയുന്ന ചിത്രത്തിന്‍റെ എൺപത് ശതമാനവും ജയിൽൽ തന്നെ ആയിരുന്നു ചിത്രീകരണം. ചിത്രത്തിന്റെ കഥ താരതമ്യേന ചെറുത് എന്ന് പറയാം എങ്കിലും വ്യക്തമായ കാഴ്ചപ്പാടോടു കൂടി ചിട്ടപ്പെടുത്തിയ അതിമനോഹരമായ തിരക്കഥയും അതിനെ മറികടക്കുന്ന രീതിയിലുള്ള സംവിധാനവും അതാണ് സത്യത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ നെ കൊണ്ടെത്തിച്ചത്. മലയാളത്തിൽ ഇന്നേവരെ കാണാത്തതും വളരെ വ്യത്യസ്തവുമായ ഒരു ചിത്രം കാഴ്ചക്കാരന് മലയാളത്തിൽ ഇന്നേവരെ കണ്ടു ശീലിച്ചതിൽ നിന്ന് പുതുമയുള്ളതും തീയറ്ററിൽ ത്രില്ലടിപ്പിച്ചു പിടിച്ചു നിർത്തിയതുമായ അവതരണം ഒരൊറ്റ ചിത്രം കൊണ്ട് തന്നെ തന്റെ കഴിവ് ലോകത്തെ കാണിച്ചു അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ടിനു പാപ്പച്ചൻ എന്ന ഈ യുവ സംവിധായകൻ.

ചിത്രത്തിന്റെ കാസ്റ്റിംഗ് തന്നെ സംവിധായകന്റെ മികച്ച ബുദ്ധിപരമായ തീരുമാനം എന്ന് വിശേഷിപ്പിക്കാം. അങ്കമാലിയിലൂടെ പ്രശസ്തരായ ആന്റണി വർഗീസ്, ടിറ്റോ തുടങ്ങിയവരോടൊപ്പം വിനായകനും , ചെമ്പനും ആനി നിരന്ന ചിത്രത്തിലെ ഏവരുടെയും പ്രകടനം വളരെ മികച്ചതായിരുന്നു. ഓരോ സീനുകളിലും വമ്പിച്ച കയ്യടി നേടി ആയിരുന്നു ചിത്രം മുന്നോട്ട് പോയത്. അവസാന രംഗങ്ങളിലേക്ക് എത്തുമ്പോൾ ആകാംഷ ഉണർത്തുന്ന രംഗങ്ങൾ ചിത്രം നൽകുമ്പോൾ തന്നെ അവയ്ക്കായി പ്രവർത്തിച്ച ഏവരെയും അഭിനന്ദിക്കാതെ പറഞ്ഞു പോകാൻ കഴിയില്ല. ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണ മികവ് തന്നെ അതിൽ പ്രധാനം. ഓരോ രംഗങ്ങളും മികച്ചതാക്കി മാറ്റിയതിൽ അദ്ദേഹത്തിന്റെ പങ്കു വളരെ വലുതായിരുന്നു. ചിത്രം കണ്ടതിനു ശേഷം ഗുരുവായ ലിജോ ജോസ് പല്ലിശേരി ശിഷ്യന് അഭിനന്ദനങ്ങൾ അറിയിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റുകൾ ഇട്ടിരുന്നു. എന്ത് തന്നെ ആയാലും ലിജോ ജോസ് പല്ലിശേരിക്ക് തന്റെ ശിഷ്യനെ ഓർത്ത് ഇനി എന്നും അഭിമാനിക്കാം. മലയാള സിനിമക്ക് മികച്ച ഒരു സംവിധായകനെ കൂടി ലഭിച്ചിരിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close