”സിമ്പിളായി നടിപ്പിൻ നായകൻ ” സെറ്റിൽ ബിരിയാണി വിളമ്പി സൂര്യ….ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, നടിപ്പിൻ നായകൻ സൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ കെ വി ആനന്ദ് ഒരുക്കുന്ന പുതിയ തമിഴ് ചിത്രമാണ് കാപ്പാൻ. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിലെ തന്റെ ഭാഗം മോഹൻലാൽ പൂർത്തിയാക്കിയത്. ഇന്ത്യൻ പ്രധാന മന്ത്രിയുടെ വേഷത്തിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സൂര്യ എത്തുന്നത് പ്രധാന മന്ത്രിയുടെ അംഗ രക്ഷകൻ ആയ കമാൻഡോ ആയാണ് എന്നാണ് സൂചന. ഇപ്പോൾ ഈ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒരു ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. കാപ്പാൻ സെറ്റിൽ ഉള്ളവർക്കെല്ലാം ഇന്ന് സൂര്യയുടെ വക ആയിരുന്നു ട്രീറ്റ്. 

സെറ്റിൽ ജോലി ചെയ്ത എല്ലാവർക്കും ബിരിയാണി എത്തിച്ച സൂര്യ തന്നെ അതവർക്ക് വിളമ്പി കൊടുക്കുകയും ചെയ്തു. സൂര്യ ബിരിയാണി വിളമ്പുന്ന  ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. തന്റെ കൂടെ ജോലി ചെയ്യുന്ന സാങ്കേതിക പ്രവർത്തകരേയും അഭിനേതാക്കളെയുമെല്ലാം സൂര്യ ബഹുമാനിക്കുന്നത് കണ്ടു പഠിക്കേണ്ടത് തന്നെയാണ് എന്നാണ് സൂര്യ ആരാധകരും അഭിപ്രായപ്പെടുന്നത്. തന്റെ ആരാധകരോട് വളരെയധികം അടുപ്പം പുലർത്തുന്നയാളുമാണ് സൂര്യ. സെൽവ രാഘവൻ സംവിധാനം ചെയ്ത എൻ ജി കെ എന്ന ചിത്രമാണ് സൂര്യയുടെ അടുത്ത റിലീസ്. വരുന്ന ഏപ്രിൽ  അല്ലെങ്കിൽ മെയ് മാസത്തിൽ എൻ ജി കെ തീയേറ്ററുകളിൽ എത്തും എന്നാണ് സൂചന. അടുത്തിടെ റിലീസ് ചെയ്ത  ഈ ചിത്രത്തിന്റെ ട്രൈലെർ സോഷ്യൽ മീഡിയയയിൽ  വമ്പൻ ഹിറ്റായി മാറിയിരുന്നു. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് എൻ ജി കെ.

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm