സുരേഷ് ഗോപിക്ക് ഒപ്പം ലക്ഷ്മിക്കുട്ടിയായി ഷാരൂഖ് ഖാന്‍; സോഷ്യൽ മീഡിയയുടെ കണ്ടു പിടിത്തം വൈറലാവുന്നു; വീഡിയോ കാണാം

Advertisement

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തിയ ചിത്രമാണ് ഭൂപതി. ഡെന്നിസ് ജോസഫ് രചിച്ചു ജോഷി ഒരുക്കിയ ഈ ചിത്രത്തിൽ സുരേഷ് ഗോപിക്ക് ഒപ്പം നടൻ ദേവനും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു രംഗം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. അതും വളരെ രസകരമായ ഒരു കാരണം കൊണ്ടാണ് ആ വീഡിയോ ശ്രദ്ധ നേടുന്നത് എന്നതാണ് സത്യം.  ഈ സിനിമയില്‍ സുരേഷ് ഗോപിയുടെ ഭാര്യയായി എത്തിയിരിക്കുന്നത് ഷാരൂഖ് ഖാന്‍ ആണ് എന്നാണ് സോഷ്യല്‍ മീഡിയ കണ്ടു പിടിച്ചിരിക്കുന്നത്. ദേവനും സുരേഷ് ഗോപിയും തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു രംഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ”ഈ ഫോട്ടോ ആരുടേതാണ് എന്നറിയാമോ? എന്റെ ലക്ഷ്മിക്കുട്ടി, ഇപ്പോ നിന്റെ ഭാര്യ ലക്ഷ്മി” എന്നാണ് പഴ്‌സിലെ ഒരു ഫോട്ടോ കാണിച്ച് ദേവൻ അവതരിപ്പിക്കുന്ന കഥാപാത്രം സുരേഷ് ഗോപിയുടെ നായക കഥാപാത്രത്തോട് പറയുന്നത്.

എന്നാല്‍ അത് ലക്ഷ്മിക്കുട്ടിയല്ല, ബോളിവുഡിന്റെ കിംഗ് ഖാന്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഷാരൂഖ് ഖാന്റെ ബാല്യകാലത്തുള്ള ചിത്രമാണ് ദേവന്‍ കാണിക്കുന്നത് എന്നും സോഷ്യൽ മീഡിയയിലെ വീരന്മാർ കണ്ടെത്തി പറയുന്നു. ഏതായാലും ഈ കണ്ടു പിടിത്തവും ആ വീഡിയോയും വളരെ വലിയ രീതിയിൽ പ്രചരിക്കുകയാണ്‌. കനക, പ്രിയ രാമൻ, തിലകൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ജൂബിലന്റ് പ്രൊഡക്ഷൻസ് ആണ്. സുരേഷ് ഗോപി ആക്ഷൻ വേഷങ്ങളിൽ ഏറ്റവും തിളങ്ങി നിന്ന കാലത്തു വന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു ഭൂപതി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close