ആർ ആർ ആറിന് രണ്ടാം ഭാഗമൊരുക്കാൻ എസ് എസ് രാജമൗലി; കൂടുതൽ വിവരങ്ങളിതാ

Advertisement

ഇന്ത്യൻ സിനിമയിലെ ആയിരം കോടി ക്ലബിൽ എത്തിയ നാല് ചിത്രങ്ങളിൽ ഒന്നാണ് എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ. ഈ വർഷം മാർച്ചിൽ റിലീസ് ചെയ്ത ആർ ആർ ആർ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം, തമിഴ് ഭാഷകളിൽ ആയാണ് പുറത്ത് വന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ ആർ ആർ ആറിന് ഒരു രണ്ടാം ഭാഗം ഒരുക്കാനുള്ള സാധ്യതകളെ കുറിച്ച് ആലോചിക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എസ് എസ് രാജമൗലി. അതിന്റെ പ്രാരംഭ ചർച്ചകൾ ആരംഭിച്ചുവെന്നും, തന്റെ അച്ഛനും ആർ ആർ ആറിന്റെ കഥ രചിച്ചയാളുമായ വിജയേന്ദ്ര പ്രസാദ് തന്നെയാണ് ഇപ്പോഴീ രണ്ടാം ഭാഗത്തിന്റെ ആശയം പങ്കു വെച്ചിരിക്കുന്നതെന്നും എസ് എസ് രാജമൗലി പറഞ്ഞു. മഹേഷ് ബാബു നായകനായി എത്തുന്ന തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോൾ രാജമൗലി. ഒരു ഗ്ലോബൽ ആക്ഷൻ അഡ്വെഞ്ചർ ചിത്രമായാണ് രാജമൗലി- മഹേഷ് ബാബു ചിത്രം പ്ലാൻ ചെയുന്നത്. അത് രചിക്കുന്നതും വിജയേന്ദ്ര പ്രസാദ് തന്നെയാണ്.

റാം ചരൺ, ജൂനിയർ എൻ ടി ആർ, ബോളിവുഡ് താരം അജയ് ദേവ്‌ഗൺ, ആലിയ ഭട്ട് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ആർ ആർ ആർ നിർമ്മിച്ചത് ഡി വി വി എന്റെർറ്റൈന്മെന്റ്സ് ആണ്. ബാഹുബലി സീരിസ് രചിച്ച കെ വി വിജയേന്ദ്ര പ്രസാദ് ഈ ചിത്രത്തിന് വേണ്ടി കഥ രചിച്ചപ്പോൾ ഇതിനു തിരക്കഥ രചിച്ചത് സംവിധായകൻ എസ് എസ് രാജമൗലി തന്നെയായിരുന്നു. ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൻ ഡൂഡി, ശ്രിയ സരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സെന്തിൽ കുമാറും എഡിറ്റ് ചെയ്തത് ശ്രീകർ പ്രസാദുമാണ്. കീരവാണിയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close