മലയാള സിനിമയിലെ വർണ്ണവിവേചനത്തെ തുറന്ന് കാട്ടി സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ്

Advertisement

മലയാള സിനിമയിൽ നിലനിൽക്കുന്ന വർണ്ണ വിവേചനത്തിന് എതിരെ ആണ് കഴിഞ്ഞ ദിവസം സന്തോഷ് പണ്ഡിറ്റ് തന്റെ അഭിപ്രായങ്ങൾ ഫേസ്ബുക്കിലൂടെ പങ്ക് വച്ചത്. കറുത്തവരെ മലയാള സിനിമയിൽ എന്നും അവഗണിക്കുക ആണ് പതിവ് എന്നും അങ്ങനെ ഉള്ളവരെ പൊട്ടനോ, ചട്ടനോ, ഭിക്ഷാക്കാരനോ ആയി കാട്ടി അവരെ മുതലാക്കി തമാശകൾ ചെയ്ത കയ്യടി വാരുകയും ആണ് മലയാള സിനിമയിൽ ചെയ്യുന്നത് എന്നാണ് സന്തോഷ് പണ്ഡിറ്റ് പോസ്റ്റിലൂടെ പറഞ്ഞത്. കലാഭവൻ മണിയെ പോലെ ഉള്ളവരെ കരുമാടി കുട്ടൻ പോലെ ഉള്ള കഥാപാത്രങ്ങൾ നൽകിയതിനെയും അദ്ദേഹം പരാമർശിച്ചു.

നായകന്മാർ എന്നാൽ വെളുത്ത് തുടുത്തു സുന്ദരന്മാർ ആവണം നായികമാർ ആണെങ്കിലും അത് പോലെ തന്നെ എന്നാൽ കേരളത്തിൽ 80 ശതമാനവും ശരാശരിയോ അതിന് താഴെയോ ഭംഗി മാത്രം ഉള്ളവർ ആണ് 20 ശതമാനം വരുന്ന സുന്ദരന്മാർ ആണ് ബാക്കി വരുന്നവരെ പ്രതിനിധീകരിക്കുന്നത് എന്നും തന്നെ പലപ്പോഴായി പലരും തന്റെ കറുപ്പിന്റെ പേരിലും സൗന്ദര്യത്തിന്റെ പേരിലും അപമാനിച്ചിട്ടുണ്ട് എന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു. തമിഴ് സിനിമയെ ഇക്കാര്യത്തിൽ പ്രശംസിച്ച സന്തോഷ് പണ്ഡിറ്റ് തമിഴ് നടന്മാർ കേരളത്തിൽ ആയിരുന്നു എങ്കിൽ കളിയാക്കൽ മൂലം ആത്‍മഹത്യ ചെയ്തേനെ എന്നും പറഞ്ഞാണ് പോസ്റ്റ് അവനാപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ സുഡാനി ആയി എത്തിയ സാമുവലിന്റെ വർണ്ണ വിവേചന പ്രസ്താവന വിവാദം ആയിരുന്നു. തനിക്ക് വേണ്ടത്ര പണം ലഭിച്ചില്ല എന്നു പറഞ്ഞ സാമുവൽ അതിന് കൂട്ടായി പിടിച്ചത് വർണ്ണ വിവേചനം എന്ന കാരണം ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ അത് മാറ്റി പറയുകയും ഉണ്ടായി. ഈ സാഹചര്യത്തിൽ ആണ് സന്തോഷ് പണ്ഡിറ്റിന്റെ പുതിയ പ്രസ്താവന എത്തുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close