സ്ഫടികം ഒരു മാസ്റ്റർപീസ്; മനസ്സ് തുറന്നു ശ്യാം പുഷ്ക്കരൻ..!

Advertisement

കുമ്പളങ്ങി നൈറ്റ്സ് എന്ന തന്റെ പുതിയ ചിത്രം കൂടി സൂപ്പർ ഹിറ്റ് ആയതോടെ ശ്യാം പുഷ്ക്കരൻ എന്ന രചയിതാവ് ഇന്ന് മലയാള സിനിമയിലെ ഏറ്റവും വിലപിടിച്ച രചയിതാക്കളിൽ ഒരാളായി മാറി കഴിഞ്ഞു. പ്രേക്ഷകരുടെ മനസ്സുകളെ തൊടുന്ന വളരെ ജീവിത ഗന്ധിയായ ചിത്രങ്ങൾ ആണ് ശ്യാം പുഷ്കരന്റെ രചനയിൽ നമ്മുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ദിലീഷ് പോത്തൻ , ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം ചേർന്ന് നിർമ്മാതാവിന്റെ വേഷം കൂടി അണിഞ്ഞു ഈ രചയിതാവ്. ഇപ്പോഴിതാ അദ്ദേഹം മലയാള സിനിമകളെ  കുറിച്ചും തന്റെ ഇഷ്ടങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ്. സ്ഫടികം  എന്ന മോഹൻലാൽ- ഭദ്രൻ ചിത്രത്തെ ഒരു മാസ്റ്റർപീസ് എന്നാണ് ശ്യാം പുഷ്ക്കരൻ വിശേഷിപ്പിക്കുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ആരാധക വൃന്ദമുള്ള മാസ്സ് കഥാപാത്രം ആണ് മോഹൻലാൽ അവതരിപ്പിച്ച സ്ഫടികത്തിലെ  ആട് തോമ.

അതുപോലെ മലയാള സിനിമ കണ്ട ഏറ്റവും മികച്ച രണ്ടു തിരക്കഥകൾ ആണ് സിദ്ദിഖ്- ലാൽ ടീം ഒരുക്കിയ ഗോഡ്ഫാദർ , ഇൻ ഹരിഹർ നഗർ  എന്നിവ എന്നും ശ്യാം പുഷ്ക്കരൻ പറയുന്നു. മിഥുനം എന്ന സിനിമ ഉർവശിയുടെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെ ഒരിക്കൽ കൂടി പറയാൻ സ്കോപ് ഉണ്ടെന്നു പറഞ്ഞ ശ്യാം പുഷ്ക്കരൻ സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നൽകുന്നത് എന്ന് തനിക്കു അറിയില്ല എന്നും പറയുന്നു. ഒരു തവണ മാത്രം കാണാവുന്ന സിനിമ എന്ന് നരസിംഹത്തെ വിശേഷിപ്പിച്ച ശ്യാം പുഷ്ക്കരൻ വരവേൽപ്പ് എന്ന ചിത്രം തനിക്കു ഇഷ്ടമല്ല എന്നും പറയുന്നു. നായക  കഥാപാത്രം അനുഭവിക്കുക കഷ്ടപ്പാടുകൾ ഏറെ വിഷമിപ്പിക്കുന്നത് കൊണ്ട് തന്നെ ആ ചിത്രം കാണാൻ തനിക്കു ഇഷ്ടമില്ലെന്നു ആണ് ശ്യാം വിശദീകരിക്കുന്നത്. ഏതായാലും അധികം വൈകാതെ തന്നെ ദിലീഷ് പോത്തനൊപ്പം ഒന്നിക്കുന്ന ഒരു ചിത്രം കൂടി ഉണ്ടാകുമെന്നും ശ്യാം പുഷ്ക്കരൻ പറയുന്നു. ഇവർ ഒന്നിച്ച മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകൾ ആയിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close