ആരാധകരെ ആവേശത്തിലാഴ്ത്താൻ തലൈവരുടെ പേട്ട നാളെ മുതൽ പടയോട്ടം തുടങ്ങുന്നു; തിയേറ്റർ ലിസ്റ്റ് ഇതാ..!

Advertisement

സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ പേട്ട എന്ന തമിഴ് ചിത്രം നാളെ മുതൽ ലോകം മുഴുവൻ റിലീസ് ചെയ്യുകയാണ്. കാർത്തിക് സുബ്ബരാജ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്സും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ്. കേരളത്തിൽ വമ്പൻ റിലീസ് ആയി എത്തുന്ന  ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരന്നിട്ടുള്ളത്. സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. വില്ലൻ വേഷത്തിൽ ആണ് വിജയ് സേതുപതി ഈ ചിത്രത്തിൽ എത്തുന്നത്.
ഇവർക്ക് പുറമെ ബോബി സിംഹ, ബോളിവുഡ് താരം നവാസുദീൻ സിദ്ദിഖി, ശശി കുമാർ എന്നിവരും ഈ ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത നടിമാരായ സിമ്രാനും തൃഷയുമാണ് ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകൾ ആണ്. തിരു ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു വിവേക് ഹർഷൻ ആണ്. പിസ, ജിഗർത്തണ്ട, ഇരൈവി , മെർക്കുറി എന്നീ ചിത്രങ്ങൾക്ക് ശേഷം കാർത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രം എന്ന നിലയിൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ് പേട്ട. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ലോകം മുഴുവൻ വമ്പൻ റിലീസ് ആയാണ് എത്തുന്നത്. ശങ്കർ ചിത്രം എന്തിരൻ 2 ആയിരുന്നു സൂപ്പർസ്റ്റാർ രജനികാന്തിന്റെ തൊട്ടു മുൻപത്തെ റിലീസ്. 

Advertisement

Copyright © 2017 onlookersmedia.

Press ESC to close