ക്വീൻ ഇന്ന് മുതൽ; പുതുമുഖങ്ങളുടെ തോളിലേറി ചരിത്രം സൃഷ്ടിക്കാൻ ഈ കൊച്ചു സിനിമ..!

Advertisement

നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീൻ എന്ന ക്യാമ്പസ് മൂവി ഇന്ന് മുതൽ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുകയാണ്. ഒരു കൂട്ടം പുതുമുഖങ്ങളെ അണി നിരത്തി പുതുമുഖങ്ങൾ തന്നെ ഒരുക്കിയ ഈ അടിപൊളി ക്യാമ്പസ് എന്റെർറ്റൈനെർ ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ പശ്ചാത്തലത്തിൽ ആണ് കഥ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ്  ചിത്രത്തിന്റെ ട്രൈലെർ നമ്മളോട് പറയുന്നത്. ക്വീൻ എന്ന ചിത്രത്തിന്റെ തിയേറ്റർ  ലിസ്റ്റ് ഇവിടെ  ഈ റിപ്പോർട്ടിനൊപ്പം ചേർക്കുന്നു. റിലീസിന് മുൻപേ തന്നെ മികച്ച പ്രതീക്ഷയും ഹൈപ്പും ഈ ചിത്രം ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറയാം. അടിപൊളി ട്രെയ്‌ലറും അതുപോലെ സൂപ്പർ ഹിറ്റായി മാറിയ ഗാനങ്ങളും ഈ ചിത്രത്തിന് മേലുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ടായിരുന്നു എന്ന് തന്നെ പറയാം.

ഷാരിസ് മുഹമ്മദ്, ജിബിൻ ജോസ് ആന്റണി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം ഷിബു കെ മൊയ്‌ദീൻ , റിൻഷാദ് വെള്ളോടത്തിൽ എന്നിവർ ചേർന്നണ് നിർമ്മിച്ചിരിക്കുന്നത്. ദ്രുവങ്ങള്‍ 16 എന്ന പ്രശസ്ത തമിഴ് സിനിമയുടെ  അസോസിയേറ്റ് ക്യാമറാമാന്‍ ആയിരുന്ന  സുരേഷ് ഗോപിയാണ് ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നതു. സാഗർ ദാസ് എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിൽ പുതുമുഖങ്ങളോടൊപ്പം തന്നെ വിജയ രാഘവൻ, നിയാസ് ബക്കർ, വിനോദ് കെടാമംഗലം എന്നിവരും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അറേബിയൻ ഡ്രീംസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ആണ് ഷിബു കെ മൊയ്‌ദീൻ , റിൻഷാദ് വെള്ളോടത്തിൽ എന്നിവർ ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. സാനിയ എന്ന പുതുമുഖമാണ് ഈ ചിത്രത്തിലെ നായികാ വേഷം  അവതരിപിച്ചിരിക്കുന്നത്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close