നാളെ മാമാങ്കം കേരളം ഭരിക്കാനെത്തുന്നത് മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രന്റെ മൗനാനുവാദത്തോടു കൂടിയാണ്; ശ്രദ്ധ നേടി രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Advertisement

പ്രശസ്‌ത മിമിക്രി താരവും അവതാരകനും നടനും സംവിധായകനും ആയ രമേശ് പിഷാരടി, നാളെ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിന് ആശംസകൾ നേർന്നു കൊണ്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ മമ്മൂട്ടി ആരാധകരുടെ ഇടയിലും സോഷ്യൽ മീഡിയയിൽ ഉള്ള സിനിമാ പ്രേമികളുടെ ഇടയിലും വൈറൽ ആവുകയാണ്. പഞ്ചവർണതത്ത എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം സംവിധായകൻ ആയി അരങ്ങേറ്റം കുറിച്ച രമേഷ് പിശാരടിയുടെ രണ്ടാമത്തെ ചിത്രം ഈ വർഷം സെപ്റ്റംബർ മാസത്തിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ഗാനഗന്ധർവ്വൻ ആയിരുന്നു. ആ ചിത്രത്തിൽ മമ്മൂട്ടിയുടെ കൂടെ ജോലി ചെയ്ത കാര്യവും കൂടി വളരെ കൗതുകകരമായ രീതിയിൽ അവതരിപ്പിച്ചു കൊണ്ട് ഈ വർഷം മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങളെ എടുത്തു പറഞ്ഞു കൊണ്ടാണ് രമേശ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “കഥാപാത്രങ്ങളായി മാറുന്നതിൽ ഒരു ചാവേർ പോരാളിയുടെ ചങ്കുറ്റവും ആത്മവിശ്വാസവും ആവേശവും ഉള്ള മമ്മൂക്ക. “ഗാനഗന്ധർവന്റെ” രണ്ടാം ഘട്ട ചർച്ചകൾക്കു ഹൈദരാബാദ് പോയപ്പോൾ ‘അമുദവന്റെ’ മിനുക്കു പണികൾ കഴിഞ്ഞെത്തിയ ’YSR’ നെ കണ്ടു. പിന്നീട് കാസർഗോഡ് ലൊക്കേഷനിൽ ഉണ്ടയിലെ മണി സാർ ആണ് തിരക്കഥ കേട്ടത്. ഡേറ്റ് തന്നപ്പോൾ ഞാൻ ചോദിച്ചു “ഉറപ്പല്ലേ”?. അതിന്റെ മറുപടി രാജകീയമായിരുന്നു… “രാജ സൊൽരതു മട്ടും താൻ സെയ്‍വ”. പിന്നെ കുറച്ചു നാൾ ‘കലാസദൻ ഉല്ലാസായി’. സിനിമ ഇറങ്ങി ആ വിജയം തൂക്കി നോക്കിയത് പലിശക്കാരനായ “ഷെയ്‌ലോക്ക്” ആയിരുന്നു. ഇതിനിടയിൽ 2 വർഷം കൊണ്ട് മാമാങ്കം നാളെ മാമാങ്കം കേരളം ഭരിക്കാനെത്തുന്നത് മുഖ്യമന്ത്രി “കടയ്ക്കൽ ചന്ദ്രന്റെ” മൗനാനുവാദത്തോടു കൂടിയാണ്.”

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close